Categories
Cricket Latest News

ഇവൻ എന്താ ഈ കാണിക്കുന്നെ ? രോഹിതിൻ്റെ മറവി കണ്ട് പൊട്ടിച്ചിരിച്ചു ദ്രാവിഡ് ; വൈറൽ വീഡിയോ കാണാം

ആദ്യ മത്സരത്തിലെ ത്രസപിക്കുന്ന വിജയത്തിന് ശേഷം ഇന്ത്യ ന്യൂസിലാൻഡിനെ രണ്ടാം ഏകദിനത്തിൽ നേരിട്ട് കൊണ്ടിരിക്കുകയാണ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അതിശക്തമായ നിലയിലാണ്. ഷമിയുടെ സിറാജിന്റെയും സ്വിങ്ങും പേസും അടങ്ങുന്ന ബൗളിംഗ് നേരിടാൻ ന്യൂസിലാൻഡ് ബാറ്റർമാർ വല്ലാതെ ബുദ്ധിമുട്ടുകയാണ്.10 റൺസ് കടക്കുന്നതിന് മുന്നേ തന്നെ മൂന്നു മുൻ നിര ബാറ്റർമാർ ഡഗ് ഔട്ടിലേക്ക് തിരകെയെത്തി കഴിഞ്ഞു.

എന്നാൽ ഇന്ത്യയുടെ ബൗളിംഗ് പ്രകടനത്തിലും ചർച്ചയാകുന്നത് ടോസ്സിൽ സംഭവിച്ച രസകരമായ കാര്യങ്ങളാണ്. ടോസ് ലഭിച്ച ശേഷം രോഹിത് എന്താണ് തെരെഞ്ഞെടുക്കേണ്ടത് എന്ന് മറന്നു പോയിരുന്നു. പൊതുവെ ടീമിൽ മാറ്റങ്ങൾ വരുമ്പോൾ കളിക്കാരുടെ പേരുകൾ ക്യാപ്റ്റന്മാർ മറന്നു പോവുന്നതായി നമ്മൾ കാണാറുണ്ട്. എന്നാൽ ടോസ് ലഭിച്ച ശേഷം എന്താണ് തെരെഞ്ഞെടുക്കേണ്ടതെന്ന് ഒരു ക്യാപ്റ്റൻ മറന്നു പോവുന്നത് രസകരമായ കാഴ്ചയാണ്.

ഇപ്പോൾ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനും ഈ ഒരു സംഭവം കണ്ട് ചിരി അടക്കാൻ കഴിയുന്നില്ല. ഇന്ത്യൻ ബൗളിങ്ങിന് ഇടയിൽ റിപ്ലൈ കണ്ടപ്പോളാണ് അദ്ദേഹത്തിന് ചിരി അടക്കാൻ കഴിയാതെയിരുന്നത്.എങ്കിലും കൃത്യമായ തീരുമാനം തന്നെ രോഹിത് എടുത്തതിൽ പരിശീലകൻ രാഹുൽ ദ്രാവിഡ്‌ സംതൃപ്തനായിരിക്കണം. ആദ്യ മത്സരം ആവേശകരമായി ജയിച്ച ഇന്ത്യ ഇന്ന് കൂടി വിജയിച്ചു പരമ്പര സ്വന്തമാക്കാനാവും ശ്രമിക്കുക. കിവിസിന് ഒപ്പമെത്താൻ കൂടി ശ്രമിക്കുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.

Categories
Cricket Latest News

കൺഫ്യൂഷൻ ആയല്ലോ !ടോസ് കിട്ടിയ ശേഷം എന്തു ചെയ്യണം എന്ന് ആലോചിച്ചു രോഹിത് : വീഡിയോ കാണാം

ക്രിക്കറ്റ്‌ മത്സരത്തത്തിന്റെ ഫലം നിർണയിക്കുന്നതിന്റെ ഏറ്റവും വലിയ ഘടകമാണ് ടോസ്. ടോസ് ലഭിച്ച ശേഷം ക്യാപ്റ്റന്മാർ എടുക്കുന്ന തീരുമാനത്തിന് വലിയ വിലയുണ്ടെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാൽ ടോസ് ലഭിച്ച ശേഷം എന്ത് തീരുമാനമാണ് താൻ എടുക്കേണ്ടത് എന്ന് ഒരു ക്യാപ്റ്റൻ മറന്നു പോയാലോ. ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ഏകദിനത്തിലും സംഭവിച്ചതും ഇത്തരത്തിൽ ഒരു കാര്യമാണ്.

ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ഏകദിനം.റായ്പൂരിലാണ് മത്സരം നടക്കുന്നത്.ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലാതവും ടോസ് ഇടാൻ വരുകയാണ്. മാച്ച് റഫറി ജവഗൽ ശ്രീനാഥ് രോഹിത് ശർമയോട് ടോസ് ഇടാൻ ആവശ്യപെടുന്നു.കിവിസ് ക്യാപ്റ്റൻ ലാത്തം ഹെഡ് വിളിക്കുന്നു.ഇന്ത്യക്ക് ടോസ് ലഭിക്കുന്നു. കുറച്ചു അധികം നേരം ബാറ്റൊ ബോളോ ചെയ്യേണ്ടത് എന്ന് ഓർക്കാൻ കഴിയാതെ രോഹിത്. ഒടുവിൽ ബൗളിംഗ് തെരെഞ്ഞെടുക്കുന്നു.

ടോസ് നേടിയ ശേഷം രോഹിത് പറയുന്നു. ഞാൻ തീരുമാനിച്ച വന്ന കാര്യം മറന്നു പോയി. അത് കൊണ്ട് തന്നെയാണ് ഇത്രയും സമയം എടുക്കേണ്ടി വന്നത് എന്നും.ഇരു ടീമുകളും ആദ്യ മത്സരത്തിലെ അതെ ടീമുകളെ തന്നെ രണ്ടാം മത്സരത്തിനും നിലനിർത്തി.ആദ്യ മത്സരം ഇന്ത്യ 12 റൺസിന് വിജയിച്ചിരുന്നു.മത്സരം ഉച്ചക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും തത്സമയം.മൂന്നു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും ഒപ്പമെത്താൻ കിവിസും ശ്രമിക്കുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.

വീഡിയോ :

Categories
Cricket Latest News

താക്കൂറിൻ്റെ ഈ ത്യാഗം ആരും കാണാതെ പോകരുത് ! ഗില്ല് 200 അടിച്ചത് താക്കൂറിൻ്റെ ത്യാഗം കാരണം ; വീഡിയോ

ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിന്റെ ആവേശവിജയം നേടിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഇരട്ടസെഞ്ചുറിയുടെ(208) പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് എടുത്തു. 140 റൺസെടുത്ത മിക്കൽ ബ്രൈസ്വെല്ലിന്റെ മികവിൽ അവർ അവസാനം വരെ പൊരുതി നോക്കിയെങ്കിലും നാല് പന്ത് ശേഷിക്കെ 337 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. പേസർ മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യക്കായി ‌നായകൻ രോഹിത് ശർമ 4 ഫോറും 2 സിക്സും അടിച്ച് നന്നായി തുടങ്ങിയെങ്കിലും 34 റൺസിൽ പുറത്താവുകയായിരുന്നു. പിന്നീട് വന്ന വിരാട് കോഹ്‌ലി 8 റൺസും വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ 5 റൺസും എടുത്ത് നിരാശപ്പെടുത്തി. സൂര്യകുമാർ യാദവും വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ആകട്ടെ യഥാക്രമം 31, 28 റൺസ് എടുത്ത് പുറത്തായി. ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും ഗിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളി തുടർന്നുകൊണ്ട് ഇന്ത്യക്ക് മികച്ച ടോട്ടൽ സമ്മാനിച്ചു.

മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിനും ഗില്ലിന്റെ ഇരട്ടസെഞ്ചുറി നേട്ടത്തിനും ഒരു നിർണായക വഴിത്തിരിവായത് ശർദൂൾ താക്കൂറിന്റെ വിലപ്പെട്ട ഒരു ത്യാഗമായിരുന്നു. ഇന്ത്യൻ ബാറ്റിങ്ങിന്റെ 47ആം ഓവറിൽ ആയിരുന്നു താക്കൂർ തന്റെ വിക്കറ്റ് സ്വയം സമർപ്പിച്ച് റൺഔട്ടായത്. ലോക്കി ഫെർഗൂസൻ എറിഞ്ഞ ഓവറിന്റെ നാലാം പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ഗിൽ കവറിലേക്ക് കളിച്ച് സിംഗിൾ എടുക്കാനായി ഓടി. താക്കൂർ ആകട്ടെ പന്ത് പോകുന്നത് നോക്കിനിന്നു. മുപ്പതുവാര കടക്കാതെ പന്ത് ഫീൽഡറുടെ കൈകളിൽ എത്തിയപ്പോഴേക്കും ഗിൽ നോൺ സ്ട്രൈക്കർ എൻഡിൽ എത്തിയിരുന്നു. അതോടെ താക്കൂർ മുന്നോട്ട് നടന്ന് സ്ട്രൈക്കർ എൻഡിൽ റൺഔട്ട് ആയി മടങ്ങി.

ഇന്ത്യ 302 റൺസ് എടുത്ത് നിൽക്കുമ്പോഴായിരുന്നു അത്. ഗിൽ ആകട്ടെ 168 റൺസിലും. താക്കൂർ നോൺ സ്ട്രൈക്കർ എൻഡിൽ നിലയുറപ്പിച്ചിരുന്നുവെങ്കിൽ ഗിൽ സ്ട്രൈക്കർ എൻഡിൽ പുറത്താകുമായിരുന്നു. തുടർന്ന് അടിച്ചുതകർത്ത ഗിൽ തന്റെയും ഇന്ത്യയുടെയും സ്കോർ മുന്നോട്ട് നീക്കി. തുടരെ മൂന്ന് സിക്സ് പായിച്ചാണ് അദ്ദേഹം ഇരട്ടസെഞ്ചുറി നേട്ടം പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടസെഞ്ചുറി നേട്ടത്തിനുള്ള റെക്കോർഡും സ്വന്തം പേരിലാക്കിയ ഗിൽ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

Categories
Latest News

ആദ്യ പന്തിൽ തന്നെ സിക്സ്, ക്ഷുഭിതനായി രോഹിത്, ആരാധകരെ മുൾമുനയിൽ നിർത്തിയ അവസാന ഓവർ കാണാം

ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ 12 റൺസിന്റെ ജയവുമായി ഇന്ത്യ. ശുഭ്മാൻ ഗില്ലിന്റെ ഡബിൾ സെഞ്ചുറി കരുത്തിൽ 349 റൺസ് നേടിയ ഇന്ത്യ ന്യുസിലാൻഡിനെ ചെയ്‌സിങ്ങിൽ  ഓൾ ഔട്ടാക്കുകയായിരുന്നു. 131ൽ നിൽക്കെ ന്യുസിലാൻഡിന്റെ 6 വിക്കറ്റ് വീണതോടെ ഇന്ത്യ കൂറ്റൻ സ്കോറിന് ജയിക്കുമെന്ന് കരുതിയവരുടെ പ്രതീക്ഷകൾ തച്ചുടച്ചാണ് ഏഴാം വിക്കറ്റിൽ ബ്രൈസ്വെലും സാന്റ്നറും 162 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയത്.

ന്യുസിലാൻഡ് സ്‌കോർ 297ൽ എത്തിയപ്പോൾ സാന്റ്നർ പുറത്തായതോടെയാണ് രോഹിതിനും കൂട്ടർക്കും ആശ്വാസമായത്. എന്നാൽ വിട്ടുകൊടുക്കാൻ കൂട്ടാക്കാതെ ബ്രൈസ്വെൽ ഒരുവശത്ത് ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. 4 ഓവറിൽ 56 റൺസ് വേണമെന്ന ഘട്ടത്തിൽ നിന്ന് അവസാന ഓവറിൽ 20 റൺസ് ജയിക്കാൻ എന്നാക്കി.

ഇതിനിടെ ന്യുസിലാൻഡ് വിക്കറ്റ് 9 വീണിരുന്നു. അവസാന ഓവറിലെ രണ്ടാം പന്തിൽ ബ്രൈസ്വെൽ എൽബിഡബ്ല്യൂവിലൂടെ  പുറത്തായതോടെ 12 റൺസിന് ഇന്ത്യ ജയം നേടി. 46ആം ഓവറിൽ സാന്റ്നറെയും ഷിപ്ലെയെയും പുറത്താക്കി മികച്ച ബൗളിങ് പ്രകടനം നടത്തിയ സിറാജ് ഇന്ത്യൻ ജയത്തിൽ നിർണായകമായി. 10 ഓവറിൽ 46 റൺസ് വഴങ്ങി 4 വിക്കറ്റാണ് വീഴ്ത്തിയത്. താക്കൂറും കുൽദീപ് യാദവും 2 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.

നേരെത്തെ ഗില്ലിന്റെ ഡബിൾ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ 349 സ്‌കോർ ചെയതത്. ഗിൽ 149 പന്തിൽ 9 സിക്‌സും 19 ഫോറും ഉൾപ്പെടെ 208 റൺസ് നേടി.
രോഹിത് (34), വിരാട് കോഹ്‌ലി (8), ഇഷാൻ കിഷൻ (5), സൂര്യകുമാർ യാദവ്(31),  ഹർദിക് പാണ്ഡ്യ (28), വാഷിങ്ടൺ സുന്ദർ (12), ശർദുൽ താക്കൂർ (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്.

Categories
Cricket Latest News

ലാതം ചെയ്തത് തിരിച്ചു ലാതത്തോട് തന്നെ ചെയ്തു കിഷാൻ,പക്ഷെ ഇന്ത്യയോട് അമ്പയർ കനിഞ്ഞില്ല, വീഡിയോ ഇതാ..

ഇന്ത്യ ന്യൂസിലാൻഡ് ഏകദിന മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യയുടെ 350 റൺസ് എന്നാ വിജയലക്ഷ്യം പിന്തുടരുന്ന കിവിസ് പൊരുതുകയാണ്. ഇന്ത്യൻ ഓപ്പണർ നേടിയ ശുഭമാൻ ഗില്ലിന്റെ ഡബിൾ സെഞ്ച്വറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തിയത്. എന്നാൽ ഇന്ത്യൻ ഇന്നിങ്സിൽ ഏറ്റവും വിവാദമായത് ഹാർദിക്കിന്റെ പുറത്താകലാണ്.

കിവിസ് ക്യാപ്റ്റനും അവരുടെ വിക്കറ്റ് കീപ്പറുമായ ടോം ലാത്തം ഹാർദിക് പാന്ധ്യ ബാറ്റ് ചെയ്തപ്പോൾ ബെയ്ൽസ് തന്റെ കൈ കൊണ്ട് തട്ടിയിടുകയുണ്ടായി.അമ്പയർ ഇത് ഔട്ട്‌ കൊടുക്കുകയും ചെയ്തു. സമാനമായി തന്നെ ഗിൽ ബാറ്റ് ചെയ്തപ്പോളും ബെയ്ൽസ് തട്ടിയിട്ട് ലാത്തം അപ്പീൽ ചെയ്യുകയുണ്ടായി.എന്നാൽ അമ്പയർ ഇത് നോട്ട് ഔട്ട്‌ വിളിക്കുകയുണ്ടായി. ഇപ്പോൾ ഇതിനെല്ലാം രസകരമായ രീതിയിൽ തന്നെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷൻ കിഷൻ പ്രതികാരം ചെയ്തിരിക്കുകയാണ്.

കിവിസ് ഇന്നിങ്സിന്റെ 16 മത്തെ ഓവർ.മൂന്നാമത്തെ പന്തിൽ നിക്കോളസിനെ കുൽദീപ് പുറത്താക്കുന്നു.തൊട്ട് അടുത്ത പന്തിൽ ലാത്തം ക്രീസിലേക്ക്. ആദ്യ പന്തിൽ തന്നെ സ്റ്റെപ് ഔട്ട്‌ ചെയ്ത ലാത്തം കാണുന്നത് തന്റെ ബെയ്ൽസ് തെറിക്കുന്നതാണ്. ഇന്ത്യ താരങ്ങൾ എല്ലാം അപ്പീൽ ചെയ്യുന്നു. തേർഡ് അമ്പയർ ദൃശ്യങ്ങൾ പരിശോധിക്കുന്നു.ദൃശ്യത്തിൽ കിഷൻ മനഃപൂർവം തന്റെ കൈ കൊണ്ട് ബെയ്ൽസ് തട്ടിതെറിപ്പിക്കുന്നതായി കാണുന്നു.അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുന്നു. മത്സരത്തിൽ നിലവിൽ കിവിസ് പൊരുതുകയാണ്. ക്യാപ്റ്റൻ ലാത്താവും ഫിലിപ്സുമാണ് ഇപ്പോൾ ക്രീസിൽ. മത്സരം ആവേശകരമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Categories
Latest News

ഹാട്രിക്ക് സിക്സ് പറത്തി ഡബിൾ സെഞ്ചുറിയിലേക്ക് കുതിച്ച് ഗിൽ ; വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ. ന്യുസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിലാണ് ഡബിൾ സെഞ്ചുറി നേടിയത്. 145 പന്തിൽ നിന്ന് 8 സിക്‌സും 19 ഫോറും ഉൾപ്പെടെയാണ് ചരിത്രം കുറിച്ചത്. ഈ നേട്ടത്തിൽ എത്തുന്ന അഞ്ചാം ഇന്ത്യൻ താരമാണ് ഗിൽ. 49ആം ഓവറിൽ ഫെർഗൂസനെതിരെ ഹാട്രിക് സിക്സ് നേടിയാണ് ഗിൽ ഡബിൾ സെഞ്ചുറിയിലേക്ക് കുതിച്ചത്.

49 പിന്നിട്ടപ്പോൾ ഇന്ത്യൻ സ്‌കോർ 339ൽ എത്തിട്ടുണ്ട്.  ഇന്ത്യൻ
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് (34), വിരാട് കോഹ്‌ലി (8), ഇഷാൻ കിഷൻ (5), സൂര്യകുമാർ യാദവ്(31),  ഹർദിക് പാണ്ഡ്യ (28), വാഷിങ്ടൺ സുന്ദർ (12), ശർദുൽ താക്കൂർ (3) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്. ഇന്ത്യൻ സ്‌കോർ 60ൽ നിൽക്കെയാണ് 34 റൺസ് നേടിയ രോഹിത് ക്യാച്ചിലൂടെ പുറത്തായത്. ടിക്നർക്കാണ് വിക്കറ്റ്.

പിന്നാലെ ക്രീസിൽ എത്തിയ തകർപ്പൻ ഫോമിലുള്ള കോഹ്ലി ഇത്തവണ നിരാശപ്പെടുത്തി. 16ആം ഓവറിലെ രണ്ടാം പന്തിൽ സാന്റ്നറുടെ ഡെലിവറിയിലാണ് ബൗൾഡായത്. സൂര്യകുമാർ യാദവിന്റെയും ഹർദിക് പാണ്ഡ്യയുടെയും വിക്കറ്റ് ഡാരിൽ മിച്ചലാണ് നേടിയത്.

https://twitter.com/sobuujjj/status/1615676784716185603?t=MRviyHv0A4STrISQT6MASg&s=19

ഇന്ത്യ പ്ലെയിംഗ് ഇലവൻ – രോഹിത് ശർമ്മ, സുബ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ന്യൂസിലൻഡ് – ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.

Categories
Latest News Malayalam

വിവാദ തീരുമാനവുമായി തേർഡ്അമ്പയർ!! ആരാധകരെ ആശയക്കുഴപ്പത്തിലാക്കി ഹർദികിന്റെ പുറത്താകൽ ; വീഡിയോ

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ന്യുസിലാൻഡിനെതിരായ ഏകദിന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 40 ഓവർ പിന്നിട്ടപ്പോൾ മികച്ച നിലയിൽ. 5ന് 251 എന്ന നിലയിലാണ്. ക്രീസിൽ 113 പന്തിൽ നിന്ന് 134 റൺസുമായി ഗിൽ ഒരു വശത്തുണ്ട്. ഏകദിന കരിയറിലെ മൂന്നാം സെഞ്ചുറിയാണ് ഇന്ന് കുറിച്ചത്. 87 പന്തിൽ നിന്നാണ് സെഞ്ചുറി നേടിയത്. 18 ഫോറും 2 സിക്‌സും നേടിയിട്ടുണ്ട്.

മറുവശത്ത് 1 റൺസുമായി വാഷിങ്ടൺ സുന്ദറാണ്. ഹർദിക് പാണ്ഡ്യയുടെ വിക്കറ്റാണ് ഏറ്റവും ഒടുവിൽ നഷ്ട്ടമായത്. ബെയ്‌ൽസ് ഇളകി പുറത്തായതെങ്കിലും ഹർദികിന്റെ മടക്കവുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ സംശയങ്ങൾ ഉയരുകയാണ്. വിക്കറ്റ് കീപ്പർ ലതാമിന്റെ ഗ്ലൗവ് കൊണ്ടാണോ ബെയ്‌ൽസ് ഇളകിയെന്ന ചോദ്യം ഉയരുകയാണ്.

ബെയ്‌ൽസിന് അടുത്ത് കൂടെ പന്ത് കടന്ന് പോകുന്ന സമയത്ത് ലതാമിന്റെ ഗ്ലൗവും തൊട്ടടുത്ത് ഉള്ളത് റിപ്ലേകളിൽ വ്യക്തമാണ്. പന്ത് ബെയ്‌ൽസ് കടന്ന് കുറച്ച് നേരം കഴിഞഞ്ഞാണ് ബെയ്‌ൽസിൽ ലൈറ്റ് കത്തുന്നു എന്നതും സംശയങ്ങൾക്ക് കൂടുതൽ ബലം നൽകുന്നു. എന്നാൽ തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് (34), വിരാട് കോഹ്‌ലി (8), ഇഷാൻ കിഷൻ (5), സൂര്യകുമാർ യാദവ്(31),  ഹർദിക് പാണ്ഡ്യ (28) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്. ഇന്ത്യൻ സ്‌കോർ 60ൽ നിൽക്കെയാണ് 34 റൺസ് നേടിയ രോഹിത് ക്യാച്ചിലൂടെ പുറത്തായത്. ടിക്നർക്കാണ് വിക്കറ്റ്.
പിന്നാലെ ക്രീസിൽ എത്തിയ തകർപ്പൻ ഫോമിലുള്ള കോഹ്ലി ഇത്തവണ നിരാശപ്പെടുത്തി. 16ആം ഓവറിലെ രണ്ടാം പന്തിൽ സാന്റ്നറുടെ ഡെലിവറിയിലാണ് ബൗൾഡായത്. സൂര്യകുമാർ യാദവിന്റെയും പാണ്ഡ്യയുടെയും വിക്കറ്റ് ഡാരിൽ മിച്ചലാണ് നേടിയത്.

ഇന്ത്യ പ്ലെയിംഗ് ഇലവൻ – രോഹിത് ശർമ്മ, സുബ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ന്യൂസിലൻഡ് – ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.

Categories
Cricket Latest News

ഒരു ബോളിൽ രണ്ടു അവസരം ,രണ്ടും കളഞ്ഞു ! ഗില്ലിനെ പുറത്താക്കാനുള്ള സുവർണവസരം നഷ്ടപ്പെടുത്തി കിവിസ് ; വീഡിയോ കാണാം

നിങ്ങൾക്ക് ഒരു ബാറ്ററേ പുറത്താക്കാൻ ഒരു മികച്ച അവസരം ലഭിക്കുകയാണ്. എന്നാൽ നിങ്ങൾ ആ അവസരം പാഴാക്കുന്നു. പിന്നീട് അതെ ബാറ്റർ തന്നെ നിങ്ങളുടെ ടീമിനെ തകർക്കുന്നു. ക്രിക്കറ്റിൽ ഒരുപാട് തവണ കണ്ട പ്രവണതകളിൽ ഒന്നാണ് ഇത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിലും ഇത്തരത്തിൽ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്. എന്താണ് ആ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ഒന്നാം ഏകദിനം. മത്സരത്തിലെ 19 മത്തെ ഓവർ. ന്യൂസിലാനണ്ടിന് വേണ്ടി പന്ത് എറിയുന്നത് ബ്രേസ്വെലാണ്. ഇന്ത്യക്ക് വേണ്ടി ക്രീസിൽ ശുഭമാൻ ഗില്ലും.ഗിൽ ഈ സമയം 45 റൺസിലാണ്.ബ്രേസ്വെല്ലിന്റെ ആദ്യ പന്തിൽ നിന്ന് ഗിൽ സ്റ്റെപ് ഔട്ട്‌ ചെയ്യുന്നു. ബാറ്റിൽ തട്ടിയ പന്ത് കീപ്പറും കിവിസ് ക്യാപ്റ്റനായ ലാത്തത്തിന്റെ കയ്യിലേക്ക്.ക്യാച്ച് വിട്ട് കളഞ്ഞ ലാത്താം സ്റ്റമ്പ് ചെയ്യാനുള്ള സുവർണവസരവും പാഴാക്കുന്നു.

നിലവിൽ ഗിൽ സെഞ്ച്വറി നേടി മുന്നേറുകയാണ്. തുടർച്ചയായ രണ്ടാമത്തെ സെഞ്ച്വറിയാണ് ഗിൽ സ്വന്തമാക്കുന്നത്. മാത്രമല്ല 2021മുതൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഗിൽ മാറി.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത്തും ഗില്ലും മികച്ച തുടക്കം നൽകി. എന്നാൽ രോഹിത് പുറത്തായതിന് ശേഷം തുടരെ വിക്കറ്റുകൾ വീണെകിലും ഒരു വശത്തു ഗിൽ ഉറച്ചു നിൽക്കുകയായിരുന്നു.

Categories
Latest News

തകർപ്പൻ ഫോമിലുള്ള കോഹ്ലിയെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ച് സാന്റ്നറുടെ ഡെലിവറി ; വീഡിയോ

ന്യുസിലാൻഡിനെതിരായ 3 മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയ്ക്ക് ഹൈദരാബാദിൽ വെച്ച തുടക്കമായി. ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യൻ ഇന്നിംഗ്സ് 19 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ട്ടത്തിൽ 105 റൺസ് നേടിയിട്ടുണ്ട്. ഫിഫ്റ്റിയുമായി ഗിലും (53 പന്തിൽ 53), 13 പന്തിൽ 5 റൺസുമായി ഇഷാൻ കിഷനുമാണ് ക്രീസിൽ.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് (34), വിരാട് കോഹ്‌ലി (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്. ഇന്ത്യൻ സ്‌കോർ 60ൽ നിൽക്കെയാണ് 34 റൺസ് നേടിയ രോഹിത് ക്യാച്ചിലൂടെ പുറത്തായത്. ടിക്നർക്കാണ് വിക്കറ്റ്.
പിന്നാലെ ക്രീസിൽ എത്തിയ തകർപ്പൻ ഫോമിലുള്ള കോഹ്ലി ഇത്തവണ നിരാശപ്പെടുത്തി. 16ആം ഓവറിലെ രണ്ടാം പന്തിൽ സാന്റ്നറുടെ ഡെലിവറിയിലാണ് ബൗൾഡായത്.

ഡെലിവറിയുടെ ലെങ്തിൽ കണക്ക് പിഴച്ച കോഹ്ലിയുടെ ഓഫ് സ്റ്റംപ് ഇളക്കിയാണ് പന്ത് കടന്ന് പോയത്. ഡെലിവറി കോഹ്ലിയെ ആശ്ചര്യപ്പെടുത്തിയെന്നത് മുഖഭാവങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 110 പന്തിൽ നിന്ന് കോഹ്ലി 8 സിക്സ് അടക്കം 166 റൺസ് സ്‌കോർ ചെയ്തിരുന്നു.

ഇന്ത്യ പ്ലെയിംഗ് ഇലവൻ – രോഹിത് ശർമ്മ, സുബ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ന്യൂസിലൻഡ് – ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.

Categories
Cricket India

അന്ന് ഓസ്ട്രേലിയയെ തകർത്തത് സഞ്ജുവിന്റെ രാജതന്ത്രം; വെളിപ്പെടുത്തലുമായി മുൻ ഫീൽഡിംഗ് കോച്ച്

2020 ഡിസംബറിൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ട്വന്റി ട്വന്റി പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം തലസ്ഥാനമായ കാൻബറയിലും ബാക്കി രണ്ട് മത്സരങ്ങൾ സിഡ്നിയിലുമാണ് നടന്നത്. അതിനുമുൻപ് സമാപിച്ച ഏകദിന പരമ്പരയിൽ 2-1ന് പരാജയപ്പെട്ട ഇന്ത്യക്ക് ട്വന്റി ട്വന്റി പരമ്പരയിൽ ഭേദപ്പെട്ട പ്രകടനം നടത്തേണ്ടത് അനിവാര്യമായിരുന്നു. കാൻബറയിലെ മനൂക ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ 11 റൺസിന്റെ വിജയം നേടിയിരുന്നു. മത്സരത്തിൽ മലയാളി താരം സഞ്ജു വി സാംസൺ 23 റൺസ് എടുത്തിരുന്നു.

വിരാട് കോഹ്‌ലി നായകനായിരുന്ന അന്നത്തെ പോരാട്ടത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ രാഹുലിന്റെയും 23 പന്തിൽ 44 റൺസോടെ പുറത്താകാതെ നിന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെയും മികവിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർ ചഹലും പേസർ നടരാജനും ചേർന്നാണ് അവരെ തകർത്തത്.

ചഹൽ ഇന്ത്യയുടെ ആദ്യ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. ജഡേജയും വാഷിങ്ടൺ സുന്ദറുമായിരുന്നു രണ്ട് സ്പിന്നർമാർ. എന്നാൽ ജഡേജക്ക് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയാണ് അദ്ദേഹം ഇറങ്ങിയത്. ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങിൽ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിനിടെ പന്ത് ജഡേജയുടെ ഹെൽമെറ്റിൽ പതിച്ചിരുന്നു. അന്നേരം ഗ്രൗണ്ടിൽവെച്ച് കൂടുതൽ വൈദ്യസഹായം തേടാതെയിരുന്ന ജഡ്ഡു ബാറ്റിംഗ് തുടർന്ന് നിർണായകമായ രണ്ട് ബൗണ്ടറി കൂടി നേടിയിരുന്നു. ബാറ്റിങ്ങിന് ഇടയിൽ പേശിവലിവ് നേരിട്ടിരുന്ന ജഡേജ വളരെ ബുദ്ധിമുട്ടിയാണ് ഇന്നിങ്സ് പൂർത്തിയാക്കിയത്. തുടർന്ന് ഡഗ് ഔട്ടിൽ മടങ്ങിയെത്തിയ ശേഷം തല കറങ്ങുന്നതായി അനുഭവപ്പെട്ട ജഡേജക്ക് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ചാഹൽ ഇറങ്ങി.

ഇന്ത്യൻ ടീമിന്റെ മുൻ ഫീൽഡിംഗ് കോച്ചായ ആർ. ശ്രീധർ കഴിഞ്ഞ ആഴ്ച തന്റെ ആത്മകഥ പുറത്തിറക്കിയിരുന്നു. “കോച്ചിങ് ബിയോണ്ട്; മൈ ഡേയ്സ് വിത്ത് ദ് ഇന്ത്യൻ ക്രിക്കറ്റ് ടീം” എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ, തന്റെ ഇന്ത്യൻ ടീം പരിശീലകനായുള്ള കാലഘട്ടത്തിലെ ഒരുപാട് അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. അതിലൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. അന്ന് ഓസ്ട്രേലിയൻ പര്യടനത്തിലെ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ജഡേജക്ക് കൺകഷൻ പകരക്കാരനായി ചഹലിനെ ഇറക്കിയത് മലയാളി താരം സഞ്ജു വി സാംസൺ നൽകിയ ഉപദേശത്തിന്റെ പുറത്തായിരുന്നു എന്നുള്ള വെളിപ്പെടുത്തൽ.

ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങിന് ശേഷം ഫീൽഡിംഗ് തന്ത്രങ്ങൾ പ്ലാൻ ചെയ്യുമ്പോഴാണ് തന്റെ അടുത്തിരിക്കുകയായിരുന്ന സഞ്ജു ആ നിർദേശം നൽകിയത്. ജഡേജക്ക് പേശിവലിവ് മൂലം നടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട സഞ്ജു, നേരത്തെ ഹെൽമേറ്റിൽ പന്ത് കൊണ്ടിരുന്ന കാര്യം തന്നോട് ഓർമപ്പെടുത്തി. ജഡ്ഡുവിന്‌ പകരം എന്തുകൊണ്ട് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി മറ്റൊരു ബോളറെ ഉൾപ്പെടുത്തിക്കൂടാ എന്ന സഞ്ജുവിന്റെ നിർദേശം താൻ കോച്ച് രവി ശാസ്ത്രിയോട് പറയാൻ ഉപദേശിക്കുകയും അദ്ദേഹവും ടീം മാനേജ്മെന്റും ചേർന്ന് അത് നടപ്പിലാക്കുകയും ചെയ്തു. അന്ന് താൻ ഒരു നായകന്റെ മികവ് യുവതാരമായ സഞ്ജുവിൽ കണ്ടെത്തി എന്നാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തുന്നത്.

ലഭിച്ച അവസരം കൃത്യമായി മുതലാക്കിയ ചഹാൽ, ഓസീസ് ടീമിലെ താരങ്ങളായ സ്റ്റീവൻ സ്മിത്ത്, ആരോൺ ഫിഞ്ച്, മാത്യൂ വൈഡ് എന്നിവരുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം തന്നെയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ മാൻ ഓഫ് ദ് മാച്ച് ആകുന്ന ആദ്യത്തെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്‌ എന്നുള്ള റെക്കോർഡും ചാഹൽ സ്വന്തം പേരിലാക്കി. അന്ന് ചഹലിനെ ഇറക്കാൻ മാച്ച് റഫറി ഡേവിഡ് ബൂൺ അനുവാദം നൽകിയപ്പോൾ ഓസീസ് കോച്ച് ജസ്റ്റിൻ ലാൻഗർ നീരസം പ്രകടിപ്പിച്ച സംഭവവും ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ക്രിക്കറ്റ് ലോകത്ത് ഇതൊരു വിവാദമായി നിലനിന്നിരുന്നു.