Categories
Latest News

പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ വ്യത്യസ്തമായ ആഘോഷവുമായി രോഹിത് ; കയ്യടിച്ച് ക്രിക്കറ്റ് ലോകം; വീഡിയോ

ഫ്ലോറിഡയിൽ നടന്ന നാലാം ടി20 മത്സരത്തിൽ ഇൻഡീസിനെ 59 റൺസിന് പരാജയപ്പെടുത്തി പരമ്പര  3-1 ന് സ്വന്തമാക്കി ഇന്ത്യ.  192 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 132 റൺസിന് പുറത്തായി. 2 വിക്കറ്റ് വീഴ്ത്തി 4 ഓവറിൽ വെറും 17 റൺസ് വഴങ്ങിയ ആവേശ് ഖാനാണ് കളിയിലെ താരം. 8 പന്തിൽ 24 റൺസ് നേടിയ ക്യാപ്റ്റൻ പൂരനാണ് ടോപ്പ് സ്‌കോറർ. ഇന്ത്യൻ നിരയിൽ അർഷ്ദീപ് സിങ് 3 വിക്കറ്റും രവി ബിഷ്നോയ്‌ അക്‌സർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തിയിട്ടുണ്ട്.

നേരത്തെ,
റിഷഭ് പന്ത് 31 പന്തിൽ 44 റൺസുമായി തിളങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് ഉയർത്തുകയായിരുന്നു. രോഹിത് ശർമ്മയും സൂര്യകുമാർ യാദവും വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയതിന് ശേഷം പന്ത് ഇന്ത്യയുടെ ഇന്നിംഗ്‌സ് കെട്ടിപടുക്കുകയായിരുന്നു. 

16 പന്തിൽ 33 റൺസ് എടുത്ത രോഹിതിനെ  അകേൽ ഹൊസൈൻ ക്ലീൻ ബൗൾഡ് ചെയ്തു, അതേസമയം സൂര്യകുമാർ യാദവ് 14 പന്തിൽ 24 റൺസെടുത്തപ്പോൾ അൽസാരി ജോസഫിന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി. 23 പന്തിൽ 30 നേടി സഞ്ജുവും 8 പന്തിൽ 20 റൺസെടുത്ത് അക്‌സർ പട്ടേലും തങ്ങളുടെ റോൾ ഭംഗിയാക്കി.

വിജയത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ ആഘോഷങ്ങളിൽ മുഴുകിയപ്പോൾ, സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരോട് ഹൃദയസ്പർശിയായ ആംഗ്യത്തിലൂടെ രോഹിത് ഹൃദയം കീഴടക്കിയിരിക്കുകയാണ്.  മത്സരത്തിന്റെ തുടക്കം മുതൽ ആവേശത്തോടെയുണ്ടായിരുന്ന ഒരു കൂട്ടം പിന്തുണക്കാരെ രോഹിത് ഹൈ-ഫൈവ് ചെയ്താണ് പരമ്പര ആഘോഷമാക്കിയത്. സോഷ്യൽ മീഡിയയിൽ വൻ കയ്യടി നേടാനും ഇടയായി.

അതേസമയം മത്സര ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ പൂർണ തൃപ്തനാണെന്ന് രോഹിത് വെളിപ്പെടുത്തി. “സാഹചര്യങ്ങൾ എളുപ്പമായിരുന്നില്ല, പക്ഷേ ഞങ്ങൾ മികച്ച സ്‌കോറിലെത്തി. ബാറ്റിങ്ങിൽ മികച്ച് നിന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. പിച്ച് വളരെ മന്ദഗതിയിലായിരുന്നു, ഞങ്ങളുടെ ബൗളർമാർ  അവരുടെ നേട്ടത്തിനായി അത് ഉപയോഗിച്ചു. ഇന്ന് ജയിക്കാൻ ഞങ്ങൾ മികച്ച രീതിയിൽ തന്നെയാണ് കളിച്ചത്.  ബാറ്റർമാർ ശരിക്കും മിടുക്കന്മാരായിരുന്നു, ബൗളർമാർ ജോഡികളായി പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തി.  അത് വെസ്റ്റ് ഇൻഡീസിന്റെ സ്കോറിങ്ങിന് ബ്രേക്കിട്ടു.” രോഹിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *