Categories
Cricket India Latest News Video

എന്താ വാവേ, ഫീൽ ആയോ…?തനിക്ക് മുൻപേ പാണ്ഡ്യ ഇറങ്ങാൻ നിർദ്ദേശം ലഭിച്ചപ്പോൾ സങ്കടത്തോടെ പന്ത് വാവ; വീഡിയോ കാണാം

ഏഷ്യ കപ്പ് ട്വന്റി ട്വന്റി സൂപ്പർ ഫോർ ഘട്ടത്തിൽ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിലും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ ഒരു മോശം ഷോട്ട് കളിച്ച് താരം പുറത്തായിരുന്നു. അന്ന് 12 പന്തിൽ നിന്നും 14 റൺസ് ആണ് എടുത്തത്.

ഇന്നത്തെ മത്സരത്തിൽ തുടക്കത്തിൽ തന്നെ മൂന്ന് ബൗണ്ടറി അടിച്ച് ഒരു പ്രതീക്ഷ നൽകിയ ശേഷമാണ് അദ്ദേഹം പെട്ടെന്ന് പുറത്തായത്. 13 പന്തിൽ നിന്നും 17 റൺസ് നേടിയ പന്തിനെ ഇടംകൈയ്യൻ മീഡിയം പേസർ ദിൽഷൻ മധുഷങ്കയാണ് പുറത്താക്കിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയമായി മാറിയ പന്തിനെ മാറ്റാനായി നിലവിളികൾ ഉയർന്നുകഴിഞ്ഞു.

മത്സരത്തിനിടെ ഇന്ത്യൻ ടീമിന്റെ ഡഗ്ഔട്ടിൽ നിന്നുള്ള ഒരു വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. നായകൻ രോഹിത് ശർമ പതിമൂന്നാം ഓവറിൽ പുറത്തായതോടെ ഇറങ്ങാൻ തയ്യാറെടുത്ത് നിൽക്കുകയായിരുന്ന പന്തിനെ മാറ്റി ഹാർദിക് പാണ്ഡ്യയോട് ഇറങ്ങാൻ ടീം മാനേജ്മെന്റ് നിർദേശം നൽകുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലെ പന്തിന്റെ നിരുത്തരവാദപരമായ ബാറ്റിംഗ് മൂലം ഇന്ത്യക്ക് ഒരു വിജയമാണ് നഷ്ടമായത്. അതുകൊണ്ടുതന്നെ ഇന്നും അത്തരമൊരു അവസ്ഥ ഉണ്ടാവാതിരിക്കാൻ പന്തിനെ നേരത്തെ ഇറക്കണ്ട എന്ന് മാനേജ്മെന്റ് തീരുമാനീക്കുകയായിരുന്നു എന്ന് കരുതാം. തനിക്ക് പകരം പാണ്ഡ്യയാണ് ഇറങ്ങുന്നത് എന്ന് വ്യക്തമായതോടെ പന്തിന്റെ മുഖം വാടുന്നത് വീഡിയോയിൽ കാണാം.

https://twitter.com/cricket82182592/status/1567202407649808387?t=wc9ghRBR1oS803YlOTTnBg&s=19

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഒരുപാട് വിജയങ്ങളിൽ പങ്കാളി ആകാൻ അദ്ദേഹത്തിന് കഴിഞ്ഞു, എങ്കിലും ട്വന്റി ട്വന്റി ക്രിക്കറ്റിൽ ടീമിനായി കാര്യമായ സംഭാവന നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നുതന്നെ വേണം പറയാൻ. ഇനിയും എത്രനാൾ ഈ ഭാരം ടീം ചുമക്കണം? ഒരുപാട് കഴിവുള്ള മറ്റു യുവ വിക്കറ്റ് കീപ്പർമാരുടെ അവസരങ്ങൾ നിഷേധിച്ചുകൊണ്ട് ഒരു ഇടംകൈയ്യൻ ബാറ്റർ എന്ന ഒറ്റക്കാരണത്താൽ പന്ത് ടീമിൽ തുടരുന്നതിനോട്‌ ഒരിക്കലും യോജിക്കാൻ കഴിയില്ല.

ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസൂൻ ശനാക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ട ടീമിൽ നിന്നും ഒരു മാറ്റവുമായാണ്‌ ടീം ഇന്ത്യ ഇറങ്ങിയത്. ലെഗ് സ്പിന്നർ രവി ബിഷ്‌നോയിക്ക്‌ പകരം ഓഫ് സ്പിന്നർ ഓൾറൗണ്ടർ ആർ അശ്വിൻ ടീമിൽ ഇടംപിടിച്ചു. അർദ്ധ സെഞ്ചുറി നേടിയ നായകൻ രോഹിത് ശർമയുടെ മികവിൽ ടീം ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തിട്ടുണ്ട്. ശർമ 41 പന്തിൽ 72 റൺസും സൂര്യകുമാർ യാദവ് 29 പന്തിൽ 34 റൺസും നേടിയപ്പോൾ മറ്റാർക്കും 20 റൺസിന്‌ മുകളിൽ നേടാനായില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർദ്ധ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലി ഇന്ന് ഇടംകൈയ്യൻ പേസർ ദിൽഷൺ മധുശങ്കയുടെ പന്തിൽ പൂജ്യത്തിന് ക്ലീൻ ബോൾഡ് ആയി.

Categories
Cricket India Latest News Malayalam Video

എന്നാലും ഇയാളെ സമ്മതിക്കണം, ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു കുലുക്കവുമില്ലാതെ നിൽക്കുന്നത് നോക്കിയേ ;വീഡിയോ

ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 173/8 എന്ന മികച്ച ടോട്ടൽ നേടി, സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് 5 വിക്കറ്റിനു തോറ്റതോടെ ഇന്ത്യക്ക് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്, ഇന്നത്തെ മത്സരം കൂടി തോറ്റാൽ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ ഏറെക്കൂറെ അസ്‌തമിക്കും.

ടോസ്സ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകകയായിരുന്നു, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കളിച്ച ടീമിനെ ശ്രീലങ്ക നിലനിർത്തിയപ്പോൾ, പാകിസ്താനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്,

രവി ബിഷ്ണോയ്ക്ക് പകരം രവിചന്ദ്രൻ അശ്വിൻ ടീമിലെത്തി, രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി, മഹേഷ്‌ തീക്ഷണയുടെ ബോളിൽ കെ.എൽ രാഹുൽ (6)വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു, ഫീൽഡ് അമ്പയറുടെ തീരുമാനം പുനപരിശോധിക്കാൻ രാഹുൽ DRS ന് (Decision Review system) നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.

ഏഷ്യ കപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നന്നായി കളിച്ച് ഫോമിലേക്കെത്തിയ കോഹ്ലി പക്ഷെ ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി,ദിൽഷൻ മധുഷങ്കയുടെ ബോളിൽ ലോങ്ങ്‌ ഓണിലേക്ക് ഷോട്ടിന് ശ്രമിച്ച കോഹ്ലി ക്ലീൻ ബൗൾഡ് ആവുകയായിരുന്നു, ആദ്യ 3 മത്സരങ്ങളിലും നന്നായി കളിച്ച കോഹ്ലി ഇന്നത്തെ മത്സരത്തിൽ പൂജ്യത്തിനാണ് പുറത്തായത്,

13/2 എന്ന നിലയിൽ സമ്മർദ്ദത്തിലായ ഇന്ത്യയെ ക്യാപ്റ്റൻ രോഹിത് ശർമ മുന്നോട്ട് നയിക്കുകയായിരുന്നു, സമ്മർദ്ദ ഘട്ടത്തിലും ലങ്കൻ ബോളർമാരെ ആക്രമിച്ച് കളിച്ച് കൊണ്ട് രോഹിത് ഇന്ത്യൻ സ്കോർ ചലിപ്പിച്ചു, മറുവശത്ത് സൂര്യ കുമാർ യാദവ് ക്യാപ്റ്റന് മികച്ച പിന്തുണ നൽകി, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 97 റൺസിന്റെ നിർണായക കൂട്ട്കെട്ട് ഉണ്ടാക്കി തകർച്ചയിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു.

41 ബോളിൽ 5 ഫോറും 4 സിക്സും അടക്കമാണ്  രോഹിത് 72 റൺസ് നേടിയത്, 34 റൺസ് നേടിയ സൂര്യകുമാർ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി, എന്നാൽ ഇരുവരെയും പുറത്താക്കിക്കൊണ്ട് ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ച് വന്നു, 17 റൺസ് വീതം എടുത്ത ഹർദിക്കും, റിഷബ് പന്തും, പുറത്താകാതെ 15* റൺസ് നേടിയ അശ്വനും ഇന്ത്യൻ സ്കോർ 173 ൽ എത്തിച്ചു, 3 വിക്കറ്റ് വീഴ്ത്തിയ മധുഷങ്കയും,  2 വീതം വിക്കറ്റ് വീഴ്ത്തിയ കരുണരത്‌നയും, ഷാണകയും ശ്രീലങ്കക്കായി ബോളിങ്ങിൽ തിളങ്ങി.

മത്സരത്തിൽ അസിത ഫെർണാണ്ടോ എറിഞ്ഞ പത്താം ഓവറിൽ ആദ്യ ബോളിൽ ഡീപ് ബാക്ക് സ്‌ക്വയർ ലെഗിൽ രോഹിത് ശർമ ഒരു സിക്സർ അടിച്ചത് ചെന്ന് പതിച്ചത് ഗ്രൗണ്ട് സെക്യൂരിറ്റിയുടെ പിറകിൽ ആയിരുന്നു, ഗ്രൗണ്ടിനു എതിർ വശത്തോട്ട് നോക്കി നിന്നതിനാൽ അദ്ദേഹത്തിന് ബോൾ തന്റെ നേർക്ക് വരുന്നത് കാണാൻ സാധിച്ചിരുന്നില്ല, ബോൾ കൊണ്ടിട്ടും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിന്ന അദ്ദേഹത്തെ നോക്കി സഹപ്രവർത്തകർ ചിരിക്കുന്നുണ്ടായിരുന്നു.

Categories
Cricket Latest News Video

അത് ബാറ്റിൽ കൊണ്ടിട്ടുണ്ട് അമ്പയറെ..! ഔട്ട് വിളിച്ചു അമ്പയർ ,റിവ്യൂ കൊടുത്തു രാഹുൽ ,എല്ലാവരെയും ഞെട്ടിച്ചു തേർഡ് അമ്പയർ : വീഡിയോ കാണാം

ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ നേരിടുന്ന ടീം ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. 7 പന്തിൽ 6 റൺസ് എടുത്ത രാഹുലിന്റെയും 4 പന്തിൽ റൺ ഒന്നും എടുക്കാതെ കോഹ്‌ലിയുടെയും വിക്കറ്റാണ് 3 ഓവറിൽ 15 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് നഷ്ടമായത്. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി. 41 പന്തിൽ 5 ബൗണ്ടറിയും 4 സിക്സും അടക്കം 72 റൺസ് നേടിയാണ് രോഹിത് പുറത്തായത്. രോഹിത് ഔട്ട് ആകുമ്പോൾ ഇന്ത്യ 12.2 ഓവറിൽ 110 റൺസ് എടുത്തിട്ടുണ്ട്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസൂൻ ശനാക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ട ടീമിൽ നിന്നും ഒരു മാറ്റവുമായാണ്‌ ടീം ഇന്ത്യ ഇറങ്ങിയത്. ലെഗ് സ്പിന്നർ രവി ബിഷ്‌നോയിക്ക്‌ പകരം ഓഫ് സ്പിന്നർ ഓൾറൗണ്ടർ ആർ അശ്വിൻ ടീമിൽ ഇടംപിടിച്ചു.

സൂപ്പർ ഫോർ ഘട്ടത്തിൽ ഇരു ടീമുകളുടെയും രണ്ടാം മത്സരമാണ് ഇത്. ഞായറാഴ്ച ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോടു പരാജയപ്പെട്ടിരുന്നു. ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്. ശ്രീലങ്കയാകട്ടെ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് ഉള്ള ആദ്യ ചവിട്ടുപടിയിൽ കാൽ വച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയെ തോൽപ്പിച്ചാൽ അവർ ഏതാണ്ട് ഫൈനൽ ഉറപ്പിക്കും.

മത്സരത്തിൽ ഇന്ത്യൻ ഉപനായകൻ കെ എല്‍‌ രാഹുൽ പുറത്തായ തീരുമാനം വിവാദമായിരിക്കുകയാണ്. മഹീഷ് തീക്ഷണ എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് വിക്കറ്റിന് മുന്നിൽ കുരുങ്ങി രാഹുൽ പുറത്തായത്. അമ്പയർ ഔട്ട് സിഗ്നൽ കൊടുത്തപാടെ രോഹിതിന്റെ നിർദേശം പോലും ചോദിക്കാതെ രാഹുൽ പെട്ടെന്ന് തന്നെ റിവ്യൂ നൽകുകയായിരുന്നു. അത്രയക്കും ഉറപ്പായിരുന്നു രാഹുലിന് പന്ത് തന്റെ ബാറ്റിൽ കൊണ്ടിട്ടുണ്ട് എന്ന്.

ക്രീസിൽ നിന്നും മുന്നോട്ട് കയറിവന്നു ഫ്ളിക് ഷോട്ട് കളിക്കാൻ ശ്രമിച്ച രാഹുലിന്റെ ബൂട്ടിൽ നേരെ വന്നു പന്ത് പതിക്കുകയായിരുന്നു. എങ്കിലും റീപ്ലേകളിൽ പന്ത് ബാറ്റിലും ബൂട്ടിലും കൊള്ളുന്നത് ഏകദേശം ഒപ്പത്തിനൊപ്പം ആണെന്ന് തേർഡ് അമ്പയർ പറഞ്ഞു. ആദ്യം ബാറ്റിലാണ് കൊള്ളുന്നത് എന്ന് ഉറപ്പിക്കാൻ തക്ക തെളിവുകൾ ഇല്ലാ എന്നു പറഞ്ഞു അമ്പയരുടെ തീരുമാനം നിലനിൽക്കും എന്ന് തേർഡ് അമ്പയർ വിധിയെഴുതി.

കൂക്കിവിളികളോടെയാണ് ഇന്ത്യൻ ആരാധകർ ഈ തീരുമാനത്തേ ശ്രവിച്ചത്. അമ്പയർസ് കോളിൽ ലെഗ് സ്റ്റമ്പിന് തൊട്ട് അരികത്തു കൊള്ളും എന്നാണ് ബോൾ ട്രാക്കിംഗ് കാണിച്ചത്. മടങ്ങുംവഴി അമ്പയറുടെ നേരെ തിരിഞ്ഞ് നീരസം പ്രകടിപ്പിച്ച ശേഷമാണ് രാഹുൽ പോയത്. എന്തായാലും ഈ ഒരു പുറത്താക്കൽ തീരുമാനം കൂടുതൽ വിവാദമാകാനുള്ള സാധ്യത കാണുന്നുണ്ട്.

Categories
Cricket Latest News Video

ഏഷ്യ കപ്പിലെ ആദ്യ ഡക്ക് ! സ്റ്റമ്പ് പോയ പോക്ക് കണ്ടാ ? കോഹ്‌ലിയെ പൂജ്യത്തിന് പുറത്താക്കി മധുഷങ്ക :വീഡിയോ

ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് മോശം തുടക്കം, സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് 5 വിക്കറ്റിനു തോറ്റതോടെ ഇന്ത്യക്ക് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്, ഇന്നത്തെ മത്സരം കൂടി തോറ്റാൽ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ ഏറെക്കൂറെ അസ്‌തമിക്കും.

ടോസ്സ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകകയായിരുന്നു, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കളിച്ച ടീമിനെ ശ്രീലങ്ക നില നിർത്തിയപ്പോൾ, പാകിസ്താനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്, രവി ബിഷ്ണോയ്ക്ക് പകരം രവിചന്ദ്രൻ അശ്വിൻ ടീമിലെത്തി,

രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി, മഹേഷ്‌ തീക്ഷണയുടെ ബോളിൽ കെ.എൽ രാഹുൽ (6)വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു, ഫീൽഡ് അമ്പയറുടെ തീരുമാനം പുനപരിശോധിക്കാൻ രാഹുൽ DRS ന് നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.

ഏഷ്യ കപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നന്നായി കളിച്ച് ഫോമിലേക്കെത്തിയ കോഹ്ലി പക്ഷെ ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി,

മൂന്നാമത്തെ ഓവറിൽ ദിൽഷൻ മധുഷൻകയുടെ ബോളിൽ ലോങ്ങ്‌ ഓണിലേക്ക് ഷോട്ടിന് ശ്രമിച്ച കോഹ്ലി ക്ലീൻ ബൗൾഡ് ആവുകയായിരുന്നു, 35, 59*, 60 എന്നിങ്ങനെ ആദ്യ 3 മത്സരങ്ങളിൽ നിന്ന് 77 റൺസ് ശരാശരിയിൽ 154 റൺസ് നേടി മികച്ച ഫോമിൽ ആയിരുന്ന കോഹ്ലിയുടെ വിക്കറ്റ് ആദ്യമേ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി.

IND playing 11

KL Rahul, Rohit Sharma (c), Virat Kohli, Suryakumar Yadav, Rishabh Pant (wk), Deepak Hooda, Hardik Pandya, Ravichandran Ashwin, Bhuvneshwar Kumar, Yuzvendra Chahal, Arshdeep Singh.

SL playing 11

Pathum Nissanka, Kusal Mendis (wk), Charith Asalanka, Danushka Gunathilaka, Bhanuka Rajapaksa, Dasun Shanaka (c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Asitha Fernando, Dilshan Madushanka

Categories
Cricket Latest News Video

പന്ത് പിടിക്കാൻ ശ്രമം ,ശേഷം വേദന കൊണ്ട് പുളഞ്ഞു റിസ്‌വാൻ ; വീഡിയോ കാണാം

ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ അത്യന്തം ആവേശകരമായ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ തോൽവി, ഗ്രൂപ്പ്‌ ഘട്ടത്തിൽ നേരിട്ട തോൽവിക്ക് പാക്കിസ്ഥാന് മധുര പ്രതികരമായി ഈ വിജയം,ടോസ്സ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും തകർത്തടിച്ചപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു, ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു, 16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫ് പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ഷദബ് ഖാൻ രാഹുലിനെ(28) മുഹമ്മദ്‌ നവാസിന്റെ കൈകളിൽ എത്തിച്ചു.

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലി ഒരറ്റത്ത് നങ്കുരമിട്ടപ്പോൾ ഇന്ത്യൻ സ്കോർ ചലിച്ച് കൊണ്ടിരുന്നു, മറുവശത്ത് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോഴും കോഹ്ലി ക്ഷമയോടെ ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, ഇന്ത്യയുടെ കഴിഞ്ഞ കളിയിലെ താരം സൂര്യകുമാറിനെ മുഹമ്മദ്‌ നവാസ് ആസിഫ് അലിയുടെ കൈകളിൽ എത്തിച്ചു, 13 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം, പിന്നാലെ 14 റൺസ് എടുത്ത റിഷഭ് പന്തിനെയും, പാകിസ്താനെതിരായ ഗ്രൂപ്പ്‌ ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യയെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ഡ്യയെ പൂജ്യത്തിന് മുഹമ്മദ്‌ ഹസ്നൈനും വീഴ്ത്തിയപ്പോൾ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യക്ക് ലഭിച്ച മുൻതൂക്കം നഷ്ടമായി.

മറുവശത്ത് 44 പന്തിൽ 4 ഫോറും 1 സിക്സും അടക്കം 60 റൺസ് നേടിയ കോഹ്ലിയുടെ നിർണായക ഇന്നിങ്സാണ് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്, ഒടുവിൽ നിശ്ചിത 20 ഓവറിൽ 181/7 എന്ന മികച്ച നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, പാകിസ്താന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ്‌ ഹസ്നൈൻ, നസീം ഷാ, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും, ഷദബ് ഖാൻ 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ ക്യാപ്റ്റൻ ബാബർ അസമിനെ(14) രവി ബിഷ്ണോയ് തുടക്കത്തിലേ വീഴ്ത്തി, എന്നാൽ വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്‌വാൻ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ചു, ഒമ്പതാം ഓവറിൽ ഫഖർ സമാനെ (15) ചഹൽ വീഴ്ത്തിയെങ്കിലും പിന്നാലെ വന്ന ഓൾ റൗണ്ടർ മുഹമ്മദ്‌ നവാസ് റിസ്‌വാനുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ  73 റൺസിന്റെ നിർണായക കൂട്ട് കെട്ട് പടുത്തുയർത്തി, 71 റൺസ് എടുത്ത റിസ്‌വാനെ ഹാർദിക്ക് പാണ്ഡ്യ 17ആം ഓവറിൽ വീഴ്ത്തി ബ്രേക്ക്‌ ത്രു സമ്മാനിച്ചെങ്കിലും ആസിഫ് അലിയും (16) കുഷ്ദിൽ ഷായും (14*) അവരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ മുഹമ്മദ്‌ ഹസ്നൈൻ എറിഞ്ഞ ബൗൺസർ തടയാൻ ഉയർന്ന് ചാടിയ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ റിസ്‌വാന് പരിക്കേറ്റത് പാക്കിസ്ഥാൻ ക്യാമ്പിൽ ആശങ്ക പടർത്തി, പെട്ടന്ന് തന്നെ ടീം ഫിസിയോ വന്ന് പരിശോധിച്ച് താരത്തിന് വലിയ കുഴപ്പമില്ല എന്ന് ഉറപ്പിച്ചു, 71 റൺസ് നേടിയ റിസ്‌വാന്റെ നിർണായക ഇന്നിംഗ്സാണ് മത്സരം പാക്കിസ്ഥാന് അനുകൂലമാക്കിയത്, 51 പന്തിലാണ് 6 ഫോറും 2 സിക്സും അടക്കം റിസ്‌വാൻ 71 റൺസ് നേടിയത്.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

“എന്താടാ നോക്കുന്നേ?”; വിക്കറ്റ് എടുത്തതിനു ശേഷം പാക്ക് താരത്തെ തുറിച്ചു നോക്കി ചഹാൽ, വീഡിയോ കാണാം

ഇന്നലെ നടന്ന ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്തു. ഒരു പന്ത് ബാക്കി നിൽക്കെ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിച്ചത്.

ഇന്ത്യക്കായി മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിതും രാഹുലും ചേർന്ന് നൽകിയത്. 5.1 ഓവറിൽ 54 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. രണ്ടുപേരും 28 റൺസ് വീതമെടുത്ത് പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ ഇന്ത്യക്കായി പൊരുതിയത് മുൻ നായകൻ വിരാട് കോഹ്‌ലി മാത്രമാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറി നേട്ടം കൈവരിക്കാൻ കഴിഞ്ഞ കോഹ്‌ലി 44 പന്തിൽ 60 റൺസ് എടുത്ത് അവസാന ഓവറിൽ റൺഔട്ട് ആകുകയായിരുന്നു.

182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് നായകൻ ബാബർ അസമിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. പിന്നീട് വന്ന ഫഖാർ സമാനും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ റിസ്വാനും മുഹമ്മദ് നവാസും ചേർന്ന കൂട്ടുകെട്ട് പാക്ക് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. റിസ്‌വാൻ 71 റൺസും നവാസ് 42 റൺസും എടുത്ത് പുറത്തായി.

ഇതോടെ ഇന്ത്യൻ ആരാധകർക്ക് അല്പം പ്രതീക്ഷ കൈവന്നെങ്കിലും അതിനു അൽപ്പായുസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വന്ന കുഷ്ദിൽ ഷായും ആസിഫ് അലിയും ചേർന്ന് പാക്കിസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. പത്തൊമ്പതാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ 19 റൺസ് വഴങ്ങി. അവസാന ഓവറിൽ 7 റൺസ് ആയിരുന്നു വിജയലക്ഷ്യം. അർഷദീപ് സിംഗ് ആണ് എറിഞ്ഞത്.

നേരത്തെ രവി ബിഷ്നോയി എറിഞ്ഞ പതിനെട്ടാം ഓവറിൽ ആസിഫ് അലി നൽകിയ ഈസി ക്യാച്ച് സിംഗ് നിലത്തിട്ടിരുന്നു. അവസാന ഓവറിലെ രണ്ടാം പന്തിൽ ബൗണ്ടറി നേടി ആസിഫ് അലി മത്സരം പാക്കിസ്ഥാന് കൂടുതൽ അനുകൂലമാക്കി. നാലാം പന്തിൽ എൽബിഡബ്ലൂയിലൂടെ ആസിഫ് അലിയെ അർഷദീപ് പുറത്താക്കി എങ്കിലും സമയം വൈകിപ്പോയി. പിന്നീടുവന്ന ഇഫ്തിക്കർ അഹമ്മദ് അഞ്ചാം പന്തിൽ ഡബിൾ എടുത്ത് ഇന്ത്യൻ ആരാധകരെ കണ്ണീരിലാഴ്ത്തി പാക്കിസ്ഥാനെ വിജയത്തിൽ എത്തിച്ചു.

മത്സരത്തിലെ ഒരു രസകരമായ നിമിഷമായി ഫാഖർ സമന് നേരെ ചഹാൽ തുറിച്ചു നോക്കി നിന്നത്. ഒൻപതാം ഓവറിലെ നാലാം പന്തിൽ ചാഹലിനെ ലോങ് ഓണിലേക്ക് ബൗണ്ടറി അടിക്കാൻ ശ്രമിച്ച സമാന്‌ പിഴച്ചു. കോഹ്‌ലിക്ക് ഈസി ക്യാച്ച്. മൂന്നാം പന്തിൽ സമൻ ഒരു ബൗണ്ടറി നേടിയിരുന്നു. വിക്കറ്റ് നേടിയതിന് ശേഷം യാതൊരു ആഘോഷവും ഇല്ലാതെ നിന്ന ചഹാൽ കുറച്ചു നേരത്തെ തുറിച്ചുനോട്ടത്തിലൂടെ സമാനെ പവലിയനിലേക്ക് യാത്രയാക്കി.

https://twitter.com/PubgtrollsM/status/1566663121305243648?t=4JFyUWEbUmVYqn4379dLwA&s=19
Categories
Cricket Latest News

ഒരുപാട് പേരുടെ കയ്യിൽ എന്റെ നമ്പർ ഉണ്ടായിട്ടും, അന്ന് ധോണി മാത്രമാണ് മെസ്സേജ് അയച്ചത്, കോഹ്ലി പറയുന്നു…

മൂന്ന് ഫോർമാറ്റിൽ നിന്നും ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആദ്യമായി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് വിരാട് കോഹ്‌ലി. ഏഷ്യാക്കപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരെ 5 വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ച് കോഹ്ലി മാധ്യമങ്ങളെ കാണാനെത്തിയത്. ഈ വർഷം ജനുവരിയിലാണ് സൗത്താഫ്രിക്കൻ സീരിസിന് പിന്നാലെ ഏവരെയും ഞെട്ടിച്ച് കൊണ്ട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞത്.
അതിന് ഒരിക്കൽ പോലും ഇതിനെ പറ്റി കോഹ്ലി മനസ്സ്തുറന്നിരുന്നില്ല. ഒടുവിൽ ഇന്നലെ ചെറിയ രീതിയിൽ ഇതുമായി ബന്ധപ്പെട്ട് കോഹ്ലി സംസാരിച്ചിരുന്നു.

“ഞാൻ ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ ധോണിയിൽ നിന്ന് മാത്രമാണ് മെസ്സേജ് ലഭിച്ചത്. കൂടെ കളിച്ചവരിൽ ഒരുപാട് പേരുടെ കയ്യിൽ എന്റെ നമ്പർ ഉണ്ടായിരുന്നിട്ടും അവരാരും മെസ്സേജ് അയച്ചിരുന്നില്ല. പലർക്കും എന്റെ ക്യാപ്റ്റൻസിയെ പറ്റി വിമർശനങ്ങൾ ഉണ്ടായിരുന്നു, എന്നിട്ടും ആരും എന്നോട് അത് നേരിട്ട് പറഞ്ഞില്ല. ടെലിവിഷൻ മുന്നിൽ മാത്രമാണ് അവർ നിർദ്ദേശങ്ങളുമായി എത്തിയത്. ഞങ്ങൾ തമ്മിൽ പരസ്പരം ബഹുമാനമുണ്ട്. അദ്ദേഹവുമായി (ധോണിയോട്) എനിക്ക് പ്രത്യേക ബന്ധമാണ്. ” കോഹ്ലി പറഞ്ഞു.

ഒരാൾക്ക് നിർദ്ദേശം നൽകാൻ ഞാൻ ഉദ്ദേശിക്കുന്നുവെങ്കിലും ഞാൻ  നേരിട്ട് അദ്ദേഹത്തിന് നൽകും.  നിങ്ങൾ ലോകത്തിന് മുന്നിൽ വെച്ച് നിർദ്ദേശങ്ങൾ നൽകിയാൽ, എന്റെ അഭിപ്രായത്തിൽ അതിന് ഒരു വിലയുമില്ല, കാരണം അത് എന്നെ എന്റെ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ച് ആയിരുന്നുവെങ്കിൽ അവർ നേരിട്ട് പറഞ്ഞേനെ. നിങ്ങൾ ആത്മാർഥമായി എന്റെ മെച്ചപ്പെടലിന് ആഗ്രഹിക്കുന്നുവെങ്കിൽ നേരിട്ട് അറിയിക്കാം.  ഞാൻ വളരെ സത്യസന്ധതയോടെയാണ് കളിക്കുന്നത്. അതിനാൽ തന്നെ  ഏതാണ് സത്യമെന്ന് എനിക്കറിയാം ” കോഹ്‌ലി കൂട്ടിച്ചേർത്തു.

നേരെത്തെ ഏഷ്യാകപ്പിന് മുന്നോടിയായി ധോണിയെ കുറിച്ച് വൈകാരികമായ പോസ്റ്റുമായി കോഹ്ലി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.2016 ടി20 ലോകക്കപ്പിലെ ഫോട്ടോ പങ്കുവെച്ച് ‘ഈ മനുഷ്യന്റെ വിശ്വസ്തനായ ഡെപ്യൂട്ടി ആയതാണ് എന്റെ കരിയറിലെ ഏറ്റവും ആസ്വാദ്യകരമായ കാലഘട്ടം. ഞങ്ങളുടെ പാർട്ണർഷിപ്പ് എപ്പോഴും എനിക്ക്  സവിശേഷമായിരിക്കും’ എന്നാണ് കോഹ്ലി കുറിച്ചത്.

Categories
Cricket Latest News Video

ഔട്ടോ.. നോട്ട് ഔട്ടോ ? വിവാദം സൃഷ്ടിച് അമ്പയറുടെ തീരുമാനം ; വീഡിയോ കാണാം

ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ തോൽവി, ഗ്രൂപ്പ്‌ ഘട്ടത്തിൽ നേരിട്ട തോൽവിക്ക് പാക്കിസ്ഥാന് മധുര പ്രതികരമായി ഈ വിജയം,ടോസ്സ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും തകർത്തടിച്ചപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു, ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു, 16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫ് പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ഷദബ് ഖാൻ രാഹുലിനെ(28) മുഹമ്മദ്‌ നവാസിന്റെ കൈകളിൽ എത്തിച്ചു.

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലി പതിയെ ഇന്ത്യയെ നയിച്ചു, മറുവശത്ത് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോഴും കോഹ്ലി ക്ഷമയോടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു, ഇന്ത്യയുടെ കഴിഞ്ഞ കളിയിലെ താരം സൂര്യകുമാറിനെ മുഹമ്മദ്‌ നവാസ് ആസിഫ് അലിയുടെ കൈകളിൽ എത്തിച്ചു, 13 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം, പിന്നാലെ 14 റൺസ് എടുത്ത റിഷഭ് പന്തിനെയും, പാകിസ്താനെതിരായ ഗ്രൂപ്പ്‌ ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യയെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ഡ്യയെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ്‌ ഹസ്നൈനും വീഴ്ത്തിയപ്പോൾ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യക്ക് ലഭിച്ച മുൻതൂക്കം നഷ്ടമായി.

വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് വിരാട് കോഹ്ലി ഉറച്ച് നിന്നപ്പോൾ ഇന്ത്യക്ക് അത് ഏറെ ആശ്വാസം നൽകി, 44 പന്തിൽ 4 ഫോറും 1 സിക്സും അടക്കം 60 റൺസ് നേടിയ കോഹ്ലിയുടെ നിർണായക ഇന്നിങ്സാണ് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്, ഒടുവിൽ നിശ്ചിത 20 ഓവറിൽ 181/7 എന്ന മികച്ച നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, പാകിസ്താന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ്‌ ഹസ്നൈൻ, നസീം ഷാ, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും, ഷദബ് ഖാൻ 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ ക്യാപ്റ്റൻ ബാബർ അസമിനെ(14) രവി ബിഷ്ണോയ് തുടക്കത്തിലേ വീഴ്ത്തി, എന്നാൽ വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്‌വാൻ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ചു, ഒമ്പതാം ഓവറിൽ ഫഖർ സമാനെ (15) ചഹൽ വീഴ്ത്തിയെങ്കിലും പിന്നാലെ വന്ന ഓൾ റൗണ്ടർ മുഹമ്മദ്‌ നവാസ് റിസ്‌വാനുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ  73 റൺസിന്റെ നിർണായക കൂട്ട് കെട്ട് പടുത്തുയർത്തി, 71 റൺസ് എടുത്ത റിസ്‌വാനെ ഹാർദിക്ക് പാണ്ഡ്യ 17ആം ഓവറിൽ വീഴ്ത്തി ബ്രേക്ക്‌ ത്രു സമ്മാനിച്ചെങ്കിലും ആസിഫ് അലിയും (16) കുഷ്ദിൽ ഷായും (14*) അവരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിലെ ഏറെ നിർണായക ഘട്ടത്തിൽ രവി ബിഷ്നോയ് എറിഞ്ഞ 18 ആം ഓവറിൽ പാക്കിസ്ഥാൻ താരം ആസിഫ് അലി വൈഡ് ബോളിൽ ലെഗ് സൈഡിലേക്ക് ഷോട്ടിനു ശ്രമിച്ചെങ്കിലും ബോൾ വിക്കറ്റ് കീപ്പർ കൈയിലൊതുക്കി അമ്പയർ വൈഡ് വിളിച്ചെങ്കിലും ബാറ്റിന്റെ അരികിലൂടെ പോയത് കൊണ്ട് ഇന്ത്യ അത് DRS(decision review system)കൊടുത്തു സ്നിക്കോ മീറ്ററിൽ വളരെ ചെറിയ രീതിയിലുള്ള ഇത് കാണിച്ചെങ്കിലും തേർഡ് അമ്പയർ ഫീൽഡ് അമ്പയറുടെ തീരുമാനം ശരി വെക്കുകയായിരുന്നു,ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ പാക്കിസ്ഥാൻ താരം മുഹമ്മദ്‌ നവാസ് കളിയിലെ താരമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടു.

https://twitter.com/PubgtrollsM/status/1566499313328332800?t=e1aZY7WwGcv6WFLWo3HPYw&s=19
Categories
Cricket Latest News

ഈസി ക്യാച്ച് ഡ്രോപ്പ് ചെയ്ത് അർഷ്ദീപ് സിങ്, ആത്മനിയന്ത്രണം വിട്ട് രോഷാകുലനായി രോഹിത് – വീഡിയോ

അവസാന പന്തുവരെ നീണ്ടു നിന്ന പോരാട്ടത്തിൽ ചെയ്‍സിങ്ങിലൂടെ ഇന്ത്യയ്‌ക്കെതിരെ 5 വിക്കറ്റിന്റെ ജയം സ്വന്തമാക്കി പാകിസ്ഥാൻ. 182 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ബാബർ അസമിനെ നഷ്ട്ടപ്പെട്ടിരുന്നുവെങ്കിലും റിസ്വാന്റെ അവസരോചിതമായ തകർപ്പൻ പ്രകടനം പാകിസ്ഥാൻ തുണയായി. 51 പന്തിൽ 6 ഫോറും 2 സിക്‌സും ഉൾപ്പെടെ 71 റൺസാണ് നേടിയത്.

20 പന്തിൽ 42 റൺസ് നേടിയ നവാസും ചെയ്‌സിങ്ങിൽ നിർണായകമായി. ആദ്യ മത്സരത്തിലെ പരാജയത്തിന് കണക്ക് വീട്ടാൻ അവസാന 2 ഓവറിൽ 26 റൺസായിരുന്നു പാകിസ്ഥാൻ വേണ്ടിയിരുന്നത്. 19ആം ഓവർ ചെയ്യാനെത്തിയ ഭുവനേശ്വർ കുമാർ 19 റൺസ് വഴങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അവസാന ഓവറിൽ 7 റൺസ് ഡിഫെൻഡ് ചെയ്യാൻ ഇന്ത്യ ശ്രമിച്ചുവെങ്കിലും 1 പന്ത് ബാക്കി നിൽക്കെ പാകിസ്ഥാൻ ലക്ഷ്യം മറികടന്നു.

ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും റൺസ് ഒഴുക്കിന് തടയിടാനായില്ല. 4 ഓവറിൽ 44 റൺസ് വഴങ്ങിയ ഹർദിക് പാണ്ഡ്യയാണ്‌ ഏറ്റവും കൂടുതൽ റൺസ് വിട്ടു നൽകിയത്.
പാകിസ്ഥാൻ ഇന്നിങ്സിന്റെ 18ആം ഓവറിലെ മൂന്നാം പന്തിൽ അർഷ്ദീപ് ഈസി ക്യാച്ച് ഡ്രോപ്പ് ചെയ്തത് ക്യാപ്റ്റൻ രോഹിത്തിനെ രോഷാകുലനാക്കിയിരുന്നു. കളിക്കളത്തിൽ സമ്മർദ്ദ ഘട്ടത്തിലും ആത്മസംയമനം പാലിക്കാറുള്ള രോഹിത് ഇത്തവണ നിയന്ത്രണം വിട്ട് ദേഷ്യപ്പെടുകയായിരുന്നു.

മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാമായിരുന്ന ക്യാച്ചാണ് അശ്രദ്ധ മൂലം പാഴാക്കി കളഞ്ഞത്.
ഇതോടെ ആസിഫ് അലിക്ക് ലൈഫ് ലഭിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ഭുവനേശ്വർ കുമാറിനെതിരെ 3 പന്തിൽ 11 റൺസ് അടിച്ചു കൂട്ടി ലഭിച്ച അവസരം ആസിഫ് മുതലാക്കുകയും ചെയ്തു.

https://twitter.com/Insidercricket1/status/1566490674845069312?t=BLzwESSlgnSABw_E76CbDA&s=19

നേരെത്തെ കോഹ്ലിയുടെ ഇന്നിങ്സ് കരുത്തിലാണ് ഇന്ത്യ 182 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ചത്. 44 പന്തിൽ 4 ഫോറും 1 സിക്‌സും അടക്കം 60 റൺസാണ് കോഹ്ലി നേടിയത്. 28 റൺസുമായി രോഹിതും രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. അഞ്ചാം ഓവറിന് പിന്നാലെ 3 വിക്കറ്റ് പെട്ടെന്ന് നഷ്ട്ടമായത് ഇന്ത്യൻ സ്കോറിന്റെ വേഗത കുറച്ചു. മികച്ച ഫോമിലുള്ള സൂര്യകുമാറും (13) ഹർദിക് പാണ്ഡ്യയും (0) ഇത്തവണ നിരാശപ്പെടുത്തി.

Categories
Cricket Latest News Malayalam Video

സൂര്യയെ സ്ലെഡ്ജ് ചെയ്ത് പ്രകോപിതനാക്കാൻ ശ്രമിച്ചു ഷദബ് ഖാൻ ,പക്ഷേ പക്വതയോടെ അത് കൈകാര്യം ചെയ്തു സുര്യ : വീഡിയോ

ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ ടോസ്സ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും തകർത്തടിച്ചപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു, ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു, 16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫ് പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ഷദബ് ഖാൻ രാഹുലിനെ(28) മുഹമ്മദ്‌ നവാസിന്റെ കൈകളിൽ എത്തിച്ചു.

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലി പതിയെ ഇന്ത്യയെ നയിച്ചു, മറുവശത്ത് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോഴും കോഹ്ലി ക്ഷമയോടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു, ഇന്ത്യയുടെ കഴിഞ്ഞ കളിയിലെ താരം സൂര്യകുമാറിനെ മുഹമ്മദ്‌ നവാസ് ആസിഫ് അലിയുടെ കൈകളിൽ എത്തിച്ചു, 13 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം, പിന്നാലെ 14 റൺസ് എടുത്ത റിഷഭ് പന്തിനെയും, പാകിസ്താനെതിരായ ഗ്രൂപ്പ്‌ ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യയെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ഡ്യയെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ്‌ ഹസ്നൈനും വീഴ്ത്തിയപ്പോൾ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യക്ക് ലഭിച്ച മുൻതൂക്കം നഷ്ടമായി.

വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് വിരാട് കോഹ്ലി ഉറച്ച് നിന്നപ്പോൾ ഇന്ത്യക്ക് അത് ഏറെ ആശ്വാസം നൽകി, 44 പന്തിൽ 4 ഫോറും 1 സിക്സും അടക്കം 60 റൺസ് നേടിയ കോഹ്ലിയുടെ നിർണായക ഇന്നിങ്സാണ് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്, ഒടുവിൽ നിശ്ചിത 20 ഓവറിൽ 181/7 എന്ന മികച്ച നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, പാകിസ്താന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ്‌ ഹസ്നൈൻ, നസീം ഷാ, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും, ഷദബ് ഖാൻ 2 വിക്കറ്റും വീഴ്ത്തി.

മത്സരത്തിനിടെ ഒമ്പതാം ഓവറിൽ ബോൾ ചെയ്യുന്നതിടെ ഷദബ് ഖാൻ സൂര്യകുമാർ യാദവിനെ സ്ലെഡ്ജ് ചെയ്ത് പ്രകോപിതനാക്കാൻ ശ്രമിച്ചെങ്കിലും സൂര്യകുമാർ വളരെ പക്വതയോടെ അത് കൈകാര്യം ചെയ്തു, ഷദബ് ഖാന്റെ ബോളിൽ ലോങ്ങ്‌ ഓഫിൽ ബൗണ്ടറിക്ക് ശ്രമിച്ച സൂര്യകുമാറിന് അതിന് സാധിച്ചില്ല പാക്കിസ്ഥാൻ ഫീൽഡർ ബോൾ ഡൈവ് ചെയ്ത് മികച്ച ഫീൽഡിങ്ങിലൂടെ ബൗണ്ടറി തടയുകയായിരുന്നു.