Categories
Uncategorized

അയാൾ നല്ലൊരു മനുഷ്യനാണ്.തൻറെ സിക്സിൽ പരിക്കേറ്റ യുവതിയെ സന്ദർശിച്ച് സഞ്ജു. വീഡിയോ കാണാം

ദക്ഷിണാഫ്രിക്കെതിരെയുള്ള നാലാം ട്വൻറി20 മികച്ച സെഞ്ച്വറി നേടിയ സഞ്ജു സാംസൺ തന്റെ ജെന്റിൽമാൻഷിപ്പ് കൊണ്ട്കൂടി ഇപ്പോൾ ശ്രദ്ധാകേന്ദ്രം ആയിരിക്കുകയാണ്. ജൊഹന്നാസ് ബർഗിൽ നടന്ന മത്സരത്തിൽ സഞ്ജു സിക്സർ അടിച്ച പന്ത് മുഖത്ത് കൊണ്ട് ഒരു യുവതിക്ക് പരിക്കേറ്റിരുന്നു. വേദനകൊണ്ട് കരയുന്ന യുവതി മുഖത്ത് ഐസ് ബാഗ് വെച്ച് ചികിത്സ നേടുന്ന ദൃശ്യങ്ങൾ കണ്ട സഞ്ജു കളിക്കിടെ തന്നെ അവരോട് ക്ഷമാപണം നടത്തിയിരുന്നു.

ഇപ്പോൾ ഇതാ മത്സരശേഷം അവരെ ഗ്യാലറിയിൽ പോയി നേരിട്ട് സന്ദർശിച്ച് പരിക്കിന്റെ വിവരം അന്വേഷിക്കുന്നതിന്റെയും ആശ്വസിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. സഞ്ജുവിനെ കണ്ടു വേദനകൾ മറന്ന് ആഹ്ലാദിവതിയായ യുവതിയെയും അതിൽ കാണാം. താനൊരു മികച്ച കളിക്കാരൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണെന്ന് സഞ്ജു തെളിയിച്ച നിമിഷമായിരുന്നു അത്. വൈറൽ വീഡിയോ കാണാം

Categories
Uncategorized

സഞ്ജുവിന്റെ സിക്സിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ചു, സ്വയം ഏറ്റു വാങ്ങി കരഞ്ഞു കൊണ്ട് ആരാധിക ;വീഡിയോ ഇതാ

ദക്ഷിണാഫ്രിക്കെതിരെയുള്ള നാലാം ട്വൻറി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. സഞ്ജു സാംസൺ, തിലക വർമ്മ എന്നിവരുടെ കിടിലൻ സെഞ്ച്വറിയിലാണ് ഇന്ത്യയുടെ ആധികാരിക ജയം. 135 റൺസിനാണ് ഇന്ത്യയുടെ വിജയം. നാലു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 3-1 എന്ന നിലയിൽ ആണ് പരമ്പര സ്വന്തമാക്കിയത്.

ഒട്ടേറെ റെക്കോർഡുകൾ കണ്ട മത്സരത്തിൽ സഞ്ജു സാംസന്റെ ഇന്നിംഗ്സ് ആയിരുന്നു മെയിൻ ഹൈലൈറ്റ്. ഒരു മാസത്തിനിടക്ക് മൂന്ന് 20 20 സെഞ്ച്വറികളാണ് താരം നേടിയത്.എന്നാൽ സഞ്ജുവിന്റെ ഒരു സിക്സറിൽ ഗാലറിയിൽ ഉണ്ടായിരുന്ന ഒരു യുവതിയുടെ മുഖത്ത് പന്ത് കൊണ്ട് അവർ കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ബോള് വരുന്നത് കണ്ടു ബൗളിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അവർക്ക് പരിക്കേറ്റത്. അടി കൊണ്ട ഉടനെ തന്നെ വേദനകൊണ്ട് അവർ കരയുന്നത് കണ്ട് സഞ്ജു സാംസൺ അവരോട് ക്ഷമാപണം നടത്തുന്നതും വീഡിയോയിലുണ്ട്. വൈറലായ ആ വീഡിയോ കാണാം

Categories
Uncategorized

അടിയോടടി. തകർപ്പൻ സെഞ്ചുറികളുമായി സഞ്ജു സാംസണും തിലക്ക് വർമ്മയും. വാർത്ത വായിക്കാം

ഹാട്രിക് ഡക്ക് ആകുമെന്ന് ഭയപ്പെട്ടിരുന്ന ആരാധകരെ ആഹ്ലാദത്തിൽ ആക്കികൊണ്ട് സെഞ്ച്വറി നേടി സഞ്ജു സംസനും തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി തിലക് വർമ്മയും തകർത്തടിച്ച നാലാം 20 20 മത്സരത്തിൽ ഇന്ത്യക്ക് റെക്കോർഡ് സ്കോർ.20 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 283 റൺസ് നേടി.

കഴിഞ്ഞ മത്സരത്തിലെ അതെ പ്ലെയിങ് ഇലവനയാണ് ഇരു ടീമുകളും ഈ മത്സരത്തിലും നിലനിർത്തിയത്. ഓപ്പണർമാരായ അഭിഷേക് ശർമയും സഞ്ജുവും ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്. 5.5 ഓവറിൽ ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 73 റൺസ് എടുത്തു. 18 പന്തിൽ നിന്നും 36 റൺസെടത്ത ശർമ്മ ആണ് ഇന്ത്യൻ ഇനിംസിൽ പുറത്തായ ഏക താരം. അദ്ദേഹം പുറത്തായ ശേഷം പിന്നീട് ഒത്തുചേർന്ന സഞ്ജു-തിലക് വർമ്മ കൂട്ടുകെട്ട് പിന്നീട് ദക്ഷിണാഫ്രിക്കൻ ബോളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറിയും സിക്സറുകളും പറത്തുന്നതാണ് പിന്നീട് കണ്ടത്. മത്സരത്തിൽ ഇന്ത്യ മൊത്തം 23 സിക്സറുകൾ നേടി. ഒരു 20 20 മത്സരത്തിൽ ഇന്ത്യയുടെ ഉയർന്ന സിക്സറുകളുടെ എണ്ണമാണ് ഇത്. കഴിഞ്ഞമാസം ബംഗ്ലാദേശിനെതിരെ നേടിയ 22 സിക്സറുകൾ ആയിരുന്നു മുമ്പത്തെ റെക്കോർഡ്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ രണ്ടു മത്സരത്തിലും ഡക്ക് ആയ സഞ്ജു സാംസൺ വെറും 56 ബോളിൽ 109 റൺസ് എടുത്തു. ഇതിൽ ആറു ഫോറും ഒൻപത് സിക്സും ഉൾപ്പെടുന്നു. വൺ ഡൗൺ ആയി ഇറങ്ങിയ തിലക് വർമ്മയും തുടർച്ചയായ രണ്ടാം സെഞ്ച്വറി. 47 ബോളിൽ 10 സിക്സും 9 ഫോറും അടക്കം വർമ്മ 120 റൺസ എടുത്തു. ഇന്ത്യ ഇന്ന് നേടുന്നത് തങ്ങളുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കോറും സൗത്താഫ്രിക്കെതിരെ നേടുന്ന ഏറ്റവും വലിയ ട്വൻറി20 സ്കോറും ആണ്. 4 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 2-1 എന്ന നിലയിൽ ഇന്ത്യ മുന്നിട്ടു നിൽക്കുകയാണ്

Categories
Uncategorized

പരിക്ക് ഭേദമായ ശമി ഉജ്ജ്വല പ്രകടനത്തോടെ രഞ്ജി ട്രോഫിയിൽ . ഓസ്ട്രേലിയൻ പര്യടനത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ട്. വാർത്ത വായിക്കാം

ഏകദിന ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പരിക്ക് മൂലം വിട്ടുനിന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമി പരിക്കിൽ നിന്ന് മുക്തനായി വീണ്ടും കളത്തിൽ. ബംഗാൾ താരമായ മുഹമ്മദ് ശമി രഞ്ജി ട്രോഫിയിൽ മതപ്രദേശിനെതിരെ നാലു വിക്കറ്റ് നേടി തിരിച്ചുവരവ് ഗംഭീരമാക്കി. ഇതോടെ അടുത്ത ആഴ്ച ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്കർ പരമ്പരയിൽ അദ്ദേഹത്തെ പരിഗണിച്ചേക്കും.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യയ്ക്ക് അദ്ദേഹത്തിൻറെ സാന്നിധ്യം നിർണായകമാണ്. നിലവിൽ ഓസ്ട്രേലിയയിൽ എത്തിയ ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ മാരായ ജസ്റ്റ് പ്രീത ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ, ആകാശദീപ് സിംഗ്, റാണ എന്നിവരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫിയിൽ 2 ഇന്നിംഗ്സിലും അദ്ദേഹം എങ്ങനെ പന്തറിയുന്നു അതുപോലെ ഫിറ്റ്നസ് എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ട് എന്നെല്ലാം പരിഗണിച്ച ശേഷം മാത്രമായിരിക്കും ബിസിസിഐ അന്തിമ തീരുമാനം എടുക്കുക. ഫാസ്റ്റ് ബോളർമാർക്ക് സപ്പോർട്ട് കിട്ടുന്ന ഓസ്ട്രേലിയൻ പിച്ചുകളിൽ ശമിക്ക് തിളങ്ങാൻ ആകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്

Categories
Uncategorized

രണ്ട് സെഞ്ചുറിക്ക് രണ്ട് ഡക്ക്.ബാലൻസ് ചെയ്തു സഞ്ജു സാംസൺ. വാർത്ത വായിക്കാം

ദക്ഷിണാഫ്രിക്കെതിരെ സെഞ്ചുറിയനിൽ നടക്കുന്ന മൂന്നാം 20 20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ വീണ്ടും പൂജ്യനായി മടങ്ങി.

നാട്ടിൽ നടന്ന ബംഗ്ലാദേശിനെതിരെയുള്ള അവസാന 20 20 മത്സരത്തിലും ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടിൽ നടന്ന ആദ്യ മത്സരത്തിലും സെഞ്ച്വറി നേടി ഉജ്ജ്വല ഫോമിൽ കളിച്ചുകൊണ്ടിരുന്ന സാംസൻ പക്ഷേ തുടർന്ന് നടന്ന രണ്ടും മൂന്നും മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ പൂജ്യത്തിന് പുറത്താക്കുന്നതാണ് കണ്ടത്. രണ്ടു മത്സരങ്ങളിലും ജാൻസന്റെ പന്തിൽ ക്ലീൻ ബോൾഡ് ആകുകയായിരുന്നു സഞ്ജു സാംസൺ.

മൂന്നാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ടീമിൽ നിന്നും ആവേശ് ഗാനെ ഒഴിവാക്കി പകരം പുതുമുഖം ബൗളർ രമൺ ദ്വീപ് സിംഗ് ഇന്ന് അരങ്ങേറ്റം കുറിച്ചു.നാലു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോ മത്സരം വിജയിച്ചു നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും വളരെ നിർണായകമാണ്

Categories
Uncategorized

“എന്തുകൊണ്ട് നിങ്ങൾ പാകിസ്ഥാനിലേക്ക് വരുന്നില്ല” എന്ന പാക്ക് ആരാധകന്റെ ചോദ്യത്തിന് സൂര്യ കുമാർ യാദവിനെ കിടിലൻ മറുപടി. വാർത്ത വായിക്കാം

പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പങ്കെടുക്കാൻ ഇന്ത്യ വിസമ്മതിച്ചതോടെ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യ കളിച്ചില്ലെങ്കിൽ തങ്ങൾ ടൂർണമെന്റ് ബഹിഷ്കരിക്കും എന്ന് പാകിസ്ഥാനും അറിയിച്ചു.

ഈ വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടയിലാണ് ഒരു പാക്ക് ആരാധകൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൊടുത്ത ഒരു മറുപടി വൈറലായി കൊണ്ടിരിക്കുന്നത്.’നിങ്ങൾ എന്തുകൊണ്ടാണ് പാകിസ്ഥാനിലേക്ക് വരാത്തത്’ എന്ന ഒരു പാക്ക് ആരാധകരുടെ ചോദ്യത്തിന് ‘അത്തരം കാര്യങ്ങളൊക്കെ ഞങ്ങളുടെ കയ്യിൽ അല്ലല്ലോ’എന്ന സൂര്യകുമാറിന്റെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നു. ഇതിനിടയിൽ ഇന്ത്യ ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് ബിസിസിഐ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഐസിസിഐയെ അറിയിച്ചിരുന്നു.

ടൂർണമെന്റ് ഹൈബ്രിഡ് സംവിധാനത്തിൽ പാകിസ്ഥാന് പുറമേ ദക്ഷിണാഫ്രിക്ക അല്ലെങ്കിൽ ശ്രീലങ്ക എന്നിവേദികളിൽ വെച്ചു നടത്താമെന്ന ഐസിസിഐയുടെ നിർദേശം പാകിസ്ഥാനും തള്ളിയിരുന്നു. മാത്രമല്ല ഇന്ത്യ പാകിസ്ഥാനിൽ കളിച്ചില്ലെങ്കിൽ തങ്ങൾ ടൂർണമെന്റിൽ നിന്നും പിന്മാറുമെന്ന് പിസിബിയും ഭീഷണി മുഴക്കിയിട്ടുണ്ട്

Categories
Uncategorized

ഇനി അപ്പുറത്തുനിന്ന് കളികണ്ട് ആസ്വദിച്ചോ. അർശദീപ് സിംഗിനോട് മാസ് ഡയലോഗുമായി പാണ്ഡ്യ. പിന്നാലെ 10 പന്ത് മുട്ടിയിട്ട് ഏറിലായി പാണ്ഡ്യ.

ദക്ഷിണാഫ്രിക്കെതിരെ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി . ജയിക്കാമായിരുന്ന മത്സരം ക്യാപ്റ്റന്റെ തലതിരിഞ്ഞ തീരുമാനം കൊണ്ട് തോൽക്കുകയായിരുന്നു. ഇതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടയിലാണ് വൈസ് ക്യാപ്റ്റൻ ഹർദിക് പണ്ഡ്യയും ഇപ്പോൾ എയറിൽ ആയിരിക്കുന്നത്. അദ്ദേഹം ബാറ്റ് ചെയ്യുന്നതിനിടയിൽ വാലറ്റക്കാരൻ അർശ്ദീപ് സിംഗിനോട് നീ ഇനി നോക്കി ഇരുന്നാൽ മതി ഞാൻ അടിക്കുന്നത് കാണാം എന്ന് വീമ്പിളക്കി ബാറ്റ് ചെയ്തത്. എന്നാൽ തുടർന്ന് തുടർച്ചയായ 10 പന്തുകൾ റൺസ് എടുക്കാതെ താരം വിഷമിക്കുന്നതാണ് കാണുന്നത്.

അർശ്ദീപ് സിംഗിനോട് പാണ്ഡ്യ നടത്തിയ ഈ ഡയലോഗ് സ്റ്റമ്പ് മൈക്ക് പിടിച്ചെടുക്കുകയും ഇപ്പോൾ ആ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 20 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റിന് 124 റൺസ് എടുത്തു. ദക്ഷിണാഫ്രിക്ക 19 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിൽ ആണ്

Categories
Uncategorized

ഇടക്ക് പൂജവും ആവാം രണ്ട് സെഞ്ച്വറികൾക്ക് ശേഷം ഡെക്ക് ആയി സഞ്ജു സാംസൺ. വാർത്ത വായിക്കാം

ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള രണ്ടാം ട്വൻറി20 യിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ വിജയ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയത്.പക്ഷേ വളരെ പരിതാപകരമായിരുന്നു ഇന്ത്യയുടെ തുടക്കം. തൻറെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ച്വറി നേടി മാൻ ഓഫ് ദി മാച്ച് ആയ സഞ്ജു സാംസൻ ആണ് ആദ്യം പുറത്തായത്.

മത്സരത്തിലെ മൂന്നാം പന്തിൽ തന്നെ മാർക്കോ ജാക്സൺ സഞ്ജുവിനേ ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു. സ്പേസ് ഉണ്ടാക്കി ഷോട്ടിന് ശ്രമിച്ച സഞ്ജുവിന്റെ ലെഗ് സ്റ്റമ്പ് തെറിച്ചു. പിന്നീട് അങ്ങോട്ട് തുടർച്ചയായി ഇന്ത്യയുടെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. 20 ഓവറിൽ 6 വിക്കറ്റിന് 124 റൺസ് എടുക്കാൻ മാത്രമേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. 39 റൺസ് എടുത്ത് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. പാണ്ഡ്യക പുറമെ അക്സർ പട്ടേൽ തിലക് വർമ്മ എന്നിവർ മാത്രമേ ഇന്ത്യൻ ബാറ്റിംഗിൽ രണ്ടക്കം കടന്നുള്ളൂ.തുടർച്ചയായ മൂന്നാം സെഞ്ച്വറിയോടെ സഞ്ജു റെക്കോർഡ് നേടുമെന്ന ആരാധകരുടെ പ്രതീക്ഷകൾ ഇന്ന് അസ്ഥാനത്തായി.

Categories
Uncategorized

എന്തു സംഭവിച്ചാലും ഞാൻ കൂടെയുണ്ട്. സഞ്ജുവിനോട് വൈറലായി സൂര്യയുടെ വാക്കുകൾ

ബംഗ്ലാദേശിനെതിരെ നാട്ടിൽ നടന്ന അവസാന 20 20 മത്സരത്തിലും ദക്ഷിണാഫ്രിക്കയിൽ ഇന്നലെ അവർക്ക് എതിരെ നടന്ന ആദ്യ മത്സരത്തിലും തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ 20-20 ടീമിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസൺ. സ്വന്തം ടീം അംഗങ്ങളിൽ നിന്നും കിട്ടിയ മികച്ച സപ്പോർട്ട് തൻറെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു ഇന്നലെ മത്സരശേഷം പറഞ്ഞിരുന്നു.

അത്തരത്തിൽ കിട്ടിയ ഒരു സപ്പോർട്ട് നെ കുറിച്ചാണ് താരം ഇപ്പോൾ പറയുന്നത്. ദിലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ എതിർ ടീമിൽ ഉണ്ടായിരുന്ന ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് തന്നോട് പറഞ്ഞ ഒരു കാര്യമാണ് സഞ്ജു ഇന്ന് വെളിപ്പെടുത്തിയത്. അടുത്ത 7 മത്സരത്തിൽ ഇന്ത്യൻ ടീമിനായി സഞ്ജു തന്നെ ഓപ്പൺ ചെയ്യുമെന്ന് സൂര്യകുമാർ യാദവ് സഞ്ജുവിനോട് പറഞ്ഞു. ഇതിൽ ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് മത്സരങ്ങളും സൗത്താഫ്രിക്കെതിരെയുള്ള നാല് മത്സരങ്ങളും ഉൾപ്പെടും. നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട എന്നും തൻറെ സപ്പോർട്ട് എപ്പോഴും ഉണ്ടാകുമെന്നും സൂര്യ തന്നോട് പറഞ്ഞതായും സഞ്ജു പറഞ്ഞു. ഇപ്പോൾ സൂര്യ വാക്കു പാലിക്കുകയും സഞ്ജു സെഞ്ചുറിയോടെ അതിനോട് പ്രതികരിക്കുകയും ചെയ്തിരിക്കുന്നു.

Categories
Uncategorized

വീണ്ടും സഞ്ജു. ദക്ഷിണാഫ്രിക്കെതിരെ റെക്കോർഡോടെ തകർപ്പൻ സെഞ്ച്വറി. വാർത്ത വായിക്കാം

ബംഗ്ലാദേശിനെതിരെ നാട്ടിൽ നടന്ന അവസാന 20 20 മത്സരത്തിൽ സെഞ്ച്വറി അടിച്ച മലയാളി താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്ക എതിരെ നടക്കുന്ന ആദ്യ ട്വൻറി20 മത്സരത്തിൽ സെഞ്ച്വറി നേടി. വെറും 48 ബോളിലാണ് മലയാളി താരം സെഞ്ച്വറി നേടിയത്.

മത്സരത്തിൽ 50 ബൗളിൽ പത്തു ഫിക്സറുകളും 7 ഫോറുകളും ഉൾപ്പെടെ 107 റൺസ് ആണ് താരം നേടിയത്. ഇന്നത്തെ മത്സരത്തിൽ സഞ്ജു ഒരു റെക്കോർഡും കൂടി നേടി. ദക്ഷിണാഫ്രിക്കെതിരെ ഒരു 20 20 മത്സരത്തിലെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കൂടിയാണ് അദ്ദേഹം നേടിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി തിലക് വർമ്മ 33 റൺസും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 21 റൺസും എടുത്തു