Categories
Uncategorized

ധോണി ആവാൻ ഉള്ള മൈൻഡ് ആണോ ?സിക്സ് അടിച്ചു ഫിനിഷ് ചെയ്തു സഞ്ജു സാംസൺ ! വീഡിയോ കാണാം

ഇന്ത്യയും സിംബാബ് വെയുമായുള്ള രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റ് ജയം, ജയത്തോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര 1 മത്സരം ശേഷിക്കെ 2-0 നു ഇന്ത്യ സ്വന്തമാക്കി.

വിക്കറ്റ് കീപ്പിങ്ങിൽ 3 ക്യാച്ചും ഒരു റൺ ഔട്ടും, കൂടാതെ ബാറ്റിനിറങ്ങിയപ്പോൾ 39 പന്തിൽ 3 ഫോറും 4 കൂറ്റൻ സിക്സറും അടക്കം പുറത്താകാതെ 43* നേടി സഞ്ജു സാംസൺ ഇന്നത്തെ മത്സരം അവിസ്മരണീയമാക്കി, പതുക്കെ തുടങ്ങിയ സഞ്ജു ക്രീസിൽ നിലയുറപ്പിച്ച ശേഷം തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. വിക്കറ്റിന് പിറകിലും ബാറ്റ് കൊണ്ടും മികച്ച പ്രകടനം നടത്തിക്കൊണ്ട് കളിയിലെ താരമായും സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെട്ടു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ  കെ. എൽ. രാഹുൽ ബോളിങ്ങ്  തിരഞ്ഞെടുക്കുകയായിരുന്നു, പരിക്കിന്റെ പിടിയിൽ ആയി ഏറെ കാലത്തിനു ശേഷം കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തി മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യയുടെ ഫാസ്റ്റ് ബോളർ ദീപക് ചഹറിനു വീണ്ടും പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി ചഹറിനു പകരം ശാർദുൽ താക്കൂർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു.

ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ സിബാബ് വെയുടെ ഓപ്പണിങ്ങ് ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി, ഒമ്പതാം ഓവറിൽ സിറാജ് കൈറ്റാനോയെ(7) പുറത്താക്കി കൊണ്ട് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, ബാറ്റിൽ കൊണ്ട പന്ത് വലത് വശത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈയിൽ ഒതുക്കുകയായിരുന്നു സഞ്ജു സാംസൺ, കമന്റേറ്റർമാർ താരത്തിന്റെ ഈ ക്യാച്ചിനെ ഏറെ പ്രസംസിച്ചു,സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് പാടവം പലപ്പോഴും ഇന്ത്യക്ക് പല മത്സരങ്ങളിലും മുതൽക്കൂട്ട് ആകാറുണ്ട്,

നിലവിലെ ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരിൽ ഏറ്റവും നന്നായി ആ ജോലി ചെയ്യുന്നത് സഞ്ജു ആണെന്ന് നിസംശയം പറയാനാകും, കഴിഞ്ഞ കുറേ മത്സരങ്ങളിലായി സഞ്ജു അത് തെളിയിച്ച് കൊണ്ടേയിരിക്കുകയാണ്.

പന്ത്രണ്ടാം ഓവറിൽ ശാർദുൽ താക്കൂർ ഇന്നസെന്റ് കൈയ്യയെയും (16) ചക്ബയെയും (2) പുറത്താക്കിക്കൊണ്ട് സിബാബ് വെയെ സമ്മർദ്ദത്തിലാക്കി, മാധവേരയെ (2) പ്രസിദ് കൃഷ്ണ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചപ്പോൾ സിക്കന്ദർ റാസയെ  (16) കുൽദീപ് യാദവും വീഴ്ത്തിയപ്പോൾ 72/5 എന്ന നിലയിൽ സിബാബ് വെയുടെ മുൻനിര തകർന്നു.

സമ്മർദ്ദ ഘട്ടത്തിലും ആക്രമിച്ച് കളിച്ചു കൊണ്ട് സീൻ വില്യംസ് സിബാബ് വെക്ക് പ്രതീക്ഷ നൽകിയെങ്കിലും 42 റൺസ് എടുത്ത വില്യംസിനെ പാർട്ട്‌ ടൈം സ്പിന്നറായ ദീപക് ഹൂഡ വീഴ്ത്തി,
42 റൺസ് എടുത്ത വില്യംസ്സും, 39 റൺസ് എടുത്ത റയാൻ ബേൾ ഉം ആണ് സിബാബ് വെൻ സ്കോർ 161 ൽ എങ്കിലും എത്തിക്കാൻ സഹായിച്ചത്, ഇന്ത്യക്കായി ശാർദുൽ താക്കൂർ 3 വിക്കറ്റ് നേടി.

സിക്സ് അടിച്ചു ഫിനിഷ് ചെയ്തു സഞ്ജു സാംസൺ ! വീഡിയോ കാണാം.

https://twitter.com/cricket82182592/status/1561004669618384897?t=mICXDaVC7kQYP8DFOcZdow&s=19
https://twitter.com/cricket82182592/status/1560974732287086592?t=sEeygaLl4M40A-8OE_UQag&s=19

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ വേണ്ടി കഴിഞ്ഞ കളിയിൽ നിന്ന് വ്യത്യസ്തമായി ക്യാപ്റ്റൻ രാഹുൽ ധവാനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തി, പക്ഷെ 1 റൺസ് മാത്രം എടുത്ത രാഹുലിനെ വിക്ടർ നയൂച്ചി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു, മൂന്നാമനായി ക്രീസിലെത്തിയ ശുഭ്മാൻ ഗിൽ കഴിഞ്ഞ മത്സരത്തിലെ ഫോം ആവർത്തിച്ചു, ശിഖർ ധവാനും ആക്രമിച്ച് കളിച്ചതോടെ ഇന്ത്യൻ സ്കോർ വേഗത്തിൽ ചലിച്ചു, പിന്നീട് വന്ന ഇഷാൻ കിഷൻ (6) നിരാശപ്പെടുത്തിയെങ്കിലും ദീപക് ഹൂഡയും (25)
സഞ്ജു സാംസണും (43*) ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു, അവസാന മത്സരം ഓഗസ്റ്റ് 22 നു നടക്കും.
Written By: അഖിൽ വി.പി. വള്ളിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *