Categories
Cricket Video

റിവ്യൂ എടുക്കാൻ കൺഫ്യൂഷൻ ആയി ധവാൻ; ഒട്ടും പേടിക്കേണ്ട അത് വിക്കറ്റ് തന്നെ എന്ന് സഞ്ജു.. വീഡിയോ

റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. പത്തോവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ അവർ 42 റൺസ് എടുത്തിട്ടുണ്ട്. അഞ്ച് റൺസ് മാത്രം നേടിയ ഡീ കോക്ക് സിറാജിന്റെ പന്തിൽ ക്ലീൻ ബോൾഡ് ആയി. 25 റൺസ് എടുത്ത മറ്റൊരു ഓപ്പണർ ജനെമാൻ മലാനെ ഷഹബാസ് അഹമദ് വിക്കറ്റിന് മുന്നിൽ കുരുക്കി തന്റെ കന്നി ഏകദിന വിക്കറ്റ് സ്വന്തമാക്കി.

പത്താം ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു മലാനേ പുറത്താക്കിയത്. കാലിൽ കൊണ്ട പന്ത് നേരെ വിക്കറ്റിൽ കൊള്ളും എന്നതുകൊണ്ട് അമ്പയർ ഔട്ട് കൊടുക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഷഹബാസ് കേണ് അപേക്ഷിച്ചിട്ടും അമ്പയർ വീരേന്ദർ ശർമ വിക്കറ്റ് നൽകിയില്ല. കാൽമുട്ടിന് അൽപം മുകളിൽ കൊണ്ടത് കൊണ്ട് അത് റിവ്യൂ കൊടുക്കാൻ നായകൻ ശിഖർ ധവാൻ ശങ്കിച്ച് നിൽക്കുകയായിരുന്നു. അപ്പോഴാണ് മലയാളി താരം വിക്കറ്റ് കീപ്പർ സഞ്ജു വി സാംസൺ വന്ന് പറഞ്ഞത് റിവ്യൂ കൊടുക്കാൻ. സഞ്ജുവിന്റെ വാക്കിന്റെ ബലത്തിൽ ധവാൻ റിവ്യൂ സിഗ്നൽ നൽകുകയായിരുന്നു. ഒടുവിൽ അത് വിക്കറ്റ് തന്നെയായി ലഭിച്ചു.

ആദ്യ മത്സരത്തിൽ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ സഞ്ജു സാംസൺ പുറത്താകാതെ 63 പന്തിൽ നിന്നും 86* റൺസ് നേടിയെങ്കിലും 9 റൺസ് അകലെ കീഴടങ്ങുകയായിരുന്നു. ഇന്നത്തെ മത്സരത്തിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ഋതുരാജ് ഗയ്ക്വാദ്, രവി ബിഷ്‌നോയ് എന്നിവർക്ക് പകരം വാഷിങ്ടൺ സുന്ദറും അരങ്ങേറ്റ താരം ഷഹബാസ് അഹമ്മദ്ദും ടീമിൽ ഇടംപിടിച്ചു. ഇന്നത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പ് അസുഖബാധിതരായി നായകൻ ബാവുമായും ഷംസിയും ഇന്ന് അവർക്കുവേണ്ടി കളിക്കുന്നില്ല. പകരം റീസ ഹെൻറിക്‌സും ബിയോൺ ഫോർട്ട്വിൻ എന്നിവർ ഉൾപ്പെട്ടു. സ്പിന്നർ കേശവ് മഹാരാജ് ആണ് പകരം നായകൻ.

റിവ്യൂ എടുക്കാൻ കൺഫ്യൂഷൻ ആയി ധവാൻ; ഒട്ടും പേടിക്കേണ്ട അത് വിക്കറ്റ് തന്നെ എന്ന് സഞ്ജു.. വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *