Categories
Cricket Latest News Video

ഇതിപ്പോ പ്രാക്ടീസ് സമയത്ത് ഫീൽഡറുടെ കൈയിൽ അടിച്ച് കൊടുക്കുന്ന പോലെ ആയല്ലോ, ആരാധകരെ നിരാശരാക്കിക്കൊണ്ട് കോഹ്ലിയുടെ മോശം ഷോർട്ട് വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, മൊഹാലിയിലാണ് മത്സരം നടക്കുന്നത്, പരമ്പരയിൽ 3 മത്സരങ്ങളാണ് ഉള്ളത്, രണ്ടാമത്തെ മത്സരം സെപ്റ്റംബർ 23 ന് നാഗ്പൂരിലും അവസാന മത്സരം സെപ്റ്റംബർ 25 ന് ഹൈദരാബാദിലും വെച്ച് നടക്കും.

പരിക്കേറ്റ് ഏഷ്യകപ്പ് നഷ്ടമായ ഇന്ത്യയുടെ സ്റ്റാർ പേസ് ബോളർ ജസ്പ്രീത് ബുമ്ര ആദ്യ മത്സരത്തിൽ കളിക്കുന്നില്ല, രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിൽ താരം ഉണ്ടാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അറിയിച്ചു, ബുമ്രയുടെ അഭാവം ഏഷ്യകപ്പിൽ ഇന്ത്യയുടെ പ്രകടനത്തിൽ നിഴലിച്ച് നിന്നിരുന്നു, താരം മടങ്ങി എത്തുന്നത്തോടെ ഇന്ത്യൻ ബോളിംഗ് ഡിപ്പാർട്മെന്റ് കൂടുതൽ ശക്തിയാർജിക്കും.

തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നായകൻ രോഹിത് ശർമയെ നഷ്ടമായി, മൂന്നാം ഓവറിൽ ഹേസിൽവുഡിന്റെ ബോളിൽ നതാൻ ഇല്ലിസ് പിടിച്ച് പുറത്താവുകയായിരുന്നു, 11 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം, മറുവശത്ത് കെ. എൽ രാഹുൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ്‌ ചലിച്ച് കൊണ്ടിരുന്നു, ഏഷ്യകപ്പിൽ കരിയറിലെ ആദ്യ ട്വന്റി-20 സെഞ്ച്വറി അടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലി ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി, നതാൻ ഇല്ലിസിന്റെ അപകടകരമല്ലാത്ത ഒരു ബോൾ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കോഹ്ലി (2) പുറത്താവുകയായിരുന്നു, കോഹ്ലിയിൽ നിന്നും നല്ലൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകരെ നിരാശരാക്കിയാണ് തുടക്കത്തിൽ തന്നെ താരം മടങ്ങിയത്.

Playing 11 :Rohit Sharma (c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik (wk), Axar Patel, Bhuvneshwar Kumar, Harshal Patel, Umesh Yadav, Yuzvendra Chahal

Playing 11 Aus :Aaron Finch (c), Cameron Green, Steven Smith, Glenn Maxwell, Josh Inglis, Tim David, Matthew Wade (wk), Pat Cummins, Nathan Ellis, Adam Zampa, Josh Hazlewood.

Categories
Cricket Latest News Malayalam Video

ഈ പ്രായത്തിലും ആ ഷോട്ടിന്റെ ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല, “സച്ചിൻ 70ആം വയസ്സിൽ കളിക്കാൻ പോകുന്ന സ്ട്രൈയിറ്റ് ഡ്രൈവ് നീ നിന്റെ ആയ കാലത്ത് കളിച്ചിട്ടുണ്ടോ”വീഡിയോ

റോഡ് സേഫ്റ്റി സീരീസിലെ ഇന്ത്യൻ ലെജന്ഡ്സും ന്യൂസിലാൻഡ് ലെജന്ഡ്സും തമ്മിൽ ഇന്നലെ നടന്ന മൽസരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു, വെറും 6 ഓവർ മാത്രമാണ് മത്സരം നടന്നത്, ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്, ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ റോസ്സ് ടെയ്ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഇന്ത്യക്കായി വിക്കറ്റ് കീപ്പർ നമൻ ഓജയും സച്ചിൻ ടെണ്ടുൽക്കറുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്.

മഴ കാരണം കളി മുടങ്ങിയത് കാണികളെ നിരാശപ്പെടുത്തിയെങ്കിലും, ക്രിക്കറ്റ് ദൈവം സച്ചിന്റെ മനോഹരമായ ഷോട്ടുകൾ കൺ കുളിർക്കെ കാണാൻ കാണികൾക്ക് സാധിച്ചു, 49 ആം വയസ്സിലും എങ്ങനെ ഇത്ര പൂർണതയോടെ ഓരോ ഷോട്ടും കളിക്കാൻ സാധിക്കുന്നു എന്നതാണ് ക്രിക്കറ്റ്‌ പ്രേമികൾ ആശ്ചര്യത്തോടെ ചോദിക്കുന്നത്, 13 പന്തുകളിൽ നിന്ന് 4 ഫോറുകൾ ഉൾപ്പടെ 19* റൺസാണ് സച്ചിൻ അടിച്ചെടുത്തത്.

1983 എന്ന മലയാളം സിനിമയിൽ ജോജു ജോർജ് അവതരിപ്പിച്ച കഥാപാത്രം സച്ചിനെ വിമർശിച്ചപ്പോൾ അതിന് മറുപടിയായി അനൂപ് മേനോൻ അവതരിപ്പിച്ച വിജയ് എന്ന കഥാപാത്രം പറയുന്ന ഡയലോഗ് ഉണ്ട്   “സച്ചിൻ 70 ആം വയസ്സിൽ കളിക്കാൻ പോകുന്ന സ്ട്രൈയിറ്റ് ഡ്രൈവ്  നീ നിന്റെ ആയ കാലത്ത് കളിച്ചിട്ടുണ്ടോ” എന്ന്, പ്രായം എന്നത് വെറും നമ്പർ മാത്രമാണ് സച്ചിനെ സംബന്ധിച്ചിടത്തോളം എന്ന് തെളിയിക്കുകയാണ് താരം, ഇനിയൊരു 10 വർഷം കഴിഞ്ഞാലും ആ ബാറ്റിൽ നിന്നും ഇനിയും ഇതേ പോലെ മനോഹര ഷോട്ടുകൾ പിറക്കും, അന്നും ഇന്നും എന്നും ക്രിക്കറ്റിലെ ഒരേയൊരു രാജാവ് സച്ചിൻ മാത്രം.
Written By: അഖിൽ. വി.പി വള്ളിക്കാട്.

https://twitter.com/cricket82182592/status/1572152363699568641?t=m4uExjh_8F4-lTo_0CWwmQ&s=19
https://twitter.com/cricket82182592/status/1572102375137251329?t=QgYIbJIM8IvIYl-RQIkuQw&s=19
Categories
Latest News

45ആം വയസ്സിലും എജ്ജാതി ഫീൽഡിങ്!! ആരാധകരെ അമ്പരപ്പിച്ച് ഡിൽഷന്റെ സേവിങ് ; വീഡിയോ

വേൾഡ് റോഡ് സേഫ്റ്റി ലീഗിൽ സൗത്ത്ആഫ്രിക്ക ലെജൻഡ്‌സും ശ്രീലങ്ക ലെജൻഡ്‌സും തമ്മിലുള്ള മത്സരത്തിനിടെ  അവിശ്വസനീയമായ ഡൈവിലൂടെ ബൗണ്ടറി സേവ് ചെയ്ത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് 45കാരനായ ദിൽഷൻ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ സൗത്ത്ആഫ്രിക്കൻ ഇന്നിംഗ്‌സിന്റെ നാലാം ഓവറിലെ ആദ്യ പന്തിലാണ് ഈ സംഭവം.

ഇസുറു ഉദനയുടെ ഡെലിവറിയിൽ വാൻ വികും ഗള്ളിയിലൂടെ അടിച്ചു വിടുകയായിരുന്നു. തൊട്ടു സമീപത്ത് ഉണ്ടായിരുന്ന ദിൽഷൻ വായുവിലൂടെ ഉയർന്ന് ഇരു കൈയിലുമായി പിടിച്ചു. ദിൽഷന്റെ ഫീല്ഡിങ്ങിൽ ആശ്ചര്യപ്പെട്ട സഹതാരങ്ങൾ ഉടനെ അഭിനന്ദിക്കാൻ ദിൽഷൻ അരികിൽ എത്തുകയും ചെയ്തു.

അതേസമയം 166 റൺസ് ചെയ്‌സ് ചെയ്യുന്ന സൗത്താഫ്രിക്ക ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 15 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 121 റൺസ് നേടിയിട്ടുണ്ട്. 53 പന്തിൽ 74 റൺസുമായി വൻ വികും 1 റൺസുമായി ജോന്റി റോഡ്സുമാണ് ക്രീസിൽ. ദിൽഷൻ, മെൻഡിസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

നേരെത്തെ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക മെൻഡിസിന്റെയും(27 പന്തിൽ 43*) തരംഗയുടെയും(27 പന്തിൽ 36) ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ നേടിയത്.ക്യാപ്റ്റൻ ദിൽഷൻ 2 പന്തിൽ 1 റൺസ് നേടി പുറത്തായി നിരാശപ്പെടുത്തി. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ക്രുഗർ 2 വിക്കറ്റും ബോത ഫിലാണ്ടർ എന്നിവർ ഓരോ വിക്കറ്റും നേടി.

Categories
Cricket Latest News Malayalam Video

W W W ! മൂന്ന് വിക്കറ്റും , മെയിഡിനും ആക്കി പങ്കജിൻ്റെ അവസാന ഓവർ; ഫുൾ വീഡിയോ കാണാം

ഇന്ത്യൻ മഹാരാജാസും വേൾഡ് ജയന്റ്സും തമ്മിലുള്ള ട്വന്റി-20 മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിനു 6 വിക്കറ്റ് വിജയം, ടോസ് നേടിയ വേൾഡ് ജയന്റ്സ് ക്യാപ്റ്റൻ ജാക്വസ് കല്ലിസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ഹർഭജൻ സിംഗ് ആണ് ഇന്ത്യൻ മഹാരാജാസിനെ നയിച്ചത്, അയർലൻഡിന്റെ കെവിൻ ഒബ്രിയാനും സിബാബ് വെൻ താരം ഹാമിൾട്ടൺ മസകാഡ്സയും ആണ് വേൾഡ് ജയന്റ്സിനായി ഓപ്പണർമാരായി ഇറങ്ങിയത്, ഇരുവരും ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസിന്റെ കൂട്ട് കെട്ട് ഉണ്ടാക്കി, 52 റൺസെടുത്ത കെവിൻ ഒബ്രിയാന്റെ ഇന്നിങ്ങ്സാണ് വേൾഡ് ജയന്റസിന് മികച്ച തുടക്കം സമ്മാനിച്ചത്.

മസകാഡ്സയെ വീഴ്ത്തി പങ്കജ് സിംഗ് ഇന്ത്യക്കായി ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ജോഗിന്ദർ ശർമ മികച്ച രീതിയിൽ കളിച്ച് കൊണ്ടിരുന്ന കെവിൻ ഒബ്രിയാനെയും വീഴ്ത്തി ഇന്ത്യയെ മൽസരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, അവസാന ഓവറുകളിൽ തകർത്തടിച്ച് ദിനേശ് രാംദിൻ (42) വേൾഡ് ജയന്റ്സിനെ 170/8 എന്ന മികച്ച സ്കോറിൽ എത്തിച്ചു, ശ്രീശാന്ത് മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി, 3 ഓവറിൽ 42 റൺസ് ആണ് താരം വഴങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ മഹാരാജാസിന് തുടക്കത്തിൽ തന്നെ സേവാഗിനെയും (4) പാർഥിവ് പട്ടേലിനെയും (18) നഷ്ടമായി, എന്നാൽ തൻമയ് ശ്രീവാസ്ഥവ മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോൾ ഇന്ത്യ മുന്നേറി, 39 ബോളിൽ 8 ഫോറും 1 സിക്സും അടക്കമാണ് താരം 54 റൺസ് നേടിയത്, പിന്നീട് യൂസഫ് പത്താനും (50*) തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ചതോടെ 8 പന്തുകൾ ശേഷിക്കെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു.

വലിയ സ്കോറിലേക്ക് പോവുകയായിരുന്ന വേൾഡ് ജയന്റസിന്റെ ഇന്നിങ്സിനു കൂച്ചു വിലങ്ങിട്ടത് 4 ഓവറിൽ ഒരു മെയിഡിൻ ഓവർ ഉൾപ്പടെ വെറും 26 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയുടെ പങ്കജ് സിംഗിന്റെ ബോളിംഗ് മികവാണ്, ഹാമിൾട്ടൺ മസകാഡ്സ, തൈബു, കലുവിതരണ, ബ്രെസ്നൻ, ഡാനിയൽ വെട്ടോറി, എന്നിവരെയാണ് പങ്കജ് വീഴ്ത്തിയത്, ഇതിൽ 20ആം ഓവർ ട്രിപ്പിൾ വിക്കറ്റ് മെയിഡിൻ ആക്കി എന്ന സവിശേഷതയും ഉണ്ട്, കളിയിലെ താരമായും പങ്കജ് സിങ്ങിനെ തിരഞ്ഞെടുത്തു.

Written by : അഖിൽ വി.പി വള്ളിക്കാട്.

Categories
Cricket Latest News Video

പതിവ് തെറ്റിക്കാതെ സെവാഗ്, ഇന്നിങ്സ് ഓപ്പൺ ചെയ്തത് ബൗണ്ടറി നേടി. പക്ഷെ ,ഫോർ അടിച്ച ശേഷം ഔട്ട് ; വീഡിയോ കാണാം

നമ്മുടെ ഒക്കെ ചെറുപ്പത്തിൽ തൊട്ടേ കണ്ടു തുടങ്ങിയ ഒരു കാഴ്ചയാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റർ വീരേന്ദർ സെവാഗ് ബാറ്റിംഗ് തുടങ്ങുന്ന രീതി. നേരിടുന്ന ആദ്യ പന്തിൽ തന്നെ പന്തിനെ അതിർത്തി കടത്തി ആരംഭിക്കുന്ന ശീലമാണ് അദ്ദേഹത്തിന്. അതിന് കഴിഞ്ഞില്ലെങ്കിൽ ആദ്യ റൺസ് നേടുന്നത് ഒരു ബൗണ്ടറിയിലൂടെയായിരിക്കും. എങ്ങനെ പോയാലും തുടക്കം മുതലേ ആക്രമിച്ച് കളിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്.

ഈ ശൈലിയുടെ പേരിൽ ഒരുപാട് വിമർശനങ്ങൾക്ക് വിധേയനായിട്ടുണ്ടെങ്കിലും ഒരുകാലത്തും ഇതിന് മാറ്റം വരുത്താൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതുതന്നെയാണ് അദ്ദേഹത്തിന്റെ കരുത്ത്. ബോളർമാരുടെ ആത്മവിശ്വാസത്തെ തകർക്കാൻ ഇത് ഉപകരിക്കും എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നും അതിൽ അദ്ദേഹം വിജയിക്കണം എന്നൊന്നുമില്ല. ഇന്നത്തെ മത്സരം തന്നെ അതിന് മികച്ച ഒരു ഉദാഹരണം.

171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മഹാരാജാസ് ടീമിന് വേണ്ടി ഓപ്പണർമാരായി ഇറങ്ങിയത് സേവാഗും പാർഥിവ് പട്ടേലുമാണ്. ഫിഡൽ എഡ്വേർഡ്സ് ആയിരുന്നു പന്തുമായി എത്തിയത്. നേരിട്ട മൂന്നാം പന്തിൽ തന്നെ ബൗണ്ടറി നേടി തന്റെ ഇന്നിങ്സ് ഓപ്പൺ ചെയ്ത സെവാഗ് ഇന്നും തനിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്ന് തെളിയിച്ചു. എങ്കിലും പിന്നീട് അഞ്ചാം പന്തിൽ തത്തേണ്ട ടൈബുവിന് ക്യാച്ച് നൽകി അദ്ദേഹം മടങ്ങുകയായിരുന്നു.

മത്സരത്തിന്‌ നേരത്തെ പ്രഖ്യാപിച്ച സൗരവ് ഗാംഗുലിയുടെ അഭാവത്തിൽ ഇന്ത്യ മഹാരാജാസ് ടീമിനെ വീരേന്ദർ സെവാഗ് നയിക്കും എന്നാണ് അറിയിച്ചിരുന്നത്. എങ്കിലും ഹർഭജൻ സിംഗാണ് ഇന്ന് നായകൻ ആയെത്തിയത്. ജാക് കാലിസ് വേൾഡ് ജയന്റ്സ് ടീമിനെ നയിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി ഇപ്പോഴത്തെ ഇന്ത്യൻ ദേശീയ ടീമും ലോകക്രിക്കറ്റിലെ മുൻനിര താരങ്ങളുടെ ഒരു വേൾഡ് ഇലവൻ ടീമും തമ്മിലുള്ള മത്സരമാണ് ഇന്ത്യ ഗവണ്മെന്റ് ആഗ്രഹിച്ചത്. എങ്കിലും തിരക്കേറിയ ഷെഡ്യൂൾ മൂലം ഇന്ത്യൻ ദേശീയ ടീമിന് പങ്കെടുക്കാൻ കഴിയാതെ വന്നതോടെയാണ് വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തി ഉള്ള ലജൻഡ്സ് മത്സരം നടത്താൻ നിശ്ചയിച്ചത്. നാളെ മുതൽ ആരംഭിക്കുന്ന ലജൻഡ്സ് ലീഗ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ന് ആ ചാരിറ്റി മത്സരം സംഘടിപ്പിക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ വേൾഡ് ജയന്റ്സ് ടീം നായകൻ ജാക് കാലിസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് ആണ് അവർ നേടിയത്. ഓപ്പണർ കെവിൻ ഒബ്രിയെൻ 31 പന്തിൽ 9 ബൗണ്ടറിയും 1 സിക്സും അടക്കം 52 റൺസും വിക്കറ്റ് കീപ്പർ ദിനേശ് രംദിൻ 29 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറിയും 1 സിക്സും അടക്കം 42* റൺസും എടുത്തു. നാല് ഓവറിൽ ഒരു മയ്‌ഡൻ അടക്കം വെറും 26 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പങ്കജ് സിംഗ് ബോളർമാരിൽ മികച്ചുനിന്നു. 3 ഓവറിൽ 46 റൺസ് വഴങ്ങിയ മലയാളി താരം എസ് ശ്രീശാന്തിന് വിക്കറ്റൊന്നും നേടാൻ കഴിഞ്ഞില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 7 ഓവറിൽ സ്കോർബോർഡിൽ 50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. എങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന യുസുഫ് പഠാനും തന്മയ് ശ്രീവാസ്തവയും അർദ്ധ സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിൽ എത്തിക്കാൻ പ്രധാന പങ്കുവഹിച്ചു. 39 പന്തിൽ നിന്നും 8 ബൗണ്ടറിയും ഒരു സിക്സും അടക്കം 54 റൺസ് നേടി ശ്രീവാസ്തവ പുറത്തായി എങ്കിലും യുസുഫിന്റെ സഹോദരൻ ഇർഫാൻ പഠാൻ എത്തിയതോടെ ഇന്ത്യൻ വിജയം എളുപ്പമായി. യുസുഫ് 35 പന്തിൽ 5 ബൗണ്ടറിയും 2 സിക്സും അടക്കം 50 റൺസും ഇർഫാൻ 9 പന്തിൽ നിന്നും 3 സിക്സ് നേടി 20 റൺസും എടുത്തു പുറത്താകാതെ നിന്നു. 8 പന്ത് ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ വിജയം.

പതിവ് തെറ്റിക്കാതെ സെവാഗ്, ഇന്നിങ്സ് ഓപ്പൺ ചെയ്തത് ബൗണ്ടറി നേടി. പക്ഷെ ,ഫോർ അടിച്ച ശേഷം ഔട്ട് ; വീഡിയോ കാണാം.

Categories
Cricket Latest News

4 4 4 4 4 ഒരോവറിൽ അഞ്ച് ബൗണ്ടറി കൊടുത്തു ശ്രീശാന്ത് ,നിരാശയോടെ ഹർഭജൻ : വീഡിയോ കാണാം

ഇന്ത്യൻ മഹാരാജാസും വേൾഡ് ജയന്റ്സും തമ്മിലുള്ള ട്വന്റി-20 മത്സരത്തിൽ ടോസ് നേടിയ വേൾഡ് ജയന്റ്സിന്റെ ക്യാപ്റ്റൻ ജാക്വസ് കല്ലിസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ഹർഭജൻ സിംഗ് ആണ് ഇന്ത്യൻ മഹാരാജാസിനെ നയിക്കുന്നത്, അയർലണ്ടിന്റെ കെവിൻ ഒബ്രിയാനും സിബാബ് വെൻ താരം ഹാമിൾട്ടൺ മസാകാഡ്സയും ആണ് വേൾഡ് ജയന്റ്സിനായി ഓപ്പണർമാരായി ഇറങ്ങിയത്,

ഇരുവരും ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസിന്റെ കൂട്ട് കെട്ട് ഉണ്ടാക്കി, 52 റൺസെടുത്ത കെവിൻ ഒബ്രിയാന്റെ ഇന്നിങ്ങ്സാണ് വേൾഡ് ജയന്റസിന് മികച്ച തുടക്കം സമ്മാനിച്ചത്.

പങ്കജ് സിംഗ് ഇന്ത്യയ്ക്കായി മികച്ച രീതിയിൽ പന്തെറിഞ്ഞു, മസാകാഡ്സയെ വീഴ്ത്തി പങ്കജ് സിംഗ് ഇന്ത്യക്കായി ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ജോഗിന്ദർ ശർമ മികച്ച രീതിയിൽ കെവിൻ ഒബ്രിയാനെയും വീഴ്ത്തിക്കൊണ്ട് ഇന്ത്യയെ മുന്നിലെത്തിച്ചു.

അവസാന ഓവറുകളിൽ തകർത്തടിച്ച് ദിനേശ് രാംദിൻ (42) റൺസ് എടുത്ത് 170/8 എന്ന മികച്ച സ്കോറിൽ എത്തിച്ചു, 4 ഓവറിൽ ഒരു മെയിഡിൻ ഓവറടക്കം 26 റൺസ് മാത്രം വിട്ട് കൊടുത്ത് പങ്കജ് സിംഗ് 5 വിക്കറ്റ് നേടി.

ശ്രീശാന്ത് ഇന്നത്തെ മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി, 3 ഓവറിൽ 42 റൺസ് ആണ് താരം വഴങ്ങിയത്, 19ആം ഓവറിൽ 5 ഫോറടക്കം 22 റൺസ് ആണ് ശ്രീശാന്ത് വഴങ്ങിയത്.

Categories
Cricket Latest News Video

എൻ്റമ്മോ സ്റ്റമ്പ് അല്ലേ ആ പോകുന്നത് ! എന്തൊരു കിടിലൻ ഡെലിവറി ആണത് ,നസീം ഷായുടെ കിടിലൻ വിക്കറ്റ് വീഡിയോ കാണാം

ഏഷ്യകപ്പിലെ ഫൈനൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഭാനുക രജപക്ഷയുടെ വെടിക്കെട്ട് ഇന്നിങ്സിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 170/6 എന്ന മികച്ച സ്കോർ നേടി, ടോസ്സ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ശ്രീലങ്കയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, ടോസിന്റെ ഭാഗ്യം പാകിസ്താന് ഈ മത്സരത്തിൽ എത്രത്തോളം അനുകൂലമാകുമെന്ന് കണ്ടറിയേണ്ട കാര്യമാണ്, ടോസ്സ് കിട്ടിയാൽ ഈ പിച്ചിൽ എല്ലാ ക്യാപ്റ്റന്മാരും ചെയ്യുന്നത് എതിർ ടീമിനെ ആദ്യം ബാറ്റിങ്ങിന് വിട്ട് റൺസ് പിന്തുടരുക എന്നതാണ്.

തകർച്ചയോടെയാണ് ശ്രീലങ്കൻ ഇന്നിംഗ്സ് തുടങ്ങിയത് കുശാൽ മെൻഡിസിനെ നസീം ഷാ ക്ലീൻ ബൗൾഡ് ആക്കി പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ പാകിസ്താനെതിരായ കഴിഞ്ഞ കളിയിലെ താരം നിസങ്കയെയും, ധനുഷ്ക ഗുണതിലകയെയും ഹാരിസ് റൗഫ് മടക്കി അയച്ചു, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ശ്രീലങ്ക 58/5 എന്ന നിലയിൽ തകർന്നു, എന്നാൽ ലങ്കൻ പോരാട്ട വീര്യത്തിന്റെ കനൽ കെട്ടടങ്ങിയിരുന്നില്ല, ലങ്കൻ മുൻനിരയെ തകർത്ത ആത്മവിശ്വാസത്തിൽ വീണ്ടും ആ ചാരം ചികയാൻ നിന്ന പാക്കിസ്ഥാൻ ബോളർമാരുടെ കൈ പൊള്ളി.

ആറാം വിക്കറ്റിൽ ഹസരംഗയെ കൂട്ട് പിടിച്ച് ഭാനുക രജപക്ഷ തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്ന ശ്രീലങ്കയെ പതിയെ മുന്നോട്ട് നയിച്ചു, “ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം” എന്ന ആശയത്തിൽ നിന്ന് കൊണ്ടായിരുന്നു ഇരുവരും ബാറ്റ് വീശിയത്, അപ്രതീക്ഷിതമായ ഈ ആക്രമണം അത്രയും നേരം നല്ല രീതിയിൽ ബോൾ ചെയ്ത് കൊണ്ടിരുന്ന പാക് ബോളർമാരുടെ താളം തെറ്റിക്കാൻ കെല്പുള്ളതായിരുന്നു, 45 ബോളിൽ 6 ഫോറും 3 സിക്സും അടക്കം 71* റൺസ് ആണ് ഭാനുക രജപക്ഷ അടിച്ചെടുത്തത്.

ഏഷ്യകപ്പിൽ മികച്ച ഫോമിൽ കളിച്ച് കൊണ്ടിരുന്ന കുശാൽ മെൻഡിസിന് പാകിസ്താനെതിരെ കഴിഞ്ഞ കളിയിൽ പറ്റിയ പിഴവ് ഇത്തവണയും ആവർത്തിച്ചു, കഴിഞ്ഞ കളിയിൽ മുഹമ്മദ്‌ ഹസ്നൈനിന്റെ ആദ്യ ബോളിൽ തന്നെ താരം ഔട്ട്‌ ആയിരുന്നു, ഇത്തവണ ബോളർ മാറി നസീം ഷാ ആയി എന്ന വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ, നസീം ഷാ യുടെ വേഗതയാർന്ന ഒരു ഇൻസ്വിങ്ങർ കുശാൽ മെൻഡിസിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

Written By: അഖിൽ. വി. പി. വള്ളിക്കാട്.

Categories
Latest News

‘ഇതൊന്നും കാണുന്നില്ലേ’ സിക്സ് പോയെന്ന് പോലും നോക്കാതെ നോ ബോൾ വാങ്ങിച്ചെടുക്കാൻ വെപ്രാളപ്പെടുന്ന സ്മിത്ത്, സ്മിത്തിന്റെ ശ്രദ്ധയെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം ; വീഡിയോ

കളിക്കളത്തിൽ സ്മിത്തിന്റെ ശ്രദ്ധ എത്രത്തോളമെന്ന് വ്യക്തമാക്കുന്ന സംഭവവും ന്യുസിലാൻഡിനെതിരായ മൂന്നാം ഏകദിന  മത്സരത്തിനിടെ അരങ്ങേറിയിരുന്നു. 38ആം ഓവറിൽ ജിമ്മി നിഷാമിനെതിരെ സ്മിത്ത് സ്ക്വായർ ലെഗിലൂടെ സിക്സ് പറത്തിയിരുന്നു. ഏവരെയും അമ്പരപ്പിച്ചു കൊണ്ടാണ് സ്മിത്ത് കൈ ഉയർത്തി അമ്പയറിന് നേരെ തിരിഞ്ഞത്.  30-യാർഡ് സർക്കിളിന് പുറത്തുള്ള ഫീൽഡർമാരുടെ എണ്ണത്തെക്കുറിച്ച് സ്മിത്ത് അമ്പയറെ ഓർമ്മിപ്പിക്കുകയായിരുന്നു.

പിന്നാലെ നിയമപ്രകാരം നോ ബോൾ ലഭിക്കുകയും ചെയ്തു. സ്മിത്തിന്റെ ശ്രദ്ധയെ കമെന്റർമാർ പ്രശംസിക്കുകയും ചെയ്തു. സിക്സ് പോയെന്ന് പോലും നോക്കാതെ ഉടനടി കാര്യം ബോധിപ്പിക്കാൻ വെപ്രാളപ്പെടുന്ന സ്മിത്തിന്റെ ഭാവങ്ങൾ ആരാധകരിൽ ചിരിപടർത്തിയിട്ടുണ്ട്.

അതേസമയം പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമായ മത്സരത്തിലും ജയം നേടി ന്യുസിലാൻഡ് വൈറ്റ് വാഷ് ചെയ്തിരിക്കുകയാണ് ഓസ്‌ട്രേലിയ. അവസാന മത്സരത്തിൽ സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറി ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ ജയം നേടുകയായിരുന്നു. 131 പന്തിൽ 11 ഫോറും 1 സിക്‌സും ഉൾപ്പെടെ 105 റൺസാണ് സ്മിത്ത് അടിച്ചു കൂട്ടിയത്. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 268 വിജയലക്ഷ്വുമായി ഇറങ്ങിയ ന്യുസിലാൻഡ് 242 റൺസിൽ ഓൾ ഔട്ടായി.

53 പന്തിൽ 47 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് ന്യുസിലാൻഡിന്റെ ടോപ്പ് സ്‌കോറർ. 56 പന്തിൽ 27 റൺസ് നേടി ക്യാപ്റ്റൻ വില്യംസൻ വീണ്ടും നിരാശപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്റ്റാർക്ക് 3 വിക്കറ്റും സീൻ അബ്ബോട്ട്, കാമെറോണ് ഗ്രീൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഫിഞ്ചിന്റെ ഏകദിന കരിയറിലെ അവസാന മത്സരമായിരുന്നു. മോശം ഫോമിലൂടെ കടന്ന് പോവുകയായിരുന്ന ഫിഞ്ച് അവസാന ഏകദിനത്തിന് മുന്നോടിയായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അവസാന മത്സരത്തിൽ 13 പന്തിൽ 5 റൺസ് നേടിയാണ് മടങ്ങിയത്.

Categories
Cricket Latest News Video

രണ്ടു മികച്ച ഫീൽഡർമാർ തമ്മിൽ ഏറ്റു മുട്ടിയപ്പോൾ ! ഇന്ത്യ – സൗത്താഫ്രിക മത്സരത്തിനിടയിലെ രസകരമായ സംഭവം ;വീഡിയോ കാണാം

ഇന്നലെ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ചാമ്പ്യൻഷിപ്പിലെ ഒരു ആകാംഷ നിറഞ്ഞ നിമിഷമായി ഇന്ത്യ ലജൻഡ്സ് താരമായ സുരേഷ് റെയ്നയും ദക്ഷിണാഫ്രിക്കൻ ലജൻഡ്സ് നായകനായ ജോണ്ടി റോഡ്സും മത്സരത്തിനിടെ മുഖാമുഖം വന്നത്. ദക്ഷിണാഫ്രിക്കൻ ടീം ബാറ്റിംഗ് ചെയ്യുമ്പോൾ ആയിരുന്നു സംഭവം.

ജോണ്ടി റോഡ്സ് ബാറ്റ് ചെയ്യാനായി ക്രീസിൽ എത്തിയ ശേഷം, ഫീൽഡിംഗ് ചെയ്യുകയായിരുന്ന റയ്ന അദ്ദേഹത്തിന് നേർക്ക് വന്നടുക്കുകയായിരുന്നു. റോഡ്സും അങ്ങോട്ട് നടന്നപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഗാലറിയിൽ ഉണ്ടായിരുന്ന ആരാധകരും സ്തബ്ധരായി നിന്നുപോയി. പരസ്പരം മുഖാമുഖം നിന്ന് അല്പം സംസാരിച്ച ശേഷം ഇരുവരും കൈകൊടുത്ത് പിരിഞ്ഞു.

റൈയ്ന അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാൻ വേണ്ടിയാണ് വേണ്ടിയാണ് പോയത് എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മത്സരശേഷം നടന്ന പോസ്റ്റ് മാച്ച് പരിപാടിയിൽവെച്ച് ജോണ്ടി റോഡ്സ് തന്നെ അതിൽ വ്യക്തത വരുത്തുകയായിരുന്നു. അത് വെറുമൊരു സൗഹൃദസംഭാഷണം മാത്രമായിരുന്നു എന്നും, ഇന്ന് തന്റെ വിക്കറ്റ് അദ്ദേഹം നേടുമെന്ന് തമാശ രൂപേണ റൈന പറയുകയായിരുന്നു എന്നും റോഡ്സ് വ്യക്തമാക്കി.

വളരെകാലത്തെ സുഹൃദ്ബന്ധമാണ് ഇരുതാരങ്ങളും തമ്മിലുള്ളത്. സമൂഹമാധ്യമങ്ങളിൽ ഓരോ സന്ദർഭങ്ങളിൽ പരസ്പരം ആശംസകൾ അറിയിക്കുന്ന ഇരുവരെയും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഒരു ഫീൽഡർ ആയാണ് ജോണ്ടി റോഡ്സ് അറിയപ്പെടുന്നത്. എങ്കിലും ഒരുപാട് അഭിമുഖങ്ങളിൽവെച്ച് അദ്ദേഹം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഫീൽഡറെ തിരഞ്ഞെടുക്കാൻ പറയുമ്പോൾ റൈയ്നയുടെ പേരാണ് പറഞ്ഞിട്ടുള്ളത്.

ഇന്നലെ നടന്ന സീരിസിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ 61 റൺസിന്‌ അവരെ കീഴടക്കി. ഇന്ത്യ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ടീമിന് നിശ്ചിത ഇരുപത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നായകൻ ജോണ്ടി റോഡ്സ് 27 പന്തിൽ നിന്നും അഞ്ച് ബൗണ്ടറിയും ഒരു സിക്സറും അടക്കം 38 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രാഹുൽ ശർമ മൂന്ന് വിക്കറ്റും മുനാഫ് പട്ടേലും പ്രഗ്യാൻ ഓജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സച്ചിൻ തെണ്ടുൽക്കർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ദിവസങ്ങൾക്ക് മുമ്പ് സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച സുരേഷ് റെയ്ന ഇന്ത്യ ലജൻഡ്സ് ടീമിനായി അരങ്ങേറ്റം കുറിച്ചു. റൈനയുടെയും ബിന്നിയുടെയും യുസുഫ് പഠാന്റെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തിയത്. ബിന്നി 42 പന്തിൽ 82 റൺസും(5 ബൗണ്ടറി, 6 സിക്സ്), റൈന 22 പന്തിൽ 33 റൺസും(4 ബൗണ്ടറി, 1 സിക്സ്), യുസുഫ് പഠാൻ 15 പന്തിൽ 35 റൺസും(1 ബൗണ്ടറി, 4 സിക്സ്) എടുത്തു.

രണ്ടു മികച്ച ഫീൽഡർമാർ തമ്മിൽ ഏറ്റു മുട്ടിയപ്പോൾ ! ഇന്ത്യ – സൗത്താഫ്രിക മത്സരത്തിനിടയിലെ രസകരമായ സംഭവം ;വീഡിയോ കാണാം.

https://twitter.com/cricket82182592/status/1568912933178179586?t=MlZoKoKtcC6I0oEvCxgQYg&s=19
Categories
Cricket Latest News Video

ലജൻഡ്സ് ലീഗിലും തന്റെ ട്രേഡ് മാർക്ക് ഷോട്ട് കളിച്ച് സുരേഷ് റൈന; വീഡിയോ കാണാം

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന് പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന മികച്ച ബാറ്റിംഗ് പ്രകടനവുമായി തിളങ്ങിയിരിക്കുകയാണ്. ഇന്ത്യ ലജൻഡ്സും ദക്ഷിണാഫ്രിക്ക ലജൻഡ്‌സും തമ്മിൽ നടക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ചാമ്പ്യൻഷിപ്പിലാണ് തന്റെ കൈവശം ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തി റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ പേരിൽ നടത്തുന്ന ടൂർണമെന്റാണിത്. ഈ വർഷത്തെ ഉദ്ഘാടന മത്സരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് നടക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സച്ചിൻ തെണ്ടുൽക്കർ ബാറ്റിംഗ് തെരഞ്ഞെടുത്തു. വൺ ഡൗണായി എത്തിയ റെയ്ന മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിന്റെ ഏഴ് ഓവറിനുള്ളിൽ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യക്ക് വേണ്ടി മികച്ചൊരു കൂട്ടുകെട്ട് ആണ് റയ്നയും സ്റ്റുവർട്ട് ബിന്നിയും ചേർന്ന് നൽകിയത്.

മഖയ എന്‍റിനി എറിഞ്ഞ ആറാം ഓവറിന്റെ രണ്ടാം പന്തിൽ സച്ചിൻ പുറത്തായതോടെ ക്രീസിൽ എത്തിയ ചിന്ന തല നേരിട്ട രണ്ടാം പന്തിൽ തന്നെ തന്റെ ഫേവറിറ്റ് ഷോട്ട് കളിച്ച് ബൗണ്ടറി നേടുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. കവർ ഫീൽഡിന് മുകളിലൂടെ സ്വീപ്പർ കവർ എരിയയിലേക്ക് ഉള്ള ഇൻസൈഡ് ഔട്ട് ഷോട്ട്.

മത്സരത്തിൽ ആകെ 22 പന്ത് നേരിട്ട അദ്ദേഹം ഇതടക്കം നാല് ബൗണ്ടറിയും ഒരു കിടിലൻ സിക്സറും ഉൾപ്പെടെ 33 റൺസ് എടുത്താണ് പുറത്തായത്. വിന്റെജ് റയ്നയെ കൺകുളിർക്കെ കാണാൻ കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് സാധിച്ചു എന്നുതന്നെ വേണം പറയാൻ.

നിശ്ചിത ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 217 എന്ന കൂറ്റൻ സ്കോർ കണ്ടെത്തി ടീം ഇന്ത്യ ലജൻഡ്‌സ്. വേർപിരിയാത്ത അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന സ്റ്റുവർട്ട് ബിന്നിയും യുസുഫ് പഠനും നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഇന്ത്യയെ 200 കടത്തിയത്. ബിന്നി 42 പന്തിൽ 5 ബൗണ്ടറിയും 6 സിക്സും അടക്കം 82 റൺസും പഠാൻ 15 പന്തിൽ ഒരു ബൗണ്ടറിയും നാല് സിക്സും അടക്കം 35 റൺസുമാണ് അടിച്ചുകൂട്ടിയത്.