Categories
Cricket Latest News

എന്തൊരു ഭാഗ്യം ചെയ്ത ആരാധകൻ, ധോണി എവിടെ പോയാലും അവിടെ കാണും ഫാൻസ് ! വൈറൽ വീഡിയോ കാണാം

എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് ഏതാനും വർഷങ്ങളായി എങ്കിലും ധോണിയ്ക്ക് ഉണ്ടാവുന്ന ആരാധനയ്ക്ക് ഒരു കുറവും വന്നിട്ടില്ല. ഇപ്പോഴും ആരാധകർ എംഎസ് ധോണിയെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്. ധോണി എന്തു ചെയ്യുന്നു എവിടെ പോകുന്നു എന്നുള്ള കാര്യങ്ങൾ വരെ ധോണി വിരമിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും വാർത്തയാകുന്നത് നോക്കിയിരിക്കുന്ന ആരാധകരും ഏറെയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു എങ്കിലും എംഎസ് ധോണി ഇപ്പോഴും ഐപിഎല്ലിൽ കളിക്കുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. ധോണി കളിക്കാൻ ഇറങ്ങുന്ന ഓരോ ഐപിഎൽ മത്സരങ്ങളിലും കൂട്ടമായി എത്തുന്ന ആരാധകർ “ധോണി… ധോണി ” എന്ന് മുദ്രാവാക്യം വിളിക്കുന്നത് ഐപിഎൽ മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ എം എസ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് രവീന്ദ്ര ജഡേജക്ക് ക്യാപ്ടൻസി നൽകിയിരുന്നു എങ്കിലും ജഡേജ പരിക്ക് കാരണം പുറത്തു പോയതും ജഡേജിയുടെ ക്യാപ്റ്റൻസിയിൽ തുടരെ ചെന്നൈ സൂപ്പർ കിംഗ്സ് തോറ്റതും വീണ്ടും ക്യാപ്റ്റൻ തൊപ്പി ധോണിയിലേക്ക് എത്തിച്ചു.

ഇത്തവണയും ധോണി ഐപിഎൽ ചെന്നൈ സൂപ്പർ കിങ്സിനായി ഇറങ്ങും. ധോണി തന്നെയാവും ചെന്നൈയെ നയിക്കുക. ഇത് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആവും എന്നുള്ള അഭ്യൂഹങ്ങൾ പടരുന്നുണ്ട് എങ്കിലും ധോണി ഇക്കാര്യം ഉറപ്പുവരുത്തിയിട്ടില്ല. ഏതായാലും ധോണിയുടെ പകരക്കാരൻ ആര് എന്നുള്ള ചോദ്യം എല്ലാ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഈ സീസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ ധോണിയുടെ പിൻഗാമി ആരാണ് എന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കുമെന്നാണ് കരുതുന്നത്.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന് ധോണിയുടെ പകരക്കാരനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. റിഷാബ്‌ പന്തിനെ ബി സി സി ഐ പിന്തുണയ്ക്കുന്നുണ്ട് എങ്കിലും സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരും ഏകദിനത്തിൽ ധോണിയുടെ പകരക്കാരൻ ആവാൻ മത്സരിക്കുന്നുണ്ട്. ട്വന്റി 20യിലും സ്ഥിതി മറ്റൊന്നുമല്ല. ധോണി ഇപ്പോഴും പോകുന്ന സ്ഥലങ്ങളിൽ വിടാതെ പിന്തുണയാണ് ആരാധകർ. ഇക്കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു വീഡിയോ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ധോണിയിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങുന്ന ആരാധകന്റെ വീഡിയോ കാണാം.

https://twitter.com/TheDhoniEmpire/status/1601962815753158658?t=_51cONNEyXbu7NgA-McuBA&s=19
Categories
Latest News

തേർഡ് അമ്പയർ കണ്ണ് പൊട്ടൻ ആണോ ? തേർഡ് അമ്പയറെ വരെ കുഴപ്പിച്ച ക്യാച്ച് വിവാദം സൃഷ്ടിക്കുന്നു ; വീഡിയോ കാണാം

ഇംഗ്ലണ്ട് പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റ് മത്സരം പാക്കിസ്ഥാനിൽ പുരോഗമിക്കുകയാണ്. ആദ്യം മത്സരത്തിൽ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. കേറി വിവാദം ഉണർത്തിയ ആദ്യ മത്സരത്തിനു ശേഷമാണ് രണ്ടാം ടെസ്റ്റ് മത്സരം തുടങ്ങിയിരിക്കുന്നത്. ഉയർന്ന സ്കോറിങ് പിച്ച് ഒരുക്കിയ ക്യൂറേറ്റർ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഏറെ പഴി കേട്ടിരുന്നു. ആദ്യ ടെസ്റ്റിൽ ആദ്യം തന്നെ ഇംഗ്ലണ്ട് പടുകൂറ്റൽ സ്കോറാണ് പാക്കിസ്ഥാനു മുന്നിൽ ഉയർത്തിയത്. പാകിസ്ഥാനും നല്ല രീതിയിൽ ബാറ്റ് ചെയ്തു എങ്കിലും മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്ക് ഇംഗ്ലണ്ട് മുൻപിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

രണ്ടാം ടെസ്റ്റ് പുരോഗമിച്ചു കൊണ്ടിരിക്കെ ആദ്യ ഏകദിനത്തിൽ ഉയർന്ന വിമർശനം ഏതായാലും രണ്ടാം ടെസ്റ്റിൽ ഉയരില്ല എന്ന് ക്യൂറേറ്റർ ഉറപ്പ് വരുത്തിയിട്ടുണ്ട് ആദ്യം ഇംഗ്ലണ്ട് 281 ഓൾ ഔട്ട് ആയിരുന്നു. തുടർന്ന് ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാൻ 202 റൺസിന് തകർന്നു. ആദ്യം പാക്കിസ്ഥാന് വേണ്ടി പുതുമുഖ ബോളർ അബ്രർ അഹമ്മദ് ഏഴ് വിക്കറ്റ് വീഴ്ത്തി. ഡക്കറ്റും ഒലിപോപും അർദ്ധ സെഞ്ച്വറി വീതം നേടി. പാക്കിസ്ഥാന് വേണ്ടി ബാബർ അസം 75 നേടിയപ്പോൾ സൗദ് ഷക്കീൽ 63 റൺ ആദ്യ ഇന്നിംഗ്സിൽ നേടി.

രണ്ടാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ പടുത്തുയർത്തണമെന്ന് വിചാരിച്ച് ഇംഗ്ലണ്ട് ബാറ്റ് ചെയ്തു എങ്കിലും 275 റണ്ണിൽ ഓൾ ഔട്ടായി. ഹാരി ബ്രൂക് 108 റൺ നേടി. ഹാരി ബ്രൂക്കിനെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഒരു തുടക്കമാണിത്. അബ്രർ അഹ്‌മദ്‌ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നേടി.

https://twitter.com/AvinashArya09/status/1602197632490696706?t=ZmvmpG5i54vV-I8w5GKiEA&s=19

മറുപടി ബാറ്റിംഗ് ഇറങ്ങിയ പാക്കിസ്ഥാൻ തകർച്ചയിലാണ്. ഈ സമയം തേർഡ് അമ്പയറിനെ വരെ കുഴപ്പിച്ച ഒരു സംഭവം അരങ്ങേറി. മാർക്ക് വുഡ് എറിഞ്ഞ ബോളിൽ പാക്കിസ്ഥാൻ 291 റൺസ് നേടി നിൽക്കെ ബോൾ എഡ്ജ് ചെയ്ത് കീപ്പറുടെ കൈകൾക്കുള്ളിൽ എത്തി. കീപ്പറായ പോപ്പ് ക്യാച്ച് എടുത്ത് അപ്പീൽ ചെയ്തു. അമ്പയർ ആയ അലിം ദാർ ഡിസിഷൻ തേർഡ് അമ്പയറിന് കൈമാറി. അമ്പയർ റിപ്ലൈ പരിശോധിച്ച ഔട്ട് നൽകി. എന്നാൽ റിപ്ലൈയിൽ ബോൾ നിലത്ത് കുത്തിയതായി വ്യക്തമായിട്ടും ഔട്ട് നൽകിയത് വിവാദമായിരിക്കുകയാണ്. ഈ ദൃശ്യം കാണാം…

https://twitter.com/cric24time/status/1602206741051187200?s=20&t=hIbo57yuKQ9ucnAwn3sRWg
Categories
Cricket Latest News Video

ജയിക്കാൻ വേണ്ടത് 14 റൺസ് ,ഒടുവിൽ മത്സരം സൂപ്പർ ഓവറിലേക്ക് എത്തിച്ച അവസാന ഓവറിലെ ത്രില്ലിംഗ് നിമിഷങ്ങൾ : വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ സൂപ്പർ ഓവറിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം, ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-1 ഒപ്പത്തിനൊപ്പം എത്തി, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസിന് മൂണിയും 82* താലിയ മഗ്രാത്തും 70* നേടിയ അർധ സെഞ്ച്വറികളുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ 187/1 എന്ന കൂറ്റൻ ടോട്ടൽ നേടാൻ സാധിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സ്മൃതി മന്ദാന (79) മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിച്ചു, വെറും 49 ബോളിൽ 9 ഫോറും 4 സിക്സും അടക്കമാണ് മന്ദാനയുടെ തകർപ്പൻ ഇന്നിങ്സ്, ഇടവേളകളിൽ ഓസീസ് ബോളർമാർ വിക്കറ്റ് വീഴ്ത്തിയതോടെ മത്സരം ഇന്ത്യയുടെ കൈയിൽ നിന്ന് വഴുതി പോവുകയാണെന്ന് തോന്നി, പത്തൊമ്പതാം ഓവറിൽ ദീപ്തി ശർമ കൂടി വീണതോടെ 170/5 എന്ന നിലയിൽ പരുങ്ങലിൽ ആയി ഇന്ത്യ.

ദീപ്തി ശർമ വീണെങ്കിലും വിക്കറ്റ് കീപ്പർ റിച്ച ഘോഷും ദേവികയും അത്ര പെട്ടന്ന് തോറ്റ് കൊടുക്കാൻ തയ്യാറല്ലായിരുന്നു, അവസാന ഓവറിൽ 14 റൺസ് ആയിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്, ഓവറിലെ രണ്ടാമത്തെ ബോളിൽ ബൗണ്ടറി നേടിക്കൊണ്ട് ദേവിക വൈദ്യ ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചു, ഓവറിലെ നാലാമത്തെ ബോൾ ലോങ്ങ്‌ ഓണിലേക്ക് റിച്ച ഘോഷ് പായിച്ചെങ്കിലും ബൗണ്ടറിക്ക് തൊട്ട് അരികെ ഗാർഡ്നർ മികച്ച ഫീൽഡിങ്ങിലൂടെ ഫോർ തടയുകയായിരുന്നു, അവസാന ബോളിൽ ഇന്ത്യക്ക് ജയിക്കാൻ 5 റൺസ് വേണം എന്നിരിക്കെ മേഗൻ ഷൂട്ട് എറിഞ്ഞ മികച്ച ഒരു ബോൾ ബൗണ്ടറി നേടിക്കൊണ്ട് ദേവിക വൈദ്യ വിജയത്തിന് സമാനമായ ടൈയിൽ മത്സരം എത്തിച്ചു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News

കളി കാണാൻ വന്ന 47000 കാണികളുടെ മുന്നിലൂടെ ഇന്ത്യൻ പതാക പിടിച്ചു ഒരു നടത്തം ഉണ്ട് ,രോമാഞ്ചം വന്ന നിമിഷം ; വീഡിയോ കാണാം

ഇന്ത്യ ഓസ്ട്രേലിയ വിമൻസ് ട്വന്റി20 മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്നലെ നടന്ന ട്വന്റി20 മത്സരം ഇന്ത്യ സംബന്ധിച്ചിടത്തോളം വളരെ നിർണായക മത്സരമായിരുന്നു. ഈ മത്സരത്തിൽ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം ഓസ്ട്രേലിയക്കെതിരെ സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇന്ത്യൻ സ്ത്രീകളുടെ ഗംഭീര വിജയം ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. മുതിർന്ന താരങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ വിജയത്തിൽ അനുമോദനവുമായി രംഗത്തെത്തിയിരിക്കുന്നുണ്ട്.

ഇന്നലെ നടന്ന മത്സരം കാണുന്ന കാണികളിൽ ഉൾപ്പെടെ ത്രില്‍ സമ്മാനിക്കുന്ന ഒന്നായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 187 റൺസ് ഇന്ത്യക്കെതിരെ നേടി. വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയിരുന്നു ഓസ്ട്രേലിയയുടെ ഗംഭീര ബാറ്റിംഗ് പ്രകടനം. മൂണി 82ഉം തഹലിയ മഗ്രാത്ത് എഴുപതും ഫ്രണ്ട്സ് നേടിയപ്പോൾ ഇന്ത്യൻ ആരാധകർ ഒന്ന് പതറി. താരതമ്യേന സ്ത്രീകളുടെ ട്വന്റി20 മത്സരത്തിൽ 187 എന്നത് കൂറ്റൻ സ്കോർ ആണ്. ഇന്ത്യൻ സ്ത്രീകൾ ഈ സ്കോർ എങ്ങനെ പിന്തുടരും എന്നുള്ള സംശയം എല്ലാവരുടെയും ഉള്ളിൽ ഉണ്ടായിരുന്നു.

പക്ഷേ മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യൻ സ്ത്രീകൾ എല്ലാവരെയും ഞെട്ടിച്ചു. ഇന്ത്യ 187 റൺസ് പടുത്തുയർത്തി. മത്സരം ടൈ ആയി. ഇന്ത്യക്കായി സ്മൃതി മന്ദാന 79 റൺസ് നേടിയപ്പോൾ ഷിഫാലി വർമ്മ 34 റൺസും നേടി. ഒരു സമയത്ത് ഇന്ത്യ തോൽവിയിലേക്ക് നീങ്ങുകയാണ് എന്ന് തോന്നിയിരുന്നു എങ്കിലും റിച്ച ഗോഷ് 13 പന്തിൽ 26 റൺ നേടിയത് ഇന്ത്യയ്ക്ക് ടൈ സമ്മാനിച്ചു.

പിന്നീട് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയപ്പോൾ ഇന്ത്യ 20 റൺ ലക്ഷ്യമാണ് ഒരു ഓവറിൽ ഓസ്ട്രേലിയക്കെതിരെ പടുത്തുയർത്തിയത്. സൂപ്പർ ഓവറിൽ സ്മൃതി മന്ദാന ഇന്ത്യക്കായി തകർത്തടിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് സൂപ്പർ ഓവറിൽ ഇന്ത്യയുയർത്തി 20 റൺസ് വിജയലക്ഷ്യം നേടാൻ കഴിഞ്ഞില്ല. ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് നേടി. ഇന്ത്യക്കായി സൂപ്പർ ഓവറിൽ ബോൾ ചെയ്തത് രേണുക ആയിരിന്നു.

മത്സരശേഷം ഇന്ത്യൻ വനിതകൾ വിജയം ആഘോഷമാക്കി. ടൈ ആയ മത്സരം ഇന്ത്യ ജയിക്കും എന്ന് ആരാധകർ പോലും കരുതിയിരുന്നില്ല. ഗംഭീര ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സ്മൃതി മന്ദാന പ്ലെയർ ഓഫ് ദി മാച്ച് ആയി. 47000ത്തോളം ആളുകളായിരുന്നു മത്സരം കാണാനായി എത്തിയത്. താരതമ്യേന വുമൺസ് ക്രിക്കറ്റിൽ ഒരു മത്സരം കാണാൻ ഇത്രയും പേർ വരുന്നത് അത്ഭുതമാണ്. ഈ അത്ഭുതം സമ്മാനിച്ച കാണികൾക്ക് മുമ്പിൽ ഇന്ത്യയുടെ പതാകയും ഏന്തി അഭിമാനപൂർവ്വം ഇന്ത്യൻ വനിതകൾ വിജയം ആഘോഷിച്ചു. ഈ വീഡിയോ കാണാം.

Categories
Cricket Latest News

ഫ്രെയിം ചെയ്തു വെക്കണം ഇത് , സൂപ്പർ ഓവറിലെ ആദ്യ ബോൾ തന്നെ സൂപ്പർ സിക്സ് ! വീഡിയോ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ്‌ ബംഗ്ലാദേശിനോട് പോലും തോൽക്കുമ്പോൾ ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ഉയർന്നു കൊണ്ടിരിക്കുകയാണ്. വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തിയായ ഓസ്ട്രേലിയിലേക്ക് എതിരെ ഏറ്റവും മികച്ച വിജയങ്ങൾ കൊയ്യുന്ന ടീമും ഇന്ന് ഇന്ത്യയാണ്. അതും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തു കൊണ്ട്.ഇപ്പോൾ ഒരുപാട് നാൾ ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ആഘോഷിക്കാനുള്ള ഒരു നിമിഷം സമ്മാനിക്കപ്പെട്ടിരിക്കുകയാണ്.

അഞ്ചു മത്സരങ്ങളുള്ള ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ ഇന്ന് ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു.187 എന്നാ കൂറ്റൻ ലക്ഷ്യം സ്മൃതി മന്ദാനയുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ മറികടക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.പകരം മത്സരം ടൈ ആയി. സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടു.സൂപ്പർ ഓവറിന്റെ ആദ്യ പന്തിലാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ഒരുപാട് നാൾ ആഘോഷിക്കപ്പെടാനുള്ള ആ ഷോട്ട് പിറന്നത്.

സൂപ്പർ ഓവറിന്റെ ആദ്യ പന്ത്, ഇന്ത്യൻ താരം റിച്ച ഘോഷാണ് ക്രീസിൽ.ഗ്രഹാം എറിഞ്ഞ ആദ്യ പന്ത് മുട്ട് കുത്തി നിന്ന് ബൗളേറുടെ തലക്ക് മീതെ ഗാലറിയിലേക്ക്.അതെ ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ സുവർണ നിമിഷങ്ങളിൽ ഒന്ന്.മത്സരത്തിൽ ഇന്ത്യ സൂപ്പർ ഓവറിൽ 4 റൺസിന് വിജയിച്ചു പരമ്പരയിൽ ഒപ്പമെത്തി.ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചിരിന്നു. അഞ്ചു മത്സരങ്ങളാണ് പരമ്പരയിൽ അടങ്ങിയിരിക്കുന്നത്. മൂന്നാമത്തെ മത്സരം 14 ന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

വീഡിയോ :

Categories
Cricket Latest News

സൂപ്പർ ഓവറിൽ സൂപ്പറായി ഇന്ത്യൻ പെൺപ്പട ! വാശിയേറിയ സൂപ്പർ ഓവറിൻ്റെ ഫുൾ വീഡിയോ കാണാം

വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടീം ഇന്ത്യക്ക് തകർപ്പൻ വിജയം. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ മികച്ചൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എങ്കിലും ഓസീസ് തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. 15 പന്തിൽ 5 ബൗണ്ടറി അടക്കം 25 റൺസ് എടുത്ത നായിക അലീസ ഹീലിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. വേർപിരിയാത്ത രണ്ടാം വിക്കറ്റിൽ ബേത്ത് മൂണിയും തലിയ മഗ്രാത്തും ചേർന്ന് 158 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോൾ അവർ നിശ്ചിത 20 ഓവറിൽ 187 റൺസ് നേടി. മൂണി 82 റൺസും മഗ്രാത് 70 റൺസും എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും അതേ നാണയത്തിൽ തിരിച്ചടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഒന്നാം വിക്കറ്റിൽ 8.4 ഓവറിൽ 76 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 34 റൺസ് എടുത്ത ഷഫാലി വർമ പുറത്തായത്. ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോഴും ഓപ്പണർ സ്മൃതി മന്താന വെടിക്കെട്ട് ബാറ്റിംഗിലൂടെ റൺനിരക്ക് കുറയാതെ കാത്തു. ഒടുവിൽ 79 റൺസ് എടുത്ത സ്മൃതിയുടെ വിക്കറ്റ് നഷ്ടമായി ഇന്ത്യ അൽപം പ്രതിസന്ധിയിൽ ആയെങ്കിലും 13 പന്തിൽ 3 സിക്സ് അടക്കം 26 റൺസ് എടുത്ത വിക്കറ്റ് കീപ്പർ റിച്ച ഘോഷും 5 പന്തിൽ രണ്ട് ബൗണ്ടറി അടക്കം 11 റൺസ് നേടിയ ദേവിക വൈദ്യയും ചേർന്ന് ആഞ്ഞുവീശി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയും 187 റൺസിൽ എത്തിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക്..

സൂപ്പർ ഓവറിൽ ഇന്ത്യക്കായി ഇറങ്ങിയത് വിക്കറ്റ് കീപ്പർ റിച്ച ഘോഷ്, ഓപ്പണർ സ്മൃതി മന്ഥാന എന്നിവരായിരുന്നു. ആദ്യ പന്തിൽ തന്നെ റിച്ച സിക്സ് നേടി. അടുത്ത പന്തിൽ ക്യാച്ച് ഔട്ട് ആകുകയും ചെയ്തു. പിന്നീട് വന്ന നായിക ഹർമൻ സിംഗിൾ എടുത്ത് സ്മൃതിക്ക് സ്ട്രൈക്ക് കൈമാറി. നാലാം പന്തിൽ ബൗണ്ടറി, അഞ്ചാം പന്തിൽ സിക്സ്, അവസാന പന്തിൽ ട്രിപ്പിൾ എന്നിങ്ങനെ നേടി സ്മൃതി ഇന്ത്യയെ 20 റൺസിൽ എത്തിച്ചു.

ഇന്ത്യക്ക് വേണ്ടി സൂപ്പർ ഓവർ എറിഞ്ഞത് പേസർ രേണുക സിംഗ് താക്കൂർ ആയിരുന്നു. ആദ്യ പന്തിൽ തന്നെ ഓസീസ് നായിക ഹീലി ബൗണ്ടറി നേടി. രണ്ടാം പന്തിൽ സിംഗിൾ നേടുന്ന സമയത്ത് ഒരു റൺ ഔട്ട് അവസരം ഇന്ത്യ പാഴാക്കിയെങ്കിലും മൂന്നാം പന്തിൽ ഗർഡനേർ ലോങ് ഓഫിൽ ക്യാച്ച് നൽകി പുറത്തായി. പിന്നീട് വന്ന താലിയ മഗ്രാത്ത് സിംഗിൾ എടുത്ത് ഹീലിക്ക്‌ നൽകി. അഞ്ചാമത്തെ പന്തിൽ ഒരു ബൗണ്ടറിയും അവസാന പന്തിൽ ഒരു സിക്സും നേടിയെങ്കിലും സ്കോർ 16 റൺസ് മാത്രമേ ഉണ്ടായുള്ളൂ. ഇന്ത്യക്ക് സൂപ്പർ ഓവറിൽ 4 റൺസിന്റെ ആവേശവിജയം. ഇതോടെ പരമ്പരയിൽ ഇരു ടീമുകളും ഇപ്പോൾ ഒപ്പത്തിനൊപ്പം.

വീഡിയോ :

Categories
Cricket Latest News

ഹോൾഡർ ബോൾ കണ്ടത് പോലും ഇല്ല, പിച്ച് ചെയ്ത ഇൻസ്വിങ്ങർ ഓഫ്‌ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു, സ്റ്റാർക്കിന്റെ മാജിക്‌ ഡെലിവറി വീഡിയോ കാണാം

ഓസ്ട്രേലിയയും വെസ്റ്റീൻഡീസും തമ്മിൽ നടന്ന ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്ക് 419 റൺസിന്റെ കൂറ്റൻ ജയം, പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിലും ഓസീസ് 164 റൺസിന് വിജയിച്ചിരുന്നു ഇതോടെ 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പര 2-0 ന് ഓസ്ട്രേലിയ തൂത്ത് വാരി, പരമ്പരയിൽ ഒരു ഘട്ടത്തിൽ പോലും ഓസ്ട്രേലിയക്ക് ഭീഷണി ഉയർത്താൻ വിൻഡീസിന് സാധിച്ചില്ല,

ഓസീസ് ബാറ്റർമാർ തകർത്തടിച്ച് റൺസ് സ്കോർ ചെയ്ത പിച്ചിൽ വിൻഡീസ് ബാറ്റർമാർ അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് പരമ്പരയിൽ മുഴുവൻ കണ്ടത്, വിൻഡീസ് ക്യാപ്റ്റൻ ക്രൈഗ് ബ്രാത്ത് വൈറ്റും പുതുമുഖ കളിക്കാരനും വിൻഡീസ് ഇതിഹാസം ശിവ്നരേൻ ചന്ദർപോളിന്റെ മകനുമായ ടാഗ് നരേൻ ചന്ദർപോളും മാത്രമാണ് കുറച്ചെങ്കിലും ഓസ്ട്രേലിയൻ ബോളർമാരെ പ്രതിരോധിച്ചത്.

മത്സരത്തിൽ വിൻഡീസിന്റെ രണ്ടാം ഇന്നിങ്സിൽ ഇരുപത്തി ഒമ്പതാമത്തെ ഓവറിൽ ഓസീസിന്റെ പേസ് ബോളർ മിച്ചൽ സ്റ്റാർക്കിന്റെ മികച്ച ഒരു ഇൻസ്വിങ്ങറിൽ ജയ്സൻ ഹോൾഡറിന്റെ കുറ്റി തെറിച്ചു, പരമ്പരയിലെ മികച്ച വിക്കറ്റുകളിൽ ഒന്നായിരുന്നു ഇത്, പിച്ച് ചെയ്ത ബോൾ ഉള്ളിലേക്ക് കേറി ഹോൾഡറിന്റെ പ്രതിരോധം തകർത്ത് കൊണ്ട് ഓഫ്‌ സ്റ്റമ്പ് കടപുഴക്കുകയായിരുന്നു, മത്സരത്തിൽ ഹോൾഡറിന്റെ ഈ വിക്കറ്റ് അടക്കം 5 വിക്കറ്റുകൾ മിച്ചൽ സ്റ്റാർക്ക് സ്വന്തമാക്കുകയും ചെയ്തു.
Written By: അഖിൽ.വി.പി. വള്ളിക്കാട്.

വീഡിയോ :

Categories
Latest News

പാക്കിസ്ഥാൻ രാജാവിൻ്റെ വരെ കിളി പറത്തിയ ഡെലിവറി!! പന്ത് ലീവ് ചെയ്യാൻ നോക്കിയത് മാത്രം ഓർമയുള്ളൂ ; വീഡിയോ

ഇംഗ്ലണ്ട്-പാകിസ്ഥാൻ തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരവും ആവേശകരമായ അന്ത്യത്തിലേക്ക്.മൂന്നാം ദിനം മത്സരം നിർത്തുമ്പോൾ അവസാന ഇന്നിംഗ്സ് ബാറ്റ് ചെയ്യുന്ന പാകിസ്ഥാൻ 4ന് 198 എന്ന നിലയിലാണ്. 6 വിക്കറ്റ് ശേഷിക്കെ ജയിക്കാൻ ഇനി 157 റൺസ് നേടണം. ആദ്യ ഇന്നിംഗ്‌സിൽ 281 പിന്തുടർന്ന  പാകിസ്ഥാനെ 202ൽ ഒതുക്കി 79 റൺസ് ലീഡ് ഇംഗ്ലണ്ട് നേടിയിരുന്നു.

തുടർന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 275ൽ പുറത്തായി. ഇതോടെ പാകിസ്ഥാന്റെ ലക്ഷ്യം 355ൽ എത്തുകയായിരുന്നു. കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 66 റൺസ് നേടിയിരുന്നു. മുഹമ്മദ് റിസ്‌വാനും ബാബർ അസമും തൊട്ടടുത്തായി പുറത്തായത് പാകിസ്ഥാൻ 2ന് 67 എന്ന നിലയിലാക്കി.

റിസ്വാനെ തകർപ്പൻ ഡെലിവറിയിൽ ബൗൾഡിലൂടെ ആൻഡേഴ്‌സൺ പുറത്താക്കിയപ്പോൾ ക്യാപ്റ്റൻ ബാബർ അസമിനെ റോബിൻസനാണ് കൂടാരം കയറ്റിയത്. ആദ്യ ഇന്നിംഗ്‌സിലും റോബിൻസൺ തന്നെയാണ് ബാബറിനെ പുറത്താക്കിയത്. രണ്ടും സ്റ്റംപ് തെറിപ്പിച്ചായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ 1 റൺസ് നേടി നിൽക്കെയാണ് അവിശ്വസനീയ ഡെലിവറിയുമായി റോബിൻസൺ എത്തിയത്. പന്ത് ലീവ് ചെയ്യാൻ ശ്രമിച്ച ബാബറിന്റെ ഓഫ് സ്റ്റംപ് ഇളക്കുകയായിരുന്നു.

ആശ്ചര്യ ഭാവത്തോടെയാണ് ബാബർ പ്രതികരിച്ചത്. ഷഫീഖ് (45), ഇമാമുൾ ഹഖ് (60) എന്നിവരുടെ വിക്കറ്റും നഷ്ട്ടമായിട്ടുണ്ട്. ഷഫീഖിന്റെ വിക്കറ്റ് മാർക് വുഡും, ഇമാമുൾ ഹഖിന്റെ വിക്കറ്റ് ജാക്ക് ലീച്ചുമാണ് നേടിയത്. രണ്ടാം ഇന്നിംഗ്‌സിൽ ഹാരി ബ്രൂക്ക് (108), ഡകറ്റ് (79) എന്നിവരുടെ ഇന്നിംഗ്സാണ് ഇംഗ്ലണ്ട് മികച്ച സ്‌കോർ നൽകിയത്.

https://twitter.com/cricollie/status/1601597428565970946?t=aBgbymFATdcG3Re0eQt_nA&s=19

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ് (w), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (c), വിൽ ജാക്സ്, ഒല്ലി റോബിൻസൺ, ജാക്ക് ലീച്ച്, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ
പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): അബ്ദുല്ല ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം (C), മുഹമ്മദ് റിസ്വാൻ (W),  സൽമാൻ, സൗദ് ഷക്കീൽ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സാഹിദ് മഹ്മൂദ്, മുഹമ്മദ് അലി, അബ്രാർ അഹമ്മദ്

Categories
Cricket Latest News

“സിംബാബാർ” ബാബർ അസമിനെ സ്വന്തം രാജ്യത്തെ ജനങ്ങൾ തന്നെ കളിയാക്കുന്നു ; വൈറൽ വീഡിയോ കാണാം

ഇംഗ്ലണ്ട് ടീമിന്റെ പാക്ക് പര്യടനത്തിലെ രണ്ടാം ടെസ്റ്റും ഇതാ ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങുകയാണ്. രണ്ട് ദിവസങ്ങൾ ബാക്കിനിൽക്കെ പാക്കിസ്ഥാന് വിജയിക്കാൻ 157 റൺസ് വേണ്ടപ്പോൾ ഇംഗ്ലണ്ടിന് വേണ്ടത് വെറും 6 വിക്കറ്റുകളും!! നേരത്തെ റാവൽപിണ്ടിയിൽ നടന്ന ആദ്യ മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിടത്തുനിന്ന് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് അപ്രതീക്ഷിത ഡിക്ലറേഷൻ നടത്തുകയും ഇംഗ്ലണ്ട് ടീം 74 റൺസിന്റെ ആവേശവിജയം നേടുകയും ചെയ്തിരുന്നു. ഈ മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇംഗ്ലീഷ് പട ശ്രമിക്കുന്നത്.

മുൾടാണിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ടീം 7 വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റ സ്പിന്നർ അബ്രാർ അഹമ്മദിന്റെ പന്തുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ 281 റൺസിൽ ഓൾഔട്ടായി. ചെറിയ സ്കോറിന് ഒതുക്കിയ സന്തോഷത്തിൽ ബാറ്റിങ്ങിന് ഇറങ്ങിയ പാക്ക് ടീമിന് ഒന്നാം ഇന്നിംഗ്സിൽ വെറും 202 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലും 4 വിക്കറ്റ് വീഴ്ത്തി ആബ്രാർ അഹമ്മദ് തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് 275 റൺസിൽ എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ഹാരി ബ്രൂക്ക് സെഞ്ചുറി നേടി. പാക്ക്‌ താരം സാഹിദ് മെഹ്മൂദ് രണ്ട് ഇന്നിങ്സിലും 3 വിക്കറ്റ് വീതം നേടി.

355 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്ക് ടീം മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ്. 54 റൺസ് എടുത്ത സൗദ് ഷക്കീലും 3 റൺസ് എടുത്ത ഫഹീം അഷ്റഫുമാണ് ക്രീസിൽ. മത്സരത്തിൽ പാക്ക് നായകൻ ബാബർ അസം 10 പന്ത് നേരിട്ട് 1 റൺ മാത്രം എടുത്ത് ഒല്ലി റോബിൻസന്റെ പന്തിൽ ക്ലീൻ ബോൾഡ് ആയി പുറത്തായിരുന്നു. ശേഷം ഡഗ് ഔട്ടിലേക്ക്‌ മടങ്ങുന്ന നേരത്ത് ഗാലറിയിൽ ഉണ്ടായിരുന്ന പാക്ക് ആരാധകർ ‘സിംബാബർ…സിംബാബർ…’ എന്ന് വിളിച്ച് കളിയാക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിമാറിയിരിക്കുകയാണ്. മറ്റ് പ്രമുഖ ടീമുകളുടെ കൂടെ കളിക്കുമ്പോൾ ഫോം നഷ്ടപ്പെടുന്നതും സിംബാബ്‌വെ പോലെയുള്ള ടീമുകളുടെകൂടെ കളിക്കുമ്പോൾ റൺ വാരിക്കൂട്ടുന്നതും സൂചിപ്പിക്കാനാണ് അങ്ങനെ മറ്റ് ടീമുകളുടെ ഫാൻസ് അദ്ദേഹത്തെ ട്രോളുന്നത്. ഇപ്പോഴിതാ സ്വന്തം നാട്ടുകാർ തന്നെ ആ പേരിട്ട് വിളിക്കുന്നു… എങ്കിലും ഒന്നാം ഇന്നിങ്സിൽ 75 റൺസ് എടുത്ത അസമായിരുന്നു ടോപ് സ്കോറർ.

Categories
Cricket Latest News

പ്രായം വെറും നമ്പർ ആണെന്ന് വീണ്ടും തെളിയിച്ചു ജിമ്മി ! റിസ്‌വാന് ഒരു മിന്നായം പോലെ കണ്ടത് മാത്രേ ഓർമയുള്ളു ; വീഡിയോ കാണാം

വീണ്ടും വീണ്ടും അയാൾ തെളിയിക്കുകയാണ് പ്രായം വെറും അക്കമാണെന്ന്. പറഞ്ഞു വരുന്നത് ലോകം കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ്‌ ബൗളേർമാരിൽ ഒരാളായ ജെയിംസ് അൻഡേഴ്സസണെ പറ്റിയാണ്. തന്റെ 18 വർഷത്തെ ക്രിക്കറ്റ്‌ കരിയർ അദ്ദേഹം മനോഹരമാക്കുകയാണ്. ഫോം ഔട്ട്‌ എന്നാ വാക്ക് ഒരിക്കൽ പോലും അയാളുടെ നിഖണ്ടുവിൽ ഉള്ളതായി തോന്നിയിട്ടില്ല.തന്റെ സ്വിങ് കൊണ്ട് വീണ്ടും അയാൾ താൻ ആരാണെന്ന് തെളിയിക്കുകയാണ്.

ഇംഗ്ലണ്ട് പാകിസ്ഥാൻ രണ്ടാമത്തെ ടെസ്റ്റ്‌ മത്സരത്തിലാണ് സംഭവം. മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്.355 റൺസ് പിന്തുടരാൻ ഇറങ്ങിയ പാകിസ്ഥാൻ തകർത്തു കളിക്കുകയാണ്.സ്റ്റോക്സ് അൻഡേഴ്സണെ പന്ത് ഏല്പിക്കുന്നു.ഏകദിന ശൈലിയിൽ ബാറ്റ് വീശുകയായിരുന്ന റിസ്‌വാൻ മുന്നോട്ട് കുതിച്ചു അൻഡേഴ്സനേ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്. മിഡിൽ സ്റ്റമ്പിൽ കുത്തിയ പന്ത് പിന്നെ റിസ്‌വാൻ കാണുന്നത് തന്റെ ഓഫ്‌ സ്റ്റമ്പ് ഇളകുമ്പോളാണ്.

അതെ വീണ്ടും അൻഡേഴ്സൺ തെളിയിക്കുകയാണ് പ്രായം വെറും അക്കമാണെന്ന്.തന്റെ ടെസ്റ്റ്‌ കരിയറിലെ 672 മത്തെ വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്.ഇനി അദ്ദേഹത്തിന് മുന്നിൽ സാക്ഷാൽ വോണും മുരളീധരനും മാത്രമാണ് ഉള്ളത്. ആദ്യ ടെസ്റ്റ്‌ ജയിച്ച തോറ്റ പാകിസ്ഥാൻ ഈ ടെസ്റ്റ്‌ നിർണായകമാണ്.അൻഡേഴ്സിന്റെ മികച്ച ബൗളിങ്ങിനെ പ്രതിരോധിച് കൊണ്ട് പാകിസ്ഥാൻ വിജയ തീരത്തേക്ക് എത്തി കൊണ്ടിരിക്കുകയാണ്.