Categories
Uncategorized

വീണ്ടും ദുരന്തം ആയി പന്ത് ,ഇങ്ങനെ അനാവശ്യ ഷോട്ട് അടിച്ചു ഔട്ടാവാൻ ആണോ വീണ്ടും അവസരം കൊടുക്കുന്നത് ,വിക്കറ്റ് വിഡിയോ കാണാം

നേപ്പിയറിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം സമനിലയിൽ കലാശിച്ചു. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യ, 9 ഓവറിൽ 75/4 എന്ന നിലയിൽ നിൽക്കെ മഴയെത്തി. തുടർന്ന് മത്സരം തുടരാനാകതെ വന്നു. ഡക്ക്വാർത് ലൂയിസ് സ്‌റ്റെൺ മഴ നിയമപ്രകാരം 9 ഓവറിൽ ഇന്ത്യ 75 റൺസിന് മുകളിൽ നേടെണ്ടിയിരുന്നു. ഇന്ത്യ അതേ സ്കോർ മാത്രം നേടിയിരുന്നത് കൊണ്ട് മത്സരം ടൈ ആയി. അതോടെ രണ്ടാം മത്സരം വിജയിച്ച ഇന്ത്യ 1-0ത്തിന് പരമ്പര സ്വന്തമാക്കി.

നേരത്തെ കെയ്ൻ വില്യംസനിന്റെ അഭാവത്തിൽ ടിം സൗത്തി നായകനായ ന്യൂസിലൻഡ് ടീം ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയാണ് ഉണ്ടായത്. പവർപ്ലേയിൽ തന്നെ 3 റൺസ് എടുത്ത ഓപ്പണർ ഫിൻ അലനെയും 12 റൺസെടുത്ത മാർക്ക് ചാപ്മാനെയും അവർക്ക് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ ഡേവോൺ കോൺവെയും ഗ്ലെൻ ഫിലിപ്സും കൂടി 86 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 54 റൺസ് എടുത്ത ഫിൽപ്സും 59 റൺസ് എടുത്ത കോൺവേയും പുറത്തായതോടെ പിന്നീട് വന്നവരെല്ലാം തിരികെ കൂടാരം കയറാൻ മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ഒരു ഘട്ടത്തിൽ 146-3 എന്ന നിലയിൽ ആയിരുന്ന അവർ 149-9 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒടുവിൽ 19.4 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്താവുകയും ചെയ്തു. തന്റെ കരിയറിലെ മികച്ച പ്രകടനം നടത്തി നാലോവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലോവറിൽ 37 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അർഷദീപ് സിംഗും ചേർന്ന് അവരെ ചുരുട്ടിക്കെട്ടി. അവസാന ഒരു വിക്കറ്റ് ഹർഷൽ പട്ടേലും നേടി. ശേഷിച്ച ഒരു വിക്കറ്റ് സിറാജിന്റെ വക നേരിട്ടുള്ള ത്രോയിൽ റൺഔട്ടും.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ മൂന്ന് ഓവറിൽതന്നെ 3 വിക്കറ്റ് നഷ്ടമായി. 10 റൺസ് എടുത്ത ഓപ്പണർ ഇഷാൻ കിഷനെ ആദം മിൽനെ പുറത്താക്കിയപ്പോൾ 11 റൺസ് എടുത്ത ഋഷഭ് പന്തിനെയും ഗോൾഡൺ ഡക്കായ ശ്രേയസ് അയ്യരെയും ന്യൂസിലൻഡ് നായകൻ ടിം സൗത്തിയും പുറത്താക്കി. പിന്നീട് സൂര്യകുമാർ യാദവും നായകൻ പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ട് സ്കോർ മുന്നോട്ട് നീക്കി. ഏഴാം ഓവറിൽ 13 റൺസ് എടുത്ത സൂര്യയെ ഇഷ് സോധിയും പുറത്താക്കി. എങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ പാണ്ഡ്യയും ഹൂഡയും മഴ എത്തുന്നതുവരെ കളിച്ചു. 9 പന്തിൽ 9 റൺസോടെ ഹൂഡയും 18 പന്തിൽ 30 റൺസോടെ പാണ്ഡ്യയും പുറത്താകാതെ നിൽക്കുന്ന സമയത്താണ് മഴയെത്തിയത്.

മത്സരത്തിൽ ഒരിക്കൽകൂടി മോശം ഷോട്ട് കളിച്ച് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പുറത്തായത് ഒരുപാട് ആരാധകരോഷം സൃഷ്ടിച്ചിട്ടുണ്ട്. ഇത്രയേറെ അവസരങ്ങൾ ലഭിച്ചിട്ടും അത് മുതലാക്കാൻ കഴിയാത്ത പന്തിനെ ഇനിയും ഇന്ത്യൻ ട്വന്റി ട്വന്റി ടീമിൽ നിലനിർത്തുന്നതിനു എന്താണ് അടിസ്ഥാനം എന്ന് ചോദിക്കുകയാണവർ. മത്സരത്തിൽ ടിം സൗത്തി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിലും മൂന്നാം പന്തിലും ബൗണ്ടറി കണ്ടെത്തിയ അദ്ദേഹം ഒരിക്കൽകൂടി വൻ ഷോട്ട് കളിക്കാനുള്ള ശ്രമത്തിൽ നാലാം പന്തിൽ വെറും 11 റൺസ് മാത്രം എടുത്ത് പുറത്താകുകയായിരുന്നു. ക്രീസിൽ നിന്നും ഇറങ്ങിവന്ന് ഷോർട്ട് ബോൾ കളിച്ചപ്പോൾ അപ്പർകട്ട് കളിക്കാൻ നോക്കിയെങ്കിലും തേർഡ് മാന് അനായാസ ക്യാച്ച് നൽകി മടങ്ങി. കഴിഞ്ഞ മത്സരത്തിൽ 13 പന്തിൽ നിന്നും 6 റൺസാണ് പന്തിന്റെ സമ്പാദ്യം.

വീഡിയോ :

Categories
Cricket Latest News

വീഡിയോ :W W W W കിവികളെ തകർത്ത സിറാജിക്കയുടെ നാല് വിക്കറ്റുകൾ കാണാം

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള  ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിക്കാതെ വരികയും ഡക്ക്വർത്ത്- ലൂയിസ്‌ നിയമ പ്രകാരം മത്സരം ടൈ ആവുകയും ചെയ്തതോടെ ഇന്ത്യ 1-0 ന് പരമ്പര സ്വന്തമാക്കി, ആദ്യ മത്സരം മഴ കാരണം നടന്നില്ലെങ്കിലും രണ്ടാമത്തെ മത്സരത്തിൽ 65 റൺസിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയിരുന്നു, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ടിം സൗത്തി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, വില്യംസന്റെ അഭാവത്തിൽ സൗത്തി ആണ് ഇന്ന് കിവീസിനെ നയിക്കുന്നത്.

തുടക്കത്തിൽ തന്നെ ഫിൻ അലനെ (3) പുറത്താക്കിക്കൊണ്ട് അർഷ്ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, എന്നാൽ അർധ സെഞ്ച്വറിയുമായി ഡെവൺ കോൺവെയും (59) ഗ്ലെൻ ഫിലിപ്പ്സും (54) മുന്നിൽ നിന്ന് നയിച്ചപ്പോൾ കിവീസിന്റെ സ്കോർബോർഡ്‌ മുന്നോട്ടേക്ക് കുതിച്ചു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്തു, എന്നാൽ ഈ മുൻ‌തൂക്കം മുതലാക്കാൻ പിന്നീട് വന്ന ബാറ്റർമാർക്ക് സാധിച്ചില്ല, അവസാന ഓവറുകളിൽ മുഹമ്മദ്‌ സിറാജും അർഷ്ദീപ് സിംഗും വിക്കറ്റുകൾ കൂട്ടത്തോടെ വീഴ്ത്തിയതോടെ ന്യൂസിലാൻഡ് 2 ബോൾ ശേഷിക്കെ 160 റൺസിന് എല്ലാവരും പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെയും (10) റിഷബ്‍ പന്തിനെയും (11) ശ്രേയസ്സ് അയ്യറെയും (0) ഇന്ത്യക്ക് നഷ്ടമായി, 21/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ട ഇന്ത്യയെ ഹാർദിക്ക് പാണ്ഡ്യ 30* പതിയെ മുന്നോട്ട് നയിച്ചു, പക്ഷെ 9 ഓവറിൽ 75/4 എന്ന നിലയിൽ ഉള്ളപ്പോൾ മഴ വീണ്ടും കളി തടസപ്പെടുത്തി, ഇതോടെ ഡക്ക്വർത്ത്-ലൂയിസ്‌ നിയമപ്രകാരം വിജയികളെ നിർണയിക്കാൻ അമ്പയർമാർ നിർബന്ധിതരായി, എന്നാൽ ഡക്ക്വർത്ത്-ലൂയിസ്‌ നിയമപ്രകാരം മത്സരം ടൈയിൽ ആണ് അവസാനിച്ചത്, മഴ നിയമ പ്രകാരം കളി ടൈ ആകുന്നത് അപൂർവം മത്സരങ്ങളിലെ സംഭവിക്കാറുള്ളു.

മത്സരത്തിൽ കിവീസിന് വേണ്ടി അർധസെഞ്ച്വറിയുമായി ഡെവൺ കോൺവെയും ഗ്ലെൻ ഫിലിപ്പ്സും നന്നായി കളിച്ചെങ്കിലും ന്യൂസിലാൻഡിനെ 160 റൺസിൽ പിടിച്ച് കെട്ടാൻ സഹായിച്ചത് മുഹമ്മദ്‌ സിറാജിന്റെ മികച്ച ബോളിംഗ് പ്രകടനം കൊണ്ടാണ്, 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്, കളിയിലെ താരമായും സിറാജ് തിരഞ്ഞെടുക്കപ്പെട്ടു.

സിറാജിൻ്റെ 4 വിക്കറ്റുകളും അതിൻ്റെ വീഡിയോയും :

Categories
Cricket Latest News

കീപ്പർ ഇത് പോലെ ഒരു ക്യാച്ച് എടുത്തിട്ടുണ്ടേൽ ,അത് പ്രശംസ അർഹിക്കുന്നു ,അത്രക്കും കിടിലൻ ആയിരുന്നു ഈ ക്യാച്ച് ; വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള  ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ്‌ 160 റൺസിന് എല്ലാവരും പുറത്തായി, ആദ്യ മത്സരം മഴ കാരണം നടന്നില്ലെങ്കിലും രണ്ടാമത്തെ മത്സരത്തിൽ 65 റൺസിന്റെ കൂറ്റൻ ജയവുമായി പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലെത്തിയിരുന്നു, ഇന്നത്തെ മത്സരം കൂടെ ജയിക്കാനായാൽ 2-0 ന് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ടിം സൗത്തി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, വില്യംസന്റെ അഭാവത്തിൽ സൗത്തി ആണ് ഇന്ന് കിവീസിനെ നയിക്കുന്നത്.

തുടക്കത്തിൽ തന്നെ ഫിൻ അലനെ (3) പുറത്താക്കിക്കൊണ്ട് അർഷ്ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, എന്നാൽ അർധ സെഞ്ച്വറിയുമായി ഡെവൺ കോൺവെയും (59) ഗ്ലെൻ ഫിലിപ്പ്സും (54) മുന്നിൽ നിന്ന് നയിച്ചപ്പോൾ കിവീസിന്റെ സ്കോർബോർഡ്‌ മുന്നോട്ടേക്ക് കുതിച്ചു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്തു, എന്നാൽ ഈ മുൻ‌തൂക്കം മുതലാക്കാൻ പിന്നീട് വന്ന ബാറ്റർമാർക്ക് സാധിച്ചില്ല, അവസാന ഓവറുകളിൽ മുഹമ്മദ്‌ സിറാജും അർഷ്ദീപ് സിംഗും വിക്കറ്റുകൾ കൂട്ടത്തോടെ വീഴ്ത്തിയതോടെ ന്യൂസിലാൻഡ് 2 ബോൾ ശേഷിക്കെ 160 റൺസിന് എല്ലാവരും പുറത്തായി.

എറിഞ്ഞ മത്സരത്തിലെ പതിനെട്ടാം ഓവറിലെ ആദ്യ ബോളിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച നീഷത്തിന് പിഴച്ചു ബാറ്റിന്റെ എഡ്ജിൽ കൊണ്ട് ബോൾ മുകളിലേക്ക് ഉയർന്നു വിക്കറ്റ് കീപ്പർ റിഷബ്‍ പന്ത് ഏറെ ദൂരം മുന്നോട്ടേക്ക് ഓടി മികച്ച ഒരു ഡൈവിംഗ് ക്യാച്ചിലൂടെ അപകടകാരിയായ നീഷത്തിനെ പൂജ്യത്തിന് പുറത്താക്കുകയായിരുന്നു, മത്സരത്തിൽ മുഹമ്മദ്‌ സിറാജ് 4 വിക്കറ്റ് വീഴ്ത്തി.

വീഡിയൊ :

Categories
Cricket Malayalam

W W W ,ടീം ഹാട്രിക്ക് ! അതിൽ സിറാജിൻ്റെ വക ഒരു കിടിലൻ റൺ ഔട്ട് : ഫുൾ വീഡിയോ കാണാം

ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തിൽ ഇന്ത്യക്ക് 161 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 19.4 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തിൽ 130/2 എന്ന നിലയിൽ ആയിരുന്ന അവർ 4 വിക്കറ്റ് വീതം വീഴ്ത്തിയ അർഷദീപ് സിംഗിന്റെയും മുഹമ്മദ് സിറാജിന്റെയും പന്തുകൾക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവർക്ക് പവർപ്ലേയിൽ തന്നെ 3 റൺസ് എടുത്ത ഓപ്പണർ ഫിൻ അലനെയും 12 റൺസെടുത്ത മാർക്ക് ചാപ്മാനെയും നഷ്ടമായി. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ ഡേവോൺ കോൺവെയും ഗ്ലെൻ ഫിലിപ്സും കൂടി 86 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇരുവരും അർദ്ധസെഞ്ചുറി നേടിയ ശേഷം മടങ്ങിയതോടെ ന്യൂസിലൻഡ് ഇന്നിംഗ്സിന്റെ വേഗം കുറഞ്ഞു. പിന്നീട് തുടരെത്തുടരെ വിക്കറ്റ് വീഴ്ത്തിയ ബോളർമാർ മത്സരം ഇന്ത്യക്ക് അനുകൂലമാക്കിമാറ്റി.

അതിനിടെ മത്സരത്തിൽ ഇന്ത്യ ടീം ഹാട്രിക് നേട്ടം കൈവരിച്ചിരുന്നു. അടുപ്പിച്ച് 3 വിക്കറ്റ് നേടുമ്പോൾ അതിൽ ബോളർക്ക് അവകാശപ്പെടാത്ത വിക്കറ്റ്(റൺ ഔട്ട്) കൂടി ഉൾപ്പെടുത്തുന്നതിനെയാണ് ടീം ഹാട്രിക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അർഷദീപ് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ആയിരുന്നു അത്. ആദ്യ പന്തിൽ ഡാരിൽ മിച്ചലിനെ വിക്കറ്റ് കീപ്പർറുടെ കൈകളിൽ എത്തിച്ച സിംഗ് രണ്ടാം പന്തിൽ ഒരു മികച്ച യോർക്കറിലൂടെ ഇഷ് സോദിയെ ക്ലീൻ ബോൾഡ് ആക്കി ഹാട്രിക് നേട്ടത്തിന് അരികിലെത്തി. പക്ഷേ മൂന്നാം പന്തിൽ ആദം മിൽനെയെ ഒരു തകർപ്പൻ ഡയറക്ട് ത്രോയിലൂടേ സിറാജ് റൺഔട്ട് ആക്കിയതോടെ ഒരു ടീം ഹാട്രിക് ആയി അത് മാറി.

വീഡിയോ :

മത്സരത്തിൽ 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിറാജ് ഇന്ന് കാഴ്ചവെച്ചത്. കൂടാതെ മികച്ചൊരു റൺഔട്ടും സൃഷ്ടിച്ചു. നേരത്തെ മഴമൂലം അരമണിക്കൂർ വൈകിയാണ് മത്സരത്തിൽ ടോസ് ഇടാൻ സാധിച്ചത്. ടോസ് നേടിയ കിവീസ് സ്റ്റൻഡ്ബൈ നായകൻ ടിം സൗത്തി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ഒരു മെഡിക്കൽ അപ്പോയിന്റ്മെന്റ് ഉള്ളതുകൊണ്ടാണ് നായകൻ കെയ്ൻ വില്യംസൺ ഇന്ന് കളിക്കാതിരിക്കുന്നത്. പകരം മാർക്ക് ചാപ്പ്‌മാൻ ടീമിൽ ഇടംപിടിച്ചു. ഇന്ത്യൻ നിരയിൽ ആകട്ടെ ഒരു മാറ്റം മാത്രമാണ് വരുത്തിയിട്ടുള്ളത്. സ്പിന്നർ വാഷിങ്ടൺ സുന്ദറിന്‌ പകരം പേസർ ഹർഷൽ പട്ടേൽ ടീമിലെത്തി.

Categories
Cricket Latest News Malayalam

ഇതിനേക്കാൾ നല്ലത് സഞ്ജു ആയിരുന്നു ,ക്യാച്ച് ചെയ്യാൻ ഒന്ന് ട്രൈ പോലും ചെയ്തില്ല,ഒടുവിൽ അത് ബൗണ്ടറി കടന്നു ; വീഡിയോ കാണാം

ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് മികച്ച സ്കോറിലേക്ക് നീങ്ങുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അവർ 13 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നേടിയിട്ടുണ്ട്. അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ ഓപ്പണർ ഡെവൺ കോൺവേയും അതിവേഗം 30 റൺസ് പിന്നിട്ട ഗ്ലെൻ ഫിലിപ്സുമാണ് ക്രീസിൽ. 3 റൺസ് എടുത്ത ഓപ്പണർ ഫിൻ അലനെ അർഷദീപ് സിംഗും 12 റൺസെടുത്ത മാർക്ക് ചപ്മാനെ സിറാജുമാണ് പുറത്താക്കിയത്.

മഴമൂലം അരമണിക്കൂർ വൈകിയാണ് മത്സരത്തിൽ ടോസ് ഇടാൻ സാധിച്ചത്. ടോസ് നേടിയ കിവീസ് സ്റ്റൻഡ്ബൈ നായകൻ ടിം സൗത്തി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ഒരു മെഡിക്കൽ അപ്പോയിന്റ്മെന്റ് ഉള്ളതുകൊണ്ടാണ് നായകൻ കെയ്ൻ വില്യംസൺ ഇന്ന് കളിക്കാതിരിക്കുന്നത്. പകരം മാർക്ക് ചാപ്പ്‌മാൻ ടീമിൽ ഇടംപിടിച്ചു. ഇന്ത്യൻ നിരയിൽ ആകട്ടെ ഒരു മാറ്റം മാത്രമാണ് വരുത്തിയിട്ടുള്ളത്. സ്പിന്നർ വാഷിങ്ടൺ സുന്ദറിന്‌ പകരം പേസർ ഹർഷൽ പട്ടേൽ ടീമിലെത്തി.

പരമ്പരയിൽ 1-0ത്തിന് ഇന്ത്യയാണ് മുന്നിട്ട് നിൽക്കുന്നത്. വെല്ലിങ്ടനിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ മൗണ്ട് മൗൺഗനോയിയിൽ നടന്ന രണ്ടാം മത്സരത്തിൽ, തകർപ്പൻ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ മികവിൽ ടീം ഇന്ത്യ 65 റൺസിന് ന്യൂസിലൻഡിനെ തോൽപ്പിച്ചിരുന്നു. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കാനാണ് കിവീസ് ശ്രമിക്കുന്നത്. ഇന്ത്യയ്‌ക്കാകട്ടെ മത്സരം വിജയിച്ചാലും മഴമൂലം ഉപേക്ഷിച്ചാലും പരമ്പര ജേതാക്കളാകാം.

ഈ മത്സരത്തിലും മലയാളി താരവും വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു വി സാംസന് ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതെ ഇരുന്നതിന് ഒരുപാട് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വിക്കറ്റ് കീപ്പർ ഓപ്പണർ പന്ത് ആകട്ടെ 13 പന്തിൽ വെറും 6 റൺസ് നേടി പുറത്താകുകയും ചെയ്‌തിരുന്നു. ഇന്നത്തെ മത്സരത്തിൽ വിക്കറ്റ് കീപ്പർ നിൽക്കുന്ന സമയത്ത് മുഹമ്മദ് സിറാജ് എറിഞ്ഞ പതിനൊന്നാം ഓവറിന്റെ ആദ്യ പന്തിൽ ഗ്ലെൻ ഫിലിപ്സിന്റെ ബാറ്റിൽ തട്ടി എഡ്ജ് ആയി പോയ പന്തിനെ ഒരു ശ്രമം പോലും നടത്താതെ ബൗണ്ടറി പോകാൻ അനുവദിക്കുന്ന ഋഷഭ് പന്തിന്റെ പ്രവർത്തിയെ വിമർശിച്ചും സമൂഹമാധ്യമങ്ങളിൽ ഒരുപാട് പേര് രംഗത്തെത്തിയിരിക്കുകയാണ്‌.

Categories
Cricket Malayalam

ഒരു സാൻവിച്ചിനായി കടിപിടി കൂടുന്ന ഇന്ത്യൻ താരങ്ങൾ; സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ കാണാം

ഞായറാഴ്ച ന്യൂസിലൻഡിലെ മൗണ്ട് മൗൺഗനോയിയിൽ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടീം ഇന്ത്യ 65 റൺസിന് ന്യൂസിലൻഡിനെ തോൽപ്പിച്ചിരുന്നു. വെടിക്കെട്ട് സെഞ്ചുറി നേടിയ ഒന്നാം നമ്പർ ട്വന്റി ട്വന്റി ബാറ്റർ സൂര്യകുമാർ യാദവിന്റെ മികവിൽ ഇന്ത്യ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് ടീം 18.5 ഓവറിൽ 126 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 4 വിക്കറ്റ് വീഴ്ത്തിയ ദീപക് ഹൂഡ ബോളിംഗിൽ തിളങ്ങി.

ഈ വിജയത്തോടെ മൂന്നുമത്സര ട്വന്റി ട്വന്റി പരമ്പരയിൽ ടീം ഇന്ത്യ 1-0ത്തിന് മുന്നിലെത്തിയിരിക്കുകയാണ്. വെല്ലിങ്ടണിൽ നടക്കേണ്ടിയിരുന്ന ആദ്യ ട്വന്റി ട്വന്റി പോരാട്ടം, മഴമൂലം ടോസ് ഇടാൻ പോലുമാകാതെ പൂർണമായി ഉപേക്ഷിച്ചിരുന്നു. മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ച നേപ്പിയറിൽ നടക്കും. മത്സരം വിജയിച്ച് പരമ്പര സമനിലയിൽ ആക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ന്യൂസിലൻഡ് ടീം ഇന്ത്യക്ക് വെല്ലുവിളി ഉയർത്തും എന്ന് കരുതാം.

ഞായറാഴ്ച നടന്ന മത്സരത്തിനിടെ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ഡ്രസ്സിംഗ് റൂമിൽ നിന്നുകൊണ്ട് വളരെ കൂളായി ഒരു വലിയ സാൻവിച്ച് ഒറ്റയ്ക്ക് തിന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ലെഗ് സ്പിന്നർ യൂസ്‌വെന്ദ്ര ചാഹലിനെ ആദ്യം കാണാം. അൽപസമയം കഴിഞ്ഞ് ഓൾറൗണ്ടർ ശർദൂൽ താക്കൂർ അവിടെയെത്തി ചഹലിന്റെ കയ്യിലിരുന്ന സാൻവിച്ചിൽ നിന്നും ഒരു കടി കഴിച്ച് പോകുന്നു. ഇതുകണ്ട സമീപത്ത് നിൽക്കുകയായിരുന്ന പേസർ മുഹമ്മദ് സിറാജും അതേപോലെ തന്നെ ചെയ്തു. ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള ആത്മബന്ധം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാം എന്നാണ് ഈ വീഡിയോ കണ്ട ആരാധകരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്.

വീഡിയോ :

Categories
Cricket Latest News

11 ഫോറും,7 സിക്‌സും !51 ബോളിൽ 111 റൺസ് എടുത്ത സൂര്യയുടെ വെടിക്കെട്ട് ഇന്നിങ്സ് ഫുൾ വീഡിയോ

പരിമിത ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റർ എന്ന പദവി ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്ന പ്രകടനം ആണ് രണ്ടാം ട്വന്റി-20 പരമ്പരയിൽ കിവീസിനെതിരെ സെഞ്ച്വറി നേടിക്കൊണ്ട് സൂര്യകുമാർ യാദവ് ഇന്നലെ നടത്തിയത്, ഒറ്റയാൾ പോരാട്ടം തന്നെ ആയിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്സ് മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോഴും സൂര്യകുമാർ ഒട്ടും പതറാതെ തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിൽ ബാറ്റ് വീശി കൊണ്ടേയിരുന്നു.

വെറും 51 ബോളിൽ നിന്നാണ് 11 ഫോറും 7 സിക്സും അടക്കം ആണ് പുറത്താകാതെ 111* റൺസ് സൂര്യകുമാർ നേടിയത്, ഇതിൽ പല ഷോട്ടുകളും സാക്ഷാൽ എ ബി ഡിവില്ലിയേർസിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു, അനായാസം ഫ്ലിക്ക് ഷോട്ടുകളിലൂടെയും പുൾ ഷോട്ടുകളിലൂടെയും സൂര്യകുമാർ റൺസ് കണ്ടെത്തി, ബൗൺസ് ഉള്ള വിദേശ പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാർ പതറുന്ന കാഴ്ച പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളതാണ് എന്നാൽ സൂര്യകുമാർ യാദവ് അത്തരം പന്തുകളെ അനായാസം സിക്സർ പറത്തുന്നത് ഒരു കാഴ്ച തന്നെയാണ്.

മത്സര ശേഷം ന്യൂസിലാൻഡ് ക്യാപ്റ്റൻ വില്യംസൺ സൂര്യകുമാറിനെ വാനോളം പുകഴ്ത്തി, സൂര്യകുമാർ കളിച്ച പല ഷോട്ടുകളും തന്റെ ക്രിക്കറ്റ്‌ കരിയറിൽ ആദ്യം കാണുകയാണെന്നും, ഇത് ഒരു പക്ഷെ അദ്ദേഹത്തിന് മാത്രം കളിക്കാൻ പറ്റുന്ന ഷോട്ടുകൾ ആണെന്നും കിവീസ്‌ നായകൻ അഭിപ്രായപ്പെട്ടു, 39 ട്വന്റി-20 ഇന്നിംഗ്സുകളിൽ നിന്ന് 45 റൺസ് ശരാശരിയിൽ 1395 റൺസ് ഇതിനകം സൂര്യകുമാർ നേടിയിട്ടുണ്ട്, 181 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ ആണ് ഇത്രയും റൺസ് താരം അടിച്ച് കൂട്ടിയത്.

ക്രിക്കറ്റിന്റെ ക്ലാസ്സിക്‌ ശൈലി ഒരു പക്ഷെ അദ്ദേഹത്തിന് അന്യമായിരിക്കാം പക്ഷെ മികച്ച പന്തുകളെ പോലും ബൗണ്ടറി കടത്താൻ കെല്പുള്ള ഒട്ടനവധി ഷോട്ടുകൾ അയാളുടെ കൈവശം ഉണ്ട്, ഏറെ വൈകിയാണ് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ സൂര്യകുമാറിന് മുന്നിൽ തുറന്നത് എങ്കിലും 32 വയസ്സ് എന്നത് അദ്ദേഹത്തിന് വെറും നമ്പർ മാത്രമാണ്, സൂര്യകുമാർ ഇല്ലാത്ത ഒരു ഏകദിന, ട്വന്റി-20 ടീം എന്നത് ഇന്ത്യക്ക് ഇപ്പോൾ സങ്കല്പിക്കാൻ പറ്റുന്ന കാര്യമല്ല.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

11 ഫോറും,7 സിക്‌സും !51 ബോളിൽ 111 റൺസ് എടുത്ത സൂര്യയുടെ വെടിക്കെട്ട് ഇന്നിങ്സ്,വീഡിയോ :

Categories
Cricket Latest News

എതിർ ടീം ക്യാപ്റ്റൻ വരെ ഇങ്ങനെ പറഞ്ഞിട്ടുണ്ടെൽ ഊഹിക്കാൻ പറ്റുന്നുണ്ടോ ചെക്കൻ്റെ റേഞ്ച് !മത്സര ശേഷം വില്ലിച്ചായൻ പറഞ്ഞത് കേട്ടോ ; വീഡിയോ

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 65 റൺസിന്റെ മിന്നുന്ന ജയം, ജയത്തോടെ പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലെത്തി, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷനും റിഷബ്‍ പന്തുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്, റിഷബ്‍ പന്ത് (6) തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും ഇഷാൻ കിഷനും (36) സൂര്യകുമാർ യാദവും ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് സൂര്യകുമാർ അതിവേഗത്തിൽ റൺസ് സ്കോർ ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ്‌ കുതിച്ചു, സെഞ്ച്വറിയുമായി സൂര്യകുമാർ നിറഞ്ഞാടിയപ്പോൾ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 191/6 എന്ന കൂറ്റൻ ടോട്ടൽ നേടാനായി.

കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ഫിൻ അലനെ റൺസ് എടുക്കുന്നതിനു മുമ്പ് നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം ന്യൂസിലാന്റിന് കൈയെത്തി പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു, അർദ്ധ സെഞ്ച്വറിയുമായി കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസൺ (61) പൊരുതി നോക്കിയെങ്കിലും 126 റൺസിന് എല്ലാവരും പുറത്തായി, ഇന്ത്യക്ക് വേണ്ടി ദീപക് ഹൂഡ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ്‌ സിറാജും യുസ്വേന്ദ്ര ചഹലും 2 വിക്കറ്റ് വീതം വീഴ്ത്തി, സെഞ്ച്വറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിന് ശേഷം സമ്മാനദാന ചടങ്ങിനിടെ കിവീസ്‌ നായകൻ വില്യംസൺ സൂര്യകുമാർ യാദവിന്റെ ഇന്നിങ്സിനെ വാനോളം പുകഴ്ത്തി ഇങ്ങനെയൊരു ഇന്നിംഗ്സ് തന്റെ കരിയറിൽ കണ്ടിട്ടില്ലെന്നും സൂര്യകുമാർ കളിച്ച ചില ഷോട്ടുകൾ ജീവിതത്തിൽ ഇത് വരെ കണ്ടിട്ടില്ലെന്നും വില്യംസൺ അഭിപ്രായപ്പെട്ടു, 51 ബോളിൽ 11 ഫോറും 7 സിക്സും അടക്കമാണ് സൂര്യകുമാർ പുറത്താകാതെ 111* റൺസ് അടിച്ച് കൂട്ടിയത്, തന്റെ ട്വന്റി-20 കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് ഇന്നലെ സൂര്യകുമാർ നേടിയത്.

വീഡിയോ :

Categories
Cricket Latest News

നിനക്കിതെങ്ങനെ സാധിക്കുന്നെടാ!സൂര്യയെ കെട്ടിപിടിച്ചു അവിശ്വസനീയം എന്ന് പറഞ്ഞു പന്ത് ; വൈറൽ വീഡിയോ കാണാം

മൗണ്ട് മൗൺഗനോയിയിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടീം ഇന്ത്യക്ക് 65 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് ടീം 18.5 ഓവറിൽ 126 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി(1-0). വെല്ലിങ്ടണിൽ നടക്കേണ്ടിയിരുന്ന ആദ്യ ട്വന്റി ട്വന്റി മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ച നേപ്പിയറിൽ നടക്കും.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ 13 പന്തിൽ 6 റൺസ് എടുത്ത പന്തിനെ നഷ്ടമായി. മറ്റൊരു ഓപ്പണർ ഇഷാൻ കിഷാൻ 31 പന്തിൽ 36 റൺസും നേടി പുറത്തായി. പിന്നീട് സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് ക്ലാസ്സ് ആയിരുന്നു. വെറും 51 പന്തിൽ നിന്നും 11 ഫോറും 7 സിക്സും അടക്കം 111 റൺസ് എടുത്ത അദ്ദേഹം ന്യൂസിലൻഡ് ബോളർമാരെ തലങ്ങും വിലങ്ങുമായി പ്രഹരിച്ച് പുറത്താകാതെ നിന്നു. ഇന്ത്യൻ ഇന്നിംഗ്സിലെ അവസാന ഓവറിലെ 3,4,5 പന്തുകളിൽ പാണ്ഡ്യ, ഹൂഡ, സുന്ദർ എന്നിവരെ പുറത്താക്കി പേസർ ടിം സൗത്തി, മത്സരത്തിൽ ഹാട്രിക്ക് നേട്ടവും കൈവരിച്ചു. മറ്റ് താരങ്ങൾക്ക് സൂര്യക്ക് മികച്ചൊരു പിന്തുണ നൽകാൻ കഴിയാഞ്ഞതിനാൽ ഇന്ത്യൻ സ്കോർ നിശ്ചിത 20 ഓവറിൽ 191/6 എന്ന നിലയിൽ അവസാനിച്ചു.

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ അപകടകാരിയായ ഫിൻ അലനേ പുറത്താക്കി പേസർ ഭുവനേശ്വർ കുമാർ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. എങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ കയ്‌ൻ വില്യംസനും മറ്റൊരു ഓപ്പണർ ദേവോൺ കോൺവേയും ചേർന്ന് 56 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. കോൺവേ പുറത്തായ ശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നപ്പൊഴും ഒരറ്റം കാത്തുസൂക്ഷിച്ച നായകൻ വില്യംസൻ(52 പന്തിൽ 61) ഒടുവിൽ സിറാജിന്റെ പന്തിൽ ക്ലീൻ ബോൾഡായി. 2.5 ഓവറിൽ വെറും 10 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ ദീപക് ഹൂഡ ബോളർമാരിലെ താരമായി.

മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരശേഷം നടന്ന അഭിമുഖത്തിൽ സൂര്യ സംസാരിക്കുന്നതിനിടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ഇടയിൽ കയറിവന്ന് സൂര്യയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. പന്തിനെ കണ്ടപാടെ അവതാരിക ചോദിക്കുന്നുണ്ട്, നിങ്ങളുടെ സഹതാരങ്ങളും വളരെ ഹാപ്പിയാണല്ലോ എന്ന്. താൻ റൺസ് കണ്ടെത്തുമ്പോളെല്ലാം അദ്ദേഹം വളരെ ഹാപ്പിയാണ് എന്ന് സൂര്യ സാക്ഷ്യപ്പെടുത്തുന്നു. ഇതിനു മറുപടിയായി സൂര്യയുടെ ചെവിയിൽ ‘അവിശ്വസനീയ താരം’ എന്ന് പന്ത് പറയുന്നതും വീഡിയോയിൽ കേൾക്കാം.

Categories
Cricket Latest News

സിക്സ് അടിച്ച ഫിലിപിനെ പുറത്താക്കാൻ തന്ത്രം പറഞ്ഞു കൊടുത്തു പന്ത് ,ഒടുവിൽ അത് സംഭവിച്ചു ; വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 65 റൺസിന്റെ കൂറ്റൻ ജയം, വെല്ലിങ്ങ്ടണിൽ നടന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു, ജയത്തോടെ പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലെത്തി, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷനും റിഷബ്‍ പന്തുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്, റിഷബ്‍ പന്ത് (6) തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും ഇഷാൻ കിഷനും (36) സൂര്യകുമാർ യാദവും ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് സൂര്യകുമാർ അതിവേഗത്തിൽ റൺസ് സ്കോർ ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ്‌ കുതിച്ചു, സെഞ്ച്വറിയുമായി സൂര്യകുമാർ നിറഞ്ഞാടിയപ്പോൾ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 191/6 എന്ന കൂറ്റൻ ടോട്ടൽ നേടാനായി.

കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ഫിൻ അലനെ റൺസ് എടുക്കുന്നതിനു മുമ്പ് നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം ന്യൂസിലാന്റിന് കൈയെത്തി പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു, അർദ്ധ സെഞ്ച്വറിയുമായി കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസൺ (61) പൊരുതി നോക്കിയെങ്കിലും 126 റൺസിന് എല്ലാവരും പുറത്തായി, ഇന്ത്യക്ക് വേണ്ടി ദീപക് ഹൂഡ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ്‌ സിറാജും യുസ്വേന്ദ്ര ചഹലും 2 വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ പത്താം ഓവർ എറിയാനെത്തിയ ചഹലിനെ ഗ്ലെൻ ഫിലിപ്പ്സ്‌ ലെഗിലേക്ക് സിക്സ് അടിച്ച് തുടങ്ങിയെങ്കിലും തൊട്ടടുത്ത ബോൾ താരം പ്രതിരോധിച്ചു, എന്നാൽ ചഹലിന്റെ അടുത്ത മികച്ച ബോളിൽ ഫിലിപ്പ്സ്‌ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു, ഫിലിപ്പ്സ്‌ സിക്സ് അടിച്ചതിന് പിന്നാലെ താരത്തിനെതിരെ തന്ത്രം മെനഞ്ഞ കൊണ്ട് വിക്കറ്റ് കീപ്പർ റിഷബ്‍ പന്തും ചഹലും ചേർന്ന് ആക്രമണകാരിയായ ഫിലിപ്പ്സിനെ(12) വീഴ്ത്തുകയായിരുന്നു.

വീഡിയോ കാണാം :