Categories
Cricket Latest News

വീഡിയോ :അയാൾ ആ ട്രോൾ മീം വീണ്ടും റിക്രിയേറ്റ് ചെയ്യുകയാണ് ! രസകരമായ സംഭവം കാണാം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ ഒട്ടേറെ മത്സരങ്ങളുണ്ട്. അത്തരത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ടെസ്റ്റ്‌ മത്സരമാണ് ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിൽ നടക്കുന്നത്. ടെസ്റ്റ്‌ ക്രിക്കറ്റിന്റെ പരമ്പരാഗത രീതി പൊളിച്ചു എഴുതി മുന്നേറുന്ന ഇംഗ്ലണ്ട് ടെസ്റ്റ്‌ ക്രിക്കറ്റ്‌ ആവേശകരാമാക്കുകയാണ്. എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസവും അമ്പയർ എറസ്മസുമാണ്.എന്താണ് സംഭവം എന്ന് പരിശോധിക്കാം.

ഇന്നലെ പാകിസ്ഥാൻ ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരത്തിൽ ബാബർ ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.അഞ്ചാം ഓവറിന്റെ ഇടയിൽ ബാബറും മറ്റൊരു മറ്റോരു ബാറ്റസ്മാനായ ഷാഫിഖ് സംസാരിച്ചു കൊണ്ടിരിക്കുന്നു. ബാബറിന് കൊടവയ്യറുള്ള രീതിയിലാണ് ഈ ചിത്രം കാണപ്പെടുന്നത്.എന്നാൽ അത് ബാബറിനെ അറിയാതെ മറിഞ്ഞു നിന്നിരുന്ന അമ്പയർ ഏറസമസിന്റെ വയ്യറായിരുന്നു.ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

എന്നാൽ ഇപ്പോൾ ഇതേ ചിത്രം തന്നെ ബാബർ അസവും ഏരസമസും കൂടി പുനർ ആവിഷ്കരിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഇന്നിങ്സിന് ഇടയിലാണ് സംഭവം.ഓവർ അവസാനം ബാബർ എരസമാസിനെ മറിഞ്ഞു നിന്ന് ഒരിക്കൽ കൂടി ആ ചിത്രം പുനർ ആവിഷ്കരിച്ചിരിക്കുകയായിരുന്നു.ഈ ചിത്രവും സമൂഹ മാധ്യങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ്‌ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.ആദ്യ ടെസ്റ്റ്‌ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. രണ്ടാമത്തെ ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്കാണ്.

Categories
Cricket Latest News

210 റൺസ് ,അതിൽ 24 ഫോറും 10 സിക്സും ! ഇഷാൻ കിശാൻ്റെ ആദ്യത്തെ ഡബിൾ സെഞ്ച്വറിയുടെ ഫുൾ വീഡിയോ ഇതാ

ഇന്ത്യ ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് വിജയം.വലിയ ഒരു നാണക്കേടിൽ നിന്ന് ഇന്ത്യയെ കരകയറ്റി കിഷനും കോഹ്ലിയും. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്നു.രണ്ട് മാറ്റങ്ങളുമായിയായിയാണ് ഇന്ത്യ ഇറങ്ങിയത്. പരികേറ്റു പുറത്തായ ക്യാപ്റ്റൻ രോഹിത്തിനും ചാഹാറിന് പകരം കിഷനും കുൽദീപും യഥാക്രമം ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു.

ടോസ് നേടി ബൌളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ക്യാപ്റ്റൻ ലിട്ടൺ ദാസ് ഒരിക്കൽ പോലും വിചാരിച്ചു കാണില്ല വരാൻ പോകുന്നത് അത്രക്ക് ഭയാനകമായ കാഴ്ചകളായിരിക്കുമെന്ന്.ധവാനെ പെട്ടെന്ന് മടക്കിയ ബംഗ്ലാ ബൗളേർമാരെ കോഹ്ലിയെ കൂട്ടുപിടിച്ചു തലങ്ങും വിലങ്ങും ഇഷാൻ കിഷൻ ഗാലറിയിലേക്കെത്തിക്കുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്.അൻപതും നൂറും നൂറ്റിഅമ്പതും അതിവേഗം കടന്ന കിഷൻ ഒടുവിൽ തന്റെ മുൻഗാമികളായ സച്ചിൻ സേവാഗും രോഹിത്തും കീഴടക്കിയ 200 എന്നാ ആ മാന്ത്രിക സഖ്യയും കടന്നു മുന്നേറുകയായിരുന്നു. മത്സരത്തിൽ 210 റൺസാണ് കിഷൻ സ്വന്തമാക്കിയത്.

ഈ ഒരു ഇന്നിങ്സിൽ അനേകം നേട്ടങ്ങളാണ് കിഷൻ സ്വന്തമാക്കിയത്. ഏറ്റവും വേഗത്തിൽ ഡബിൾ സെഞ്ച്വറി നേടിയ താരം, ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ബംഗ്ലാദേശിനെതിരെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന താരം, തന്റെ ആദ്യ ഏകദിന സെഞ്ച്വറി തന്നെ ഡബിൾ സെഞ്ച്വറിയാക്കി മാറ്റുന്ന ആദ്യത്തെ താരം. അങ്ങനെ അങ്ങനെ പോകുന്ന കിഷന്റെ നേട്ടങ്ങൾ.കിഷന്റെയും സെഞ്ച്വറി നേടിയ കോഹ്ലിയുടെയും മികവിൽ ഇന്ത്യ 227 റൺസിന് വിജയിച്ചിരുന്നു.

Match Highlights :

https://youtu.be/bbM5z5Pyo4o
Categories
Cricket Latest News

സെഞ്ചുറി ആഘോഷത്തിനിടയിൽ കോഹ്ലി പറഞ്ഞത് ശ്രദ്ധിച്ചോ ? വൈറൽ വീഡിയോ ഇതാ

ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ബാറ്റസ്മാന്മാരിൽ ഒരാളാണ് വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റിൽ മൂന്നു വർഷത്തെ ഇടവേളക്ക്‌ ശേഷമാണ് കോഹ്ലി ഇന്ന് സെഞ്ച്വറി നേടിയത്.വർഷങ്ങൾക്ക് ശേഷമുള്ള തന്റെ സെഞ്ച്വറിക്ക്‌ ശേഷം കോഹ്ലി പറഞ്ഞ വാക്കുകൾ ഇപ്പോൾ തരംഗമാവുകയാണ്. കിഷന്റെ ഡബിൾ സെഞ്ച്വറിയിൽ മുങ്ങി പോയ ആ വാക്കുകൾ എന്താണെന്ന് നമുക്ക് പരിശോധിക്കാം.

2019 ഓഗസ്റ്റ് 14 ന്നാണ് വിരാട് കോഹ്ലി ഇതിന് മുന്നേ ഏകദിനത്തിൽ സെഞ്ച്വറി നേടിയത്.അന്ന് വിൻഡിസിനെതിരെ സെഞ്ച്വറി നേടിയതിന് ശേഷം ഏകദിനത്തിൽ കോഹ്ലി ഇത് വരെ സെഞ്ച്വറി നേടിയിരുന്നില്ല.വർഷങ്ങളുടെ സെഞ്ച്വറി വളർച്ച ഈ ഏഷ്യ കപ്പിൽ അഫ്‌ഘാനെതിരെ സെഞ്ച്വറി നേടി കൊണ്ട് കോഹ്ലി അവസാനിപ്പിച്ചിരുന്നു. എന്നാൽ തന്റെ പ്രിയ ഫോർമാറ്റുകളിൽ ഒന്നായ ഏകദിനത്തിൽ സെഞ്ച്വറി നേടാൻ കോഹ്ലിക്ക് സാധിച്ചിരുന്നില്ല.

ഇപ്പോൾ അദ്ദേഹം വർഷങ്ങൾക്ക് ശേഷം ഏകദിനത്തിൽ സെഞ്ച്വറി നേടിയിരിക്കുകയാണ്.സെഞ്ച്വറിക്ക്‌ ശേഷം തന്റെ പതിവ് സ്വഭാവം പോലെ കോഹ്ലി ആഘോഷിക്കുക്കയാണ്.”Three fck*g years” എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് കോഹ്ലി ഇത് ആഘോഷിക്കുകയായിരുന്നു.മൂന്നു വർഷത്തെ തന്റെ കാത്തിരുപ്പാണ് ഇത് എന്നാണ് കോഹ്ലിയുടെ ഈ ആഘോഷം സൂചിപ്പിച്ചത്. ഇന്നത്തെ സെഞ്ച്വറിയോടെ കോഹ്ലി അന്താരാഷ്ട്ര തലത്തിൽ തന്റെ 72 ആമത്തെ സെഞ്ച്വറിയാണ് പൂർത്തിയാക്കിയത്.100 സെഞ്ച്വറി നേടിയ സച്ചിൻ മാത്രമാണ് കോഹ്ലിക്ക്‌ മുന്നിൽ നിലവിലുള്ളത്. ഡബിൾ സെഞ്ച്വറി നേടിയ കിഷന്റെയും കോഹ്ലിയുടെയും മികവിൽ ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്.ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

Categories
Cricket India Latest News

കോഹ്‌ലി ഫാൻസ് ബംഗ്ലാദേശ് ക്യാപ്റ്റന് നന്ദി പറയണം ! ആ ക്യാച്ചിന് 112 റൺസിൻ്റെ വില ഉണ്ടായിരുന്നു ,വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരത്തിൽ ഇന്ത്യക്ക് 227 റൺസിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തി. ഇരട്ട സെഞ്ചുറി നേടിയ ഓപ്പണർ ഇഷാൻ കിഷന്‍റെയും സെഞ്ചുറി നേടിയ സീനിയർ താരം വിരാട് കോഹ്‌ലിയൂടെയും മികവിലാണ് ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് എടുത്തത്. ബംഗ്ലാദേശ് ടീം 34 ഓവറിൽ 182 റൺസിന് എല്ലാവരും പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നേരത്തെതന്നെ നഷ്ടമായിരുന്നു.

ഓപ്പണർ ശിഖർ ധവാൻ 8 പന്തിൽ 3 റൺസ് എടുത്ത് മടങ്ങിയപ്പോൾ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും കിഷനും 290 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ഒരറ്റത്ത് തകർപ്പനടികളുമായി കിഷൻ നിറഞ്ഞുനിന്നപ്പോൾ വിരാട് കോഹ്‌ലി മികച്ച പിന്തുണ നൽകി കളിക്കുകയാണ് ചെയ്തത്. കിഷാന്റെ ഏകദിനത്തിലെ ഉയർന്ന സ്കോർ 93 റൺസ് ആയിരുന്നു. തന്റെ കന്നി ഏകദിന സെഞ്ചുറി നേട്ടം ഒരു ഇരട്ട സെഞ്ചുറി നേട്ടവുമായി ആഘോഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതും ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയായി. 138 പന്തിൽ ഇരട്ട സെഞ്ചുറി നേടിയ ക്രിസ് ഗെയിലിന്റെ റെക്കോർഡ് തകർത്ത് വെറും 126 പന്തിലാണ്‌ കിഷൻ ചരിത്രം കുറിച്ചത്. മത്സരത്തിൽ 210 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്.

മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി തന്റെ കരിയറിലെ എഴുപത്തിരണ്ടാം സെഞ്ചുറി നേട്ടം പൂർത്തിയാക്കി. മേഹിദീ ഹസൻ മിറാസ് എറിഞ്ഞ ഏഴാം ഓവറിന്റെ മൂന്നാം പന്തിൽ കോഹ്‌ലി നൽകിയ അനായാസ ക്യാച്ച് ബംഗ്ലാദേശ് നായകൻ ലിട്ടൻ ദാസ് നിലത്തിട്ടിരുന്നു. മിഡ് വിക്കറ്റിലൂടെ ഫ്ളിക് ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ നേരെ ദാസിന്റെ കയ്യിലേക്ക് പോകുകയായിരുന്നു. ഒരു റൺ മാത്രം എടുത്തുനിൽക്കെ തനിക്ക് ലഭിച്ച പുതുജീവൻ ശരിക്ക് മുതലാക്കി കോഹ്‌ലി കരുത്തുകാട്ടി. 91 പന്തിൽ 11 ഫോറും 2 സിക്‌സും അടക്കം 113 റൺസ് നേടിയാണ് കോഹ്‌ലി പുറത്തായത്.

വീഡിയോ :

ചത്തോഗ്രാമിലെ സഹൂർ അഹമ്മദ് ചൗദരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, നേരത്തെ ടോസ് നേടിയ ബംഗ്ലാ നായകൻ ലിറ്റൻ ദാസ് ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ വിരലിന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നായകൻ രോഹിത് ശർമ്മയ്ക്ക് പകരം ഇന്ന് കെ എൽ രാഹുലാണ്‌ ഇന്ത്യയെ നയിച്ചത്. രോഹിതിന്റെ അഭാവത്തിൽ ഓപ്പണറായി ഇഷാൻ കിഷനും പരുക്കേറ്റ പേസർ ദീപക് ചഹാറിന് പകരം സ്പിന്നർ കുൽദീപ് യാദവും ഇന്ത്യൻ നിരയിൽ ഇടംപിടിച്ചു.

Categories
Cricket Latest News

തുടരെ തുടരെ ബൗണ്ടറി അടിച്ചവൻ്റെ കുറ്റി തെറിപ്പിച്ചു കളി തീർത്തു ഉമ്രാൻ മാലിക്ക് ; വിക്കറ്റ് വിഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ശിഖർ ധവാനെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു എങ്കിലും വിരാട് കോലിയും ഇഷാൻ കിഷനും നടത്തിയ ചെറുത്തുനിൽപ്പിൽ ഇന്ത്യ 409 റൺസ് വിജയലക്ഷം ബംഗ്ലാദേശിനു മുമ്പിൽ പടുത്തുയർത്തി. ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി സ്വന്തമാക്കി.

ഇഷാൻ കിഷൻ 131 പന്തുകൾ നേരിട്ട് 210 റൺ നേടി. ഏറെക്കാലമായി ഏകദിനത്തിൽ സെഞ്ച്വറി നേടാതിരുന്ന വിരാട് കോലി ഇന്ന് ത്രസിപ്പിക്കുന്ന സെഞ്ച്വറി നേടി. 91 പന്തുകൾ നേരിട്ട് വിരാട് 113 റൺ നേടി. 27 പന്ത് നേരിട്ട് വാഷിംഗ്ടൺ സുന്ദർ 37 റൺ നേടി. മറ്റാരും ഇന്ത്യക്കായി ബാറ്റിംഗ് മികവിലെത്തിയില്ല എങ്കിലും ഇഷാൻ കിഷന്റെയും വിരാട് കോലിയുടെയും ബാറ്റിംഗ് മികവ് 400 നു മുകളിൽ ഉള്ള ടോട്ടൽ പടുത്തുയർത്താനായി ഇന്ത്യക്ക് സഹായകരമായി.

മറുപടി ബാറ്റിംഗിനായി ഇറങ്ങിയ ബംഗ്ലാദേശ് അടിമുടി തകർന്നടിഞ്ഞു. 43 റൺ നേടിയ ഷക്കീബ് അൽ ഹസൻ മാത്രമാണ് കുറച്ചെങ്കിലും ചെറുത്തുനിൽപ്പ് കാണിച്ചത്. ലിറ്റൺ ദാസ് 29ഉം യാസിർ അലി 25ഉം മഹ്മൂദുള്ള 20ഉം റൺസ് നേടി. കൂറ്റൻ സ്കോർ പിന്തുടരുന്ന ബംഗ്ലാദേശിന് വേഗതയിൽ സ്കോർ ചെയ്യുക എന്നത് അനിവാര്യമായിരുന്നു എങ്കിലും അത് കഴിയാഞ്ഞത് തുടരെ തുടരെയുള്ള വിക്കറ്റ് നഷ്ടപ്പെടുന്നതിന് കാരണമായി. ബംഗ്ലാദേശ് 34 ഓവറിൽ 182 റൺ എടുത്ത് ഓൾ ഔട്ടായി. ഇതോടെ കഴിഞ്ഞ രണ്ട് ഏകദിന മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ഈ മത്സരത്തിൽ 227 റണ്ണിന്റെ വിജയം സ്വന്തമാക്കി.

കഴിഞ്ഞ മത്സരങ്ങളിലെ സ്റ്റാർ ബാറ്റ്സ്മാൻ മെഹന്ദി ഹസൻ മിറാസ് ഈ മത്സരത്തിൽ കേവലം മൂന്ന് റൺസ് മാത്രം നേടി പുറത്തായി. ഇന്ത്യക്കായി ഷാർദുൽ ടാക്കൂർ മൂന്നു വിക്കറ്റ് നേടി. രോഹിത് ശർമയ്ക്കും, സച്ചിൻ ടെണ്ടുൽക്കറിനും, വിരേന്ദ്ര സേവാഗിനും ശേഷം ഇരട്ട സെഞ്ച്വറി ഏകദിനത്തിൽ തികയ്ക്കുന്ന ഇന്ത്യൻ താരമായി ഇഷാൻ കിഷൻ മാറി. വളരെ വേഗതയോടെ ആയിരുന്നു ഇഷാൻ കിഷന്റെ ബാറ്റിംഗ്. വിരാട് കോലിയുടെ ക്യാച്ച് തുടക്കത്തിൽ തന്നെ വിട്ടുകളഞ്ഞത് ബംഗ്ലാദേശിന് വിനയായി.

ഏകദിന ക്രിക്കറ്റിൽ ഒരു പുരുഷ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറി എന്നുള്ള റെക്കോർഡ് ഇഷാൻ കിഷൻ ഇന്നത്തെ മത്സരത്തോടെ തന്റെ പേരിൽ എഴുതി. 150 കിലോമീറ്റർ സ്പീഡിൽ ബോൾ ചെയുന്ന ഉമ്രാൻ മാലിക്കിനെ ബംഗ്ലാദേശിന്റെ വാലറ്റ ബാറ്റ്സ്മാൻ ആയ മുസ്തഫിസുർ റഹ്മാൻ തുടരെത്തുടരെ രണ്ട് ബൗണ്ടറികൾ നേടി. പക്ഷേ ഉമ്രാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഫുൾ ലെങ്ത്ത് പന്ത് യോർക്കറിനോട് ചേർന്ന രീതിയിൽ എറിഞ്ഞ് തന്നെ തുടരെ രണ്ടു ബൗണ്ടറികൾ അടിച്ച മുസ്തഫിസുർ റഹ്മാന്റെ വിക്കറ്റ് നേടി. ഉമ്രാൻ മാലിക്കിന്റെ ഈ ബോളിംഗ് പ്രകടനം കാണാം.

Categories
Cricket Latest News

ഒന്ന് ആളാവാൻ നോക്കിയത് ആണ് ,പക്ഷേ സ്റ്റമ്പ് തെറിപ്പിച്ചു , മൂന്ന് സ്റ്റമ്പും കാണിച്ചു സ്വീപ് ഷോട്ട് അടിക്കാൻ ശ്രമം പാളി ; വീഡിയോ കാണാം

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഇഷാൻ കിഷൻ നേടിയ ഇരട്ട സെഞ്ച്വറിയുടെയും (210) വിരാട് കോഹ്ലി നേടിയ സെഞ്ച്വറിയുടെയും (113) കരുത്തിൽ 409/8 എന്ന കൂറ്റൻ സ്കോർ, മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിട്ടൺ ദാസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, 3 മത്സരങ്ങളടങ്ങിയ പരമ്പര 2-0 ന് ബംഗ്ലാദേശ് നേരത്തെ തന്നെ സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സര ഫലത്തിന് വലിയ പ്രസക്തിയില്ല.

രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ദീപക് ചഹറിനും പകരം ഇഷാൻ കിഷനും കുൽദീപ് യാദവും ഇന്ത്യൻ നിരയിൽ ഇടം നേടി, രോഹിത്തിന്റെ അഭാവത്തിൽ കെ.എൽ രാഹുൽ ആണ് ഇന്ത്യയെ മത്സരത്തിൽ നയിക്കുന്നത്, തുടക്കത്തിൽ തന്നെ ശിഖർ ധവാനെ (3) ഇന്ത്യക്ക് നഷ്ടമായെങ്കിലും ഇഷാൻ കിഷൻ കത്തിക്കയറിയതോടെ ഇന്ത്യൻ സ്കോർബോർഡ്‌ മിന്നൽ വേഗത്തിൽ കുതിച്ചു, വിരാട് കോഹ്ലിക്കൊപ്പം രണ്ടാം വിക്കറ്റിൽ 290 റൺസിന്റെ പടു കൂറ്റൻ കൂട്ട് കെട്ടാണ് ഇഷാൻ കിഷൻ പടുത്തുയർത്തിയത്, ഏകദിനത്തിലെ ഏറ്റവും വലിയ നാലാമത്തെ രണ്ടാം വിക്കറ്റ് കൂട്ട്കെട്ട് എന്ന റെക്കോർഡും ഇതിനിടെ ഇരുവരും സ്വന്തമാക്കി,

തന്റെ കന്നി ഏകദിന സെഞ്ച്വറി സ്വന്തമാക്കിയതിന് പിന്നാലെ കൂടുതൽ ആക്രമിച്ച് കളിച്ച ഇഷാൻ കിഷൻ ബംഗ്ലാദേശ് ബോളർമാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തി, ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ബൗണ്ടറികൾ പ്രവഹിച്ച് കൊണ്ടേയിരുന്നപ്പോൾ ഇന്ത്യൻ സ്കോർബോർഡ്‌ ശര വേഗത്തിൽ കുതിച്ചു, വെറും 131 ബോളിൽ 24 ഫോറും 10 സിക്സും അടക്കമാണ് ഇഷാൻ കിഷൻ 210 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തിയത്, സച്ചിനും,സേവാഗിനും, രോഹിത്തിനും ശേഷം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ കളിക്കാരൻ ആകാനും ഇതോടെ ഇഷാൻ കിഷന് സാധിച്ചു, മറുവശത്ത് കോഹ്ലി ഇഷാൻ കിഷന് മികച്ച പിന്തുണ നൽകി, 3 വർഷങ്ങൾക്ക് ശേഷം ഏകദിനത്തിൽ സെഞ്ച്വറി നേടാനും കോഹ്ലിക്ക് സാധിച്ചു.

കൂറ്റൻ വിജയ ലക്ഷ്യം നേടാനായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ അനാമുൾ ഹക്കിനെയും (8) ലിട്ടൺ ദാസിനെയും (29) നഷ്ടമായി, പിടിച്ച് നിൽക്കാൻ ബംഗ്ലാദേശ് ബാറ്റർമാർ ശ്രമിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് 148/8 എന്ന നിലയിലേക്ക് ഇന്ത്യൻ ബോളർമാർ ബംഗ്ലാദേശിനെ തകർത്തു.

മത്സരത്തിലെ അക്സർ പട്ടേൽ എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ അവസാന ബോളിൽ 3 സ്റ്റമ്പും കാണിച്ച് കൊണ്ട് ലെഗ് സൈഡിലേക്ക് സ്വീപ്പ് ഷോട്ടിന് ശ്രമിച്ച മുഷ്ഫിഖുർ റഹീമിന്റെ കണക്കു കൂട്ടൽ തെറ്റിച്ച് കൊണ്ട് അക്സർ പട്ടേലിന്റെ മികച്ച ഒരു ബോൾ റഹീമിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു, 7 റൺസ് മാത്രമാണ് റഹീമിന് നേടാൻ സാധിച്ചത്.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയോ :

Categories
Cricket Latest News

അന്ന് റൈന ഇന്ന് കോഹ്ലി ! ഇഷാൻ ആഘോഷിക്കുന്നതിന് മുന്നേ ഡബിൾ സെഞ്ച്വറി ആഘോഷിച്ചു കോഹ്ലി ; വീഡിയോ

ക്രിക്കറ്റ്‌ എന്നും ജന്റിൽമാൻ ഗെയിമാണ്. സുരേഷ് റൈനയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട മികച്ച ജന്റിൽമാൻ താരങ്ങളിൽ ഒരാൾ എന്നത് സംശയം ഇല്ലാത്ത കാര്യമാണലോ. തന്റെ സഹകളിക്കാരുടെ നേട്ടം തന്റെ നേട്ടം പോലെ ആഘോഷിക്കുന്ന വളരെ ചുരുക്കം ക്രിക്കറ്റ്‌ താരങ്ങളിൽ ഒരാളാണ് റൈന. ഇപ്പോൾ റൈനയുടെ അതെ പാത പിന്തുടർന്ന് ഇരിക്കുകയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ വിരാട് കോഹ്ലി. എന്താണ് റൈന ചെയ്ത പ്രവർത്തി എന്നും കോഹ്ലി അതിൽ നിന്ന് എന്താണ് പിന്തുടർന്നത് എന്നും നമുക്ക് പരിശോധിക്കാം.

2015 ലെ ഏകദിന ലോകകപ്പ്. ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച വൈരങ്ങളിൽ ഒന്നായ ഇന്ത്യ പാകിസ്ഥാൻ മത്സരം. പതിവ് പോലെ തന്നെ ഇന്ത്യ പാകിസ്ഥാനെ തകർത്തു മുന്നേറുകയാണ്. മത്സരത്തിൽ വിരാട് കോഹ്ലി ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായതും ഇതേ ഇന്നിങ്സിലൂടെയാണ്.അന്ന് 99 റൺസിൽ നിന്ന് കോഹ്ലി 100 ലേക്ക് സിംഗിൾ ഇടുമ്പോൾ അദ്ദേഹത്തിന് മുന്നേ തന്നെ തന്റെ കൈകൾ ആകാശത്തേക്ക് പൊക്കി റൈന ആഘോഷിച്ചിരുന്നു. തന്റെ സ്വന്തം നേട്ടം പോലെ തന്നെയാണ് റൈന അത് ആഘോഷിക്കുന്നത്.

ഇപ്പോൾ ഇതേ പ്രവർത്തി തന്നെ കോഹ്ലി ചെയ്തിരിക്കുക്കയാണ്. ഈ തവണ തനിക്ക് വേണ്ടി അന്ന് സെഞ്ച്വറി ആഘോഷിച്ച റൈനയെ പോലെ കോഹ്ലി ആഘോഷിക്കുകയാണ്.അന്നത്തെ എതിരാളി പാകിസ്ഥാനായിരുന്നുവെങ്കിൽ ഇന്ന് അത് അ ബംഗ്ലാദേശാണ്. അന്ന് ആഘോഷിച്ചത് സെഞ്ച്വറിയാണെങ്കിൽ ഇന്ന് ആഘോഷിച്ചത് ഡബിൾ സെഞ്ച്വറിയുമാണ്.അതെ ഇന്ത്യക്ക് വേണ്ടി ഡബിൾ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി കിഷൻ മാറിയത് ആദ്യം ആഘോഷിച്ചത് സാക്ഷാൽ കോഹ്ലി തന്നെ. അതും വർഷങ്ങൾക്ക് മുന്നെ തനിക്ക് മുന്നേ തന്റെ സെഞ്ച്വറി ആഘോഷിച്ച റൈനയുടെ അതെ സെലിബ്രേഷൻ തന്നെ കടമെടുത്തു കൊണ്ട്.

വീഡിയോ :

Categories
Cricket Latest News

ഡബിൾ സെഞ്ച്വറി അടിച്ചവരുടെ കൂട്ടത്തിൽ ഗാംഗുലിയും ,കമൻ്ററി പറയുന്നത് കേട്ടു അന്തം വിട്ടു ക്രിക്കറ്റ് ആരാധകർ; വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനം ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും ഇന്ത്യ ബംഗ്ലാദേശിനെതിരെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യയുടെ തോൽവിക്കെതിരെ സമൂഹത്തിലെ എല്ലാ കോണുകളിൽ നിന്നും വൻ വിമർശനം ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ആദ്യ ഏകദിനത്തിൽ ഒരു വിക്കറ്റിനും രണ്ടാം ഏകദിനത്തിൽ അഞ്ച് ആണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. പല മുൻ പ്രമുഖ ക്രിക്കറ്റ് താരങ്ങളും ഇന്ത്യൻ ടീമിന്റെ ബാറ്റിംഗിന് എതിരെ രംഗത്ത് എത്തിയിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷനെ പറ്റി പല ആളുകളും വിമർശനം ഉയർത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കേറ്റിരുന്നു. പഠിക്കാത്ത രോഹിത് ശർമ ബാറ്റിംഗ് ഇറങ്ങിയതും ഇന്ത്യയെ വിജയത്തിനടുത്ത് വരെ നയിച്ചതും സോഷ്യൽ മീഡിയയിൽ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. രണ്ടാം ഏകദിനത്തിൽ പരിക്കേറ്റ രോഹിത് ശർമ ഇന്ത്യയിലേക്ക് മടങ്ങിയിരിക്കുകയാണ്. വിദക്കരുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ രോഹിത് ശർമ ബംഗ്ലാദേശിൽ എതിരെയുള്ള ടെസ്റ്റ് മത്സരത്തിന് ഇറങ്ങണോ വേണ്ടിയോ എന്നുള്ള കാര്യം വ്യക്തമാവുകയുള്ളൂ. ഇന്നത്തെ മത്സരത്തിൽ രോഹിത് ശർമയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റനായ കെഎൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രാഹുൽ തന്നെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇറങ്ങിയത്. പ്രൊഫഷണൽ വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ ടീമിൽ ഉണ്ടെന്നിരിക്കുകയാണ് കെ എൽ രാഹുലിനെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിക്കെറ്റ് കീപ്പർ ആക്കിയത്. ഇന്നത്തെ മത്സരത്തിൽ ഇഷാൻ കിഷൻ കളിക്കുന്നുണ്ട്.

ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. ശിഖർ ധവാനെ പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടുവെങ്കിലും ഇഷാൻ കിഷനും കോലിയും ചേർന്ന് തകർത്തടിച്ചു. ഇഷാൻ കിഷൻ തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയും നേടി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അന്താരാഷ്ട്ര തലത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാണ് ഇഷാൻ കിഷൻ. രോഹിത് ശർമ മൂന്നുതവണയും സച്ചിൻ ടെണ്ടുൽക്കർ വീരേന്ദ്ര സവാർ എന്നിവർ ഒരുതവണയും ഇരട്ട സെഞ്ച്വറി ഇതിനു മുന്നേ നേടിയിട്ടുണ്ട്.

ഇഷാൻ കിഷൻ ഇരട്ട സെഞ്ചുറി നേടിയത് മറുഭാഗത്തുനിന്ന് വിരാട് കോലിയും ആഘോഷമാക്കി. വിരാട് കോലി സെഞ്ച്വറി നേടി. ഇഷാൻ കിഷൻ സെഞ്ച്വറി നേടിയതോടെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ലിസ്റ്റിൽ കുമ്മനം അടിച്ച സൗരവ് ഗാംഗുലിയുടെ പേരിൽ ആണ് ഇപ്പോൾ ട്രോളുകൾ നിറയുന്നത്. ഇന്ത്യക്കായി സൗഹൃദം ഇരട്ട സെഞ്ച്വറി തികച്ചിട്ടില്ല എങ്കിലും ഇരട്ട സെഞ്ചുറി തികച്ച ലിസ്റ്റിൽ അബദ്ധത്തിൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ പേരും ഇടംപിടിച്ചു. ടെക്നിക്കൽ ടീമിന് പറ്റിയ ഈ അമളിയുടെ വീഡിയോ കാണാം.

Categories
Cricket India Latest News

കിങ് ഈസ് ബാക്ക്!! സിക്സ് പറത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം ഏകദിനത്തിൽ സെഞ്ചുറി ; വീഡിയോ

നീണ്ട 3 വർഷങ്ങൾക്ക് ശേഷം ഏകദിനത്തിൽ സെഞ്ചുറിയുമായി കോഹ്ലി. ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തിൽ 85 പന്തിൽ നിന്നാണ് ഏകദിനത്തിലെ 44ആം സെഞ്ചുറിയും അന്താരാഷ്ട്ര കരിയറിലെ 72ആം സെഞ്ചുറിയും നേടിയത്. 11 ഫോറും 1 സിക്‌സും ഉൾപ്പെടെയാണ് സെഞ്ചുറി. 2019 നവംബറിലാണ് അവസാനമായി കോഹ്ലി ഏകദിന സെഞ്ചുറി നേടിയത്, അതും ബംഗ്ലാദേശിന് എതിരെ തന്നെയായിരുന്നു.

അതിന് ശേഷമുള്ള 3 വർഷം സെഞ്ചുറിയില്ലാതെയാണ് കോഹ്ലിയുടെ കരിയർ കടന്ന് പോയത്. ഈ വർഷം സെപ്റ്റംബറിൽ നടന്ന ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ടി20യിൽ സെഞ്ചുറി നേടി കോഹ്ലി സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ചിരുന്നു. ഇന്നത്തെ സെഞ്ചുറിയോടെ ഏകദിനത്തിലും അതിന് അറുതിയായി.

40 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 3ന് 339 എന്ന നിലയിലാണ്. ഡബിൾ സെഞ്ചുറി നേടിയ ഇഷാന്റെയും 3 റൺസ് നേടിയ അയ്യറിന്റെയും വിക്കറ്റാണ് ഒടുവിൽ നഷ്ട്ടമായത്. 126 പന്തിൽ നിന്ന് ഡബിൾ സെഞ്ചുറി നേടിയ ഇഷാൻ 210 റൺസ് നേടിയാണ് മടങ്ങിയത്. 24 ഫോറും 10 സിക്‌സും പറത്തിയിരുന്നു.

ഡബിൾ സെഞ്ചുറി നേടുന്ന നാലാം ഇന്ത്യൻ താരമെന്ന റെക്കോർഡും ഇഷാൻ സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏഴാമത്തെ താരമാണ്. ആദ്യ 2 മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റർമാർക്ക് മേൽ ആധിപത്യം നേടിയ ബംഗ്ലാദേശ് ബൗളർമാരെ അനായാസമാണ് ഇഷാൻ നേരിട്ടത്.

https://twitter.com/ayush_viratian/status/1601507039728963584?t=A4xo-Ih4IUI6U4zcEmGQGg&s=19

24ആം ഓവറിൽ നേരിട്ട 85ആം പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ ഇഷാൻ കിഷൻ ഡബിൾ സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. 41 പന്താണ് ഡബിൾ സെഞ്ചുറിയിലേക്ക് എത്താൻ ഇഷാൻ വേണ്ടി വന്നത്. 23 ഫോറും 9 സിക്‌സും സഹിതമാണ് ഇഷാന്റെ ഇന്നിംഗ്സ്.

Categories
Cricket Video

ഹൊ എന്തൊരു അഭിനയം! വിക്കറ്റ് കിട്ടാൻ ഇങ്ങനെയും ഉണ്ടോ ഒരു ചതി , ബംഗ്ലാദേശിനെ നാണം കെടുത്തി ശക്കീബിൻ്റെ അഭിനയം : വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനം ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ആകെ രണ്ട് ആയദിനങ്ങളും ഇന്ത്യ ബംഗ്ലാദേശിനെതിരെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഈ തോൽവിക്കെതിരെ സമൂഹത്തിലെ എല്ലാ കോണുകളിൽ നിന്നും വൻ വിമർശനം ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ആദ്യ ഏകദിനത്തിൽ ഒരു വിക്കറ്റിനും രണ്ടാം ഏകദിനത്തിൽ അഞ്ച് ആണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. പല മുൻ പ്രമുഖ ക്രിക്കറ്റ് താരങ്ങളും ഇന്ത്യൻ ടീമിന്റെ ബാറ്റിംഗിന് എതിരെ രംഗത്ത് എത്തിയിരുന്നു.

രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കേറ്റിരുന്നു. പഠിക്കാത്ത രോഹിത് ശർമ ബാറ്റിംഗ് ഇറങ്ങിയതും ഇന്ത്യയെ വിജയത്തിനടുത്ത് വരെ നയിച്ചതും സോഷ്യൽ മീഡിയയിൽ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. രണ്ടാം ഏകദിനത്തിൽ പരിക്കേറ്റ രോഹിത് ശർമ ഇന്ത്യയിലേക്ക് മടങ്ങിയിരിക്കുകയാണ്. വിദക്കരുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ രോഹിത് ശർമ ബംഗ്ലാദേശിൽ എതിരെയുള്ള ടെസ്റ്റ് മത്സരത്തിന് ഇറങ്ങണോ വേണ്ടിയോ എന്നുള്ള കാര്യം വ്യക്തമാവുകയുള്ളൂ. ഇന്നത്തെ മത്സരത്തിൽ രോഹിത് ശർമയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റനായ കെഎൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രാഹുൽ തന്നെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇറങ്ങിയത്. പ്രൊഫഷണൽ വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ ടീമിൽ ഉണ്ടെന്നിരിക്കുകയാണ് കെ എൽ രാഹുലിനെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിക്കെറ്റ് കീപ്പർ ആക്കിയത്.

പ്രമുഖ താരങ്ങളായ സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ചാഹൽ, ദീപക് ഹൂട, ഭുവനേശ്വർ കുമാർ എന്നിവർ ബംഗ്ലാദേശ് പര്യടനത്തിൽ ടീമിൽ ഇല്ല. പന്ത് ടീമിൽ ഉൾപ്പെട്ടിരുന്നു എങ്കിലും മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായം കാരണം പന്തിനെ ടീമിൽ നിന്നും പുറത്താക്കി എന്നായിരുന്നു ലഭിച്ചിരുന്ന വിവരം. പരിക്കേറ്റ ദീപക് ചാഹറും കുൽദീവ്‌ സെനും മൂന്നാം ഏകദിനത്തിൽ ടീമിനൊപ്പം ഇല്ല.

ഇന്നത്തെ മത്സരത്തിൽ അഭിമാനം സംരക്ഷിക്കാൻ എങ്കിലും ഇന്ത്യക്ക് ജയിച്ചേ തീരൂ. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മികച്ച രീതിയിൽ ബാറ്റ് ഏന്തി കൊണ്ടിരിക്കുകയാണ്. എന്നാൽ മത്സരത്തിനിടെ രസകരമായ ഒരു സംഭവം ഉണ്ടായി. ഇന്നത്തെ മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം ടീമിലുള്ള ഇഷാൻ കിഷൻ ബാറ്റ് ചെയ്യുന്ന സമയത്ത് ബംഗ്ലാദേശിന്റെ സീനിയർ പ്ലെയർ ഷക്കീബ് അൽ ഹസൻ ക്യാച്ച് എടുത്തതായി അപ്പീൽ ചെയ്തു. ഇത് ഔട്ടാണ് എന്നുള്ള രീതിയിലായിരുന്നു ഷക്കിബ് പെരുമാറിയത്. എന്നാൽ റിപ്ലൈയിലൂടെ ഇത് ഔട്ട് അല്ല എന്ന് വ്യക്തമായി. വിക്കറ്റ് കിട്ടാനായി ഷക്കീബ് ചെയ്ത ചതി എന്നുള്ള പേരിൽ ഈ വീഡിയോ ഇപ്പോൾ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഷക്കീബ് അൽ ഹസ്സൻ അപ്പീൽ ചെയ്ത വീഡിയോ കാണാം…

https://twitter.com/MAHARAJ96620593/status/1601481446027239424?t=UNHg_RQ0g4wFqRu3KWt-rg&s=19