ഫ്ലോറിഡ: വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള നാലാം ട്വന്റി-20 മത്സരത്തിൽ ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത് ശ്രേയസ്സ് അയ്യർക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി,
സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ പറഞ്ഞപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആരവം അമേരിക്കയിലും ആവർത്തിച്ചത് ശ്രദ്ധേയമായി, കരിയറിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവിന് ഒരുപാട് ആരാധകർ ലോകമെമ്പാടും ഉണ്ട് എന്നത് ക്രിക്കറ്റ് പ്രേമികൾക്ക് അദ്ദേഹത്തിനോടുള്ള ഇഷ്ടം വെളിവാക്കുന്നതാണ്,
5 മത്സരങ്ങളുള്ള പരമ്പരയിൽ 2-1 ന് ഇന്ത്യ മുന്നിലാണ്, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ വിൻഡീസിന് നിർണായകമാണ്.നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു,
പിന്നീട് 44 റൺസ് എടുത്ത് റിഷഭ് പന്തും പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്സും അടക്കം 30* റൺസ് എടുത്ത സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20* റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അക്സർ പട്ടേലും ഇന്ത്യൻ സ്കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു, വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതം നേടി.
Written By : അഖിൽ. വി.പി. വള്ളിക്കാട്.