ഇന്ത്യയും സിംബാബ് വെയുമായുള്ള ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ. എൽ. രാഹുൽ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബോളർമാരുടെ പ്രകടനം, മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ സിംബാബ് വെയുടെ ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല.
ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോൾ മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് വന്നു. പരിക്ക് മൂലം ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ദീപക് ചഹർ തന്റെ തിരിച്ചു വരവ് സിംബാബ് വെയുടെ ഓപ്പണിങ്ങ് ബാറ്റർമാരെ പുറത്താക്കിക്കൊണ്ടാണ് ആഘോഷിച്ചത്.
ഏഴാം ഓവറിൽ സിംബാവെയുടെ ഓപ്പണർ ഇന്നസെന്റ് കൈയ്യയെ സഞ്ജു സാംസന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.
പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന്റെ ബാറ്റിൽ കൊണ്ട പന്ത് ആദ്യ ശ്രമത്തിൽ സഞ്ജു സാംസൺ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നാൽ രണ്ടാം ശ്രമത്തിൽ സഞ്ജുവിന് പിഴച്ചില്ല,
സ്റ്റമ്പിന് പിറകിൽ വീണ്ടും സൂപ്പർമാൻ ആയി മാറി സഞ്ജു : വീഡിയോ കാണാം
വിക്കറ്റ് കീപ്പിങ്ങിലെ സഞ്ജുവിന്റെ ഈ മികവ് പല ക്രിക്കറ്റ് കമന്റെറ്റർമാറും മുൻ കളിക്കാരും വാനോളം പുകഴ്ത്തിയിട്ടുള്ളതാണ്, വിൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ പല മത്സരങ്ങളിലും സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് പാടവം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.