Categories
Uncategorized

ആർസിബി അടിച്ചത് സിക്സ്. അമ്പയർ നൽകിയത് ഫോർ.തോറ്റത് ഒരു റൻസിന്. ബാംഗ്ലൂർ – കൊൽക്കത്ത മത്സരം സംശയ മുനയിൽ . വിവാദ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത-ബാംഗ്ലൂർ മത്സരത്തിൽ വിവാദങ്ങൾ ഒഴിയുന്നില്ല. വിരാട് കോലി ഔട്ട് ആയ ബോൾ നോ ബോൾ ആയിരുന്നു എന്ന പരാതി ഇപ്പോഴും സജീവമായി നിലനിൽക്കുന്നുണ്ട്. ആവേശകരമായ ആ മത്സരത്തിൽ കൊൽക്കത്തയോട് ഒരു റൺസിനായിരുന്നു ബാംഗ്ലൂരിന്റെ പരാജയം. ഈ പരാജയത്തോടെ ബാംഗ്ലൂരിന്റെ സെമി സാധ്യത മങ്ങിയിരിക്കുകയാണ്. ഇപ്പോൾ ഇതാ മറ്റൊരു വിവാദവും കൂടി പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. ഒരു റണ്ണിന് ആർ സി ബി തോറ്റ മത്സരത്തിൽ ബാംഗ്ലൂർ താരം പ്രഭു ദേശായി അടിച്ച സിക്സ് അമ്പയർ ഫോർ ആയിട്ടാണ് പരിഗണിച്ചത് എന്നാണ് പുതിയ വിവാദം.

മത്സരത്തിന്റെ പതിനെട്ടാം ഓവറിൽ പ്രഭു ദേശായി ഫൈൻ ലെഗിലേക്ക് ഉയർത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിന് മുകളിൽ ആയിരുന്നു വീണത്. എന്നാൽ ഇത് സിക്സ് ആണോ ഫോർ ആണോ എന്ന് റിപ്ലൈയിൽ പരിശോധിച്ച അമ്പയർ ഫോറാണ് അനുവദിച്ചത്. മാത്രമല്ല ഒരു തവണ മാത്രം ആണ് അമ്പയർ റിപ്ലൈ നോക്കിയത്. പക്ഷേ ഇപ്പോൾ പുറത്തുവന്ന വിവിധ ആംഗിളുകളിൽ നിന്നുള്ള വീഡിയോകൾ ഇത് സിക്സ് ആണെന്ന് തെളിയിക്കുന്നതാണ്. ഒരു റണ്ണിന് മത്സരം നഷ്ടമായ ബാംഗ്ലൂരിന് തെറ്റായ ഈ തീരുമാനം വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എന്നാൽ ഇതിൽ ഐപിഎൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദമായ ആ ബൗണ്ടറി വീഡിയോ കാണാം

Categories
Uncategorized

വിവാദ പുറത്താകൽ. കളി കഴിഞ്ഞിട്ടും കലിപ്പ് തീര്ണില്ലല്ലോ. മത്സരശേഷവും അമ്പയർമാരോട് തർക്കിച്ചു കോലി . താരം നടപടി നേരിട്ടേക്കും എന്ന് റിപ്പോർട്ടുകൾ. വിവാദമായ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ കൊൽക്കത്തക്ക് ഒരു റൺ ജയം. എന്നാൽ മത്സരം അവസാനിച്ചിട്ടും വിരാട് കോലിയുടെ വിവാദ വിക്കറ്റാണ് ഇപ്പോൾ സംസാര വിഷയം. കൊൽക്കത്തയുടെ 223 റൺസ് പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് കോലി- ഡുപ്ലേസിസ് ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കം നൽകിയെങ്കിലും വിവാദമായ ഒരു തീരുമാനത്തിലൂടെ 7 ബൗളിൽ 18 റൺസ് എടുത്ത വിരാട് കോലി പുറത്തായത് ബാംഗ്ലൂരിന് തുടക്കത്തിലെ വലിയ തിരിച്ചടിയായിരുന്നു.

ഹർഷീദ് റാണയുടെ ഫുൾടോസിൽ ബാറ്റ് വെച്ച കോലിയെ ബൗളർ തന്നെ പിടിച്ചു. എന്നാൽ ഇത് ഹൈ ബോൾ ആണെന്ന് വാദിച്ച് റിവ്യൂവിന് കൊടുത്ത കോലിയെ നിരാശനാക്കി തേർഡ് അമ്പയറും ഔട്ട് ശരിവെച്ചു. ഇതിൽ ക്ഷുഭിതനായ കോലി ഗ്രൗണ്ടിൽ ഫീൽഡ് അമ്പയർമാരോട് തർക്കിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ശേഷമാണ് ഗ്രൗണ്ട് വിട്ടത്. എന്നാൽ മത്സര ശേഷവും കോലി അമ്പയർമാരോട് തർക്കിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമ്പയർമാർ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും കോലി അതിലൊന്നും തൃപ്തനല്ലെന്ന് കാണാം. ഏതായാലും ഈ സംഭവ വികാസങ്ങൾ താരത്തിന് സസ്പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ സമ്മാനിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. വിവാദമായ വീഡിയോ കാണാം

Categories
Uncategorized

വിവാദ ഔട്ടാകലിനും തോൽവിക്കും ശേഷം കോലി കൊൽക്കത്ത കളിക്കാരോട് ചെയ്തത്. വൈറൽ വീഡിയോ കാണാം

ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം എല്ലാം കൊണ്ടും ബാംഗ്ലൂരിന് ദുരന്തമായിരുന്നു. അവസാന പന്ത് വരെ പൊരുതിയിട്ടും കൊൽക്കത്തയോട് തോൽക്കാനായിരുന്നു ആർസിബിയുടെ വിധി.കൊൽക്കത്തയുടെ 222 റൺസ് പിന്തുടർന്ന ബാംഗ്ലൂരിന് തുടക്കത്തിൽ തന്നെ വിവാദപരമായ ഒരു തീരുമാനത്തിൽ കോലിയെ നഷ്ടപ്പെട്ടു. ഫുൾ ടോസിൽ ഔട്ടായ കോലി നോബോളിന് അപ്പീൽ ചെയ്തെങ്കിലും റിവ്യൂവിലും ഔട്ട് വിധിച്ചു. ഏഴു പന്തിൽ 18 റൺസ് എടുത്ത് തകർപ്പൻ ഫോമിൽ ആയിരുന്ന വിരാട് കോലി അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫീൽഡ് അമ്പയർമാരോട് കയർത്താണ് കളം വിട്ടത്.

എന്നാൽ മത്സരശേഷം വ്യത്യസ്തമായ ഒരു കോലിയെ ആയിരുന്നു ആരാധകർക്ക് ഗ്രൗണ്ടിൽ കാണാൻ കഴിഞ്ഞത്. എതിർ ടീമായ കൊൽക്കത്തയുടെ യുവ താരങ്ങളുമായി അദ്ദേഹം സംസാരിക്കുന്നതും ബാറ്റിംഗ് ടിപ്സുകൾ പറഞ്ഞുകൊടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. റിങ്കു സിംഗ്, വെങ്കിടേഷ് അയ്യർ തുടങ്ങിയവർ ഗ്രൗണ്ടിൽ ഇരിക്കുന്നതും വിരാട് കോലി നിന്നുകൊണ്ട് അവർക്ക് ക്ലാസ് എടുക്കുന്നതും വീഡിയോയിൽ ഉണ്ട്. വൈറലായ ആ വീഡിയോ കാണാം

Categories
Uncategorized

കോലി സമ്മാനം കൊടുത്ത ബാറ്റ് പൊട്ടിച്ച് റിങ്കു. ബാറ്റ് തിരിച്ചു വാങ്ങി വിരാട് കോലി. വൈറൽ വീഡിയോ ഇതാ

യുവതാരങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന കളിക്കാരനാണ് വിരാട് കോലി. ബാറ്റിംഗ് മുറകൾ പഠിപ്പിച്ചുകൊടുത്തു പ്രചോദിപ്പിച്ചും താരങ്ങൾക്ക് എന്നും സപ്പോർട്ട് കൊടുത്ത ചരിത്രമാണ് കോലിയുടേത്. ഇതിൽ കൊൽക്കത്ത താരം റിങ്കു സിംഗിന് കോലി ബാറ്റ് സമ്മാനം കൊടുത്തത് ഏറെ ചർച്ചാവിഷയമായിരുന്നു.

എന്നാൽ ഇന്നലെ നടന്ന ബാംഗ്ലൂർ-കൊൽക്കത്ത മത്സരത്തിനു ശേഷം സമ്മാനം കിട്ടിയ ബാറ്റ് പൊട്ടി എന്ന് പറഞ്ഞ് കോലിയെ സമീപിച്ച റിങ്കുവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ. ഇതുകണ്ട വിരാട് കോലി “ഇതെങ്ങനെ പൊട്ടിയെന്നും”താങ്കൾക്ക് ഇനി തരാൻ എൻറെ കയ്യിൽ ബാറ്റ് ഇല്ലെന്നും പറയുന്നത് വീഡിയോയിൽ കാണാം. “സ്പിന്നറെ നേരിട്ടപ്പോൾ പൊട്ടിയതാണെന്നും ഇത് മികച്ച ബാറ്റ് ആയിരുന്നെന്നും” റിങ്കു കോലിക്ക് മറുപടി കൊടുക്കുന്നതും വീഡിയോയിൽ ഉണ്ട്. താൻ തന്നത് മികച്ച ബാറ്റ് ആയിരുന്നു അത് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട എന്നും കോലി വീഡിയോയിൽ തിരിച്ചു ചോദിക്കുന്നുണ്ട്. വൈറലായ ആ വീഡിയോ ഇതാ

Categories
Uncategorized

വിവാദ ബോളിൽ ഔട്ട്. റിവ്യൂവിലും രക്ഷയില്ല. അമ്പയർമാരോട് കയർത് കോലി. വിവാദമായ വിക്കറ്റ് വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയുടെ 226 എന്ന വിജയലക്ഷ്യം ധീരമായി പിന്തുടരുന്ന ബാംഗ്ലൂരിന് മികച്ച തുടക്കം നൽകി ഓപ്പണർമാരായ വിരാട് കോലി- ഡുപ്ലെസിസ് സഖ്യം. ഏഴ് പന്തിൽ ഒരു ഫോറും രണ്ട് സിക്സറുകളും അടക്കം 18 റൺസ് എടുത്ത വിരാട് കോലി ആയിരുന്നു തുടക്കത്തിൽ കൂടുതൽ ആക്രമകാരി. എന്നാൽ വിരാട് കോലി പുറത്താവൽ ആണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്. മൂന്നാം ഓവറിലെ ആദ്യ പന്തൽ ആയിരുന്നു സംഭവം.ഹർഷിദ് റാണയുടെ ഫുൾടോസ് നോബോൾ ആകും എന്ന് കരുതി കോലി തട്ടി ഇടുകയും റാണ അത് ക്യാച്ച് എടുക്കുകയും ചെയ്തു.

അമ്പയർ ഔട്ട് വിളിച്ചപ്പോൾ കോലി റിവ്യൂവിന് കൊടുക്കുകയും എന്നാൽ തേർഡ് അമ്പയറും കൂടി അത് ഔട്ട് ആണെന്ന് വിധിക്കുകയും ചെയ്തതോടുകൂടി കോലി ഫീൽഡ് അമ്പയർമാരോട് രൂക്ഷമായ രീതിയിൽ തർക്കിക്കുകയും ചെയ്തു. ഗ്രൗണ്ടിൽ നിന്നും പുറത്തു പോകുന്ന സമയത്ത് ഫോർതു അമ്പയറോടും വിരാട് കോലി ദേഷ്യത്തോടെ സംസാരിക്കുന്നത് കാണാമായിരുന്നു. വിവാദമായ കോലിയുടെ വിക്കറ്റ് വീഡിയോ കാണാം

Categories
Uncategorized

സ്വന്തം ടീമിനെ മറന്ന് ധോണിക്ക് സപ്പോർട്ട് കൊടുത്തു ലക്നൗ ആരാധകർ . തോറ്റിട്ടും കയ്യടി കിട്ടിയത് ധോണിക്ക്. ആരാധകരെ വണങ്ങി നന്ദി അറിയിച്ചു താരം. മനോഹരമായ വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയെ എട്ട് വിക്കറ്റിന് തകർത്തു ലക്നൗ. എന്നാൽ തോറ്റിട്ടും ആ 42 കാരൻ പയ്യൻ തന്നെയായിരുന്നു ഇന്നലെയും കാണികളുടെ ഹീറോ. പറഞ്ഞുവരുന്നത് മറ്റാരെയും പറ്റിയല്ല ചെന്നൈയുടെ സ്വന്തം “തല”എം എസ് ധോണിയെ പറ്റിയാണ്. പതിവുപോലെ ഫിനിഷറുടെ റോളിൽ എട്ടാമനായി ഇറങ്ങി ധോണി ഇന്നലെ 9 പന്തിൽ 28 റൺസ് അടിച്ചുകൂട്ടി. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറുകളും അടങ്ങിയതായിരുന്നു കാണികളെ കൈയിലെടുത്ത ആ ഇന്നിങ്സ്.

ചെന്നൈ എതിർ ടീം ആണെന്ന് മറന്നുകൊണ്ട് ആയിരുന്നു ധോണിക്ക് കാണികളിൽ നിന്നും കിട്ടിയ കയ്യടി. ധോണി എന്ന പ്രതിഭാസത്തിന് കിട്ടിയ അംഗീകാരം ആയിരുന്നു ഈ സപ്പോർട്ട്. ഇപ്പോൾ കളി കഴിഞ്ഞശേഷം തനിക്ക് കിട്ടിയ ഗ്രൗണ്ട് സപ്പോർട്ടിന് ലക്നൗ ആരാധകരെ ധോണി വണങ്ങി നന്ദി അറിയിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മനോഹരമായ ആ വീഡിയോ ഇതാ

Categories
Uncategorized

റിവ്യൂ തീരുമാനിക്കുന്നത് ഡഗ് ഔട്ടിൽ നിന്ന് . മുംബൈക്ക് അനുകൂലമായി അമ്പയർമാർ.ഒത്തുകളി എന്ന് സാം കറൻ. വിവാദ വീഡിയോ ഇതാ

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബിനെ 9 റൺസിന് പരാജയപ്പെടുത്തി മുംബൈ പോയിൻറ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് എത്തി. ഒരു ഘട്ടത്തിൽ തോൽക്കും എന്ന് തോന്നിപ്പിച്ച മുംബൈയെ ബുംറയുടെ മാരക ബോളിംഗ് ആണ് വിജയത്തിലേക്ക് എത്തിച്ചത്. ഈ സീസണിൽ വിജയങ്ങളേക്കാൾ അധികം വിവാദങ്ങൾ കൊണ്ട് വാർത്തകൾ സൃഷ്ടിക്കുന്ന മുംബൈ ഇന്നലെയും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

മുംബൈയുടെ ഇന്നിംഗ്സിന്റെ പതിനഞ്ചാം ഓവറിൽ അർശദീപ് സിംഗിന്റെ പന്ത് വൈൽഡ് ലൈനിലൂടെ കടന്നുപോയി. അമ്പയർ പക്ഷേ ഇതു വൈഡ് വിളിച്ചില്ല. ഉടനെത്തന്നെ ഡഗ് ഔട്ടിൽ നിന്നും കോച്ച് മാർക്ക് ബൗചേർ ഉൾപ്പെടെയുള്ള മുംബൈ കോച്ചിംഗ് സ്റ്റാഫ് അംഗങ്ങൾ ബാറ്റ് ചെയ്യുകയായിരുന്ന സൂര്യകുമാർ യാദവിനോട് റിവ്യൂ കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.ഇത് ശ്രദ്ധിച്ച പഞ്ചാബ് ക്യാപ്റ്റൻ സാം കറാൻ ഇതിനെതിരെ പ്രതിഷേധിച്ചില്ലെങ്കിലും അമ്പയർമാർ ഗൗനിച്ചില്ല .റിവ്യൂവിൽ അത് വൈഡ് ആയി തീരുമാനിക്കുകയും ചെയ്തു. ഐപിഎൽ നിയമമനുസരിച്ച് ഗ്രൗണ്ടിലുള്ള കളിക്കാർക്ക് അല്ലാതെ റിവ്യൂ നിർദ്ദേശിക്കാൻ പാടില്ല. സംഭവം വിവാദമായതോടെ മുംബൈയുടെയും അമ്പയർമാരുടെയും ഈ പ്രവർത്തിക്കെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. വിവാദമായ ആ വീഡിയോ ഇതാ

Categories
Uncategorized

അവസാന ഓവറിൽ ബൗളിങ്ങും ഫീൽഡിങ്ങും നിയന്ത്രിച്ച് കളി ജയിപ്പിച്ച് രോഹിത് ശർമ. കാഴ്ചക്കാരനായി പാണ്ഡ്യ.വൈറൽ വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്നലെ നടന്ന ത്രില്ലർ മത്സരത്തിൽ പഞ്ചാബിനെതിരെ മുംബൈയ്ക്ക് അവസാന ഓവറിൽ വിജയം. മുംബൈ ഉയർത്തിയ 193 എന്ന വിജയലക്ഷ്യം തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും സ്കോർ ധീരമായി പിന്തുടർന്ന പഞ്ചാബിന് പക്ഷേ 9 റൺസിന് തോൽക്കാൻ ആയിരുന്നു വിധി. എട്ടാമനായി ഇറങ്ങി മുംബൈ ബോളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറികളും സിക്സറുകളും പറത്തി 28 ബോളിൽ 61 റൺസ് എടുത അശുതോഷ് ശർമ മുംബൈയെ ഒരു ഘട്ടത്തിൽ വിരട്ടി.

ഈ സമയം ബൗളിങ്ങിൽ എന്ത് ചെയ്യണം എന്ന് അറിയാതെ പരുങ്ങി നിന്ന മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയെ സഹായിക്കാൻ മുൻ ക്യാപ്റ്റൻ രോഹിത് ശർമ മുന്നോട്ട് വന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മുംബൈ ബോളർമാർക്ക് നിർദേശങ്ങൾ നൽകിയും ഫീൽഡിങ് സെറ്റ് ചെയ്തു രോഹിത് ശർമ പരാജയം മണത്ത മുംബൈയെ ഒടുവിൽ വിജയത്തിലേക്ക് എത്തിച്ചു. രോഹിത് ശർമയുടെ ഈ ഇടപെടൽ നോക്കി നിൽക്കാനേ പാണ്ഡ്യക്ക് കഴിഞ്ഞുള്ളൂ. മുംബൈ കോച്ചിംഗ് സ്റ്റാഫിന്റെ നിർദ്ദേശാനുസരണം ആണ് രോഹിത് ശർമ ടീമിൻറെ നിയന്ത്രണം ഏറ്റെടുത്തത്. ഇത് നിസ്സഹനായി നോക്കി നിൽക്കാനേ ഹർദിക് പാണ്ഡ്യക്ക് കഴിഞ്ഞുള്ളൂ. വൈറലായ ആ വീഡിയോ ഇതാ

Categories
Uncategorized

ധോണിക്ക് പരിക്കേന്ന് ആശങ്ക .മുടന്തി താരം. കൈപിടിച്ച് റെയ്ന. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈയ്ക്ക് എതിരായുള്ള മത്സരത്തിലെ ധോണിയുടെ പ്രകടനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. മുംബൈക്കെതിരെ അവസാന ഓവറിൽ ഹാർദിക്ക് പാണ്ഡ്യക്കെതിരായ ധോണിയുടെ ഹാട്രിക് സിക്സറുകൾ 42ആം വയസ്സിലും തരത്തിന്റെ ഫിറ്റ്നസ് ലെവൽ തെളിയിക്കുന്നതായിരുന്നു. കളി നടക്കുമ്പോൾ ചെറിയതോതിൽ ഉള്ള മസിൽ പിടുത്തത്തിന്റെ അസ്വസ്ഥതകൾ ധോണി കാണിച്ചിരുന്നുവെങ്കിലും മത്സരത്തിൽ തുടർന്നിരുന്നു.

എന്നാൽ മത്സരശേഷം പുറത്തുവന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത്. കളിക്ക് ശേഷം സ്റ്റേഡിയത്തിൽ നിന്നും പുറത്തു പോകാനായി ബസ്സിലേക്ക് നടക്കുമ്പോൾ ധോണി മുടന്തി കൊണ്ട് നടക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കമന്ററ്റർ ആയ സുരേഷ് റെയ്ന ധോണിയെ കൈപിടിച്ച് സ്റ്റേഡിയത്തിലെ സ്റ്റെപ്പ് ഇറക്കുന്നതും വീഡിയോയിൽ കാണാം. ഇത് ചെന്നൈ ആരാധകർക്കും മാനേജ്മെന്റിനും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കാരണം ക്യാപ്റ്റൻ മാറിയെങ്കിലും ധോണി തന്നെയാണ് ഗ്രൗണ്ടിലും പുറത്തും ഇപ്പോഴും ചെന്നൈയുടെ “തല”. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ആ വീഡിയോ ഇതാ

Categories
Uncategorized

കട്ട കലിപ്പിൽ രോഹിത്. മുംബൈ – ചെന്നൈ താരങ്ങൾക്ക് ഷേക്ക് ഹാൻഡ് കൊടുക്കാതെ താരം. വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തിട്ടും ചെന്നൈയോട് തോറ്റ ഞെട്ടലിലാണ് മുംബൈ ആരാധകർ. തുടർച്ചയായ തോൽവികൾ മുംബൈ ക്യാമ്പിൽ അസ്വസ്ഥതകൾ ആരംഭിക്കാൻ കാരണമായിട്ടുണ്ട്. ചെന്നൈയുടെ 206 എന്ന സ്കോർ പിന്തുടർന്ന മുംബൈക്ക് അവസാനം 20 റൺസിന്റെ തോൽവിണ്ടി വഴങ്ങേണ്ടി വന്നു.

ഒരു ഘട്ടത്തിൽ മുംബൈ വിജയത്തിലേക്ക് പോകുമെന്ന് തോന്നിയെങ്കിലും സെഞ്ച്വറി യോടെ ഒറ്റയാൾ പോരാട്ടം നടത്തിയ രോഹിത് ശർമ്മയ്ക്ക് മറ്റാരും കാര്യമായ ബാറ്റിംഗ് പിന്തുണ നൽകിയില്ല. മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റൻസി ഇപ്പോൾ തന്നെ വിമർശകർക്ക് ആയുധമാണ്. രോഹിത് ശർമ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളും അസ്വസ്ഥരാണ്. ചെന്നൈക്ക് എതിരായ കളി കഴിഞ്ഞപ്പോൾ ക്രീസിൽ ഉണ്ടായിരുന്ന രോഹിത് ശർമ ഇര ടീമുകളിലെയും താരങ്ങൾക്ക് കൈ കൊടുക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് പോയതാണ് ഇപ്പോൾ ചർച്ചാവിഷയം. സാധാരണ മാന്യമായ പെരുമാറ്റം കൊണ്ട് പേരുകേട്ട അദ്ദേഹം ഈ രീതിയിൽ പെരുമാറിയത് താരത്തിന്റെ സ്വന്തം ടീമിനോടുള്ള അരിശം കൊണ്ടാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇരു ടീമുകളെയും അവഗണിച്ച് രോഹിത് ശർമ ഡ്രസ്സിങ് റൂമിലേക്ക് പോകുന്ന വൈറലായ ആ വീഡിയോ ഇതാ