Categories
Cricket Video

ഹാർദിക് പാണ്ഡ്യ പുറത്തായപ്പോൾ സൂര്യ ചെയ്തത് എന്തായിരുന്നു? ഞെട്ടിത്തരിച്ചു ഇന്ത്യൻ ഫാൻസ്.. വീഡിയോ

ട്വന്റി ട്വന്റി ലോകകപ്പിന് മുമ്പായി ഇന്ത്യ കളിക്കുന്ന രണ്ട് സന്നാഹമത്സരങ്ങളിൽ ഒന്നാമത്തേത് ഇന്നലെ നടന്നു. അതിൽ ടീം ഇന്ത്യ 6 റൺസിന് ഓസ്ട്രേലിയൻ ടീമിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടിയപ്പോൾ ഓസ്ട്രേലിയൻ ഇന്നിങ്സ് 20 ഓവറിൽ 180 റൺസിൽ ഓൾഔട്ടായി അവസാനിച്ചു. നാളെ ന്യൂസിലാന്റിന് എതിരെ ഒരു സന്നാഹമത്സരം കൂടി ഇന്ത്യ കളിക്കുന്നുണ്ട്.

മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടി തിളങ്ങിയ ഓപ്പണർ കെ എൽ രാഹുലിന്റെയും മധ്യനിര താരം സൂര്യകുമാർ യാദവിന്റെയും മികച്ച ഫോം ലോകകപ്പിൽ ഇന്ത്യക്ക് വൻ പ്രതീക്ഷകൾ നൽകുന്നു. ഇതിനുമുൻപ് വെസ്റ്റേൺ ഓസ്ട്രേലിയ ടീമുമായി നടന്ന രണ്ട് പരിശീലന മത്സരങ്ങളിലും ഇരുവരും അർദ്ധ സെഞ്ചുറി നേട്ടം കൈവരിച്ചിരുന്നു. ആദ്യ മത്സരത്തിൽ രാഹുലിന് വിശ്രമം നൽകിയപ്പോൾ സൂര്യയും രണ്ടാം മത്സരത്തിൽ സൂര്യക്ക് വിശ്രമം നൽകിയപ്പോൾ രാഹുലും അർദ്ധ സെഞ്ചുറി നേടി.

ലോകകപ്പിന് മുൻപ് പരുക്കേറ്റ ബൂംറക്ക് പകരം ടീമിൽ എത്തിയ ഷമിയും ഇന്നലെ ഇന്ത്യക്കായി തിളങ്ങി. തുടർച്ചയായ പരിക്കും രണ്ട് തവണ കോവിഡ് ബാധിച്ചതും മൂലം കഴിഞ്ഞ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പ് ടൂർണമെന്റിന് ശേഷം ഷമി ഒരു അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരം പോലും കളിച്ചിരുന്നില്ല. എങ്കിലും യുവതാരങ്ങളുടെ സ്ഥാനത്ത് ഷമിയുടെ അനുഭവസമ്പത്ത്‌ ഗുണം ചെയ്യും എന്ന് മനസ്സിലാക്കിയ സെലക്ടർമാർ ഷമിയെ ടീമിൽ ഉൾപ്പെടുത്തി. ഇന്നലെ അവസാന ഓവർ മാത്രം എറിഞ്ഞ് ഷമി ഇന്ത്യയുടെ വിജയശില്പി ആയിമാറി.

ഇന്ത്യൻ ബാറ്റിങ്ങിന് ഇടയിൽ മറ്റൊരു രസകരമായ സംഭവവും ഉണ്ടായി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പുറത്തായതിന് ശേഷം നോൺസ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന സൂര്യകുമാർ യാദവ് ചെയ്ത ഒരു പ്രവർത്തിയാണ് ഇന്ത്യൻ ആരാധകരെ അമ്പരപ്പിച്ചത്. കെയ്ൻ റിച്ചാർഡ്സൺ എറിഞ്ഞ പതിനാലാം ഓവറിനിടെയായിരുന്നു സംഭവം. നാലാം പന്തിൽ ഒരു അപ്പർകട്ട് ഷോട്ടിന്‌ ശ്രമിച്ച് പാണ്ഡ്യ അഞ്ച് പന്തിൽ വെറും രണ്ട് റൺസ് മാത്രം നേടി ഷോർട്ട് തേർഡ്മാന് ക്യാച്ച് നൽകി മടങ്ങി.

വീഡിയോ :

https://twitter.com/KuchNahiUkhada/status/1581935982466592768?t=g9amh7_ufbZuo3_gBQ63Og&s=19

അതിനുശേഷം സൂര്യകുമാർ പന്തെറിഞ്ഞ റിച്ചാർഡ്സന്റെ അടുത്തെത്തി മുഷ്ടി കൂട്ടിമുട്ടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അത് അനവസരത്തിൽ ആയിപ്പോയെന്നാണ് ആരാധകരുടെ നിരീക്ഷണം. പിന്നീടും ബാറ്റിംഗ് തുടർന്ന സൂര്യ ഒടുവിൽ അവസാന ഓവറിൽ പുറത്തായത് റിച്ചാർഡ്സൺ എറിഞ്ഞ പന്തിൽ തന്നെ ആയിരുന്നു. ഓവറിലെ നാലാം പന്തിൽ അദ്ദേഹത്തിന് റിറ്റേൺ ക്യാച്ച് നൽകി മടങ്ങി. 33 പന്തിൽ 6 ഫോറും ഒരു സിക്സും അടക്കം 50 റൺസ് നേടി അദ്ദേഹം. നന്നായി പന്തെറിഞ്ഞ റിച്ചാർഡ്സൺ നാല് ഓവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി.

ഫുൾ വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *