Categories
India Latest News

ഗിലിനെ ഒഴിവാക്കി സ്വയം ഓപ്പണിങ്ങിൽ ധവാനൊപ്പം എത്തി രാഹുൽ ; ഒടുവിൽ 1 റൺസ് നേടി മടക്കം ; വീഡിയോ

രണ്ടാം ഏകദിന മത്സരത്തിൽ 161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി കഴിഞ്ഞ കളിക്ക് വിപരീതമായി ഓപ്പണിങ്ങിൽ ധവാൻ ഒപ്പം ക്യാപ്റ്റൻ കെഎൽ രാഹുലായിരുന്നു എത്തിയത്. കഴിഞ്ഞ മത്സരത്തിൽ ഓപ്പണിങ് കൂട്ടുകെട്ട് തകരാതെയാണ് ഗിലും ധവാനും ചേർന്ന് 190 റൺസ് ചെയ്‌സ് ചെയ്തത്. എന്നാൽ ഇത്തവണ ഓപ്പണിങ്ങിൽ എത്തിയ രാഹുലിന് 1 റൺസ് മാത്രം നേടി മടങ്ങേണ്ടി വന്നു.

രണ്ടാം ഓവറിലെ നാലാം പന്തിൽ ന്യാചിയുടെ ഡെലിവറി ഫ്ലിക് ഷോട്ടിന് ശ്രമിച്ച രാഹുലിന് പിഴക്കുകയായിരുന്നു, പാഡിൽ തട്ടിയ പന്തിൽ സിംബാബ്‌വെ അപ്പീൽ ചെയ്തു അമ്പയർ ശരിവെക്കുകയും ചെയ്തു. ഓണ്ഫീൽഡ് അമ്പയറിന്റെ വിധി ചലഞ്ച് ചെയ്ത് രാഹുൽ തേർഡ് അമ്പയറെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായിരുന്നില്ല. ഇതോടെ കടുത്ത നിരാശയോടെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. 

നേരെത്തെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെയെ ഇന്ത്യൻ ബൗളർമാർ 161 റൺസിൽ എറിഞ്ഞൊതുക്കുകയായിരുന്നു. 42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണു സിംബാബ്‍വെയുടെ ടോപ് സ്കോറർ. റിയാൻ ബുള്‍ 47 പന്തിൽ 39 റൺസെടുത്തു പുറത്താകാതെ നിന്നു.ഇന്ത്യയ്ക്ക് വേണ്ടി താക്കൂർ 3 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, അക്സർ പട്ടേൽ‌, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ആദ്യ മത്സരത്തില്‍ സിംബാബ്‌വെ ഉയർത്തിയ 190 വിജയലക്ഷ്യം ഓപ്പണിങ് കൂട്ടുകെട്ട് തകരാതെ ഇന്ത്യ ചെയ്‌സ് ചെയ്തിരുന്നു. 10 വിക്കറ്റിന് ജയിച്ചപ്പോള്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (81), ശുഭ്മാന്‍ ഗില്‍ (82) എന്നിവര്‍ക്ക് മാത്രമാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. പരമ്പരയിൽ ശേഷിക്കുന്ന അവസാന മത്സരം 22നാണ്.

https://twitter.com/indian_sportstv/status/1560945152981536768?t=_2gmxorOzXcKRVU7NdbvLQ&s=19

Leave a Reply

Your email address will not be published. Required fields are marked *