Categories
Latest News

ഈ ധാര്‍ഷ്ട്യത്തിന്റെ ഷോട്ട് ഞാൻ ഇഷ്ട്ടപ്പെടുന്നു, കോഹ്ലിയുടെ തകർപ്പൻ ഷോട്ടിന് രോമാഞ്ചം പകർന്ന് കമെന്ററി ; വീഡിയോ

കഴിഞ്ഞ കുറച്ചു കാലമായി പഴയ കോഹ്‌ലിയുടെ നിഴലിൽമാത്രമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. 2 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ പാകിസ്ഥാനെതിരെ കളിക്കളത്തിൽ തിരിച്ചെത്തിയ കോഹ്ലി, 34 പന്തിൽ 3 ഫോറും 1 സിക്‌സും ഉൾപ്പെടെ 35 റൺസാണ് നേടിയത്. 100നോട് അടുത്ത സ്‌ട്രൈക് റേറ്റിലായിരുന്നു ഇന്നിംഗ്സെങ്കിലും കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്ന ഷോട്ടുകൾ ഫോമിൽ തിരിച്ചെത്തുമെന്നതിന്റെ സൂചനകളാണ് നൽകിയത്.

ഇന്നലെ അടിച്ചു കൂട്ടിയ ഓരോ ബൗണ്ടറിക്കും പഴയ ചടുലതയുണ്ടായിരുന്നു. ഇതിൽ ഓരോ ബൗണ്ടറി സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. കോഹ്ലിയുടെ ഷോട്ടിന്റെ ഭംഗി കൊണ്ട് മാത്രമല്ല അതിന് കമെന്റർ നൽകിയ വിവരണം കൂടിയാണ് വീഡിയോ തരംഗമാക്കി മാറ്റിയത്.

“അതൊരു ധാർഷ്ട്യമുള്ള ഷോട്ടായിരുന്നു, കോഹ്ലിയിൽ നിന്ന് ഞാൻ അത് ഇഷ്ട്ടപ്പെടുന്നു. അത് അങ്ങനെയാണ് കളിയ്ക്കേണ്ടത്”, കോഹ്‌ലിയുടെ തകർപ്പൻ ഷോട്ടിന് പിന്നാലെ കമെന്റർ ഇത്തരത്തിൽ വർണ്ണികുന്നതും കാണാം.
5ആം ഓവറിലെ രണ്ടാം പന്തിൽ റൗഫിന്റെ 145 വേഗതയിലുള്ള ഡെലിവറി കുത്തനെ നിന്ന് മിഡ് ഓണിലൂടെ അടിച്ചു കയറ്റുകയായിരുന്നു. 35 റൺസിൽ നിൽക്കേ നവാസിന്റെ പന്തിൽ ക്യാച്ച് നൽകിയാണ് കോഹ്ലി പുറത്തായത്.

അതേസമയം പാകിസ്ഥാനെതിരെ 5 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരം 2 പന്തുകൾ ബാക്കി നിൽക്കെ ഹർദിക് പാണ്ഡ്യ സിക്സ് പറത്തിയാണ് വിജയക്കൊടി പാറിപ്പിക്കുകയായിരുന്നു. 148 വിജയലക്ഷ്യവുമായി ചെയ്‌സിങിന് ഇറങ്ങിയ ഇന്ത്യയെ പാകിസ്ഥാൻ ബൗളർമാർ സമ്മർദ്ദത്തിലാക്കിയെങ്കിലും ജഡേജയുടെയും ഹർദിക്കിന്റെയും കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.

https://twitter.com/wrogn_/status/1563930407577432064?t=4TMW_dV2umuQuutFuClCow&s=19

ഹർദിക് പാണ്ഡ്യ  17 പന്തിൽ 4 ഫോറും 1 സിക്‌സും ഉൾപ്പെടെ 33 റൺസ് നേടി പുറത്താകാതെ നിന്നു. ചെയ്‌സിങിൽ ഹർദികിനൊപ്പം അവസാന ഓവർ വരെ ഉണ്ടായിരുന്ന ജഡേജ 29 പന്തിൽ 35 റൺസ് നേടി. അവസാന ഓവറിൽ ആദ്യ പന്തിൽ ബൗൾഡ് ആവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *