Categories
Cricket Latest News Video

ഇതിനും നല്ലത് വല്ല കല്ലും വെക്കുന്നത് ആയിരുന്നു ! തോൽവിക്ക് കാരണമായ സിറാജ് മെയ്ഡൻ ആക്കിയ ഓവറിൻ്റെ ഫുൾ വീഡിയോ

ആ ഓവറിലെ ഒരു ബോൾ രോഹിത്തിന് സ്ട്രൈക്ക് കിട്ടിയിരുന്നെങ്കിൽ??.. പൊരുതി തോറ്റ രോഹിത്തിന് കൂടാതെ ഇപ്പോൾ ചർച്ചയാകുന്നത് മുഹമ്മദ് സിറാജാണ്.താരത്തിന്റെ മികച്ച ബൌളിംഗ് അല്ല ഇപ്പോൾ ഇവിടെ വിഷയം. കഴിഞ്ഞ മത്സരത്തിൽ മികച്ച രീതിയിൽ പന്ത് കൊണ്ട് ബംഗ്ലാദേശിനെ വട്ടം കറക്കിയ സിറാജ് ഈ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്തു ബംഗ്ലാദേശിനെ ജയിപ്പിച്ചു എന്നാണ് ഒരു കൂട്ടം ആരാധകരുടെ പക്ഷം.

മത്സരത്തിന്റെ 48 ആം ഓവറിലാണ് സംഭവം. ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 18 ബോളിൽ 40 റൺസാണ്. മുസ്താഫിസറാണ് ബംഗ്ലാദേശിന് വേണ്ടി ബൗൾ ചെയ്യുന്നത്.സിറാജ് ഇന്ത്യക്ക് വേണ്ടി സ്ട്രൈക്കിൽ.ആദ്യ ബൗളിൽ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച സിറാജിന് ബാറ്റിൽ ബോൾ മുട്ടിക്കാൻ സാധിച്ചില്ല.സ്ട്രൈക്ക് രോഹിത്തിന് എത്രയും വേഗം കൈമാറുന്നത് തന്നെയായിരുന്നു ഉചിതമെങ്കിലും അടുത്ത ബോളും സിറാജ് നഷ്ടമാക്കുന്നു.മൂന്നാമത്തെ ബോളിലും സ്ഥിതി വിത്യാസത്തമല്ല.

നാലാം പന്തിൽ സിറാജ് ഗ്ലോറി ഷോട്ടിന് ശ്രമിക്കുന്നു. ഒരിക്കൽ കൂടി പന്ത് കീപ്പറിന്റെ കൈയിൽ വിശ്രമിക്കുന്നു. വീണ്ടും ഡോട്ട് ബോൾ.അഞ്ചാം ബോളിൽ മുസ്താഫിസുർ ഒരിക്കൽ കൂടി തന്റെ അതിമനോഹരമായ സ്ലോ ബോൾ പുറത്തെടുക്കുന്നു. ഒരിക്കൽ കൂടി സിറാജ് നഷ്ടമാക്കുന്നു.ഒടുവിൽ അവസാന പന്തിൽ സിറാജ് ബാറ്റ് കൊള്ളിക്കുന്നു. താരത്തിന്റെ സിംഗിൾ രോഹിത് വേണ്ടെന്ന് പറയുന്നു.ആ ഓവറിലെ ഒരു പന്ത് എങ്കിലും രോഹിത് നേരിട്ടായിരുന്നേൽ ചിലപ്പോൾ മത്സരഫലം മറ്റൊന്നായി മാറിയേനെ എന്ന് തന്നെ പറയേണ്ടി വരും.മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പര നിലവിൽ ബംഗ്ലാദേശ് 2-0 ത്തിന് മുന്നിലെത്തി കഴിഞ്ഞു.

വീഡിയോ :

Categories
Cricket Malayalam

എൻ്റമ്മോ ഓരോ ബോളും ആവേശം ! മുറിവേറ്റ വിരലും കൊണ്ട് ഒരു രാജ്യത്തിന് മുഴുവൻ പ്രതീക്ഷ തന്ന അവസാനത്തെ ഓവറിൻ്റെ ഫുൾ വീഡിയോ

പൊരുതി വീണു രോഹിത് ശർമ. ബംഗ്ലാദേശിന് എതിരെ നീണ്ട ഇടവേളക്ക്‌ ശേഷം വീണ്ടും ഇന്ത്യക്ക് ഒരു പരമ്പര നഷ്ടം. ആവേശകരമായ അവസാന ഓവറിൽ ഒരിക്കൽ കൂടി ഇന്ത്യ പൊരുതി വീണു. അവസാന ഓവറിൽ എന്തൊക്കെയാണെന്ന് സംഭവിച്ചത് എന്ന് നമുക്ക് പരിശോധിക്കാം.6 പന്തിൽ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് ഒരു വിക്കറ്റും ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 20 റൺസും.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ക്രീസിൽ. ബംഗ്ലാദേശിന് വേണ്ടി പന്ത് എറിയുന്നത് മുസ്താഫിസുർ.ആദ്യ പന്ത് ഡോട്ട് ബോൾ, രോഹിത് സമ്മർദ്ദത്തിൽ.രണ്ടാം പന്ത് ഒരിക്കൽ കൂടി ഓഫ്‌ സ്റ്റമ്പിന് പുറത്ത്. അതിമനോഹരമായ ഇന്ത്യൻ ക്യാപ്റ്റൻ ബോൾ കട്ട്‌ ചെയ്തു ബൗണ്ടറിയിലേക്ക് പറഞ്ഞു അയക്കുന്നു.വീണ്ടും ഒരിക്കൽ കൂടി അതെ ഡെലിവറി അതെ റിസൾട്ട്‌. ഇനി മൂന്നു പന്തിൽ ജയിക്കാൻ വേണ്ടത് 12 റൺസ്. ഒരിക്കൽ കൂടി രോഹിത്തിന് പിഴക്കുന്നു.ഇനി അവസാന രണ്ട് പന്തിൽ ജയിക്കാൻ വേണ്ടത് 12 റൺസ്.ബൗളേറുടെ തലക്ക് മീതെ രോഹിത് ബൗൾ ഗാലറിയിലെത്തിക്കുന്നു.

അവസാന പന്ത്, ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 6 റൺസ്. നിദഹാസ് ട്രോഫി ഫൈനലിലെ അവസാന ബോൾ പോലെ, പണ്ട് സൗത്തീയെ അതിർത്തി കടത്തിയ പോലെ ഒരിക്കൽ കൂടി ഇന്ത്യൻ ജനതക്ക് കാലം കാലങ്ങൾ പാടി പുകഴ്ത്താൻ ഇന്ത്യക്ക് ഒരു വിജയം രോഹിത് സമ്മാനിക്കുമെന്ന് കരുതിയവർക്ക് തെറ്റി.അവസാന ബോളിലെ ഒരു കിടിലൻ യോർക്കറിൽ രോഹിത്തിന് ഒരിക്കൽ കൂടി പിഴക്കുന്നു. ഇന്ത്യക്ക് തോൽവി.ഒടുവിൽ പരമ്പര നഷ്ടവും. നേരത്തെ ആദ്യ കളിയിലെ ഹീറോ ആയിരുന്ന മെഹേന്ദി ഒരിക്കൽ കൂടി ബാറ്റ് കൊണ്ട് താരമായപ്പോൾ ബംഗ്ലാദേശ് ചരിത്രത്തിൽ രണ്ടാമത്തെ തവണ ഇന്ത്യക്കെതിരെ പരമ്പര സ്വന്തമാക്കി.

ലാസ്റ്റ് ഓവർ വീഡിയോ :

https://twitter.com/cric24time/status/1600498930420436993?s=20&t=CYuKJf4d_TD0TuQEkiL6FA
https://twitter.com/cric24time/status/1600499469396873218?t=UCVujHalNECrm5imKkMfAA&s=19
Categories
Cricket Latest News

6 6 4 മുറിവേറ്റ സിംഹത്തിൻ്റെ ശ്വാസം ഗർജനത്തേക്കാളും ഭയാനകം ആയിരുന്നു ,രോഹിത്തിൻ്റെ വെടിക്കെട്ട് കാണാം

മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരുന്നു. ഈ ഒരു വാക്യം ഇന്നത്തെ ദിവസം എന്ത് കൊണ്ടും രോഹിത് ശർമ്മക്ക് യോജിക്കുന്നതാണ്. ബംഗ്ലാദേശിന് എതിരെയുള്ള പരമ്പരയിൽ രണ്ടാം ഏകദിനം നടന്നു കൊണ്ടിരിക്കുകയാണ്.പരമ്പരയിൽ ഒപ്പമെത്താൻ ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ബൗൾ ചെയ്യേണ്ടി വന്നു. മത്സരത്തിലെ രണ്ടാമത്തെ ഓവറിൽ ഒരു ക്യാച്ച് എടുക്കുന്നതിന് ഇടയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക്‌ പരിക്ക് ഏൽക്കുന്നു.മുറിഞ്ഞു പൊട്ടി ചോര വന്ന കൈകളുമായി രോഹിത് കളം വിടുന്നു.

കളം വിട്ട രോഹിത് നേരെ പോയത് ബംഗ്ലാദേശിലെ ഒരു ഹോസ്പിറ്റലിലേക്കാണ്. താരം തന്റെ കൈകൾക്ക് സ്കാൻ നടത്തിയ ശേഷം തിരകെ ഡ്രസിങ് റൂമിലെത്തി. രോഹിത്തിന്റെ അഭാവത്തിൽ ഫീൽഡ് ചെയ്ത ഇന്ത്യക്ക് മുന്നിലേക്ക് ബംഗ്ലാദേശ് വെച്ചത് 272 റൺസ് എന്നാ വിജയലക്ഷ്യമാണ്. വിജയം ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ പിഴച്ചുവെങ്കിലും അയ്യറും അക്സറും ഇന്ത്യയെ വിജയത്തിലേക്കുമെന്ന് കരുതി. എന്നാൽ ഇന്ത്യക്ക് പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായി.ഒടുവിൽ 8 ആമത്തെ വിക്കറ്റ് നഷ്ടമാകുമ്പോൾ ദാ വരുന്നു ക്യാപ്റ്റന്റെ റീ എൻട്രി.

റീ എൻട്രിയിൽ വെറുതേയിരിക്കാൻ രോഹിത് ഒരുക്കമായിരുന്നില്ല.എബഡോത്ത് ഹോസ്സൈൻ ഹിറ്റ്മാന്റെ ബാറ്റിംഗ് ചൂട് ശെരിക്കും അറിഞ്ഞു. നേരിട്ട നാല് പന്തുകളിൽ രണ്ട് സിക്സും ഒരു ഫോ‌റും. അതും തന്റെ പ്രിയപ്പെട്ട ഷോട്ട് ആയ പുൾ ഷോട്ട് 93 മീറ്റർ അകലെ പതിക്കുകയായിരുന്നു. ഈ ഓവർ കൊണ്ടും രോഹിത് അടങ്ങിയില്ല. താരം ഇന്ത്യക്ക് വേണ്ടി ആവേശകരമായ വിജയം നേടികൊടുക്കാനുള്ള തിടുക്കത്തിലാണ്.

വീഡിയോ :

Categories
Cricket Latest News

ഇന്ത്യക്ക് എതിരെയുള്ള ബംഗ്ലാദേശിൻ്റെ ജയം ആഘോഷിച്ചു അര്‍ജന്റീന ! കാരണം ഇതാണ്

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശ് ഒരു വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. ബംഗ്ലാദേശിലെ സംബന്ധിച്ചിടത്തോളം ഇന്ത്യയെ പോലൊരു ടീമിനെ ആദ്യ ഏകദിനത്തിൽ തന്നെ തോൽപ്പിക്കാനായത് വലിയ വാർത്തയായിരുന്നു. അവസാന വിക്കറ്റിൽ മുസ്തഫിസുർ റഹ്മാനെ കൂട്ടുപിടിച്ച് ബംഗ്ലാദേശി ഓൾറൗണ്ടർ മെഹന്തി ഹസൻ മിറാസ് നടത്തിയ ഉജ്ജ്വല ബാറ്റിംഗ് ആയിരുന്നു ബംഗ്ലാദേശിലെ വിജയത്തിലേക്ക് നയിച്ചത്. സാധാരണഗതിയിൽ ബംഗ്ലാദേശ് ഏതൊരു മത്സരത്തിലും വിജയം നേടിയാൽ ആരാധകർ അത് ആഘോഷമാക്കാറുണ്ട്.

നിർണായകനിമിഷത്തിൽ കെ എൽ രാഹുൽ വിട്ടുകളഞ്ഞ ക്യാച്ചും വാഷിംഗ്ടൺ സുന്ദർ കാച്ചിനായി ശ്രമിക്കാഞ്ഞതും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. വലിയ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെതിരെ ഉയർന്നത്. സ്പെഷലിസ്റ്റ് കീപ്പർ സ്‌ക്വാഡിൽ ഉണ്ടായിട്ടും രാഹുലിനെ വിക്കറ്റ് കീപ്പർ ആക്കിയ തീരുമാനത്തിൽ പരക്കെ വിമർശനം ഉയർത്തിയിരുന്നു. ബംഗ്ലാദേശ് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ത്യൻ ആരാധകർക്കെതിരെ ട്രോളുകളും അക്രമങ്ങളും അഴിച്ചു വിട്ടിരുന്നു.

ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു രസകരമായ വാർത്ത എന്താണ് എന്നാൽ ബംഗ്ലാദേശിന്റെ വിജയം അർജന്റീനയിൽ ആഘോഷമായി എന്നതാണ്. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യം എന്താണെന്ന് വെച്ചാൽ മെസ്സിയെ പോലെ ഒരു സൂപ്പർതാരത്തിന് കേരളത്തിൽ അങ്ങോളമിങ്ങോളം ഒട്ടേറെ ആരാധകർ എന്നതാണ്. പക്ഷേ എന്തിനാവും അർജന്റീനയുടെ ആരാധകർ ഇന്ത്യയുടെ തോൽവി ആഘോഷിച്ചിട്ടുണ്ടാവുക? ബംഗ്ലാദേശിൽ ഉടനീളം ഒട്ടേറെ അർജന്റീനയുടെ ആരാധകർ ഉണ്ടത്രേ.. ഇതുതന്നെയാണ് ബംഗ്ലാദേശിലെ വിജയം ആഘോഷിക്കാൻ അർജന്റീനയുടെ ആരാധകർക്ക് പ്രേരിതമായത്.

ബംഗ്ലാദേശിൽ ഉടനീളം മെസ്സി ഗോൾ അടിക്കുന്നതിനും അർജന്റീന ജയിക്കുന്നത് ഒക്കെയായി നിരവധി ആഘോഷമാണ് പൊതുവേ നടത്താറുള്ളത്. സാമൂഹ്യമാധ്യമങ്ങളിൽ കേമന്മാരായ ബംഗ്ലാദേശി ആരാധകരുടെ ഈ ആഘോഷം അർജന്റീനയുടെ ആരാധകർ അറിയുന്നുണ്ടായിരുന്നു. ഇതാണ് ബംഗ്ലാദേശിന്റെ വിജയം ആഘോഷിക്കാനായി അർജന്റീനയുടെ ആരാധകരെ പ്രേരിപ്പിച്ചത്. ബംഗ്ലാദേശിലെ വിജയത്തിൽ നിരവധി പോസ്റ്റുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം നിറഞ്ഞത്. താരതമ്യേന കുഞ്ഞൻ ടീമായ ബംഗ്ലാദേശിന് അർജന്റീന പോലൊരു രാജ്യത്ത് നിന്ന് ലഭിക്കുന്ന പിന്തുണ വളരെ വലിയ കാര്യമാണ്. എന്തായാലും മെസ്സി ഇന്ത്യ ബംഗ്ലാദേശ് ക്രിക്കറ്റ് കളിയെക്കുറിച്ച് അറിയുന്നുണ്ടോ എന്നുള്ള കാര്യവും ചില ആളുകൾ സോഷ്യൽ മീഡിയയിൽ ചോദിച്ചിട്ടുണ്ട്. എന്തായാലും ഇന്ത്യക്കെതിരെയുള്ള ബംഗ്ലാദേശിന്റെ ജയം ആഘോഷമാക്കിയിരിക്കുകയാണ് അർജന്റീനൻ ആരാധകർ.

Categories
Cricket Latest News

വെറൈറ്റി നോ ബോൾ,അതും രണ്ട് വട്ടം ! സ്റ്റമ്പിൽ ചവിട്ടി ബോൾ എറിഞ്ഞു മെഹിദി ,നോ ബോൾ വിളിച്ചു അമ്പയർ ; വീഡിയോ

ക്രിക്കറ്റിലെ പല നിയമങ്ങളും ഇന്നും പല ക്രിക്കറ്റ്‌ പ്രേമികൾക്കും കൃത്യമായി അറിയില്ല എന്ന് തന്നെ പറയേണ്ടി വരും. പല കാര്യങ്ങളും ഗ്രൗണ്ടിൽ സംഭവിക്കുമ്പോൾ ആണലോ ഇത്തരത്തിലുള്ള നിയമങ്ങൾ ഉണ്ടെന്ന് അറിയുന്നത് തന്നെ. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിൽ ഇത്തരത്തിൽ രസകരമായ ഒരു കാര്യം നടന്നു കൊണ്ടിരിക്കുകയാണ്.എന്താണ് ആ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

നോ ബോളുകൾ രണ്ട് തരത്തിലാണ് പൊതുവെ നൽകുക. ഒന്നാമത്തെ തരം ബൗളേർ ബോൾ ചെയ്യുമ്പോൾ ഒരിക്കലും ക്രീസിൽ നിന്നും കാൽ മുന്നോട്ടു വെക്കരുത് എന്ന് നിയമം ലംഘിക്കുമ്പോൾ നൽകുന്നതാണ്. രണ്ടാമത്തെ നോ ബോൾ ബാറ്റസ്മാന്റെ അരക്ക് മുകളിൽ പന്ത് എറിയുമ്പോൾ നൽകുന്നത്. ഇപ്പോൾ വേറെ ഒരു തരത്തിലുള്ള നോ ബോളാണ് ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിൽ സംഭവിച്ചിരിക്കുന്നത്.

ഇന്ത്യൻ ഇന്നിങ്സിന്റെ 21 ആമത്തെ ഓവറിലാണ് സംഭവം. മെഹേന്ദി ഹസന്റെ ഓവറിലെ അഞ്ചാം പന്ത് അമ്പയർ നോ ബോൾ വിധിക്കുന്നു. ബോൾ ഒരിക്കൽ പോലും ബാറ്റസ്മാന്റെ അരക്ക് മുകളിൽ പതിച്ചിട്ടുമില്ല, കൂടാതെ ബൗളേർ ക്രീസ് വിട്ട് പുറത്ത് ഇറങ്ങിയിട്ടുമില്ല. ഒടുവിൽ കമന്ററി കാര്യം വ്യക്തമാക്കി. ബൗൾ എറിയുമ്പോൾ ഒരിക്കൽ പോലും സ്റ്റമ്പ് തകരാൻ പാടില്ല. താരം പന്ത് എറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കാൽ കൊണ്ട് നോൺ സ്ട്രൈക്ക്‌ എൻഡ് സ്റ്റമ്പ് തകർന്നിരുന്നു.ഒരു തവണ മാത്രമേ താരം ഈ തെറ്റ് ആവർത്തിക്കുമെന്ന് കരുതിയ ബംഗ്ലാ ആരാധകർക്ക് തെറ്റി. ഒരിക്കൽ കൂടി അതെ രീതിയിൽ തന്നെ നോ ബോൾ. ഒരിക്കൽ കൂടി ഫ്രീഹിറ്റ്. ഇത്തരത്തിൽ ഒരു നോ ബോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതിന് മുന്നേ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.എന്തായാലും നിലവിൽ പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യ പൊരുതുകയാണ്.

Categories
Latest News

ക്യാച്ച് വിട്ടതിനു കളിയാക്കിയവർക്ക് പറന്നു കിടിലൻ ക്യാച്ച് എടുത്തു മറുപടി ! രാഹുലിൻ്റെ കിടിലൻ ക്യാച്ച് കാണാം

കഴിഞ്ഞ ഏകദിന മത്സരത്തിൽ ഇന്ത്യയുടെ തോൽവിയുടെ ഏറ്റവും വലിയ കാരണമായിരുന്നു കെ എൽ രാഹുൽ. അന്ന് മെഹേന്ദി ഹസന്റെ ക്യാച്ച് രാഹുലിന് കൈപിടിയിൽ ഒതുക്കാൻ കഴിഞ്ഞിരുന്നില്ല. അവസരം മുതലെടുത്ത മെഹന്ദി ഹസൻ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കൊടുത്തിരുന്നു.ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ഏകദിന മത്സരത്തിൽ കഴിഞ്ഞ മത്സരത്തിന് തക്കതായ പ്രായശ്ചിത്തം ചെയ്തിരിക്കുക്കയാണ് കെ എൽ രാഹുൽ.

ബംഗ്ലാദേശ് ഇന്നിങ്സിന്റെ 47 ഓവറിലാണ് സംഭവം.6 വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്നാ നിലയിൽ നിന്ന് മഹമ്മദുള്ളയും മെഹേന്ദിയും ചേർന്നു ബംഗ്ലാദേശിനെ അതിശകതമായ നിലയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായ രാഹുൽ ഉമ്രാൻ മാലിക്കിനെ പന്ത് ഏല്പിച്ചു.ആദ്യ പന്തിൽ തന്നെ മഹമ്മദുള്ളയെ തന്റെ വലത്തേക്ക് ചാടി കെ എൽ രാഹുൽ അതിമനോഹരമായി ഒറ്റ കൈ കൊണ്ട് കൈപിടിയിൽ ഒതുക്കുകയായിരുന്നു.96 പന്തിൽ 77 റൺസായിരുന്നു മഹമ്മദുള്ള സ്വന്തമാക്കിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൈക്ക് പരിക്കേറ്റു രോഹിത് കളം വിട്ടിരുന്നു. നിലവിൽ ഇന്ത്യയെ നയിക്കുന്നത് രാഹുലാണ്.പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നേ ഇന്ത്യയുടെ സ്ഥിരവിക്കറ്റ് കീപ്പറായിരുന്ന പന്തിന് പരിക്ക് ഏറ്റിരുന്നു. അത് കൊണ്ട് തന്നെ രാഹുൽ കീപ്പിങ് ഗ്ലോവ്സ് സ്വീ‌കരിക്കുകയായിരുന്നു.നിലവിൽ ഇത് വരെ മികച്ച പ്രകടനം തന്നെയാണ് രാഹുൽ കീപ്പർ എന്നാ നിലയിൽ കാഴ്ച വെക്കുന്നത്.

Categories
Cricket Latest News

പെട്ടന്ന് ഗ്രൗണ്ടിൽ കയ്യടികൾ,നോക്കുമ്പോൾ മെഹിദി ഹസൻ്റെ ബാറ്റിൻ്റെ ഗ്രിപ്പ് ഇട്ടു കൊടുക്കുന്നത് സാക്ഷാൽ കോഹ്ലി ; വൈറൽ വീഡിയോ കാണാം

വിരാട് കോഹ്ലി ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ്‌ താരങ്ങളിൽ ഒരാളാണ്. താരത്തിന്റെ കളത്തിന്റെ അകത്തെയും പുറത്തെയും പെരുമാറ്റങ്ങൾ ഒരുപാട് കൈയടി നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ ആക്രമണ സ്വഭാവും പ്രശസ്തമാണ്. എന്നാൽ എതിർ ടീമിന്റെ കളിക്കാരെ സഹായിക്കാനും അദ്ദേഹം ഒരിക്കൽ പോലും മറന്നിട്ടില്ല. കഴിഞ്ഞ ഏകദിന ലോകക്കപ്പിൽ സ്റ്റീവ് സ്മിത്തിനെ കൂവിയെ ആരാധകരെ കൊണ്ട് അദ്ദേഹത്തിന് വേണ്ടി കൈയടിക്കാൻ പറഞ്ഞത് ഇത്തരത്തിൽ ഒരു സംഭവമാണ്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ഏകദിന മത്സരത്തിലും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്.തുടക്കത്തിലേ പതർച്ചക്ക് ശേഷം ബംഗ്ലാദേശ് നല്ല രീതിയിൽ ബാറ്റ് ചെയ്യുകയാണ്. സിറാജ് എറിഞ്ഞ മത്സരത്തിന്റെ 41 ആം ഓവർ. തകർച്ചയിൽ നിന്ന് ബംഗ്ലാദേശിനെ രക്ഷിച്ച മെഹെന്ദി ഫിഫ്റ്റി നേടി മുന്നേറുന്നു.ഓവറിലെ അഞ്ചാം ബൗളിന് മുന്നേ താരം ഡഗ് ഔട്ടിലേക്ക് ചൂടി എന്തോ പറയുന്നു. തന്റെ ബാറ്റിന്റെ ഗ്രിപ് മാറ്റാൻ വേണ്ടിയാണ് ഇത്തരത്തിൽ മെഹെന്ദി താരങ്ങളെ വിളിച്ചത് എന്ന് കണ്ട കോഹ്ലി ഉടനെ ഓടിയെത്തുന്നു.താരത്തിന്റെ ബാറ്റിന്റെ ഗ്രിപ് ഇടാൻ കോഹ്ലി സഹായിക്കുന്നു.

ഇത് കണ്ട ഗാലറിയിൽ കൈയടികൾ നിറയുന്നു.ഒടുവിൽ താരത്തെ സഹായിച്ച ശേഷം ഉടനെ തന്നെ കോഹ്ലി തന്റെ ഫീൽഡിങ് പൊസിഷനിലേക്ക് തിരകെ മടങ്ങുന്നു. തുടക്കത്തിലേ തകർച്ചക്ക് ബംഗ്ലാദേശ് ശക്തമായ തിരിച്ച് വരവ് നടത്തുകയാണ്. മെഹന്ദിക്ക് പുറമെ മുഹമ്മദുള്ളയും ബംഗ്ലാദേശിന് വേണ്ടി ഫിഫ്റ്റി നേടിയിട്ടുണ്ട്.

വീഡിയോ :

Categories
Cricket Latest News

കാല് കൊണ്ട് ക്യാച്ച് എടുത്തു ധവാൻ , ഗ്രൗണ്ടിൽ വീണു സുന്ദർ ,രസകരമായ സംഭവം കാണാം

ക്രിക്കറ്റ്‌ എന്നും അതിയായ ആവേശം നൽകുന്ന ഒരു മത്സരമാണ്. അത് പോലെ തന്നെ ബാറ്റിംഗ് ബൌളിംഗ് പോലെ വളരെ പ്രധാനപെട്ടതാണ് ഫീൽഡിങ്ങും. പല മത്സരങ്ങളും ഫീൽഡിങ് മികവ് കൊണ്ട് ജയിക്കുന്നത് നാം പല തവണ കണ്ടിട്ടുള്ളതാണ്. കഴിഞ്ഞ ട്വന്റി ട്വന്റി ലോകക്കപ്പിൽ ലിട്ടൺ ദാസിനെ റൺ ഔട്ട്‌ ആക്കിയ കെ എൽ രാഹുൽ ഇതിന് ഒരു ഉദാഹരണമാണ്. ഇത്തരത്തിൽ ഫീൽഡിങ് മികവ് കൊണ്ട് വിജയങ്ങൾ കൊയ്യുമ്പോഴും ഫീൽഡിങ്ങിൽ അതി രസകരമായ സംഭവങ്ങൾ ഉണ്ടാവാറുണ്ട്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ഏകദിന മത്സരത്തിലും അത്തരത്തിൽ ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ്.മത്സരത്തിന്റെ 17 ആമത്തെ ഓവറിലാണ് സംഭവം. സുന്ദറിന്റെ ഓവറിന്റെ അവസാന പന്ത്, ഷാക്കിബ് സ്വീപ് ചെയ്യുന്നു. ടൈമിംഗ് തെറ്റിയ ഷോർട്ട് ഉയരത്തിലേക്ക്. സ്ലിപ്പിൽ ഉണ്ടായിരുന്ന ധവാനും മറ്റു ഒരു ഫീൽഡരായിരുന്ന സിറാജും ക്യാച്ചിന് വേണ്ടി ഓടി.ഒടുവിൽ ഇരുവരും കൂട്ടിയിടിക്കുമെന്ന് കരുതി. എന്നാൽ ധവാൻ ക്യാച്ചിനായി തന്റെ കൈകൾ നീട്ടി. തന്റെ കൈകളിലൂടെ ബോൾ നിലത്തേക്ക് എന്ന് കരുതിയെങ്കിലും കാൽ വെച്ച് അദ്ദേഹം പന്ത് അനായാസമായി പിടികൂടി.

അതെ, ചിലർക്ക് ക്യാച്ച് പിടിക്കാൻ കൈ തന്നെ വേണമെന്ന് ഇല്ലാലോ. സംഭവിക്കുന്നത് എന്ത് എന്ന് അറിയാതെ സുന്ദർ നിലത്തു വീണു.ഒടുവിൽ ക്യാച്ച് സ്വന്തമാക്കിയ ശേഷം തന്റെ സ്ഥിരം ശൈലിയിൽ ധവാൻ അത് ആഘോഷിച്ചു. മത്സരത്തിൽ ഉടനീളം ബംഗ്ലാദേശിനെ ഇന്ത്യ വലിഞ്ഞു മുറക്കിയിരിക്കുകയാണ്.ആദ്യ തോൽവിക്ക് പകരം ചോദിക്കാൻ തന്നെയാണ് ഇന്ത്യ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത് എന്ന് വ്യക്തം. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു.

ക്യാച്ച് വീഡിയോ :

Categories
Latest News

ഒരു മിന്നായം പോലെ കണ്ടൂ! ഷാൻ്റോയുടെ കുറ്റി തെറിപ്പിച്ചു ഉമ്രാൻ മാലിക്കിൻ്റെ തീയുണ്ട

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിന മത്സരത്തിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് തകർച്ചയിൽ. 17 ഓവറിൽ പിന്നിട്ടപ്പോൾ ബംഗ്ലാദേശിന്റെ 4 വിക്കറ്റ് നഷ്ട്ടമായിട്ടുണ്ട്. ഏറ്റവുമൊടുവിൽ ബംഗ്ലാദേശിന്റെ വിശ്വസ്ത ഓൾ റൗണ്ടർ ശാഖിബുൽ ഹസന്റെ വിക്കറ്റാണ് വീണത്.

വാഷിങ്ടൺ സുന്ദറിന്റെ ഡെലിവറിയിൽ സ്ലോഗ് സ്വീപിന് ശ്രമിച്ച ശാഖിബിന് ഷോട്ട് പിഴക്കുകയും പന്ത് എഡ്ജ് ചെയ്ത് ഉയരുകയായിരുന്നു. വിക്കറ്റിന് പിറകിൽ ഉണ്ടായിരുന്ന ധവാൻ ക്യാച്ച് കൈകളിലാക്കി. ക്യാച്ച് ഡ്രോപ്പ് ചെയ്യുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ഭദ്രമാക്കി.

ശാഖിബിനെ കൂടാതെ അനാമുൾ ഹഖ് (11), ലിറ്റൻ ദാസ് (7), ഷാന്റോ (21) എന്നിവരുടെ വിക്കറ്റും നഷ്ട്ടമായിട്ടുണ്ട്. ലിറ്റൻ ദാസിനെയും, അനാമുലിനെയും സിറാജ് പുറത്താക്കുകയായിരുന്നു. ഷന്റോയുടെ വിക്കറ്റ് ഉമ്രാൻ മാലിക്കാണ് നേടിയത്. 151കിമി വേഗതയിലുള്ള ഡെലിവറിയിൽ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. 11 റൺസുമായി മുസ്ഫിഖുർ റഹീം ക്രീസിലുണ്ട്. മഹ്മൂദുള്ള പുതുതായി ക്രീസിലെത്തിയിട്ടുണ്ട്.

ആദ്യ മത്സരത്തിൽ ഇന്ത്യ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റിങിന് ഇറങ്ങിഉയ ഇന്ത്യ 186 റൺസിൽ ഓൾ ഔട്ട് ആയിരുന്നുവെങ്കിലും ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞത് വിജയ പ്രതീക്ഷകൾ നൽകിയിരുന്നു. ബംഗ്ലാദേശ് 136ൽ നിൽക്കെ 9 വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാൽ അവസാന വിക്കറ്റിൽ ബംഗ്ലേദേശ് 51 റൺസ് നേടി അവിശ്വസനീയ ജയം നേടുകയായിരുന്നു.

വീഡിയോ കാണാം:

Categories
Cricket Latest News Video

എറിഞ്ഞു കൊല്ലാണോ ? തലക്കും ശരീരത്തിനും എറിഞ്ഞു ഓരോ ബോള് കൊണ്ടും ശക്കീബിനെ വിറപ്പിച്ച് ഉമ്രാൻ മാലിക്ക്

വീണ്ടും വീണ്ടും എറിഞ്ഞു കൊല്ലുകയാണോ ഉമ്രാൻ മാലിക്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക താരം ബൗളേർ തന്നെയാണല്ലോ ഉമ്രാൻ മാലിക്.150 കിലോമീറ്റർ മുകളിൽ സ്ഥിരമായി പന്ത് എറിയുന്ന ലോകത്തിലെ ചില അപൂർവ ഫാസ്റ്റ് ബൗളേർമാരിൽ ഒരാളാണ് അദ്ദേഹം. ഇത്തരത്തിൽ ഇന്ത്യയിൽ ജന്മമെടുത്തെ ആദ്യത്തെ ഫാസ്റ്റ് ബൗളേർ .ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 കിലോമീറ്റർ മുകളിൽ സ്ഥിരമായി പന്ത് എറിഞ്ഞ താരത്തെ ഇന്ത്യൻ ടീമിലേക്ക് ക്ഷണിക്കുക്കായിരുന്നു.അന്താരാഷ്ട്ര തലത്തിലും തന്റെ സ്പീഡ് കൊണ്ട് എതിരാളികളെ ഭയപ്പെടുത്തുക തന്നെയാണ് ഉമ്രാൻ.

തന്റെ അരങ്ങേറ്റ മത്സരം മുതൽ അദ്ദേഹം അത് തെളിയിക്കുന്നതാണ്. ഇന്ത്യ ബംഗ്ലാദേശ് രണ്ടാമത്തെ ഏകദിന മത്സരത്തിലും സ്ഥിതി വിത്യസതമല്ല.ലോകം കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ഷാക്കിബ് അൽ ഹസനെ തന്റെ വേഗത കൊണ്ട് പരീക്ഷിക്കുകയാണ് അദ്ദേഹം .ബംഗ്ലാദേശ് ഇന്നിങ്ങിസിന്റെ 12 ആമത്തെ ഓവറിലാണ് സംഭവം.ആദ്യ പന്ത് ഷാക്കിബിന് റൺസ് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാം പന്തിൽ ഒരു അതിവേഗ ബൗണസർ. എറിഞ്ഞു കൊല്ലലെ എന്ന് ഷാക്കിബ് പറയാതെ പറഞ്ഞു.മൂന്നാമത്തെ പന്തിൽ വീണ്ടും ബൗണസർ. വീണ്ടും നിലതെറ്റി ഷാക്കിബ് ഗ്രൗണ്ടിൽ വീണു. തുടരെ തുടരെ 149 എന്നാ ശരാശരി സ്പീഡിൽ അദ്ദേഹം ആ ഓവർ പൂർത്തിയാക്കി.

അത് കൊണ്ട് അദ്ദേഹം നിർത്തിയില്ല. വീണ്ടും വീണ്ടും അതിവേഗ ഡെലിവറികൾ . ഒടുവിൽ അർഹിച്ചത് പോലെ ഒരു 151 കിലോമീറ്റർ വേഗതയിൽ വന്ന പന്തിൽ ശാന്റോ പവിലിയിനിലേക്ക്. ഈ ഒരു വേഗത തുടർന്നാൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളേർ എന്നാ പേര് തന്റെ പേരിൽ ചേർക്കാൻ ഉമ്രാൻ അധിക നാൾ വേണ്ടി വരില്ല.പരികേറ്റ കുൽദീപ് സെനിന് പകരമാണ് ഇന്ത്യ ഉമ്രാനെ ടീമിലെടുത്തത്.