Categories
Uncategorized

3.3 ഓവറിൽ വെറും 5 റൺസ് വഴങ്ങി 5 വിക്കറ്റ്; കളിയിലെ താരമായ ആകാശിന്റെ വിക്കറ്റുകൾ.. വീഡിയോ കാണാം

മികച്ച ടീം വർക്കിലൂടെ നേടിയെടുത്ത വിജയവുമായി മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേഓഫിലെ രണ്ടാം ക്വാളിഫയർ മത്സരത്തിന് യോഗ്യത നേടിയിരിക്കുകയാണ്. ഇന്നലെ ചെന്നൈയിൽ നടന്ന എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 81 റൺസിനാണ് അവർ തറപറ്റിച്ചത്. വെള്ളിയാഴ്ച രാത്രി നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസാണ് അഞ്ചുതവണ ജേതാക്കളായ മുംബൈയുടെ എതിരാളികൾ.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈക്കായി വലിയ ഇന്നിങ്സ് കളിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എങ്കിലും എല്ലാവരും ടീം സ്കോറിലേക്ക് കൊച്ചുകൊച്ചു സംഭാവനകൾ നൽകിയിരുന്നു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് അവർ നേടിയെടുത്തത്. ഇത് ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഒരു റെക്കോർഡാണ്. ടീമിലെ ഒരു താരവും അർദ്ധസെഞ്ചുറി നേടാതെയുള്ള ഏറ്റവും ഉയർന്ന ടീം ടോട്ടൽ. 41 റൺസെടുത്ത ഗ്രീനും 33 റൺസെടുത്ത സൂര്യയുമാണ് ടോപ് സ്കോറർമാർ.

മറുപടി ബാറ്റിങ്ങിൽ ലഖ്നൗ നിരയിൽ ഉത്തരവാദിത്വത്തോടെ കളിക്കാൻ ആരും ശ്രമിച്ചില്ല. മോശം ഷോട്ടുകൾക്കൊപ്പം അനാവശ്യ റണ്ണിനായി ഓടി 3 റൺഔട്ടുകൾ കൂടിയായതോടെ, അവർ 16.3 ഓവറിൽ വെറും 101 റൺസിൽ ഓൾഔട്ടായി. ടീമിൽ ഒരേയൊരു താരമാണ് 20 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയത്. 27 പന്തിൽ 40 റൺസെടുത്ത മർകസ് സ്റ്റോയിനിസ്, അദ്ദേഹവും ഒരു റൺഔട്ടിലൂടെയാണ് മടങ്ങിയത്.

മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മുംബൈയുടെ പേസർ ആകാശ് മധ്വാൾ ആയിരുന്നു. 3.3 ഓവർ എറിഞ്ഞ് വെറും 5 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് ആണ് അദ്ദേഹം നേടിയത്. ഇത് ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ്. ഈ സീസണിൽ ഇതുവരെ അവസരം ലഭിച്ചപ്പോൾ ഒക്കെയും നല്ല ബോളിംഗാണ് അദ്ദേഹം കാഴ്ചവെച്ചിരുന്നത്. ഏറ്റവും നിർണായകമായ ഹൈദരാബാദിനെതിരെ നടന്ന അവസാന ലീഗ് മത്സരത്തിൽ 4 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിരുന്നു.

അഞ്ച് വിക്കറ്റ് വിഡിയോ കാണാം..

Categories
Uncategorized

ഗ്രീനിന്റെ പറക്കും സേവ്; ഹിറ്റ്മാന്റെ ബുള്ളറ്റ് ത്രോ.. കിടിലൻ റൺഔട്ട് വീഡിയോ കാണാം..

ഇന്നലെ രാത്രി ചെന്നൈയിൽ നടന്ന ഐപിഎൽ പ്ലേഓഫിലെ എലിമിനേറ്റർ മത്സരത്തിൽ, ലഖ്നൗവിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം. 81 റൺസിന് അവരെ കീഴടക്കിയ മുംബൈ, വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. തോൽവിയോടെ ലഖ്നൗ സൂപ്പർ ജയന്റ്സ് ടൂർണമെന്റിൽ നിന്നും പുറത്തായി.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. ടീമിലെ ഒരു താരത്തിനും അർദ്ധസെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല. എങ്കിലും എല്ലാവരും ചെറിയ ചെറിയ സംഭാവനകൾ നൽകിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 3.3 ഓവറിൽ വെറും 5 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ ആകാശ് മധ്വാളിനു മുന്നിൽ ലഖ്നൗ അടിയറവ് പറഞ്ഞു. 16.3 ഓവറിൽ 101 റൺസ് എടുക്കുന്നതിനിടെ അവർ എല്ലാവരും പുറത്തായി. 3 റൺഔട്ടുകളും അവരെ തളർത്തി.

മത്സരത്തിൽ ലഖ്നൗ ഓൾറൗണ്ടർ കൃഷണപ്പ ഗൗതം പുറത്തായത്, ഒരു മികച്ച ടാഗ് ടീം റൺഔട്ടിലാണ്. പിയുഷ് ചൗള എറിഞ്ഞ പതിമൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ ആയിരുന്നു വിക്കറ്റ്. ഓഫ് സൈഡിൽ തട്ടിയിട്ട് സിംഗിൾ എടുക്കാനായിരുന്നു ഗൗതമിന്റെ ശ്രമം. എന്നാൽ ബാക്ക്വേർഡ് പോയിന്റിൽ നിന്നിരുന്ന ഗ്രീൻ, പറന്നു പിടിച്ചതോടെ ഗൗതം ഒന്നുനിൽക്കുന്നു. ഡൈവ് ചെയ്ത ഗ്രീൻ പന്ത് താഴത്തുകൂടെ ഉരുട്ടിയിടുന്നത് കണ്ട ഗൗതം, വീണ്ടും റൺ ഓടാൻ തുടങ്ങുന്നു.

പക്ഷേ നോൺസ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ദീപക് ഹൂഡ നോ.. നോ.. എന്ന് അലറിവിളിച്ചുകൊണ്ടിരുന്നു. കാരണം, കവറിൽ നിന്നിരുന്ന നായകൻ രോഹിത് ശർമയുടെ കൈകളിലേക്കാണ് പന്ത് പോകുന്നത് എന്ന് മനസ്സിലായി. അബദ്ധം മനസ്സിലാക്കിയ ഗൗതം ബാറ്റിംഗ് എൻഡിലേക്ക് തിരിഞ്ഞോടി. എങ്കിലും ഞൊടിയിടയിൽ പന്ത് കൈക്കലാക്കിയ രോഹിത് ശർമ, ഒരു ബുള്ളറ്റ് ത്രോയിലൂടെ വിക്കറ്റിൽ എറിഞ്ഞു കൊള്ളിക്കുകയായിരുന്നു.

റൺഔട്ട് വീഡിയോ…

Categories
Uncategorized

ഹൈ ഫുൾടോസിൽ പുറത്തായി ഡേവിഡ്; അമ്പയറുടെ തീരുമാനം എതിരായോ.. വീഡിയോ കാണാം

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ പ്ലേഓഫിലെ എലിമിനേറ്റർ മത്സരത്തിൽ മുംബൈയ്ക്കെതിരെ ലഖ്നൗവിന് 183 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ്, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എടുക്കുകയായിരുന്നു.

41 റൺസെടുത്ത ഗ്രീനും 33 റൺസെടുത്ത സൂര്യകുമാർ യാദവുമാണ് ടോപ് സ്കോറർമാർ. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഇംപാക്ട് പ്ലെയർ നേഹാൽ വാധേരയുടെ(12 പന്തിൽ 23) ഇന്നിങ്സും നിർണായകമായി. ലഖ്നൗ നിരയിൽ പേസർ നവീൻ ഉൾ ഹഖ് നാല് വിക്കറ്റുമായി തിളങ്ങി.

മത്സരത്തിൽ മുംബൈ ഓൾറൗണ്ടർ ടിം ഡേവിഡ് പുറത്തായത് വിവാദമായിരിക്കുകയാണ്. 13 പന്തിൽ 13 റൺസെടുത്ത അദ്ദേഹം, യാഷ് താക്കൂർ എറിഞ്ഞ പതിനേഴാം ഓവറിന്റെ മൂന്നാം പന്തിലാണ് പുറത്താകുന്നത്. ഫുൾടോസ് പന്തിൽ സിക്സ് അടിക്കാൻ ശ്രമിച്ചപ്പോൾ ലോങ് ഓൺ ബൗണ്ടറിയിൽ ക്യാച്ചായി മടങ്ങുകയായിരുന്നു.

എന്നാൽ അരക്കെട്ടിനു മുകളിൽ വന്ന പന്ത് നോബോൾ ആണെന്ന ആവശ്യവുമായി ഡേവിഡ് നിലയുറപ്പിച്ചതോടെ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. പക്ഷേ, റീപ്ലേ കണ്ടപ്പോൾ അദ്ദേഹം അല്പം മുട്ടുമടക്കി നിന്നിരുന്നതുകൊണ്ട്, അത് നോബോൾ അല്ലെന്നായിരുന്നു തേർഡ് അമ്പയറുടെ വിധി. പവലിയനിലേക്ക് മടങ്ങുന്ന സമയത്ത് അമ്പയർ ബ്രൂസ് ഓക്‌സിൻഫോർഡിനോട് പിറുപിറുത്തുകൊണ്ടാണ് ഡേവിഡ് പോയത്.

വീഡിയോ..

Categories
Cricket

ഷോയുടെ കാര്യത്തിൽ ഏട്ടൻ തന്നെ ,ഫോർ കൊടുത്തതിനു യുവ താരത്തോട് ചൂടായി പാണ്ഡ്യ ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത്‌ ടൈറ്റാൻസിനെ ക്വാളിഫർ രണ്ടിൽ ആര് നേരിടുമെന്ന് അറിയാൻ വേണ്ടി ഇപ്പോൾ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസും ലക്കനൗ സൂപ്പർ ജയന്റ്സും മത്സരിക്കുകയാണ്. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരെഞ്ഞെടുക്കകായിരുന്നു. മുംബൈ ഇന്ത്യൻസ് അവസാനമായി കിരീടം നേടുമ്പോൾ മുംബൈ നിരയിലെ പ്രധാന സാനിധ്യമായ ക്രുനാലാണ് ലക്കനൗ സൂപ്പർ ജയന്റ്സിന്റെ നായകൻ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു മുംബൈ ഇന്ത്യൻസിന് വേണ്ടി മധ്യ നിരയിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത സൂര്യകുമാറും ഗ്രീനും അവസാന ഓവറുകളിൽ കൂറ്റൻ അടികളുമായി കളം നിറഞ്ഞ യുവ താരം നേഹൽ വദേരെയും കൂടി 20 ഓവറിൽ 182 റൺസ് സ്വന്തമാക്കി. ഈ ഇന്നിങ്സിന്റെ അവസാന ഓവറിൽ ലക്കനൗ നായകൻ ക്രുനാൾ പാന്ധ്യയുടെ പ്രവർത്തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ ഇരുപതാമത്തെ ഓവർ, യാഷ് താക്കൂറാണ് ലക്കനൗവിന് വേണ്ടി പന്ത് എറിയുന്നത്.നേഹലാണ് ക്രീസിൽ. ഓവറിൽ ആദ്യ മൂന്നു പന്തുകളിൽ ഒരു സിക്സും ഫോറും നേഹൽ വദേരെ സ്വന്തമാക്കി കഴിഞ്ഞു. നാലാമത്തെ പന്തിൽ ഒരിക്കൽ കൂടി വൈഡ് യോർക്കർ ഡെലിവറി നേഹൽ വദേരെ ബൗണ്ടറി നേടുന്നു. ഇത് കണ്ട് ദേഷ്യപെട്ട് കൊണ്ട് ലക്കനൗ നായകൻ ക്രുനാൾ പാന്ധ്യ ലക്കനൗവിന്റെ യുവ താരം യാഷ് താക്കൂറിന്റെ അടുക്കൽ എത്തുന്നു.ഓവറിന്റെ അവസാന പന്തിൽ വദേര താകൂറിന് മുന്നിൽ തന്നെ വീഴുന്നു.

Categories
Cricket

സൂര്യയെയും ഗ്രീനിനേയും മടക്കി ഒറ്റഓവറിൽ കളിതിരിച്ച് നവീൻ ഉൾ ഹഖ്; ഫുൾ ഓവർ വീഡിയോ കാണാം..

ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശകരമായി അവസാന ദിനങ്ങളിലേക്ക് കടക്കുകയാണ്.എലിമിനേറ്ററിൽ ഇപ്പോൾ മുംബൈ ഇന്ത്യൻസ് ലക്കനൗ സൂപ്പർ ജയന്റ്സിനെയാണ് നേരിടുന്നത്. ചെപോക്കിലാണ് മത്സരം. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു. മുംബൈ യുവ താരം തിലക് വർമയുടെ തിരിച്ചു വരവ് ശ്രദ്ധേയമായി.

സ്പിനിന് അനുകൂലമായ പിച്ചിൽ ലക്കനൗ ക്യാപ്റ്റൻ ക്രുനാൾ പാന്ധ്യ സ്പിൻ ബൗളിങ്ങുമായി തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്തു. എന്നാൽ മികച്ച രീതിയിൽ മുംബൈ ഓപ്പൺർമാർ പ്രതികരിച്ചതോടെ മികച്ച രീതിയിലേക്ക് മുംബൈ നീങ്ങുമെന്ന് തോന്നിച്ചു. എന്നാൽ മുംബൈ നായകൻ രോഹിത്തിനെ പുറത്താക്കി നവീൻ ഉൾ ഹഖ് ലക്കനൗ സൂപ്പർ ജയന്റ്സിനെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നു.സൂര്യകുമാർ യാദവും ഗ്രീനും മികച്ച രീതിയിൽ ഇന്നിങ്സ് മുന്നോട്ടു നയിച്ചു.

ഒടുവിൽ ഒരിക്കൽ കൂടി നവീൻ ഉൾ ഹഖ് ലക്കനൗവിന്റെ രക്ഷക്കായി എത്തി. മികച്ച രീതിയിയിലേക്ക് കുതിക്കുകയായിരുന്ന ഇരുവരെയും നവീൻ മടക്കി.മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ 11 മത്തെ ഓവറിലാണ് ഇരുവരെയും നവീൻ പുറത്താക്കിയത്. ഓവറിലെ നാലാമത്തെ പന്ത് ഒരു സ്ലോ ലെഗ് കട്ടർ പൊക്കി അടിക്കാൻ ശ്രമിച്ച സൂര്യക്ക് പിഴക്കുന്നു. ലോങ്ങ്‌ ഓഫിൽ ഗൗതത്തിന് ക്യാച്ച് നൽകി സൂര്യ മടങ്ങുന്നു.ഇതേ ഓവറിലെ അവസാന പന്തിൽ വീണ്ടും ഒരു സ്ലോ ലെഗ് കട്ടർ. ഈ തവണ അത് ഗ്രീനിന്റെ കുറ്റി തെറിപ്പിച്ചു കൊണ്ട് പോകുന്നു.

Categories
Uncategorized

താൻ പറഞ്ഞതിന്റെ എതിർദിശയിൽ പന്തെറിഞ്ഞു തുഷാർ; ധോണിയുടെ വൈറൽ റിയാക്ഷൻ.. വീഡിയോ കാണാം

ഇന്നലെ നടന്ന ഐപിഎൽ പതിനാറാം സീസണിലെ ഒന്നാം ക്വാളിഫയർ മത്സരം വിജയിച്ച് ഫൈനലിൽ എത്തിനിൽക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ ഇറങ്ങുന്ന അവർ, തങ്ങളുടെ പത്താം ഫൈനലാണ് കളിക്കാൻ പോകുന്നത്. അവരുടെ എതിരാളികൾ ആരെന്നറിയാനുള്ള ആകാംഷയിലാണ്‌ ക്രിക്കറ്റ് ലോകം. ഇന്ന് രാത്രി നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ, പോയിന്റ് പട്ടികയിൽ മൂന്നാമതെത്തിയ ലഖ്നൗ സൂപ്പർ ജയന്റ്സ്‌, നാലാമതെത്തിയ മുംബൈ ഇന്ത്യൻസിനെയാണ് നേരിടുന്നത്.

ഇതിൽ വിജയിക്കുന്നവർ വെള്ളിയാഴ്ച രാത്രി നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയും നേരിടും. ആ പോരാട്ടത്തിലെ വിജയികളെയാണ് ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ നേരിടേണ്ടത്. അതിൽ ജയിക്കുകയാണെങ്കിൽ കിരീടനേട്ടത്തിൽ മുംബൈയുടെ റെക്കോർഡിനൊപ്പം എത്താൻ ചെന്നൈയ്ക്ക് സാധിക്കും. നിലവിൽ മുംബൈ അഞ്ചും ചെന്നൈ നാലും ഐപിഎൽ കിരീടങ്ങളാണ് നേടിയിട്ടുള്ളത്.

ഇന്നലത്തെ മത്സരത്തിൽനിന്നുള്ള ചെന്നൈ നായകൻ ധോണിയുടെ ഒരു നർമമുഹൂർത്തം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു അത്. ഓഫ്സ്റ്റമ്പിന് വെളിയിൽ എറിഞ്ഞ് ബാറ്ററേ എത്തിപ്പിടിച്ച് ഷോട്ട് കളിക്കാനായി പ്രേരിപ്പിക്കാൻ തന്ത്രംമെനഞ്ഞ ധോണി, ലെഗ് സൈഡ് ബൗണ്ടറി കാലിയാക്കി, എല്ലാവരെയും ഓഫ്സൈഡ് ബൗണ്ടറിയിൽ നിർത്തുകയായിരുന്നു.

എങ്കിലും വാലറ്റക്കാരനായ മുഹമ്മദ് ഷമിയെ ക്ലീൻബോൾഡ് ആക്കുക എന്ന ലക്ഷ്യത്തോടെയാകണം, തുഷാർ ദേശ്പാണ്ഡെ പന്ത് നേരെ വിക്കറ്റിലേക്ക്‌ ഉന്നംവെച്ച് എറിഞ്ഞു. അപ്പോൾ നേരെ വന്ന പന്തിൽ ആഞ്ഞുവീശിയ ഷമി, ഒഴിഞ്ഞുകിടന്ന ലെഗ് സൈഡ് ബൗണ്ടറിയിലേക്ക് നിഷ്പ്രയാസം ഫോർ കണ്ടെത്തി. തെല്ലൊരു ജാള്യതയോടെ ധോണിയെ നോക്കുകയാണ് ദേശ്പാണ്ഡെ. അന്നേരം ഓഫ്സൈഡ് ബൗണ്ടറി ചൂണ്ടിക്കാണിച്ചുകൊണ്ട് ധോണി ചിരിച്ചുകൊണ്ട് ആംഗ്യം കാണിച്ചു.. നിന്നോട് ഞാൻ എവിടെ എറിയാനാടാ കുഞ്ഞിരാമാ പറഞ്ഞത്.. എന്നുള്ള തരത്തിൽ.. അവസാന പന്തിൽ അദ്ദേഹം അങ്ങനെ എറിഞ്ഞപ്പോൾ ഷമിക്ക്‌ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

വീഡിയോ..

Categories
Uncategorized

ധോണി കാരണം പുറത്ത് നിർത്തിയതിൽ ക്ഷമചോദിച്ചു ഹർഷ; പക്ഷേ റുതുരാജിൻ്റെ മറുപടി ഇങ്ങനെ.. വീഡിയോ കാണാം

ഇന്നലെ നടന്ന ഐപിഎൽ പതിനാറാം സീസൺ ക്വാളിഫയർ ഒന്നിൽ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് കീഴടക്കി, ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിലേക്ക് മുന്നേറിയിരുന്നു. ചെന്നൈയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിയപ്പോൾ, ഗുജറാത്ത് ഇന്നിങ്സ് 20 ഓവറിൽ 157 റൺസിൽ എല്ലാവരും പുറത്താവുകയായിരുന്നു.

മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ചെന്നൈ ഓപ്പണർ ഋതുരാജ്‌ ഗയ്ക്വാദ് ആയിരുന്നു. 44 പന്ത് നേരിട്ട അദ്ദേഹം, 7 ഫോറും ഒരു സിക്സും അടക്കമാണ് 60 റൺസ് നേടിയത്. മത്സരശേഷം അദ്ദേഹം അതിനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ വന്ന സമയത്ത്, അവതാരകനായിരുന്ന ഹർഷ ബോഗ്ലെ അദ്ദേഹത്തോട് ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിച്ചിരുന്നു.

കാരണം അതിനുമുൻപ് നടന്ന നായകൻ ധോണിയുമായുള്ള അഭിമുഖം അൽപം നീണ്ടുപോയിരുന്നു. ഗെയക്വാദിന് അത്രയും നേരം അവിടെ കാത്തുനിൽക്കേണ്ടി വന്നതിനാലാണ്, ഹർഷ അഭിമുഖത്തിന്റെ ആദ്യമേ അങ്ങനെ പറഞ്ഞത്. പക്ഷേ, അതൊന്നും സാരമില്ല എന്ന് പറഞ്ഞ ഗെയ്ക്‌വാദ് ധോണിയുടെ വാക്കുകൾ കേൾക്കാൻ എനിക്കും ഇഷ്ടമാണ് എന്ന് പറയുകയാണ്.

വീഡിയോ..

Categories
Uncategorized

പകരത്തിന് പകരം, ഹർഥികിനെ വീഴ്ത്താൻ ധോണി പ്ലാൻ ചെയ്തത് കണ്ടോ?വീഡിയോ പുറത്ത്

പതിനാല് സീസൺ, 12 പ്ലേഓഫ്, പത്ത് ഫൈനലുകൾ.. ഇങ്ങനെ പോകുന്നു ചെന്നൈയുടെ ഐപിഎല്ലിലെ റെക്കോർഡ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ഒരേയൊരു നായകൻ, പേര് മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ നായകത്വത്തിൽ ചെന്നൈ തങ്ങളുടെ പത്താം ഐപിഎൽ ഫൈനലിലേക്ക് യോഗ്യത നേടിക്കഴിഞ്ഞിരിക്കുകയാണ്. ഇന്നലെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ക്വാളിഫയർ ഒന്നിൽ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് കീഴടക്കിയായിരുന്നു ചെന്നൈയുടെ ഫൈനൽ പ്രവേശം.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. ഓപ്പണർമാരായ ഗെയ്ക്വാദ് 60 റൺസും കോൺവെ 40 റൺസും എടുത്തു ടോപ് സ്കോറർമാരായി. ജഡേജ 16 പന്തിൽ 22 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് 20 ഓവറിൽ 157 റൺസിൽ എല്ലാവരും പുറത്തായി.42 റൺസെടുത്ത ഗില്ലിനും 30 റൺസെടുത്ത റാഷിദ് ഖാനും ഒഴികെ മറ്റാർക്കും ചെന്നൈ ബോളിങ് നിരയ്ക്ക്‌ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

മത്സരത്തിൽ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ 7 പന്തിൽ 8 റൺസ് മാത്രം എടുത്ത് പുറത്തായത് വഴിത്തിരിവായി. അതിന് കാരണമായതാകട്ടെ ചെന്നൈ നായകൻ ധോണിയുടെ കൃത്യമായ തന്ത്രവും. മഹീഷ് തീക്ഷ്ണ എറിഞ്ഞ പവർപ്ലെയിലേ അവസാന ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു ഹാർദിക് പുറത്തായത്. ഓഫ് സ്റ്റമ്പിന്‌ വെളിയിൽ വന്ന പന്തിൽ കട്ട് ഷോട്ടിനു ശ്രമിച്ച അദ്ദേഹം, പോയിന്റിൽ നിന്നിരുന്ന ജഡേജയുടെ അനായാസ ക്യാച്ചിൽ മടങ്ങുകയായിരുന്നു.

അവിടെ ആ പൊസിഷനിൽ ഫീൽഡർ ഉണ്ടായിരുന്നില്ല. തൊട്ടുമുൻപത്തെ പന്തിൽ ലെഗ് സൈഡിൽ നിന്നിരുന്ന ജഡേജയെ, പോയിന്റിലേക്ക് ധോണി മാറ്റിനിർത്തുകയായിരുന്നു. അതുകഴിഞ്ഞുള്ള ആദ്യത്തെ പന്തിൽതന്നെ പാണ്ഡ്യ നേരെ ജഡേജയുടെ കയ്യിലേക്ക് അടിച്ചുകൊടുക്കുന്നു. അദ്ദേഹത്തിന് ഒരടിപോലും നീങ്ങേണ്ടി വന്നില്ല. ഇതുപോലെ ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും തന്റെ ഫീൽഡ് പ്ലൈസ്മെന്റ് മികവുകൊണ്ട് വിക്കറ്റുകൾ വീഴ്ത്തുന്നതിൽ ധോണി പണ്ടേ പുലിയാണ്.

വീഡിയോ..

Categories
Uncategorized

അത് ഗ്രൗണ്ടിൽ ടച്ച് ഇല്ലേ ? പിന്നെ എങ്ങനെ ഔട്ട് കൊടുത്തു , ശങ്കറിൻ്റെ വിക്കറ്റ് വിവാദത്തിൽ ;വീഡിയോ കാണാം

ചെന്നൈയ്ക്കായി ആർപ്പുവിളിച്ച ആയിരക്കണക്കിന് ആരാധകരെ ആവേശത്തിന്റെ പരകോടിയിൽ എത്തിച്ച മത്സരത്തിൽ ഗുജറാത്തിനെ 15 റൺസിന് കീഴടക്കി, ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ പത്താം ഐപിഎൽ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. 4 കിരീടങ്ങൾ നേടിയിട്ടുള്ള അവർക്ക്, ഒരെണ്ണം കൂടി നേടിയാൽ മുംബൈയുടെ അഞ്ചെണ്ണത്തിന്റെ റെക്കോർഡിനൊപ്പമെത്താം. ലീഗ് സ്റ്റേജിലെ ഒന്നാം സ്ഥാനക്കാരെന്ന ഗമയോടെ ഒന്നാം ക്വാളിഫയർ കളിക്കാൻ എത്തിയ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്, നിർണായക മത്സരത്തിൽ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

മത്സരത്തിൽ ടോസ് ആനുകൂല്യം ലഭിച്ച ഗുജറാത്ത്, ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കളിയിലെ താരമായ ഋതുരാജ് ഗായക്വാദിന്റെയും(60) സഹഓപ്പണർ കോൺവെയുടെയും(40) ഇന്നിംഗ്സുകളുടെ കരുത്തിൽ, അവർ നേടിയത് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ്. മറുപടി ബാറ്റിങ്ങിൽ ഗിൽ 42 റൺസും റാഷിദ് ഖാൻ 30 റൺസും എടുത്തുവെങ്കിലും മറ്റു താരങ്ങളിൽ നിന്നും പിന്തുണ ലഭിക്കാതിരുന്നതോടെ 20 ഓവറിൽ 157 റൺസിൽ ഓൾഔട്ടാകുകയായിരുന്നു.

അതിനിടെ മത്സരത്തിൽ ഋതുരാജ് എടുത്ത ഒരു ക്യാച്ചിനെചൊല്ലി വിവാദം കൊഴുക്കുകയാണ്. പേസർ മതീഷ പതിരാന എറിഞ്ഞ പതിനെട്ടാം ഓവറിൽ ആയിരുന്നു സംഭവം. ഓവറിലെ രണ്ടാം പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്നത്, കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ അർദ്ധസെഞ്ചുറിയുമായി തിളങ്ങിയ വിജയ് ശങ്കർ. സ്ലോഗ് ഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന് ടൈമിംഗ് തെറ്റിയപ്പോൾ പന്ത് വായുവിൽ ഉയർന്നു. മിഡ് വിക്കറ്റ് ബൗണ്ടറിയിൽനിന്നും കുതിച്ചെത്തിയ ഋതുരാജ്, മുന്നിലേക്ക് ഡൈവ് ചെയ്തുകൊണ്ട് പന്ത് കൈപ്പിടിയിൽ ഒതുക്കുന്നു. തുടർന്ന് വിക്കറ്റ് നേട്ടവും ആഘോഷിക്കുന്നു.

പന്ത് മൈതാനത്ത് പിച്ച് ചെയ്ത ശേഷമാണോ ക്യാച്ച് എടുത്തതെന്ന സംശയത്തിൽ വിജയ് ശങ്കർ തേർഡ് അമ്പയറുടെ തീരുമാനത്തിനായി കാക്കുന്നു. പന്ത് കൈപ്പിടിയിൽ എടുക്കുന്ന സമയത്ത് ഗ്രൗണ്ടിൽ പിച്ച് ചെയ്യുന്നപോലെ തോന്നുന്നുണ്ടെങ്കിലും അമ്പയർ അത് ഔട്ട് വിധിച്ചു. കൈവിരലുകൾ പന്തിന്റെ അടിയിൽ കാണാം എന്നാണ് വിധിയെഴുതിയത്. പക്ഷേ, സാധാരണ ഇത്തരം വിക്കറ്റുകൾ റീപ്ലേ നോക്കുമ്പോൾ സൂം ചെയ്തുള്ള ദൃശ്യങ്ങൾ തേർഡ് അമ്പയർ ആവശ്യപ്പെടാറുണ്ട്. എന്നാലിന്നലെ അതിനൊന്നും കാത്തുനിൽക്കാതെ വേഗത്തിൽ ഔട്ട് വിളിച്ചു എന്ന ന്യായവാദവുമായി ഒരുപാട് ആരാധകർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്‌.

Categories
Uncategorized

യുവതാരം മിസ്ഫീൽഡ്‌ ചെയ്തപ്പോൾ ശ്വാസമെടുത്ത് കൂളായി നിൽക്കാൻ ധോണി; ശേഷം ചെക്കന്റെ കിടിലൻ റൺഔട്ട്.. വീഡിയോ കാണാം

ഇന്നലെ ചെന്നൈയിൽ നടന്ന ഐപിഎൽ പ്ലേഓഫിലെ ആദ്യ ക്വാളിഫയറിൽ, 15 റൺസിന് ഗുജറാത്തിനെ പിന്തള്ളി ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിലേക്ക് യോഗ്യത നേടി. പതിനാറ് സീസണുകളിൽ ചെന്നൈയുടെ പത്താം ഫൈനലാണിത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്, ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായാണ് പ്ലേഓഫിലേക്ക് എത്തിയത്. ഇന്ന് നടക്കുന്ന മുംബൈ – ലഖ്നൗ എലിമിനെറ്റർ മത്സരത്തിലെ വിജയികളെ, രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഏറ്റുമുട്ടുന്ന ഗുജറാത്തിന് ഫൈനലിൽ എത്താൻ ഒരവസരം കൂടിയുണ്ട്.

ഇന്നലെ ടോസ് നേടിയ ഗുജറാത്ത്, ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ ഋതുരജിന്റെയും(60) കോൺവെയുടെയും(40) മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് അവർ നേടിയത്. മറുപടി ബാറ്റിങ്ങിൽ ചെന്നൈയുടെ കൃത്യതയാർന്ന ബോളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഗുജറാത്ത് 20 ഓവറിൽ 157 റൺസിൽ ഓൾഔട്ടായി. 42 റൺസെടുത്ത ഓപ്പണർ ഗില്ലും 30 റൺസെടുത്ത റാഷിദ് ഖാനും മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്.

മത്സരത്തിൽ ചെന്നൈ നായകൻ ധോണിയുടെ പല തീരുമാനങ്ങളും അവരുടെ വിജയത്തിൽ നിർണായകമായിരുന്നു. മാത്രമല്ല, ടീമിലെ യുവതാരങ്ങൾക്ക് അദ്ദേഹം നൽകുന്ന പരിഗണനയും, പിന്തുണയും, സ്നേഹത്തോടെയുള്ള ഉപദേശങ്ങളും, എങ്ങനെയാണ് ഒരു താരത്തെ സ്വാധീനിക്കുന്നതെന്ന് ഇന്നലത്തെ മത്സരത്തിൽ നടന്ന ഒരു നിമിഷത്തിലൂടെ കാണാൻ സാധിക്കും. പേസർ മതീഷ പതിറാന എറിഞ്ഞ പതിനെട്ടാം ഓവറിൽ ആയിരുന്നു സംഭവം.

ഓവറിലെ മൂന്നാം പന്തിൽ വിജയ് ശങ്കർ പുറത്തായതോടെ എത്തിയത് ഈ സീസണിലെ ആദ്യ മത്സരം കളിക്കുന്ന പേസർ ദർശൻ നൽകണ്ടെ. നേരിട്ട ആദ്യ പന്തിൽതന്നെ മിഡ് ഒഫിലേക്ക്‌ തട്ടിയിട്ട അദ്ദേഹം സിംഗിൾ എടുക്കാൻ ഓടിയെങ്കിലും, സബ്സ്റ്റിറ്റ്യൂട്ട് താരമായി ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ശുഭ്രാൻഷു സേനാപതിയുടെ കിടിലൻ ഡയറക്ട് ത്രോയിൽ റൺഔട്ടായി മടങ്ങി.

നേരത്തെ ഓവറിലെ രണ്ടാം പന്തിൽ റാഷിദ് ഖാൻ മിഡ് ഓഫിലേക്കു അടിച്ച സമയത്ത്, നേരെ കയ്യിലേക്കു വന്ന പന്ത്, സേനപതിയുടെ മിസ്ഫീൽഡിൽ സിംഗിൾ പോയിരുന്നു. അന്നേരം താരത്തിനോട് ദേഷ്യം പ്രകടിപ്പിക്കാതെ നായകൻ ധോണി, ടെൻഷൻ അടിക്കേണ്ട, കൂളായിനിന്ന് ഒന്ന് ദീർഘനിശ്വാസം എടുത്ത് കളിയിൽ ശ്രദ്ധിക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് നാലാം പന്തിൽ താരത്തിന്റെ കിടിലൻ ഏറും റൺഔട്ടും. സീസണിൽ ഇതുവരെ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും നിർണായകസമയത്ത് അത്തരമൊരു പുറത്താക്കൽ നടത്താൻ കഴിഞ്ഞതിൽ അദ്ദേഹത്തിന് അഭിമാനിക്കാം.