Categories
Cricket Latest News Video

എന്ത് കൊണ്ട് ഭുവിക്ക് ലാസ്റ്റ് ഓവർ കൊടുത്തില്ല ,കാരണം തുറന്നു പറഞ്ഞു രോഹിത് ശർമ : വിഡിയോ കാണാം

ഇന്ത്യയും വെസ്റ്റ്ഇൻഡീസുമായുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ വിൻഡീസിനു 5 വിക്കറ്റിന്റെ വിജയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 138 എന്ന ചെറിയ ടോട്ടലിൽ ഒതുക്കിയ വിൻഡീസ് അനായാസം ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ത്യൻ ബോളർമാരുടെ മികവ് കളി അവസാന ഓവർ വരെ എത്തിച്ചു, ഒരു പക്ഷെ 160 നു മുകളിൽ സ്കോർ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ,

അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് ആയിരുന്നു വിൻഡീസിനു വേണ്ടിയിരുന്നത് 19ആം ഓവർ എറിഞ്ഞ അർഷ്ദീപ് സിംഗ് 6 റൺസ് മാത്രം വഴങ്ങി റോവ്മാൻ പവലിന്റെ വിക്കറ്റും സ്വന്തമാക്കിയപ്പോൾ വിൻഡീസ് സമ്മർദ്ദത്തിലായി, അവസാന ഓവർ നായകൻ രോഹിത് ശർമ പരിചയ സമ്പന്നനായ ഭുവനേശ്വർ കുമാറിന് നൽകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്, 2 ഓവർ ബോൾ ചെയ്ത ഭുവനേശ്വർ 12 റൺസ് മാത്രമായിരുന്നു വിട്ട് നൽകിയത്, എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ബോൾ ചെയ്യാൻ എത്തിയത് പുതുമുഖ താരം ആവേശ് ഖാൻ ആയിരുന്നു,

പക്ഷെ ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച പ്രതീക്ഷ നിറവേറ്റാൻ ആവേശിനു കഴിഞ്ഞില്ല ആദ്യ ബോൾ തന്നെ നോ ബോൾ ആയപ്പോൾ കാര്യങ്ങൾ വിൻഡീസിനു അനുകൂലമായി ഫ്രീ ഹിറ്റ്‌ ബോളിൽ സിക്സർ പറത്തിയ ഡെവൺ തോമസ് അടുത്ത പന്തിൽ ഫോർ അടിച്ച് വിൻഡീസിനെ വിജയത്തിലെത്തിച്ചു,

ഭുവനേശ്വർ കുമാറിന് ഓവർ ഉണ്ടായിട്ടും നിർണായക ഓവർ ആവേശ് ഖാന് നൽകിയതിന്റെ കാരണം മത്സര ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രോഹിത് നൽകി “ഭുവനേശ്വർ എന്താണെന്നും അദ്ദേഹത്തിന്റെ കഴിവ് എന്താണെന്നും നമുക്ക് അറിയാവുന്നതാണ് പക്ഷെ അർഷ്ദീപിനും ആവേശ് ഖാനും ഇത്തരം ഘട്ടങ്ങളിൽ അവസരം നൽകുക എന്നതും പ്രാധാന്യമേറിയ കാര്യമാണ് ഐ.പി.എൽ മത്സരങ്ങളിൽ ഇരുവരും ഡെത്ത് ഓവറുകളിൽ മികവ് കാണിച്ചിട്ടുള്ളതാണ് ” അത് കൊണ്ട് തന്നെ ഇത്തരം ഘട്ടങ്ങളിൽ അവർക്കും അവസരം നൽകുക എന്നത് ഭാവിയിയിൽ ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല,

യുവതാരങ്ങൾക്ക് രോഹിത് ശർമ എന്ന ക്യാപ്റ്റൻ നൽകുന്ന ഈ പിന്തുണ തികച്ചും മാതൃകാപരമാണ്, ഒരു മത്സരം ജയിക്കുക എന്നതിനപ്പുറത്തേക്ക് ഭാവിയെ മുന്നിൽ കണ്ടാണ് രോഹിത് പല തീരുമാനങ്ങളും എടുക്കുന്നത്, മറ്റ് ക്യാപ്റ്റന്മാരിൽ നിന്നും അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നതും ഇത്തരം തീരുമാനങ്ങളാണ്, ഇത്തരം പരീക്ഷണങ്ങൾ ഭാവിയിൽ ഇന്ത്യൻ ടീമിനെ ശക്തിപ്പെടുത്തുന്നതിൽ സഹായകമാകും എന്നതിൽ തർക്കമില്ല.

https://twitter.com/trollcricketmly/status/1554359165912375296?t=4ZIVJAcnhsBhlIH0S-aCkQ&s=19

ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, രവി ബിഷ്ണോയിക്ക് പകരം ആവേശ് ഖാൻ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചപ്പോൾ ബ്രൂക്ക്‌സിനു പകരം ബ്രാൻഡൺ കിങ്ങും കീമോ പോളിന് പകരം ഡെവൺ തോമസും വിൻഡീസ് നിരയിൽ ഇടം പിടിച്ചു, മത്സരത്തിലെ ആദ്യ ബോളിൽ തന്നെ മക്കോയ് നായകൻ രോഹിത് ശർമയെ അക്കീൽ ഹുസൈന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു, പിന്നാലെ 11 റൺസ് എടുത്ത സൂര്യകുമാർ യാദവും 10 റൺസ് എടുത്ത ശ്രേയസ് അയ്യറും മടങ്ങിയപ്പോൾ ഇന്ത്യ പ്രതിരോധത്തിലായി, പിന്നാലെ വന്ന റിഷഭ് പന്തും ഹർദിക്കും വിൻഡീസ് ബോളർമാരെ ആക്രമിച്ച് കളിച്ചപ്പോൾ സ്കോർബോർഡ് ചലിച്ചു പക്ഷെ മികച്ച തുടക്കം കിട്ടിയെങ്കിലും ഇരുവർക്കും അത് വലിയ സ്കോറിലേക്ക് എത്തിക്കാൻ സാധിച്ചില്ല, ഇടവേളകളില്ലാതെ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇന്ത്യൻ സ്കോർ 138 ൽ അവസാനിച്ചു, 4 ഓവറിൽ 1 മെയ്ഡിൻ ഓവറടക്കം 17 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ മക്കോയ് ആണ് ഇന്ത്യയെ തകർത്തത്, ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് മക്കോയ്,

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനു ഓപ്പണർ ബ്രാൻഡൺ കിങ്ങ് മികച്ച തുടക്കമാണ് നൽകിയത് 52 ബോളിൽ 8 ഫോറും 2 സിക്സും അടക്കം 68 റൺസ് നേടിയാണ് താരം മടങ്ങിയത്, അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ പുറത്താകാതെ 31 റൺസ് നേടി ഡെവൺ തോമസ് വിൻഡീസിനെ വിജയത്തിലെത്തിച്ചു, ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ, ജഡേജ, ഹാർദിക്ക്‌, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി,  ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ ആണ്, 6 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തകർത്ത ഒബേദ് മക്കോയ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Written By: അഖിൽ വി.പി. വള്ളിക്കാട്

Leave a Reply

Your email address will not be published. Required fields are marked *