Categories
Cricket IPL 2022 Malayalam Video

പാവം കരഞ്ഞു കൊണ്ടാ പോകുന്നത് ! ഗ്രൗണ്ടിൽ സങ്കടത്തോടെ ശക്കിബും കൂട്ടരും ; വീഡിയോ

ഏഷ്യകപ്പിലെ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള നിർണായക മത്സരത്തിൽ ശ്രീലങ്കക്ക്‌ ത്രസിപ്പിക്കുന്ന ജയം, ഇതോടെ ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പുറത്തായി, നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനോടും 7 വിക്കറ്റിനു പരാജയപ്പെട്ടിരുന്നു, ഇതോടെ കഴിഞ്ഞ ഏഷ്യകപ്പിലെ ഫൈനലിസ്റ്റുകൾ ഗ്രൂപ്പ്‌ ഘട്ടത്തിൽ തന്നെ പുറത്തായി, ഗ്രൂപ്പ്‌ ബി യിൽ നിന്ന് അഫ്‌ഗാനിസ്ഥാനും ശ്രീലങ്കയും സൂപ്പർ ഫോറിലേക്ക് മുന്നേറി.

മത്സരത്തിൽ ടോസ്സ് നേടിയ ശ്രീലങ്ക ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർ ആയി ഇറങ്ങിയ ബംഗ്ലാദേശിന്റെ മെഹിന്ദി ഹസ്സൻ മിറാസ് ആക്രമിച്ച് കളിച്ചതോടെ സ്കോർബോർഡ്‌ വേഗത്തിൽ ചലിച്ചു, പിന്നീട് വിക്കറ്റുകൾ ഇടവേളകളിൽ വീണതോടെ 87/4 എന്ന നിലയിൽ സമ്മർദ്ദത്തിലായി ബംഗ്ലാദേശ്, 5ആം വിക്കറ്റിൽ ആഫിഫ് ഹുസൈനും മുഹമ്മദുല്ലയും ക്രീസിൽ ഒന്നിച്ചതോടെ ബംഗ്ലാദേശ് ഇന്നിങ്ങ്സ് വീണ്ടും കുതിച്ചു, 57 റൺസിന്റെ കൂട്ട്കെട്ട് ഇരുവരും ചേർന്ന് പടുത്തുയർത്തി,അവസാന ഓവറുകളിൽ 9 ബോളിൽ 24 റൺസുമായി മൊസദേക്ക് ഹുസൈനും കത്തിക്കയറിയതോടെ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 183/7 എന്ന മികച്ച നിലയിൽ എത്തി.

https://twitter.com/cricket82182592/status/1565602465688748032?t=CW4AInCgbk6X_BjCOWEflQ&s=19

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക്‌ ഓപ്പണർമാരായ കുശാൽ മെൻഡിസും നിസങ്കയും മികച്ച തുടക്കമാണ് നൽകിയത്, പിന്നീട് തുടരെ വിക്കറ്റുകൾ വീണതോടെ 77/4 എന്ന നിലയിൽ തകർന്നു, തോൽവിയിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ കുശാൽ മെൻഡിസിനൊപ്പം ക്യാപ്റ്റൻ ഷാണകയും ക്രീസിൽ ഒത്തു ചേർന്നത്തോടെ ശ്രീലങ്കൻ ഇന്നിങ്ങ്സിന് ജീവൻ വെച്ചു, 5ആം വിക്കറ്റിൽ 54 റൺസ് കൂട്ടുകെട്ട് ഇരുവരും കൂട്ടിച്ചേർത്തു, എന്നാൽ 60റൺസ് എടുത്ത് ശ്രീലങ്കയെ മുന്നിൽ നിന്ന് നയിച്ച കുശാൽ മെൻഡിസിനെയും ഷാണകയേയും(45) വീഴ്ത്തി ബംഗ്ലാദേശ് കളിയിലേക്ക് തിരിച്ച് വന്നു, പക്ഷെ ശ്രീലങ്ക തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു, വാലറ്റക്കാരായ കരുണരത്നയും അസിത ഫെർണാണ്ടോയും ചേർന്ന് ലങ്കയെ അവിശ്വസിനീയമായ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

https://twitter.com/cricket82182592/status/1565592241191931904?t=OJtmpgvLX2PM1WagNBD-gg&s=19

അമിത ആത്മവിശ്വാസവുമായി ടൂർണമെന്റിനെത്തിയ ബംഗ്ലാദേശിനു അവരുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയായി ഈ തോൽവികൾ, പലപ്പോഴും ജയിക്കുമ്പോൾ നാഗാ ഡാൻസ് പോലത്തെ അവരുടെ “കുപ്രസിദ്ധമായ” ആഘോഷ പ്രകടങ്ങൾ അതിരു കടക്കാറുണ്ട്, മൽസരം ശേഷം ശ്രീലങ്കൻ താരം കരുണരത്ന നാഗാ ഡാൻസ് കളിച്ച് ബംഗ്ലാദേശിന് അവർ മുമ്പ് ശ്രീലങ്കയെ തോൽപിച്ചപ്പോൾ അവർ ആഘോഷിച്ചതിന് അതേ നാണയത്തിൽ ചുട്ട മറുപടി കൊടുത്തു.

https://twitter.com/cricket82182592/status/1565602385493659648?t=oEG3zTNo-VQzjZl-dlwByQ&s=19

Written by: അഖിൽ വി.പി. വള്ളിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *