ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് 8 റൺസ് ജയം, മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ഓപ്പണർമാരായ അലക്സ് ഹെയിൽസും (84) ബട്ലറും(68) മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്, ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 132 റൺസ് കൂട്ട്കെട്ട് പടുത്തുയർത്തിക്കൊണ്ട് ഇംഗ്ലണ്ടിന് മികച്ച അടിത്തറ നൽകി, ഇരുവരുടെയും അർധസെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ ഇംഗ്ലണ്ട് 208/6 എന്ന നിലയിൽ എത്താറായി, ഓസീസിന് വേണ്ടി 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ നതാൻ ഇല്ലിസ് ബോളിങ്ങിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് ഓപ്പണർ കാമറൂൺ ഗ്രീനിനെ(1) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും അർധ സെഞ്ച്വറിയുമായി ഡേവിഡ് വാർണർ (73) അവരെ മുന്നിൽ നിന്ന് നയിച്ചു, വാർണർക്ക് കൂട്ടായി മറുവശത്ത് മിച്ചൽ മാർഷും (36) ചേർന്നതോടെ ഓസ്ട്രേലിയൻ ഇന്നിങ്ങ്സിനു ജീവൻ വെച്ചു, എന്നാൽ ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലെത്താൻ അതൊന്നും മതിയാകുമായിരുന്നില്ല, മാർക്കസ് സ്റ്റോണിസും (35) മാത്യു വെയിഡും (21) പൊരുതി നോക്കിയെങ്കിലും വിജയത്തിന് 8 റൺസ് അകലെ ആ പോരാട്ടം അവസാനിക്കുകയായിരുന്നു.
മൽസരത്തിലെ പതിനേഴാം ഓവർ ചെയ്യാനെത്തിയ മാർക്ക് വുഡിനെ തന്റെ ക്യാച്ച് എടുക്കുന്നതിൽ തടസ്സം ഉണ്ടാക്കിയ മാത്യു വെയിഡിന്റെ പ്രവർത്തിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വിവാദം സൃഷ്ടിച്ചിരിക്കുന്നത്, മാത്യു വെയിഡ് മനപൂർവം മാർക്ക് വുഡിനെ തള്ളി മാറ്റുന്നത് റിപ്ലേകളിൽ വ്യക്തമായി കാണാം “ഒബ്സ്ട്രാക്കിൾ ദി ഫീൽഡർ” എന്ന് തെളിഞ്ഞിട്ടും അമ്പയർമാർ ഔട്ട് അനുവദിക്കാതിരുന്നത് അമ്പരപ്പിക്കുന്നതായിരുന്നു, ഓസ്ട്രേലിയക്കാർക്ക് ഈ ക്രിക്കറ്റ് നിയമങ്ങൾ ഒന്നും ബാധകം അല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.
Written By: അഖിൽ. വി.പി വള്ളിക്കാട്.
വീഡിയോ :