Categories
Uncategorized

അവസാന ഓവറിൽ ജയിക്കാൻ 10 റൺസ്. സിക്സും ഫോറും അടിച്ച് പഞ്ചാബിനെ പഞ്ചറാക്കി DK. വീഡിയോ കാണാം

ഐപിഎൽ ആറാം മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ തകർപ്പൻ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടോസ് നേടിയ ബാംഗ്ലൂർ പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു. 45 റൺസ് നേടിയ ശിഖർ ധവാന്റെയും 27 റൺസ് നേടിയ ജിതേഷ് ശർമയുടെയും ബാറ്റിംഗ് കരുത്തിൽ പഞ്ചാബ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്തു

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിന് വേണ്ടി വിരാട് കോലി 77 റൺസ് നേടി യെങ്കിലും അദ്ദേഹം പുറത്തായ ശേഷം തോൽവിയിലേക്ക് പോകുകയായിരുന്ന ബാംഗ്ലൂരിനെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ദിനേശ് കാർത്തിക് ബാംഗ്ലൂരിനെ നാല് വിക്കറ്റിന്റെ വിജയത്തിൽ എത്തിച്ചു. അവസാന ഓവറിൽ 10 റൺസ് ആയിരുന്നു ബാംഗ്ലൂരിനു വേണ്ടിവരുന്നത്. ഇന്ത്യൻ താരം അർശദീപ് സിംഗിന്റെ ആദ്യ പന്തിൽ സ്കൂപ്പ് ചെയ്തു ഫൈൻ ലെഗിന് മുകളിലൂടെ കാർത്തിക് സിക്സറിനു പകർത്തി. രണ്ടാം പന്ത് വൈഡായി. മൂന്നാമത്തെ പന്തിൽ കാർത്തിക് സ്ട്രൈറ്റ് ബാക്കിലൂടെ ഫോറും നേടിയാണ് ബാംഗ്ലൂരിനെ തകർപ്പൻ വിജയത്തിലേക്ക് എത്തിച്ചത്. അതിൻറെ വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *