Categories
Cricket India Latest News Video

ഇന്ത്യക്ക് വൻ തിരിച്ചടി ! കളി പൂർത്തി ആക്കാൻ പറ്റാതെ കളം വിട്ടു രോഹിത് ,അപ്രതീക്ഷിതമായി രോഹിത് ശർമ്മയ്ക്ക് പരുക്ക് :വിഡിയോ കാണാം

ഇന്ത്യ – വെസ്റ്റിൻഡീസ് മൂന്നാം ട്വന്റി ട്വന്റി മത്സരത്തിന്റെ ഇടയിൽ പരിക്ക് പറ്റി മൈതാനത്ത് നിന്ന് പുറത്തേക്ക് മടങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ. പരിക്കിന്റെ കാരണം വ്യക്തമല്ല. കളിക്കളത്തിൽ നിന്ന് മടങ്ങുന്ന വഴി അദ്ദേഹം കൈ കൊണ്ട് പുറം ഭാഗത്ത് പിടിച്ചിരിക്കുന്നത് കാണാൻ സാധിച്ചു.

വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മികച്ച തുടക്കം കുറിച്ചു. ആദ്യ ഓവർ എറിഞ്ഞ ഒബെട്‌ മക്കോയ്‌ സൂര്യകുമാർ യാദവിനെതിരേ രണ്ട് ബൗണ്ടറി വഴങ്ങി. അൽസാരി ജോസഫ് ആണ് രണ്ടാം ഓവർ എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിക്‌സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടിയാണ് രോഹിത് അൽസാരിയെ സ്വാഗതം ചെയ്തത്.

പിന്നീട് നാലാം പന്ത് ഏറിഞ്ഞതിന് ശേഷം എന്തോ അസ്വസ്ഥത തോന്നിയ രോഹിത് ഫിസിയോയെ സഹായത്തിനായി വിളിപ്പിച്ചു. ഒരുപാട് നേരത്തെ ചർച്ചകൾക്ക് ഒടുവിൽ താരം മൈതാനത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചു. അതോടെ ശ്രേയസ് അയ്യർ കളത്തിലിറങ്ങി.

നാലാം പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറി നേടിയ ശ്രമത്തിൽ പുറം ഭാഗത്ത് എന്തെങ്കിലും പ്രശ്നം സംഭവിച്ചു എന്ന് വേണമെങ്കിൽ കരുതാം. പരുക്ക് ഗുരുതരം ഉള്ളതാണോ എന്ന് ഇപ്പൊൾ പറയാൻ കഴിയില്ല. വലിയ കുഴപ്പങ്ങൾ വരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മികച്ചു നിന്നു. അർഷ്ദീപ്‌ സിംഗും ഹാർദിക് പണ്ട്യയും ഒരു വിക്കറ്റ് വീതം നേടി. 50 പന്തിൽ 73 റൺസ് നേടിയ കൈൽ മെയേഴ്സ് വിൻഡീസ് സ്കോർ 20 ഓവറിൽ 164 റൺസ് എടുക്കാൻ നിർണായകമായ സംഭാവന ചെയ്തു.

ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്. ആദ്യ മത്സരത്തിൽ 68 റൺസിനായിരുന്നു ഇന്ത്യയുടെ ആധികാരിക വിജയം. രണ്ടാം മത്സരത്തിൽ 4 വിക്കറ്റിന് ഇന്ത്യയെ കീഴടക്കി വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും ലീഡ് നേടാൻ നിർണായകമായ അവസരമാണ്.

അപ്രതീക്ഷിതമായി രോഹിത് ശർമ്മയ്ക്ക് പരുക്ക്; റിട്ടയേർഡ് ഹർട്ട് വിഡിയോ കാണാം :

https://twitter.com/trollcricketmly/status/1554541119047774209?t=NA2vD28miCTodrr7-aqaHQ&s=19

Leave a Reply

Your email address will not be published. Required fields are marked *