Categories
Cricket Latest News Malayalam Video

ഇത് നമ്മുടെ എബിഡി! വീണ്ടും 360° ഷോട്ടുകളുമായി സൂര്യ , എല്ലാ ഷോട്ടുകളുടെയും ഫുൾ വിഡിയോ ഒറ്റ നോട്ടത്തിൽ ,

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഉള്ള മൂന്നാം T20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം.ഓപ്പണിംഗ് ഇറങ്ങിയ സൂര്യ കുമാറിൻ്റെ 76 റൺസിൻ്റെ പിൻബലത്തിൽ ആണ് ഇന്ത്യ ഈ ജയം സ്വന്തമാക്കിയത്. ഇതോട് കൂടി 2-1 എന്ന നിലയിൽ ഇന്ത്യ ആണ് ഇപ്പൊൾ മുന്നിട്ട് നിൽക്കുന്നത്.

വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മികച്ച തുടക്കം ആയിരുന്നു രോഹിത് ശർമയും സൂര്യയും നൽകിയത്. ആദ്യ ഓവർ എറിഞ്ഞ ഒബെട്‌ മക്കോയ്‌ സൂര്യകുമാർ യാദവിനെതിരേ രണ്ട് ബൗണ്ടറി വഴങ്ങി. അൽസാരി ജോസഫ് ആണ് രണ്ടാം ഓവർ എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിക്‌സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടിയാണ് രോഹിത് അൽസാരിയെ സ്വാഗതം ചെയ്തത്.

പിന്നീട് നാലാം പന്ത് ഏറിഞ്ഞതിന് ശേഷം എന്തോ അസ്വസ്ഥത തോന്നിയ രോഹിത് ഫിസിയോയെ സഹായത്തിനായി വിളിപ്പിച്ചു. ഒരുപാട് നേരത്തെ ചർച്ചകൾക്ക് ഒടുവിൽ താരം മൈതാനത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചു.

ശേഷം വന്ന ശ്രേയസ് അയ്യർ സൂര്യ കുമാറിന് കൂട്ടായി നിന്ന് 27 പന്തിൽ നിന്ന് 24 റൺസ് എടുത്തു .
ഹർധിക് പാണ്ട്യക്ക് വേണ്ട രീതിയിൽ തിളങ്ങാൻ ആയില്ല ,6 പന്തിൽ നിന്ന് 4 റൺസ് മാത്രം ആണ് താരത്തിന് നേടാൻ ആയത്.

ഇന്ത്യന്‍ സ്കോര്‍ 135 ആയപ്പോഴാണ് സൂര്യകുമാര്‍ മടങ്ങിയത്. അപ്പോഴേക്കും ഇന്ത്യ വിജയ തീരം അടുത്തിരുന്നു. 26 ബോളിൽ നിന്ന് 33 റൺസ് എടുത്ത പന്ത് ആണ് ഇന്ത്യക്ക് വേണ്ടി ഫിനിഷർ റോൾ ഏറ്റെടുത്തത്.ഇന്ത്യക്ക് വേണ്ടി ഹൂഡ 7 ബോളിൽ 10 റൺസ് എടുത്തു.വെസ്റ്റ് ഇൻഡീസിന് വേണ്ടി ഡൊമിനിക് , ഹോൾഡർ, ഹോസൈൻ ,എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി .

44 പന്തിൽ എന്ന് 8 ഫോറുകളും 4 സിക്സുകളും ഉൾപ്പെടെ ആണ് സൂര്യ 76 റൺസ് നേടിയത്.ഇതിൽ മനോഹരമായ ഒരുപാട് ഷോട്ടുകളും ഉണ്ടായിരുന്നു.

ഇന്ത്യയുടെ ഡിവില്ലെയ്സ് എന്നാണ് ആരാധകര് സൂര്യയെ വിശേഷിപ്പിക്കുന്നത്. ഇതിനോട് 100 % നീതി പുലർത്തുന്ന രീതിയിൽ ഉള്ള ഷോട്ടുകൾ ആയിരുന്നു സൂര്യ കഴിഞ്ഞ കളിയിൽ കാഴ്ച വെച്ചത്. സൂര്യയുടെ എല്ലാ ഷോട്ടുകളുടെയും വിഡിയോ കാണാം.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മികച്ചു നിന്നു. അർഷ്ദീപ്‌ സിംഗും ഹാർദിക് പണ്ട്യയും ഒരു വിക്കറ്റ് വീതം നേടി. 50 പന്തിൽ 73 റൺസ് നേടിയ കൈൽ മെയേഴ്സ് വിൻഡീസ് സ്കോർ 20 ഓവറിൽ 164 റൺസ് എടുക്കാൻ നിർണായകമായ സംഭാവന ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *