Categories
Uncategorized

ഈ മണ്ണിന് വല്ലാത്ത രുചിയാണ്. ചരിത്രം പിറന്ന മണ്ണ് നന്ദിയോടെ രുചിച്ചു നോക്കി രോഹിത് ശർമ. വീഡിയോ കാണാം

13 വർഷത്തെ ഐസിസി ക്രിക്കറ്റ് കിരീടത്തിന്റെ വരൾച്ചയ്ക്ക് വിരാമമിട്ടിരിക്കുകയാണ് ടീം ഇന്ത്യ ഇന്നലെ. ട്വൻറി20 വേൾഡ് കപ്പ് ഫൈനലിൽ ശക്തരായ ദക്ഷിണാഫ്രിക്കയെ 7 റൺസിന് മുട്ടു കുത്തിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തെ പല രീതിയിലാണ് ആരാധകരും കളിക്കാരും ആഘോഷിക്കുന്നത്.

ക്യാപ്റ്റൻ രോഹിത് ശർമ വളരെ വൈകാരികമായിട്ടാണ് വിജയ നിമിഷത്തെ ആഘോഷിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന് ഐസിസി കിരീടങ്ങൾ സമ്മാനിച്ച മഹാരഥന്മാരായ മഹേന്ദ്ര സിംഗ് ധോണി, കപിൽദേവ് എന്നിവരുടെ നിരയിലേക്ക് തന്നെയും എത്തിച്ച മണ്ണിനെ രുചിച്ചു നോക്കി രോഹിത് ആദരവ് പ്രകടിപ്പിച്ചതാണ് അതിലൊന്ന് . വളരെ ഇമോഷണൽ ആയ ഈ വീഡിയോ പുറത്തുവിട്ടത് ഐസിസി തന്നെയാണ്. കാണാം ആ വൈറൽ വീഡിയോ

https://x.com/nadeer50048205/status/1807290005532115136?t=sBmkGw_e8iy0cH48TaxFtw&s=19

Categories
Uncategorized

ഇവരുടെ പേരിൽ അടി ഉണ്ടാക്കിയ മുംബൈ ഫാൻസ് ആണ് മണ്ടന്മാർ. ഫൈനലിലെ വിജയത്തിനു ശേഷം പാണ്ഡ്യക്ക് മുത്തം കൊടുത്ത് രോഹിത്. വൈറൽ വീഡിയോ കാണാം

17 വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യ വീണ്ടും 20 20 ലോകകപ്പ് ചാമ്പ്യന്മാർ. ഇന്നലെ നടന്ന ത്രില്ലിംഗ് മത്സരത്തിൽ സൗത്താഫ്രിക്കയെ 7 റൺസിന് തോൽപ്പിച്ചാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കപ്പ് അടിച്ചത്. ഈ വിജയം ഓരോ ഇന്ത്യൻ താരത്തിനും എത്രത്തോളം വിലപ്പെട്ടതാണ് എന്ന് മത്സര ശേഷമുള്ള കളിക്കാരുടെ വൈകാരിക പ്രകടനങ്ങളിൽ നിന്നും മനസ്സിലാക്കാം. സന്തോഷ കണ്ണീരോടെയാണ് വിരാട് കോലി, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങൾ വിജയത്തെ ആഘോഷിച്ചത്.

ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് രോഹിത് ശർമയും പാണ്ഡ്യയും തമ്മിലുള്ള വിജയാഘോഷമായിരുന്നു. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ പാണ്ഡ്യയെ രോഹിത് ഉമ്മ കൊടുത്തതായിരുന്നു. ആനന്ദ കണ്ണീരോടെ പാണ്ഡ്യ ക്യാപ്റ്റനെ തിരിച്ചു കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് തമ്മിൽ തല്ലിയ മുംബൈ ഫാൻസിന് ഒരു ചുട്ട മറുപടി കൂടിയായിരുന്നു ഈ വൈകാരിക നിമിഷങ്ങൾ. വൈറലായ ആ വീഡിയോ കാണാം

https://x.com/nadeer50048205/status/1807266381639074269?t=oIV3L2lF8gcq9tZglpR2JQ&s=19

Categories
Uncategorized

എന്തൊരു കരുതലാണ് ഈ ക്യാപ്റ്റന്.പാണ്ഡ്യയെ എറിഞ്ഞ ഋശഭ് പന്തിനോട് ചൂടായി രോഹിത് ശർമ. വേദന കൊണ്ട് പുളഞ്ഞ് പാണ്ഡ്യ .വീഡിയോ കാണാം

ട്വൻറി ട്വൻറി ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയ കീഴടക്കി ഇന്ത്യ സെമിഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുന്നു. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച ഓസ്ട്രേലിയലക്ക് ഈ വിജയത്തോടെ ഇന്ത്യ ലോകകപ്പിൽ നിന്നും മടക്ക ടിക്കറ്റും ഏകദേശം ഉറപ്പാക്കിയിരുന്നു. ഇത്തവണ എങ്ങനെയെങ്കിലും കിരീടം നേടണമെന്ന ഉറച്ച പ്രതിജ്ഞയിലാണ് ടീം ഇന്ത്യ ഇറങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ തന്ത്രങ്ങളിലും സമീപനങ്ങളിലും ഈ വീറും വാശിയും കാണാമായിരുന്നു.

അതിൻറെ ഉത്തമ ഉദാഹരണമാണ് ഈ മത്സരത്തിലെ ഒരു സംഭവം കാണിക്കുന്നത്. ഹർദിക് പാണ്ഡ്യ എറിഞ്ഞ ഒരു ബോൾ മിച്ചൽ സ്റ്റാർക്കിന് അടിക്കാൻ കഴിഞ്ഞില്ല. ബോൾ കൈ കലാക്കിയ വിക്കറ്റ് കീപ്പർ റിഷബ് പന്ത് അലക്ഷ്യമായി ബോൾ ബൗളർ പാണ്ഡ്യയ്ക്ക് എറിഞ്ഞു കൊടുത്തു. അപ്രതീക്ഷിതമായി വന്ന ബോളിനെ പിടിക്കാൻ പാണ്ഡ്യക്ക് കഴിഞ്ഞില്ല. ബോൾ കയ്യിൽ തട്ടിയ താരം വേദന കൊണ്ട് പുളഞ്ഞു. ഇതുകൊണ്ട് ക്യാപ്റ്റൻ രോഹിത് ശർമ റിഷെബ്ബ് അതിനോട് ദേഷ്യപ്പെടുകയും പാണ്ഡ്യക്ക് പരിക്ക് ഏൽക്കില്ലേ എന്നു ചോദിക്കുന്നതും കാണാമായിരുന്നു. ഓരോ കളിക്കാരുടെയും ഫിറ്റ്നസ് ലെവലിനെയും പരിക്കിനെ കുറിച്ചും ക്യാപ്റ്റൻ അതീവ ശ്രദ്ധാലു ആണെന്ന് ഈ സംഭവം തെളിയിക്കുന്നു. ഇതിൻറെ വീഡിയോ കാണാം

https://x.com/nadeer50048205/status/1805931812788768907?t=GwftqRTV23CY7pFW8oV91Q&s=19

Categories
Uncategorized

സഹതാരത്തിനെതിരെ ബാറ്റ് വലിച്ചെറിഞ്ഞ് റാഷിദ് ഖാൻ. ഭയന്ന് കരീം ജന്നത്ത്. വൈറൽ വീഡിയോ കാണാം

ചരിത്രത്തിൽ ആദ്യമായി ട്വന്റി20 ലോകകപ്പ് സെമിയിലേക്ക് കടന്ന ആവേശത്തിലാണ് അഫ്ഗാനിസ്ഥാൻ. നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ 8 റൺസിന് പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ സെമിയിലേക്ക് കടന്നത്. വീറും വാശിയും നിറഞ്ഞ മത്സരം ഉടനീളം ആവേശകരമായിരുന്നു. കളിക്കാരിലും ആ പിരിമുറുക്കം കാണാനുണ്ടായിരുന്നു. അതിൻറെ ഉത്തമ ഉദാഹരണമാണ് അഫ്ഗാനിസ്ഥാൻ ബാറ്റ് ചെയ്യുമ്പോൾ കണ്ടത്.

പതിനേഴാം ഓവറിൽ ക്യാപ്റ്റൻ റാഷിദ് ഖാൻ പന്ത് അടിച്ച ശേഷം ഡബിളിനായി ഓടുകയും പക്ഷേ രണ്ടാം റൺസിന് ഓടിയപ്പോൾ സഹതാരം കരീം ജന്നത്ത് തിരിഞ്ഞോടുകയും ചെയ്തു. ഇതിൽ കുപിതനായ റാഷിദ് ഖാൻ ബാറ്റ് സഹതാരത്തിനെതിരെ വലിച്ചെറിയും ആക്രോശിക്കുകയും ചെയ്തു. ഭയന്നുപോയ കരീം ക്യാപ്റ്റനെ സമാധാനിപ്പിക്കുന്നതും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ ഉണ്ട്. വീഡിയോ കാണാം

https://x.com/nadeer50048205/status/1805833007301116237?t=454WM3oxiDF0-lZCsWplIg&s=19

Categories
Uncategorized

ഹോ എന്തൊരു അഭിനയം! മഴ വരുന്നു മത്സരം സ്ലോ ആക്കാൻ കോച്, കണ്ട ഉടനെ അഭിനയം തുടങ്ങി താരം, രസകരമായ വീഡിയോ കാണാ

ലോകകപ്പിൽ സൂപ്പർ 8 ലെ നിർണായകമായ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ 8 റൺസിന് തകർത്തു അഫ്ഗാനിസ്ഥാൻ ആദ്യമായി 20- 20 ലോകകപ്പ് സെമിയിൽ. പക്ഷേ ഇപ്പോൾ മത്സര ഫലത്തോടൊപ്പം തന്നെ ചർച്ച ആയിക്കൊണ്ടിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ താരം ഗുൽബുദ്ദീൻ നയ്ബിൻ്റെ മത്സരത്തിനിടയുള്ള അഭിനയം.

ഇടയ്ക്കിടയ്ക്ക് മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ആയിരുന്നു രസകരമായ രംഗങ്ങൾ. ഡക്ക്വർത്ത് ലൂയിസ് നിയമം അനുസരിച്ച് നടന്ന കളിയിൽ ഓരോ ബോളും നിർണായകമായിരുന്നു. പന്ത്രണ്ടാം ഓവറിൽ മഴ എത്തിയപ്പോൾ കളി സ്ലോ ആക്കാൻ അഫ്ഗാനിസ്ഥാൻ കോച്ച് ട്രോട്ട് താരങ്ങൾക്ക് നിർദ്ദേശം നൽകി. ഉടനടി തന്നെ ഫീൽഡ് ചെയ്യുകയായിരുന്ന നയ്ബ് ഗ്രൗണ്ടിൽ നിലം പതിച്ചു. ഡോക്ടർ വന്ന് ചികിത്സ തുടങ്ങിയപ്പോഴേക്കും മഴയത്തുകയും കളി തടസ്സപ്പെടുകയും ചെയ്തു. പിന്നീട് മഴ മാറി കളി പുനരാരംഭിച്ചപ്പോൾ നയ്ബ് ഫീൽഡ് ചെയ്യുകയും തുടർന്ന് ബോൾ ചെയ്യുകയും ചെയ്തു.

കളിയെ തടസ്സപ്പെടുത്താൻ ആണ് താരം ഇത് ചെയ്തത് എന്ന് വ്യക്തം. ഇപ്പോൾ ഇതിൻറെ പേരിൽ നയ്ബ് വിമർശനങ്ങളും ട്രോളുകളും നേരിടുകയാണ്. രസകരമായ ആ വൈറൽ വീഡിയോ കാണാം

https://x.com/nadeer50048205/status/1805806188522881541?t=pCGErBPklmf4o1SRPEhfaQ&s=19

Categories
Uncategorized

ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ക്യാച്ച് ഇത് തന്നെ ⚡⚡, മാർഷിനെ പുറത്താക്കിയ അക്സറിന്റെ ക്യാച്ച് വീഡിയോ ഇതാ

.ട്വന്റി ട്വന്റി ലോകക്കപ്പ് ആവേശത്തോട് അടുക്കുകയാണ്.സെമി ഫൈനലിലേക്ക് ഇംഗ്ലണ്ടും ദക്ഷിണ ആഫ്രിക്കയും ഇതിനോടകം യോഗ്യത നേടി കഴിഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയും അഫ്ഗാനുമാണ് ബാക്കിയുള്ള രണ്ട് സ്ഥാനങ്ങൾക്ക് വേണ്ടി മത്സരിക്കുന്നത്.ഇന്ത്യ നിലവിൽ ഓസ്ട്രേലിയേ നേരിടുകയാണ്.വിജയിക്കുന്നവർക്ക് സെമി ഉറപ്പിക്കാം.

തോൽവിയാണ് ഫലമെങ്കിൽ അഫ്ഗാൻ മത്സരഫലത്തെ ആശ്രയിച്ചിരിക്കും സെമി ഫൈനൽ പ്രവേശനം. ടോസ് നേടിയ ഇന്ത്യ രോഹിത് ശർമയുടെ 92 റൺസ് മികവിൽ 205 റൺസ് സ്വന്തമാക്കി.206 റൺസ് പിന്തുടരാൻ ഇറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിലേ വാർണറേ നഷ്ടമായി.എന്നാൽ ഹെഡിന് ഒപ്പം മാർഷ് കൂടി ചേർന്നതോടെ കഥമാറി.

പക്ഷെ അക്സർ പട്ടേലിന്റെ ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നിൽ മാർഷ് വീണു.കുൽദീപ് എറിഞ്ഞ 9 മത്തെ ഓവറിലെ അവസാനത്തെ പന്ത് മാർഷ് ഒരു പുൾ സ്വീപ്പിന് ശ്രമിക്കുന്നു. ദീപ് സ്‌ക്വയർ ലെഗിൽ ഒത്തു ചാട്ടത്തിൽ അക്സർ പന്ത് കൈപിടിയിൽ ഒതുക്കുന്നു.

Categories
Uncategorized

ലെ സ്റ്റാർക്ക് – ഇങ്ങനെ അടിക്കല്ലേ ഹിറ്റ്‌മാനെ…സ്റ്റാർക്കിന്റെ ഒറ്റ ഓവറിൽ 29 റൺസ് അടിച്ചു എടുത്ത് രോഹിത്.

അന്താരാഷ്ട്ര ട്വന്റി ട്വന്റി ലോകക്കപ്പിൽ ഇന്ത്യ ഓസ്ട്രേലിയേ നേരിടുകയാണ്. ഇരു ടിമുകളക്കും അടുത്ത സെമിയിലേക്ക് മുന്നേറാൻ വിജയം അനിവാര്യമാണ്. ഈ ഒരു സാഹചര്യത്തിൽ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.ഓസ്ട്രേലിയ സ്റ്റാർക്കിനെ ടീമിൽ ഉൾപ്പെടുത്തി.

ടോസ് നഷ്ടപെട്ട് ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങി. കോഹ്ലി പൂജ്യത്തിന് പുറത്തായിയെങ്കിലും ഇന്ത്യൻ നായകൻ രോഹിത് ശർമ അടിച്ചു തകർക്കാനുള്ള മൂഡിലായിരുന്നു. രോഹിത് സ്റ്റാർക്കിനെ ഒരു ഓവറിൽ പറത്തിയത് 29 റൺസാണ്.

കവറിന് മുകളിലൂടെ സിക്സ് സ്വന്തമാക്കിയാണ് രോഹിത് തുടങ്ങിയത്.തൊട്ട് അടുത്ത പന്തും കവറിന് മുകളിലൂടെ തന്നെ ഗാലറിയിലെത്തി.മൂന്നാമത്തെ പന്ത് മിഡ് ഓണിലൂടെ ഫോർ.നാലാമത്തെ പന്ത് ദീപ് വിക്കറ്റ് വഴി സിക്സ്.അഞ്ചാമത്തെ പന്ത് ഡോട്ട്.അടുത്ത പന്ത് വൈഡ്. അവസാനത്തെ പന്ത് വീണ്ടും സിക്സ്.വീഡിയോ ചുവടെ

Categories
Uncategorized

മത്സരത്തിനിടെ രോഹിത് ശർമയെ കെട്ടിപ്പിടിച്ച് ആരാധകൻ. കീഴടക്കിയ പോലീസിനോട് ആരാധകനെ ഉപദ്രവിക്കരുത് എന്ന് താരം. വൈറൽ വീഡിയോ കാണാം

ഇപ്രാവശ്യത്തെ ട്വൻറി20 ലോകകപ്പ് കിരീടം നേടണമെന്ന ലക്ഷ്യത്തോടെ എത്തിയ ഇന്ത്യൻ ടീം തങ്ങളുടെ ഏക പരിശീലന മത്സരത്തിൽ ബംഗ്ലാദേശിനെ 60 റൺസിന് തകർത്തു. ടോസ് നേടിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 182 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഈ വിജയം ടീം ഇന്ത്യക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല.

എന്നാൽ മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്ന സമയത്ത് ഒരു ആരാധകൻ ഫീൽഡ് ചെയ്യുകയായിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയെ ഗ്രൗണ്ടിൽ ഇറങ്ങി വന്ന് കെട്ടിപ്പിടിക്കുകയും പോലീസുകാർ വന്ന് ആരാധകനെ വളഞ്ഞിട്ട് കീഴടക്കുകയും ചെയ്തു. എന്നാൽ തൻറെ ആരാധകനെ ഉപദ്രവിക്കരുത് എന്നും മാന്യമായി പെരുമാറണമെന്നും പോലീസിനോട് ആവശ്യപ്പെടുന്ന രോഹിത് ശർമയയെ ആണ് നമുക്ക് കാണാൻ കഴിഞ്ഞത്. ആരാധകരോട് താരം കാണിക്കുന്ന മാന്യമായ പെരുമാറ്റം മുമ്പും ചർച്ചയായിട്ടുണ്ട്. ആ വൈറൽ വീഡിയോ കാണാം

https://x.com/nadeer50048205/status/1797126173513928708?t=Ay7Zs-rM1GcXG-6Y-dH2cg&s=19