Categories
Uncategorized

സൂപ്പർമാൻ ഫ്രം കേരള ! ഒറ്റ കൈ കൊണ്ട് പറന്നു പിടിച്ചു സഞ്ജു സാംസൺ ; വൈറൽ വീഡിയോ കാണാം

ഇന്ത്യയും സിബാബ് വെയുമായുള്ള രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ  കെ. എൽ. രാഹുൽ ബോളിങ്ങ്  തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണയും ടോസ്സിന്റെ ഭാഗ്യം ഇന്ത്യൻ നായകന് തന്നെ ആയിരുന്നു, പരിക്കിന്റെ പിടിയിൽ ആയി ഏറെ കാലത്തിനു ശേഷം കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തി മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യയുടെ ഫാസ്റ്റ് ബോളർ ദീപക് ചഹറിനു വീണ്ടും പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി ചഹറിനു പകരം ശാർദുൽ താക്കൂർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു.

ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ സിബാബ് വെൻ ഓപ്പണിങ്ങ് ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി, ഒമ്പതാം ഓവറിൽ സിറാജ് കൈറ്റാനോയെ(7) പുറത്താക്കി കൊണ്ട് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, ബാറ്റിൽ കൊണ്ട പന്ത് വലത് വശത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈയിൽ ഒതുക്കുകയായിരുന്നു സഞ്ജു സാംസൺ,

കമന്റേറ്റർമാർ താരത്തിന്റെ ഈ ക്യാച്ചിനെ ഏറെ പ്രസംസിച്ചു,സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് പാടവം പലപ്പോഴും ഇന്ത്യക്ക് പല മത്സരങ്ങളിലും മുതൽക്കൂട്ട് ആകാറുണ്ട്, നിലവിലെ ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരിൽ ഏറ്റവും നന്നായി ആ ജോലി ചെയ്യുന്നത് സഞ്ജു ആണെന്ന് നിസംശയം പറയാനാകും, കഴിഞ്ഞ കുറേ മത്സരങ്ങളിലായി സഞ്ജു അത് തെളിയിച്ച് കൊണ്ടേയിരിക്കുകയാണ്.

https://twitter.com/cricket82182592/status/1560908200106344448?t=nkSg3N_HLQ79X-1KtApbkw&s=19

പന്ത്രണ്ടാം ഓവറിൽ ശാർദുൽ താക്കൂർ ഇന്നസെന്റ് കൈയ്യയെയും (16) ചക്ബയെയും (2) പുറത്താക്കിക്കൊണ്ട് സിബാബ് വെയെ സമ്മർദ്ദത്തിലാക്കി, മാധവേരയെ (2) പ്രസിദ് കൃഷ്ണ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചപ്പോൾ സിക്കന്ദർ റാസയെ (16) കുൽദീപ് യാദവും വീഴ്ത്തിയപ്പോൾ 72/5 എന്ന നിലയിൽ സിബാബ് വെയുടെ മുൻനിര തകർന്നു.

സമ്മർദ്ദ ഘട്ടത്തിലും ആക്രമിച്ച് കളിച്ചു കൊണ്ട് സീൻ വില്യംസ് സിബാബ് വെക്ക് പ്രതീക്ഷ നൽകിയെങ്കിലും 42 റൺസ് എടുത്ത വില്യംസിനെ പാർട്ട്‌ ടൈം സ്പിന്നറായ ദീപക് ഹൂഡ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *