Categories
Cricket Malayalam Video

ഇപ്പോൾ ഇന്ത്യയുടെ ഹർദിക് പാണ്ഡ്യ ഞാൻ തന്നെ; രസകരമായ മറുപടിയുമായി താരം :വിഡിയോ

ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിനിടെ പ്രശസ്ത മാധ്യമ പ്രവർത്തകൻ വിമൽ കുമാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുമായി ഒരു അഭിമുഖം നടത്തിയിരുന്നു. വളരെ രസകരമായാണ് ഹർദിക് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. എനിക്ക് ജാക് കാലിസ്സിനെ പോലെ ആകണം എന്ന ഹാർദിക്കിന്റെ ഒരു മുൻ പ്രസ്താവനയെ കുറിച്ച് ചോദിക്കുമ്പോൾ പാണ്ഡ്യയുടെ റിയാക്ഷൻ കാണാം.

വിലകൂടിയ വാച്ചുകളും ടാറ്റൂകളും മുന്തിയ ഇനം ഫാഷൻ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഒരു താരമാണ് ഹർദിക് പാണ്ഡ്യ. വളരെ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന പാണ്ഡ്യ സഹോദരന്മാരുടെ ഉയർച്ച വളരെ പെട്ടന്നായിരുന്നു. ഐപി‌എൽ ടീമായ മുംബൈ ഇന്ത്യൻസ് ലേലത്തിൽ എടുത്ത്തോടെ ബറോഡ ടീമിനായി ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന ഇരുവരുടെയും തലവര മാറി.

ഇപ്പോൾ ഇന്ത്യൻ വൈറ്റ് ബോൾ ടീമിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. വളരെ കാലത്തോളം പരിക്കിന്റെ പിടിയിലായി ടീമിലെ സ്ഥാനം നഷ്ടപ്പെട്ട ഹാർദിക് കഴിഞ്ഞ സീസണിലെ ഐപിഎൽ കിരീടം നേടിയാണ് മികച്ച ഒരു തിരിച്ചുവരവ് നടത്തിയത്. മെഗാ താര ലേലത്തിനു മന്നോടിയായി മുംബൈ ഇന്ത്യൻസ് താരത്തെ ടീമിൽ നിലനിർത്താതിരുന്നപ്പോൾ പുതുതായി രൂപീകരിച്ച ഗുജറാത്ത് ടൈറ്റെൻസ്‌ ടീമിന്റെ നായകനായി കളിക്കാൻ അവസരം ലഭിച്ചു. എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ ചാമ്പ്യൻമാരാക്കി. ബാറ്റുകൊണ്ടും ബോളുകൊണ്ടും നിർണായക സംഭാവനകൾ നൽകിയ അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ ഇത് ധാരാളമായിരുന്നു.

ഐപിഎല്ലിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത പാണ്ഡ്യ അയർലൻഡ് പര്യടനത്തിനുള്ള ടീമിന്റെ നായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി താരതമ്യേന ഒരു യുവനിരയെയാണ്‌ ഇന്ത്യ അയച്ചത്. ഹർദിക്കിന്റെ നായകത്വത്തിൽ ഇരു മത്സരങ്ങളും ജയിച്ച ടീം പിന്നീട് ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോഴും ഹർദിക് തന്റെ മികവ് തുടർന്നു. ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ പാണ്ഡ്യയായിരുന്നു.

ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക് കാലിസ് എങ്ങനെയാണോ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തന്റെ ടീമിനെ ഒരുപാട് മത്സരങ്ങളിൽ വിജയിപ്പിച്ചത്, അതു പോലെ എനിക്ക് ഇന്ത്യയെയും വിജയിപ്പിക്കുന്ന താരമാകണം എന്ന് പണ്ട് ഒരു അഭിമുഖത്തിൽ ഹാർദിക് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് വിമൽ കുമാർ ചോദിക്കുകയാണ്, ഇപ്പൊൾ താങ്കൾ ഇന്ത്യയുടെ ഹർദിക് പാണ്ഡ്യയായോ എന്ന്. അപ്പോൾ ഒരു ചെറു പുഞ്ചിരി തൂകി ഹാർദ്ദിക് പറയുന്നു, അത് നിങ്ങൾക്ക് തീരുമാനിക്കാം, എനിക്കറിയില്ല, എന്റെ പേരാണ് ഹർദിക് പാണ്ഡ്യ, അതു കൊണ്ടുതന്നെ എനിക്ക് മറ്റൊരാളായി അറിയപ്പെടണ്ട.

വിഡിയോ കാണാം :

ഞാൻ എപ്പോഴും എന്റെ ടീമിനായി കഴിവിന്റേ പരമാവധി നൽകാൻ ശ്രമിക്കുന്നു. ഇപ്പോൾ ഞാൻ ചെയ്യുന്നതുപോലെ ടീമിലെ മറ്റൊരാളും ചെയ്യുന്നില്ല എങ്കിൽ നിങ്ങൾക്ക് തീരുമാനിക്കാം, ഞാൻ ഇന്ത്യയുടെ ഒരു ഓൾറൗണ്ടർ ആയെന്ന്, ഹാർദിക് കൂട്ടിച്ചേർത്തു. കെ എൽ രാഹുലിന് പരിക്ക് മൂലം പുറത്തായപ്പോൾ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ആണ് ബിസിസിഐ വൈസ് ക്യാപ്റ്റൻ ആയി നിയമിച്ചത്. എങ്കിലും സ്വന്തം ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്ന പന്തിനെ നീക്കി ഇപ്പോൾ നടക്കുന്ന വെസ്റ്റിൻഡീസ് പരമ്പരയിൽ ഹർദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. തുടർന്ന് വരുന്ന ഏഷ്യ കപ്പിലും ട്വന്റി ട്വന്റി ലോകകപ്പിലും ഒരുപക്ഷെ ഹാർദിക് തന്നെ വൈസ് ക്യാപ്റ്റൻ ആയി തുടരും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *