Categories
Cricket Latest News

ഒരു മാറ്റവുമില്ല! ഏകദിനത്തിലും റിഷഭ് പന്തിന്റെ ദയനീയ പുറത്താകൽ ; കടുത്ത നിരാശയിൽ ഡ്രസിങ്  മടക്കം ; വീഡിയോ

ന്യുസിലാൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഇന്ത്യൻ ഇന്നിംഗ്സ് 40 ഓവർ പിന്നിട്ടപ്പോൾ 4 വിക്കറ്റ് നഷ്ട്ടത്തിൽ 210 റൺസ് നേടിയിട്ടുണ്ട്. 21 പന്തിൽ 21 റൺസുമായി സഞ്ജുവും 51 പന്തിൽ 46 റൺസുമായി അയ്യറുമാണ് ക്രീസിൽ.

ഓപ്പണിങ്ങിൽ എത്തിയ ധവാനും ഗിലും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസ് നേടി. 24ആം ഓവറിൽ ഫിഫ്റ്റി തികച്ച ശുബ്മാൻ ഗില്ലിനെ ഫെർഗൂസൻ പുറത്താക്കിയതോടെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായത്. തൊട്ടടുത്ത ഓവറിൽ 72 റൺസ് നേടിയ ക്യാപ്റ്റൻ ധവാനും പുറത്തായി. സൗത്തിയുടെ ഡെലിവറിയിൽ ഫിൻ അലൻ ക്യാച്ച് എടുക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയത് റിഷഭ് പന്തും ശ്രയസ് അയ്യറുമായിരുന്നു. മോശം ഫോമിൽ തുടരുന്ന റിഷഭ് പന്ത് ഇത്തവണയും ദയനീയമായി മടങ്ങി. 23 പന്തിൽ 15 റൺസുമായി നിൽക്കെ ഫെർഗൂസൻ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. അതെ ഓവറിൽ തന്നെ ക്രീസിൽ എത്തിയ സൂര്യകുമാർ യാദവിനെയും ഫെർഗൂസൻ മടക്കി. 3 പന്തിൽ 4 റൺസ് നേടിയിരുന്നു.

ടി20 സീരീസിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസനെ ഏകദിനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം അർഷ്ദീപ് സിങും, ഉമ്രാൻ മാലിക്കും ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഓൾ റൗണ്ടറായി വാഷിങ്ടൺ സുന്ദറും സ്പിന്നറായി ചാഹലുമാണ് പ്ലെയിങ് ഇലവനിലുള്ളത്.

വീഡിയോ കാണാം

Categories
Cricket Latest News

ഒരു നിമിഷം സെവാഗ് ആണെന്ന് കരുതി ! വീരു സ്റ്റൈൽ സിക്സ് അടിച്ചു ഗിൽ : വീഡിയോ കാണാം

ഓക്ക്ലണ്ടിലെ ഈഡൻ പാർക്കിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. മത്സരത്തിൽ ഓപ്പണർമാരായി ഇറങ്ങിയ നായകൻ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും അർദ്ധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കിയിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 14 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 54 റൺസ് എന്ന നിലയിലാണ് ടീം ഇന്ത്യ.

ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ച ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ എത്തുന്നത്. ഇന്ന് പേസർമാരായ ഉമ്രാൻ മാലിക്കിനും അർഷദീപ് സിംഗിനും ഇന്ത്യൻ ടീം ഏകദിന അരങ്ങേറ്റത്തിന് അവസരം നൽകി. വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക പര്യടനങ്ങളിലെ ഏകദിനമത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു വി സാംസനെ ടീമിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമായതുകൊണ്ട്, വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനൊപ്പം ഒരു സ്പെഷലിസ്റ്റ് ഫിനിഷറായി ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരത്തിൽ പ്രത്യേക ആരോഗ്യഅവധി എടുത്തിരുന്ന അദ്ദേഹം ഏകദിന പരമ്പരയിൽ ടീമിലേക്ക് മടങ്ങിയെത്തി. ന്യൂസിലൻഡ് നിരയിലെ സീനിയർ താരങ്ങളായ മാർട്ടിൻ ഗപ്ട്ടിൽ, ട്രെന്റ് ബോൾട്ട്, ഇഷ് സോദി എന്നിവരോന്നും ഈ പരമ്പരയിൽ ഇല്ല.

മത്സരത്തിൽ ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലിന്റെ വക ഒരു തകർപ്പൻ സിക്സ് ഉണ്ടായിരുന്നു. ഇതിഹാസതാരം വീരേന്ദർ സേവാഗിനെ അനുസ്മരിപ്പിക്കുംവിധം വിക്കറ്റിന് പിന്നിലേക്ക് ആയിരുന്നു സിക്സ് നേടിയത്. പേസർ മാറ്റ് ഹെൻറി എറിഞ്ഞ പത്താം ഓവറിന്റെ മൂന്നാം പന്തിൽ ആയിരുന്നു അത്. ഷോർട്ട് പിച്ച് ആയിവന്ന പന്തിൽ വിദഗ്ധമായി പന്തിന്റെ പേസും ബൗൺസും മുതലെടുത്ത് ക്രീസിൽ നിലയുറപ്പിച്ച്, കൃത്യമായി ബാറ്റിന്റെ മധ്യത്തിൽ കൊള്ളിച്ച് ശ്രദ്ധയോടെ സ്ലിപ്പ് ഫീൽഡർക്ക്‌ മുകളിലൂടെ ഗാലറിയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു അദ്ദേഹം.

വീഡിയൊ :

Categories
Cricket Latest News Malayalam

തകർന്നു നിൽക്കുമ്പോഴും അവൻ ഫാൻസിനെ മറന്നില്ല ! സഞ്ജു…സഞ്ജു…എന്ന് ആർപ്പു വിളികൾ ,ഫാൻസിന് ഓട്ടോഗ്രാഫ് നൽകി സഞ്ജു ; വീഡിയോ

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള  ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിക്കാതെ വരികയും ഡക്ക്വർത്ത്- ലൂയിസ്‌ നിയമ പ്രകാരം മത്സരം ടൈ ആവുകയും ചെയ്തതോടെ ഇന്ത്യ 1-0 ന് പരമ്പര സ്വന്തമാക്കി, ആദ്യ മത്സരം മഴ കാരണം നടന്നില്ലെങ്കിലും രണ്ടാമത്തെ മത്സരത്തിൽ 65 റൺസിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയിരുന്നു, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ടിം സൗത്തി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, വില്യംസന്റെ അഭാവത്തിൽ ടിം സൗത്തി ആണ് കിവീസിനെ അവസാന മത്സരത്തിൽ നയിച്ചത്.

തുടക്കത്തിൽ തന്നെ ഫിൻ അലനെ (3) പുറത്താക്കിക്കൊണ്ട് അർഷ്ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, എന്നാൽ അർധ സെഞ്ച്വറിയുമായി ഡെവൺ കോൺവെയും (59) ഗ്ലെൻ ഫിലിപ്പ്സും (54) മുന്നിൽ നിന്ന് നയിച്ചപ്പോൾ കിവീസിന്റെ സ്കോർബോർഡ്‌ മുന്നോട്ടേക്ക് കുതിച്ചു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്തു, എന്നാൽ ഈ മുൻ‌തൂക്കം മുതലാക്കാൻ പിന്നീട് വന്ന ബാറ്റർമാർക്ക് സാധിച്ചില്ല, അവസാന ഓവറുകളിൽ മുഹമ്മദ്‌ സിറാജും അർഷ്ദീപ് സിംഗും വിക്കറ്റുകൾ കൂട്ടത്തോടെ വീഴ്ത്തിയതോടെ ന്യൂസിലാൻഡ് 2 ബോൾ ശേഷിക്കെ 160 റൺസിന് എല്ലാവരും പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെയും (10) റിഷബ്‍ പന്തിനെയും (11) ശ്രേയസ്സ് അയ്യറെയും (0) ഇന്ത്യക്ക് നഷ്ടമായി, 21/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ട ഇന്ത്യയെ ഹാർദിക്ക് പാണ്ഡ്യ  30* പതിയെ മുന്നോട്ട് നയിച്ചു, പക്ഷെ 9 ഓവറിൽ 75/4 എന്ന നിലയിൽ ഉള്ളപ്പോൾ മഴ വീണ്ടും കളി തടസപ്പെടുത്തി, ഇതോടെ ഡക്ക്വർത്ത്-ലൂയിസ്‌ നിയമപ്രകാരം വിജയികളെ നിർണയിക്കാൻ അമ്പയർമാർ നിർബന്ധിതരായി, എന്നാൽ ഡക്ക്വർത്ത്-ലൂയിസ്‌ നിയമപ്രകാരം മത്സരം ടൈയിൽ ആണ് അവസാനിച്ചത്, മഴ നിയമ പ്രകാരം കളി ടൈ ആകുന്നത് അപൂർവം മത്സരങ്ങളിലെ സംഭവിക്കാറുള്ളു.

പരമ്പരയിലെ ഒറ്റ മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും സഞ്ജു സാംസന്റെ ഒരുപാട് ആരാധകർ സ്റ്റേഡിയത്തിൽ കളി കാണാൻ ഉണ്ടായിരുന്നു, അവർ സഞ്ജുവിന് വേണ്ടി ആർപ്പ് വിളിച്ച് കൊണ്ടേയിരുന്നു, സഞ്ജുവിന്റെ പേര് എഴുതിയ ബലൂണുകളും പ്ലക്കാർഡുകളുമായാണ് ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്, മത്സര ശേഷം കാണികളുടെ അടുത്തേക്ക് ചെന്ന് ഹസ്തദാനം നൽകിയും ഓട്ടോഗ്രാഫ് നൽകിയുമാണ് സഞ്ജു സാംസൺ ഗ്രൗണ്ട് വിട്ടത്, പരമ്പരയിൽ സഞ്ജുവിനെ കളിപ്പിക്കാത്തതിനെതിരെ ആരാധകരും രവി ശാസ്ത്രി ഉൾപ്പടെയുള്ളവർ രംഗത്ത് വന്നിരുന്നു, ബെഞ്ചിൽ ഇരുത്താൻ ആണെങ്കിൽ എന്തിനാണ് എല്ലായ്പ്പോഴും പ്രഹസനം പോലെ സ്‌ക്വാഡിൽ ഉൾപ്പെടുത്തുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്.

Categories
Cricket Latest News Malayalam

ഇത് എന്റെ ടീം ആണ്, ആര് എന്ത് പറഞ്ഞാലും ! സഞ്ജുവിന് എന്ത് കൊണ്ട് അവസരം കൊടുത്തില്ല എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി കൊടുത്ത് ഹാർദിക്ക് പാണ്ഡ്യ, വീഡിയോ കാണാം.

ന്യൂസിലാന്റിനെതിരായ ട്വന്റി-20 പരമ്പരയിൽ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ് അവസരം നൽകാതിരുന്ന ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ആണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്, വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ സീനിയർ താരങ്ങൾ ടീമിൽ ഉള്ളപ്പോൾ അവരെ മറികടന്ന് സഞ്ജുവിന് അവസരം കിട്ടാത്തതിന്റെ യുക്തി നമുക്ക് മനസ്സിലാക്കാം പക്ഷെ അവരൊന്നും ഇല്ലാത്ത പരമ്പരകളിലും ഇത് തന്നെയാണ് അവസ്ഥ എങ്കിലോ!  പ്രതിഭ ഉണ്ടായിട്ടും കിട്ടുന്ന അവസരങ്ങളിൽ അത് തെളിയിച്ചിട്ടും പിന്നെയും പിന്നെയും തഴയപ്പെടുക എന്നത് ഒരു കളിക്കാരനെ സംബന്ധിച്ച് അത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇന്ത്യൻ ക്രിക്കറ്റിനെ വെറുമൊരു കറവപ്പശു മാത്രം ആയി കാണുന്ന ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തലപ്പത്തുള്ള ആളുകൾക്ക് മനസിലാവാൻ വഴിയില്ല.

മത്സര ശേഷം മാധ്യമ പ്രവർത്തകർ നിലവിലെ ഇന്ത്യൻ ട്വന്റി-20 ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയോട് സഞ്ജുവിനും ഉമ്രാൻ മാലിക്കിനും പ്ലെയിങ് ഇലവനിൽ അവസരം നല്കാത്തതിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചപ്പോൾ ഭാവിയിൽ സഞ്ജുവിന് അവസരം കിട്ടുമെന്നും ടീമിന്റെ സ്ട്രാറ്റജിയുടെ ഭാഗമായാണ് സഞ്ജുവിനെ ഉൾപെടുത്താൻ സാധിക്കാതെ പോയതെന്നുമുള്ള ന്യായങ്ങളാണ് ഹാർദിക്ക് പറഞ്ഞത്, പക്ഷെ ക്രിക്കറ്റ് വര്ഷങ്ങളായി കാണുന്ന ആ കളിയെക്കുറിച്ച് ധാരണ ഉള്ളവർക്ക് നന്നായി അറിയാം ഇത് ടീം “സ്ട്രാറ്റജി” ഒന്നുമല്ല ചില കളിക്കാരെ സംരക്ഷിക്കാനുള്ള കുത്രന്ത്രം മാത്രമാണെന്ന്.

മൂന്നാം മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിന് പകരം ടീമിൽ എത്തിയത് ഹർഷൽ പട്ടേൽ ആണ്, സിറാജ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, എന്നീ 3 പേസർമാർ ടീമിൽ ഉണ്ടായിട്ടും ഹർഷൽ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി, ചഹലും ആദ്യ കളിയിൽ നന്നായി ബോൾ ചെയ്ത ദീപക് ഹൂഡയും അടക്കം 6 ബോളർമാർ, പൊതുവെ എല്ലാ കളിയിലും ബോൾ ചെയ്യാറുള്ള ഹാർദിക്ക് പാണ്ഡ്യ  ഈ സീരിസിൽ ഒറ്റ ഓവർ പോലും എറിഞ്ഞില്ല ഇതെല്ലാം ഏതൊക്കെ കളിക്കാരെ സംരക്ഷിക്കാനുള്ള “സ്ട്രാറ്റജി” ആണെന്നും ആരെയൊക്കെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കാനുള്ള “സ്ട്രാറ്റജി” ആണെന്നും സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും.

https://youtu.be/WlHkvnkUGKM

സഞ്ജുവിന് ശേഷം ട്വന്റി-20 യിൽ അരങ്ങേറിയ താരമാണ് റിഷഭ് പന്ത് ഇത് വരെ 66 ട്വന്റി-20 മത്സരങ്ങൾ കളിക്കാൻ അവസരം ലഭിച്ചു, മറുവശത്ത് 2015 ൽ ട്വന്റി-20 യിൽ അരങ്ങേറിയത് മുതൽ 7 വർഷത്തിനിടയിൽ സഞ്ജുവിന് അവസരം ലഭിച്ചത് വെറും 16 മത്സരങ്ങളിൽ മാത്രമാണ്, വിക്കറ്റ് കീപ്പർ എന്ന നിലയിലുള്ള പ്രകടനത്തിലും കായിക ക്ഷമതയിലും പന്തിനേക്കാൾ എത്രയോ മികച്ച താരമാണ് സഞ്ജു സാംസൺ എന്നതിൽ ആർക്കും എതിർ അഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല, ടെസ്റ്റ്‌ ക്രിക്കറ്റിൽ മാത്രമാണ് റിഷഭ് പന്തിൽ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടുള്ളത്, പരിമിത ഓവർ മത്സരങ്ങളിൽ പന്തിന്റെ പ്രകടനം ദയനീയമാണ് എന്നിട്ടും എന്തിന്റെ പേരിലാണ് അയാൾക്ക് മാത്രം കൈ നിറയെ അവസരങ്ങൾ എന്നാണ് ആർക്കും മനസിലാകാത്തത്, ശിഖർ ധവാൻ ക്യാപ്റ്റൻ ആയിട്ടുള്ള ഏകദിന പരമ്പരയിൽ എങ്കിലും സഞ്ജുവിന് കളിക്കാൻ അവസരം കിട്ടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News

ഇവൻ ഒന്ന് തൊട്ടാൽ വരെ സിക്സ് ആണല്ലോ ! സൂര്യയുടെ ഒരു മനോഹരമായ സിക്സ് കാണാം

ഇന്നലെ അവസാനിച്ച ന്യൂസിലാന്റിന് എതിരായ ട്വന്റി ട്വന്റി പരമ്പര ഇന്ത്യ 1-0 ത്തിന് സ്വന്തമാക്കിയിരുന്നു. വെല്ലിങ്ടണിൽ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ മൗണ്ട് മാൻഗൗനയിൽ നടന്ന രണ്ടാം മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ മികവിൽ ഇന്ത്യ 65 റൺസിന് വിജയിച്ചിരുന്നു. ഇന്നലെ നേപ്പിയറിൽ നടന്ന മത്സരം നാടകീയമായി ടൈ ആവുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 9 ഓവറിൽ 75/4 എന്ന നിലയിൽ നിൽക്കെ മഴയെത്തി. പിന്നീട് മത്സരം പുനരാരംഭിക്കാൻ കഴിഞ്ഞില്ല.

ഡാക്ക്വാർത്ത് ലൂയിസ് സ്റ്റേൺ മഴനിയമപ്രകാരം 9 ഓവറിൽ 75 റൺസ് ആയിരുന്നു പാർ സ്കോർ. ഇന്ത്യയും അതേ സ്കോർ മാത്രം എടുത്ത് നിന്നിരുന്നതിനാൽ മത്സരം സമനിലയിൽ കലാശിച്ചു. 76 റൺസ് എടുത്തിരുന്നുവെങ്കിൽ ഇന്ത്യ ഒരു റൺസിന് വിജയം നേടിയേനെ. എങ്കിലും പരമ്പര ഇന്ത്യക്ക് തന്നെ സ്വന്തമായതിൽ ആശ്വസിക്കാം. പുറത്താകാതെ നിന്നു 18 പന്തിൽ 30 റൺസ് എടുത്ത നായകൻ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഒരു ഘട്ടത്തിൽ 3 ഓവറിൽ 21/3 എന്ന നിലയിൽ ആയിരുന്നു ഇന്ത്യ.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്റിന് ഫിൻ അലനെയും മാർക്ക് ചാപ്മാനെയും പവർപ്ലയിൽ തന്നെ നഷ്ടമായിരുന്നു. എങ്കിലും അർദ്ധസെഞ്ചുറികൾ നേടിയ ഓപ്പണർ കോൺവെയും ഗ്ലെൻ ഫിലിപ്സും ചേർന്ന് അവരെ കരകയറ്റി. ഇരുവരും പുറത്തായതോടെ 130/2 എന്ന നിലയിൽ ആയിരുന്ന അവർ ഒടുവിൽ 19.4 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും അർഷദീപ് സിംഗും ചേർന്നാണ് അവരെ തകർത്തത്. 4 ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റും ഒരു റൺഔട്ടും നേടി ട്വന്റി ട്വന്റി കരിയറിലെ മികച്ച പ്രകടനം നടത്തിയ സിറാജ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ 10 പന്തിൽ 13 റൺസ് മാത്രം എടുത്താണ് സൂര്യകുമാർ യാദവ് പുറത്തായത്. എങ്കിലും കളിയിലെ ഏറ്റവും മികച്ച ഷോട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിക്സർ അദ്ദേഹം നേടിയിരുന്നു. ന്യൂസിലൻഡ് നിരയിലെ എക്സ്പ്രസ്സ് പേസർ ലോക്കി ഫെർഗൂസൻ എറിഞ്ഞ ആറാം ഓവറിൽ ആയിരുന്നു അത്. മണിക്കൂറിൽ 146.5 കിലോമീറ്റർ വേഗത്തിൽ വന്ന പന്തിനെ ഒരു മികച്ച ഇൻസൈഡ്‌ ഔട്ട് ലോഫ്റ്റ് ഷോട്ട് കളിച്ച് അദ്ദേഹം ഗാലറിയിലെ ആൾക്കൂട്ടത്തിലേക്ക് പറത്തിവിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ 51 പന്തിൽ 111 റൺസ് നേടി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സൂര്യ തന്നെയാണ് ഇന്നലെ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

Categories
Latest News

അവിടെയും സഞ്ജുവിന് അവഗണനയോ? സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ന്യുസിലാൻഡിനെതിരായ ടി20 പരമ്പരയിൽ തിരഞ്ഞെടുത്തിട്ടും സഞ്ജു സാംസനെ പ്ലെയിങ് ഇലവനിൽ 2 മത്സരത്തിലും ഉൾപ്പെടുത്താത്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ സോഷ്യൽ മീഡിയയിൽ മറ്റൊരു വീഡിയോ വൈറൽ. പരിശീലനത്തിനിടെ ഫുട്‌ബോളിൽ കളിക്കുന്നതിനിടെ സഞ്ജുവിന് മാത്രം ഫുട്‌ബോൾ നൽകാത്തത് ചൂണ്ടിക്കാട്ടി ‘ഇവിടെയും അവഗണനയോ’ എന്ന രീതിയിലാണ് ചോദ്യം ഉയരുന്നത്.

ഗിൽ, റിഷഭ് പന്ത്, സിറാജ് എന്നിവർക്കൊപ്പം സഞ്ജു കളിക്കുന്നത് കാണാം. എന്നാൽ 3 പേരും പന്ത് പരസ്പരം കൈമാറിയിട്ടും കൂടെ ഉണ്ടായിരുന്ന സഞ്ജുവിനെ വകവെയ്ക്കാതെ രീതിയിലാണ് അവർ തുടരുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം മൂന്നാം മത്സരം സമനിലയിലാണ് അവസാനിച്ചത്. 161 റൺസ് ചെയ്‌സിങ്ങിന് ഇറങ്ങിയ ഇന്ത്യ, 9 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 75 റൺസ് നേടിയപ്പോൾ മഴ എത്തുകയായിരുന്നു. പിന്നാലെ ഡിഎൽഎസ് നിയമപ്രകാരമുള്ള ടീം സ്‌കോർ ലെവൽ ആയതിനാൽ സമനിലയിൽ അവസാനിച്ചു.

ഇതോടെ 1 ജയവുമായി  മുന്നിൽ ഉണ്ടായിരുന്ന ഇന്ത്യ പരമ്പര നേടി. ആദ്യ മത്സരം മഴ കാരണം നടന്നില്ലെങ്കിലും രണ്ടാമത്തെ മത്സരത്തിൽ 65 റൺസിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയിരുന്നു, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ടിം സൗത്തി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെയും (10) റിഷബ്‍ പന്തിനെയും (11) ശ്രേയസ്സ് അയ്യറെയും (0) ഇന്ത്യക്ക് നഷ്ടമായി, 21/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ട ഇന്ത്യയെ ഹാർദിക്ക് പാണ്ഡ്യ  30* പതിയെ മുന്നോട്ട് നയിച്ചു, പക്ഷെ 9 ഓവറിൽ 75/4 എന്ന നിലയിൽ ഉള്ളപ്പോൾ മഴ  കളി തടസപ്പെടുത്തി.

Categories
Cricket Latest News

റിവ്യൂ കൊടുത്തപ്പോൾ തേർഡ് അമ്പയറുടെ തീരുമാനത്തിലേക്ക് വിടും എന്ന് കരുതിയവരെ അമ്പരപ്പിച്ചു ഔട്ട് വിളിച്ചു ഫീൽഡ് അമ്പയർ

ഇന്ന് മെൽബണിൽ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇംഗ്ലണ്ടിനെ തകർത്തുവിട്ട്‌ ഓസ്ട്രേലിയ 3-0ത്തിന് വിജയം കൈവരിച്ചു. 221 റൺസിന് പരാജയപ്പെട്ട ഇംഗ്ലണ്ട് ടീമിന്റെ ഏകദിനചരിത്രത്തിലെ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ തോൽവിയാണിത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കങ്കാരുപ്പട, സെഞ്ചുറി നേടിയ ഓപ്പണർമാരായ ട്രവിസ് ഹെഡിന്റെയും ഡേവിഡ് വാർണറിന്റെയും മികവിൽ 48 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 355 റൺസ് നേടി. മഴനിയമപ്രകാരം ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 48 ഓവറിൽ 364 റൺസായി പുനർനിർണ്ണയിച്ചെങ്കിലും അവർ 31.4 ഓവറിൽ വെറും 142 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് ഇവിടെവച്ച് നടന്ന ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് കിരീടം നേടിയ ഇംഗ്ലണ്ടിന്, ഏകദിനമത്സരങ്ങളിൽ അതേ മികവ് തുടരാൻ കഴിഞ്ഞില്ല. ഇന്ന് നായകൻ ജോസ് ബട്ട്‌ലർ വെറും ഒരു റൺ എടുത്ത് പുറത്തായി. 33 റൺസ് എടുത്ത ഓപ്പണർ ജയ്‌സൺ റോയിയാണ് ടീമിന്റെ ടോപ് സ്കോറർ. സ്പിന്നർ ആദം സാംബ നാല് വിക്കറ്റ് വീഴ്ത്തി മികച്ച ബോളിങ് പ്രകടനം കാഴ്ചവെച്ചപ്പോൾ 2 വിക്കറ്റ് വീതം വീഴ്ത്തി പേസർമാരായ പാറ്റ് കമിൻസും ഷോൺ ആബട്ടും മികച്ച പിന്തുണ നൽകി. ജോഷ് ഹൈസൽവുഡും മിച്ചെൽ മാർഷും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ വാർണറും ഹെഡും ചേർന്ന് ഒന്നാം വിക്കറ്റിൽ 38.1 ഓവറിൽ 269 റൺസാണ് കൂട്ടിച്ചേർത്തത്. 152 റൺസ് നേടിയ ട്രവിസ്‌ ഹെഡാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 106 റൺസ് നേടിയ ഡേവിഡ് വാർണർ പരമ്പരയുടെ താരമായി. ആരോൺ ഫിഞ്ച് ഏകദിനത്തിൽ നിന്നും വിരമിച്ച ശേഷം ടീമിന്റെ നായകചുമതലകൾ ഏറ്റെടുത്ത പേസർ പാറ്റ് കമിൻസിന്‌ ആദ്യ പരമ്പരയിൽ തന്നെ സമ്പൂർണവിജയത്തോടെ ശുഭാരംഭം കുറിക്കാൻ സാധിച്ചു.

മത്സരത്തിൽ രസകരമായ ഒരു നിമിഷവും അരങ്ങേറിയിരുന്നു. ഇംഗ്ലണ്ട് നിരയിൽ 4 വിക്കറ്റ് വീഴ്ത്തിയ, പേസർ ഒല്ലി സ്റ്റോൺ എറിഞ്ഞ നാൽപ്പത്തിയാറാം ഓവറിലെ മൂന്നാം പന്തിൽ ആയിരുന്നു 16 പന്തിൽ 21 റൺസ് എടുത്ത സ്റ്റീവൻ സ്മിത്ത് പുറത്തായത്. ഷോർട്ട് പിച്ച് പന്തിൽ സ്കൂപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച സ്മിത്തിന്റെ ഗ്ലോവിൽ തട്ടി പന്ത് ബട്ട്‌ലറുടെ കൈകളിൽ എത്തി. ഒന്നും അറിയാത്ത ഭാവത്തിൽ സ്മിത്ത് നിന്നപ്പോൾ അമ്പയർ ആദ്യം ഔട്ട് വിളിച്ചില്ല. പെട്ടെന്നുതന്നെ നായകൻ ബട്ട്‌ലർ റിവ്യൂ സിഗ്നൽ നൽകുകയായിരുന്നു. അപ്പോൾ തേർഡ് അമ്പയറുടെ തീരുമാനത്തിനു വിടുമെന്ന് എല്ലാവരും കരുതിയെങ്കിലും ഫീൽഡ് അമ്പയർ തന്റെ തീരുമാനം മാറ്റി വിക്കറ്റ് അംഗീകരിച്ച് വിരലുയർത്തുകയായിരുന്നു. അതോടെ താൻ ഔട്ട് ആണെന്ന് ബോധ്യമുണ്ടായിരുന്ന സ്മിത്ത് പിന്നീട് റിവ്യൂ ഒന്നും നൽകാതെ പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.

Categories
Cricket Latest News

മാർഷ് അടിച്ച 115 മീറ്റർ സിക്സ് കണ്ട് കണ്ണ് തള്ളി ക്രിക്കറ്റ് ആരാധകര് : വീഡിയോ കാണാം

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര 3-0 ന് ഓസ്ട്രേലിയ തൂത്ത് വാരി, മെൽബണിൽ നടന്ന മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ്‌ ട്രാവിസ് ഹെഡും (152) ഡേവിഡ് വാർണറും (106) നേടിയ സെഞ്ച്വറികളുടെ കരുത്തിൽ 355/5 എന്ന കൂറ്റൻ ടോട്ടൽ നേടുകയായിരുന്നു, മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച തുടക്കമാണ് ഓപ്പണർമാരായ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും ഓസീസിന് നൽകിയത്, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 269 റൺസിന്റെ കൂറ്റൻ കൂട്ട്കെട്ട് പടുത്തുയർത്തി, ഇംഗ്ലണ്ട് ബോളർമാരെ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് എത്തിച്ചു, ഇംഗ്ലണ്ടിനായി ഒലി സ്റ്റോൺ 4 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യത്തിന് മുന്നിൽ ഒന്ന് പൊരുതി നോക്കാൻ പോലും പറ്റാതെ തകർന്നടിയുന്ന കാഴ്ചയാണ് പിന്നീട് മെൽബൺ ക്രിക്കറ്റ്‌ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്, ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇംഗ്ലണ്ട് പതിയെ വൻ തോൽവിയിലേക്ക് നീങ്ങി, മുപ്പത്തിരണ്ടാം ഓവറിൽ വെറും 142 റൺസിന് ഇംഗ്ലണ്ടിന്റെ എല്ലാ താരങ്ങളും കൂടാരം കയറുകയും 221 റൺസിന്റെ കൂറ്റൻ തോൽവി ഏറ്റ് വാങ്ങുകയും ചെയ്തു, 4 വിക്കറ്റ് വീഴ്ത്തിയ ആദം സാബയും 2 വിക്കറ്റ് വീതം വീഴ്ത്തിയ സീൻ അബോട്ടും പാറ്റ് കമ്മിൻസും ഓസ്ട്രേലിയക്ക് വേണ്ടി ബോളിങ്ങിൽ തിളങ്ങി.

മത്സരത്തിൽ ഒലി സ്റ്റോണിനെതിരെ നാൽപത്തി എട്ടാം ഓവറിലെ ആദ്യ ബോളിൽ മിച്ചൽ മാർഷ് നേടിയ കൂറ്റൻ സിക്സ് കാണികളെ ഞെട്ടിച്ചു, ഡീപ് മിഡ്‌ വിക്കറ്റിലേക്ക് 115 മീറ്റർ സിക്സർ പറത്തിയാണ് മിച്ചൽ മാർഷ് കാണികളെ അമ്പരപ്പിച്ചത്, എന്നാൽ തൊട്ടടുത്ത ബോളിൽ മാർഷിനെ വീഴ്ത്തിക്കൊണ്ട് ഒലി സ്റ്റോൺ പകരം വീട്ടി, റൺസ് വഴങ്ങിയെങ്കിലും മത്സരത്തിൽ 4 വിക്കറ്റ് വീഴ്ത്താൻ ഒലി സ്റ്റോണിന് സാധിച്ചു.

വീഡിയോ :

Categories
Cricket Latest News

ഇതാ ഇവിടെവെച്ചാണ് ന്യൂസിലാന്റിന് പരമ്പര നഷ്ടമായത്; അവസാന പന്തിലെ ഫീൽഡിംഗ് പിഴവ്.. വീഡിയോ കാണാം

ഓസ്ട്രേലിയയിൽവെച്ച് നടന്ന ട്വന്റി ട്വന്റി ലോകകപ്പ് കഴിഞ്ഞ് ഒരാഴ്ച തികയുന്നതിനൊപ്പം ആരംഭിച്ച ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പര ഒടുവിൽ ഇന്ത്യക്ക് സ്വന്തമായി. ഇന്ന് നേപ്പിയറിൽ നടന്ന മത്സരം നാടകീയമായി സമനിലയിൽ കലാശിച്ചതോടെയാണ് രണ്ടാം മത്സരത്തിൽ 65 റൺസിന് വിജയിച്ച ഇന്ത്യ പരമ്പരവിജയികളായത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ട്വന്റി ട്വന്റി ലോകകപ്പിൽ ഇരുടീമുകളും സെമിഫൈനലിൽ തോറ്റ് പുറത്തായിരുന്നു.

ഇന്ന് മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 19.4 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തായി. നാലുവിക്കറ്റ് വീതം വീഴ്ത്തി പേസർമാരായ അർഷദീപ് സിംഗും മുഹമ്മദ് സിറാജും ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കി. 54 റൺസ് എടുത്ത ഗ്ലെൻ ഫിലിപ്സ്, 59 റൺസ് എടുത്ത ഓപ്പണർ ഡെവൺ കോൺവേ എന്നിവരോഴികെ മറ്റാർക്കും കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തകർച്ചയാണ് നേരിടേണ്ടി വന്നത്. 10 റൺസ് എടുത്ത് ഇഷാൻ കിഷണും 11 റൺസ് എടുത്ത് ഋഷഭ് പന്തും നേരിട്ട ആദ്യ പന്തിൽ തന്നെ ശ്രേയസ് അയ്യരും 3 ഓവറിനുള്ളിൽ തന്നെ പുറത്തായി. പിന്നീട് 13 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഒടുവിൽ 9 റൺസ് എടുത്ത ദീപക് ഹൂഡയും 30 റൺസ് എടുത്ത നായകൻ പാണ്ഡ്യയും ക്രീസിൽ നിൽക്കെ 9 ഓവറിൽ 75 റൺസ് ഉള്ളപ്പോളാണ് മഴ പെയ്തതും മത്സരം അവസാനിപ്പിച്ചതും.

ഡക്ക് വർത്ത് ലൂയിസ് സ്റ്റേൺ മഴനിയമപ്രകാരം 9 ഓവറിൽ ഇന്ത്യയുടെ സ്കോർ 75 റൺസ് കടന്നിരുന്നുവെങ്കിൽ ഇന്ത്യ മത്സരത്തിൽ വിജയം നേടിയെനെ. ഇവിടെ കൃത്യം 75 റൺസിൽ സ്കോർ നിൽക്കുകയായിരുന്നു. അതോടെയാണ് മത്സരം ടൈ ആയത്. 74 റൺസ് ആയിരുന്നുവെങ്കിൽ 1 റണ്ണിന് ന്യൂസിലൻഡ് വിജയിച്ച് പരമ്പര 1-1 സമനിലയിൽ പിരിഞ്ഞെനെ.

മത്സരം തടസ്സപ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള പന്തിൽ, അതായത് സ്പിന്നർ ഇഷ് സോധി എറിഞ്ഞ ഒൻപതാം ഓവറിന്റെ അവസാന പന്തിൽ ഒരു മിസ്ഫീൽഡിലൂടെ ഇന്ത്യ സിംഗിൾ നേടിയിരുന്നു. ഇതാണ് മത്സരത്തിൽ വഴിത്തിരിവായത്. ദീപക് ഹൂഡ ബാക്ക്വേർഡ് പോയിന്റിലെക്ക്‌ കളിച്ചപ്പോൾ മിച്ചൽ സന്റ്‌നറിന് പന്ത് കൃത്യമായി കൈകളിൽ ഒതുക്കാൻ കഴിഞ്ഞില്ല. ആദ്യം സിംഗിൾ ഓടേണ്ട എന്ന് നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന നായകൻ ഹർദിക് പാണ്ഡ്യ ഹിന്ദിയിൽ വിളിച്ചുപറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ, അതൊരു ഫീൽഡിംഗ് പിഴവ് കണ്ടതോടെ പെട്ടെന്ന് സിംഗിൾ എടുക്കുകയായിരുന്നു. മത്സരശേഷം നടന്ന അഭിമുഖത്തിലും മിച്ചൽ തന്റെ പിഴവാണ് മത്സരം ന്യൂസിലൻഡ് ജയിക്കാതിരിക്കൻ കാരണമായത് എന്ന് പറയുകയുണ്ടായി.

വീഡിയോ :

Categories
Cricket Latest News

മണ്ടന്മാർ ,അത് ഔട്ടയിരുന്നൂ ! ജയിക്കാൻ ഉള്ള അവസരം ഒന്ന് അപ്പീൽ പോലും ചെയ്യാതെ കളഞ്ഞു കിവികൾ; വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള  ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിക്കാതെ വരികയും ഡക്ക്വർത്ത്- ലൂയിസ്‌ നിയമ പ്രകാരം മത്സരം ടൈ ആവുകയും ചെയ്തതോടെ ഇന്ത്യ 1-0 ന് പരമ്പര സ്വന്തമാക്കി, ആദ്യ മത്സരം മഴ കാരണം നടന്നില്ലെങ്കിലും രണ്ടാമത്തെ മത്സരത്തിൽ 65 റൺസിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയിരുന്നു, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ടിം സൗത്തി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, വില്യംസന്റെ അഭാവത്തിൽ ടിം സൗത്തി ആണ് ഇന്നത്തെ മത്സരത്തിൽ കിവീസിനെ നയിച്ചത്.

തുടക്കത്തിൽ തന്നെ ഫിൻ അലനെ (3) പുറത്താക്കിക്കൊണ്ട് അർഷ്ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, എന്നാൽ അർധ സെഞ്ച്വറിയുമായി ഡെവൺ കോൺവെയും (59) ഗ്ലെൻ ഫിലിപ്പ്സും (54) മുന്നിൽ നിന്ന് നയിച്ചപ്പോൾ കിവീസിന്റെ സ്കോർബോർഡ്‌ മുന്നോട്ടേക്ക് കുതിച്ചു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്തു, എന്നാൽ ഈ മുൻ‌തൂക്കം മുതലാക്കാൻ പിന്നീട് വന്ന ബാറ്റർമാർക്ക് സാധിച്ചില്ല, അവസാന ഓവറുകളിൽ മുഹമ്മദ്‌ സിറാജും അർഷ്ദീപ് സിംഗും വിക്കറ്റുകൾ കൂട്ടത്തോടെ വീഴ്ത്തിയതോടെ ന്യൂസിലാൻഡ് 2 ബോൾ ശേഷിക്കെ 160 റൺസിന് എല്ലാവരും പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെയും (10) റിഷബ്‍ പന്തിനെയും (11) ശ്രേയസ്സ് അയ്യറെയും (0) ഇന്ത്യക്ക് നഷ്ടമായി, 21/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ട ഇന്ത്യയെ ഹാർദിക്ക് പാണ്ഡ്യ  30* പതിയെ മുന്നോട്ട് നയിച്ചു, പക്ഷെ 9 ഓവറിൽ 75/4 എന്ന നിലയിൽ ഉള്ളപ്പോൾ മഴ വീണ്ടും കളി തടസപ്പെടുത്തി, ഇതോടെ ഡക്ക്വർത്ത്-ലൂയിസ്‌ നിയമപ്രകാരം വിജയികളെ നിർണയിക്കാൻ അമ്പയർമാർ നിർബന്ധിതരായി, എന്നാൽ ഡക്ക്വർത്ത്-ലൂയിസ്‌ നിയമപ്രകാരം മത്സരം ടൈയിൽ ആണ് അവസാനിച്ചത്, മഴ നിയമ പ്രകാരം കളി ടൈ ആകുന്നത് അപൂർവം മത്സരങ്ങളിലെ സംഭവിക്കാറുള്ളു.

മത്സരത്തിൽ ലോക്കി ഫെർഗുസൺ എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഹാർദിക്ക് പാണ്ഡ്യയുടെ ബാറ്റിലിരുമ്മിയ പന്ത് വിക്കറ്റ് കീപ്പർ ഡെവൺ കോൺവെയുടെ കൈകളിൽ എത്തി എന്നാൽ ഫെർഗുസൺ ഒഴികെ വേറെ ആരും വിക്കറ്റിനായി അപ്പീൽ പോലും ചെയ്തില്ല, ഒരു പക്ഷെ അത് റിവ്യൂ കൊടുത്തിരുന്നേൽ മത്സര ഫലം മറ്റൊന്നായേനെ, റീപ്ലേയിൽ സ്നിക്കോ മീറ്ററിൽ ബാറ്റിൽ ടച്ച്‌ ഉള്ളതായി വ്യക്തമായി കാണാം.

വീഡിയോ :