ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 65 റൺസിന്റെ കൂറ്റൻ ജയം, വെല്ലിങ്ങ്ടണിൽ നടന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു, ജയത്തോടെ പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലെത്തി, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു,
ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷനും റിഷബ്‍ പന്തുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്, റിഷബ്‍ പന്ത് (6) തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും ഇഷാൻ കിഷനും (36) സൂര്യകുമാർ യാദവും ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് സൂര്യകുമാർ അതിവേഗത്തിൽ റൺസ് സ്കോർ ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചു, സെഞ്ച്വറിയുമായി സൂര്യകുമാർ നിറഞ്ഞാടിയപ്പോൾ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 191/6 എന്ന കൂറ്റൻ ടോട്ടൽ നേടാനായി.
കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ഫിൻ അലനെ റൺസ് എടുക്കുന്നതിനു മുമ്പ് നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം ന്യൂസിലാന്റിന് കൈയെത്തി പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു, അർദ്ധ സെഞ്ച്വറിയുമായി കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസൺ (61) പൊരുതി നോക്കിയെങ്കിലും ഒടുവിൽ 7 ബോളുകൾ ശേഷിക്കെ കിവീസ് 126 റൺസിന് എല്ലാവരും പുറത്തായി, ഇന്ത്യക്ക് വേണ്ടി ദീപക് ഹൂഡ 4 വിക്കറ്റ് വീഴ്ത്തി.
സൂര്യകുമാറിന്റെ ഒറ്റയാൾ പോരാട്ടം ആണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ കൂറ്റൻ ടോട്ടൽ നേടുന്നതിന് സഹായിച്ചത്, കിവീസ് ബോളർമാരെ ആക്രമിച്ച് കളിച്ച് ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഫോറുകളും സിക്സറുകളും പായിച്ച് തന്റെ ട്വന്റി-20 കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് സൂര്യകുമാർ യാദവ് ഇന്ന് നേടിയത്, 51 ബോളിൽ 11 ഫോറും 7 സിക്സും അടക്കമാണ് പുറത്താകാതെ 111* റൺസ് സൂര്യകുമാർ അടിച്ച് കൂട്ടിയത്, മത്സരത്തിനിടെ ബൗണ്ടറി ലൈനിനടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന സൂര്യകുമാറിന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കാനായി ആരാധകർ ആവേശത്തോടെ ഉണ്ടായിരുന്നു ആരാധകരെ നിരാശരാക്കാതെ പരമാവധി പേർക്ക് സൂര്യകുമാർ ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു.
Written By: അഖിൽ. വി. പി. വള്ളിക്കാട്.
വീഡിയോ കാണാം :