പരിക്കേറ്റ രോഹിതിന് പകരം ടീമിലെത്തി ലഭിച്ച അവസരം മുതലാക്കി ഇഷാൻ കിഷൻ. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഡബിൾ സെഞ്ചുറിയുമായി ഇഷാൻ. ഡബിൾ സെഞ്ചുറി നേടുന്ന നാലാം ഇന്ത്യൻ താരമെന്ന റെക്കോർഡും ഇഷാൻ സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏഴാമത്തെ താരമാണ്. ആദ്യ 2 മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റർമാർക്ക് മേൽ ആധിപത്യം നേടിയ ബംഗ്ലാദേശ് ബൗളർമാരെ അനായാസമാണ് ഇഷാൻ നേരിട്ടത്.
24ആം ഓവറിൽ നേരിട്ട 85ആം പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ ഇഷാൻ കിഷൻ ഡബിൾ സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. 41 പന്താണ് ഡബിൾ സെഞ്ചുറിയിലേക്ക് എത്താൻ ഇഷാൻ വേണ്ടി വന്നത്. 23 ഫോറും 9 സിക്‌സും സഹിതമാണ് ഇഷാന്റെ ഇന്നിംഗ്സ്.
ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സിൽ ഡബിൾ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡും ഇഷാനെ തേടിയെത്തി. ഒമ്പതാം ഇന്നിംഗ്‌സിലാണ് ഇഷാൻ കിഷൻ ഈ നേട്ടത്തിൽ എത്തിയത്.
35 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ ഇന്ത്യ 1ന് 295 എന്ന നിലയിലാണ്. മറുവശത്ത് 76 പന്തിൽ നിന്ന് 85 റൺസുമായി കോഹ്ലിയുണ്ട്.
8 പന്തിൽ 3 റൺസ് നേടിയ ധവാന്റെ വിക്കറ്റാണ് നഷ്ട്ടമായത്. മെഹിദി ഹസന്റെ ഡെലിവറിയിൽ എൽബിഡബ്ല്യൂവിലൂടെയാണ് പുറത്തായത്. രോഹിതിന്റെ അഭാവത്തിൽ കെഎൽ രാഹുലാണ് ടീമിനെ നയിക്കുന്നത്. നേരെത്തെ ആദ്യ 2 മത്സരത്തിലും ജയിച്ച ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (w/c), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്
ബംഗ്ലാദേശ് (പ്ലേയിംഗ് ഇലവൻ): അനാമുൽ ഹഖ്, ലിറ്റൺ ദാസ് (സി), ഷാക്കിബ് അൽ ഹസൻ, യാസിർ അലി, മുഷ്ഫിഖുർ റഹിം (ഡബ്ല്യു), മഹ്മുദുള്ള, അഫീഫ് ഹൊസൈൻ, മെഹിദി ഹസൻ മിറാസ്, ഇബാദോട്ട് ഹൊസൈൻ, മുസ്തഫിസുർ റഹ്മാൻ, തസ്കിൻ അഹമ്മദ്.