മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് മൈതാനത്ത് നടക്കുന്ന ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ജോ റൂട്ടിനെ പുറത്താക്കാൻ നാടകീയ ക്യാച്ചുമായി ദക്ഷിണാഫ്രിക്കൻ താരം സരെൽ ഏർവി. ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ 14 ആം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം.
ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന അപകടകരമല്ലാത്ത ഒരു പന്തിനെ കവറിലൂടെ അതിർത്തി കടത്താനായിരുന്നു റൂട്ട് ശ്രമിച്ചത്. എന്നാൽ പിച്ചിലേ എക്സ്ട്രാ ബൗൺസ് ചതിച്ചു. നല്ലൊരു ഔട് സൈഡ് എഡ്ജിലൂടെ പന്ത് ബാറ്റിലുരസി നേരെ ഒന്നാം സ്ലിപ്പിലേക്ക്. ഫസ്റ്റ് സ്ലിപ്പിൽ ഉണ്ടായിരുന്നത് ദക്ഷിണാഫ്രിക്കൻ ഓപ്പണർ സരേൽ ഏർവീ.
തന്റെ വലതുവശത്തെക്ക് വന്ന പന്തിനെ ഉടനെ കൈപ്പിടിയിലൊതുക്കാൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒന്ന്… രണ്ട്… മൂന്ന്… തവണ കൈയ്യിൽ നിന്നും തെറിച്ച പന്തിനെ അവസാനം കിടന്ന് മുറുകെ പിടിച്ചതോടെയാണ് ദക്ഷിണാഫ്രിക്കൻ താരങ്ങളുടെയും ആരാധകരുടെയും ശ്വാസം നേരെ വീണത്.
കാരണം ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ എത്ര മാത്രം അപകടകാരിയാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് അദ്ദേഹത്തിന്റെ വിക്കറ്റ് നേടാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്. 15 പന്തിൽ 9 റൺസ് എടുത്ത റൂട്ടിനേ കാഗിസോ റബാദയാണ് പുറത്താക്കിയത്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. എങ്കിലും അവരുടെ തുടക്കം തകർച്ചയോടെയായിരുന്നു. 41 റൺസ് എടുക്കുന്നതിനിടെ മൂന്ന് പേരെ നഷ്ടമായ അവർക്ക് പിന്നീടും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. 53.2 ഓവറിൽ 151 റൺസിന് എല്ലാവരും പുറത്തായി. 36 റൺസ് നേടിയ കഗിസോ റബാടയാണ് ടോപ് സ്കോറർ. കീഗൻ പീറ്റർസണും വിക്കറ്റ് കീപ്പർ കൈൽ വേറെയ്‌നും 21 റൺസ് വീതം നേടി. മറ്റാർക്കും 20 റൺസിന് മുകളിൽ സ്കോർ ചെയ്യാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സനും ബ്രോഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ 28 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുത്തിട്ടുണ്ട്. 38 റൺസുമായി ജോണി ബേയർസ്റ്റോയും 17 റൺസുമായി ഓപ്പണർ സാക് ക്രൗളിയുമാണ് ക്രീസിൽ. ദക്ഷിണാഫ്രിക്കൻ ഒന്നാം ഇന്നിംഗ്സ് സ്കോറിന് വെറും 40 റൺസ് മാത്രം പുറകിലാണ് ഇംഗ്ലണ്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്ക് പകരം വീട്ടാനായാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
ചിരി പടർത്തി ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ക്യാച്ച് വീഡിയോ :