ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ഏകദിനം പുരോഗമിക്കുകയാണ്. ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ഒരു വിക്കറ്റ് തോൽവി ഏറ്റുവാങ്ങി ഇന്ത്യക്ക് ഇന്നത്തെ മത്സരവും മത്സരത്തിന്റെ വിധിയും ഏറെ നിർണായകമാണ്. അടുത്തവർഷം ഏകദിന ലോകകപ്പിനായി ഇറങ്ങുന്ന ടീം ഇന്ത്യയുടെ ആദ്യത്തെ മുന്നൊരുക്കമാണ് ഇന്ത്യ ബംഗ്ലാദേശ് ഏകദിന മത്സരം. ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന മത്സരങ്ങളിൽ ഒരു മത്സരം മാത്രമേ നടന്നിട്ടുള്ളൂ എന്നത് ഇന്നത്തെ മത്സരത്തിന്റെ പ്രസക്തി കൂട്ടുന്നു. ഇന്നത്തെ മത്സരം ഇന്ത്യ ബംഗ്ലാദേശിനെതിരെ തോൽക്കുകയാണ് എങ്കിൽ ഈ സീരീസ് ഇന്ത്യക്ക് നഷ്ടപ്പെടും.
കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഒരു വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ഇന്ത്യക്കുവേണ്ടി കഴിഞ്ഞ മത്സരത്തിൽ കെ എൽ രാഹുൽ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ബുദ്ധിപൂർവ്വം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വിജയം കരസ്ഥമാക്കുകയായിരുന്നു. ആദ്യം സിലെ ഇന്ത്യയുടെ ഹീറോ ആയ രാഹുൽ വളരെ എളുപ്പമുള്ള ഒരു ക്യാച്ച് പാഴാക്കിയതും വാഷിംഗ്ടൺ സുന്ദർ എളുപ്പമാകും ആയിരുന്ന ക്യാച്ചിന് ശ്രമം നടത്താത്തതും ഇന്ത്യയുടെ തോൽവിക്ക് കാരണമായി. ഷാക്കിബ് അൽ ഹസൻ കഴിഞ്ഞ മത്സരത്തിൽ അഞ്ചു വിക്കറ്റ് കരസ്ഥമാക്കിയിരുന്നു.
ബംഗ്ലാദേശിന്റെ മുൻനിര പേസർ ആയ ടസ്കിൻ അഹമ്മദ് ഇല്ലാതെയാണ് ഇന്നും ബംഗ്ലാദേശ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഇന്ത്യ രണ്ട് മാറ്റം സ്വീകരിച്ചു. ഉമ്രാൻ മാലിക്ക് എന്നാ 150 നു മുകളിൽ എറിയാൻ കഴിവുള്ള കാശ്മീരി പേസർ ഇന്ത്യയ്ക്കായി ഇന്ന് കളത്തിൽ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ കുൽദീപ് സെന്നിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനാലാണ് ഉമ്രാൻ ഇന്ന് ടീമിൽ എത്തിയത്. കഴിഞ്ഞ മത്സരത്തിൽ കാര്യമായി തിളങ്ങാൻ കഴിയാതിരുന്ന ഷഹബാസ് അഹമ്മദിന് പകരം ഇന്ത്യയുടെ ഇടം കയ്യിൽ ഓൾറൗണ്ടർ ബാറ്റ്സ്മാൻ അക്സർ പട്ടേലും ടീമിലുണ്ട്. അക്സർ പട്ടേൽ ടീമിൽ ഉള്ളത് ഇന്ത്യയുടെ ബോളിങ് നിര കൂടുതൽ ശക്തമാക്കും എന്നാണ് കരുതപ്പെടുന്നത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശി ബാറ്റ്സ്മാൻ ക്യാച്ച് എടുക്കുന്നതിനിടെ രോഹിത്തിന്റെ കൈക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ രോഹിത് പുറത്തു പോയപ്പോൾ കെ എൽ രാഹുലാണ് ഇന്ത്യയുടെ ക്യാപ്റ്റൻസി ചുമതല നിർവഹിച്ചത്. ഇതിനിടെ വളരെ രസകരമായ ഒരു സംഭവം നടന്നു. ബംഗ്ലാദേശി ബാറ്റ്സ്മാൻ ആയ ഷാന്റോയെ സിറാജ് സ്ലീഡ്ജ് ചെയ്തു. എല്ലാവരും വളരെ കൗതുകത്തോടെ കൂടിയായിരുന്നു ഈ ഒരു സംഭവം നോക്കി കണ്ടത്. സിറാജിന്റെ സ്ലഡ്ജിങ്ങിന് ഷാന്റോ മറുപടി കൊടുത്തത് ബാറ്റ് കൊണ്ടും. സിറാജിന് ഷാന്റോയിൽ നിന്ന് ലഭിച്ച മറുപടി വീഡിയോ കാണാം…