Categories
Cricket Latest News Malayalam

ക്രിക്കറ്റ്‌ പ്രേമികൾക്ക് സന്തോഷ വാർത്ത, 2028ലെ ഒളിമ്പിക്സിൽ ക്രിക്കറ്റും ഒരു മത്സര ഇനമായേക്കും

ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ നിർണായക നീക്കങ്ങളുമായി ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC), 2028 ലെ ലോസ് ആഞ്ചലസ്‌ ഒളിമ്പിക്സിൽ 28 കായിക ഇനങ്ങളാണ് ഉണ്ടാവുക എന്ന് ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു, ഗെയിംസിനായി പരിഗണിക്കുന്ന 9 കായിക ഇനങ്ങളുടെ പട്ടികയിൽ ഇപ്പോൾ ക്രിക്കറ്റും ഇടം പിടിച്ചിരിക്കുകയാണ്,

ക്രിക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിനെ (I.C.C) ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ക്ഷണിച്ചതിന് തൊട്ടു പിന്നാലെയാണ് ക്രിക്കറ്റിനെയും പട്ടികയിൽ ഉൾപ്പെടുത്തിയത്, ഐ.ഒ.സി. യുടെ മാനദണ്ഡങ്ങൾ  പാലിച്ചെങ്കിൽ മാത്രമേ ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപെടുത്താൻ ആവുകയുള്ളു, അന്തിമ തീരുമാനം 2023 ൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ യോഗത്തിൽ ഉണ്ടാകും,

1900 ത്തിൽ നടന്ന പാരിസ് ഒളിമ്പിക്സിൽ മാത്രമാണ് ക്രിക്കറ്റ്‌ ഒരു കായിക ഇനമായി ഒളിമ്പിക്‌സിൽ അരങ്ങേറിയത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ്‌ ഏറെ കാലത്തിനു ശേഷം ഇടം പിടിച്ചിരുന്നു, ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ശ്രീലങ്ക, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ബാർബഡോസ്, എന്നീ 8 രാജ്യങ്ങളുടെ വനിതാ ക്രിക്കറ്റ്‌ ടീം ട്വന്റി-20 ഫോർമാറ്റിൽ ആണ് ഗെയിംസിൽ മാറ്റുരക്കുന്നത്, ഇംഗ്ലണ്ടിലെ ബിർമിങ്ങാമിൽ ഓഗസ്റ്റ് 7നാണ് ഫൈനൽ മത്സരം നടക്കുക.

Written By: അഖിൽ വി. പി. വള്ളിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *