Categories
Cricket Malayalam

സിനിമയിൽ കാണാത്ത ട്വിസ്റ്റ്! ജയം ആഘോഷിച്ചു കളം വിട്ടു താരങ്ങൾ ,പക്ഷേ തിരിച്ചു വിളിച്ച് അമ്പയർ ,അവസാന ഓവറിലെ നാടകീയ രഗങ്ങൾ ;വീഡിയോ കാണാം

മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും മാറിനിന്ന് സൂര്യൻ കത്തിജ്വലിച്ചുനിന്ന ദിവസത്തിൽ ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തിൽ, ബ്രിസ്ബൈനിലേ ഗാബയിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെക്കെതിരെ ബംഗ്ലാദേശിന് 3 റൺസിന്റെ ആവേശവിജയം. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെ ഒരു റൺസിന് തോൽപ്പിച്ച സിംബാബ്‌വെ അതേ പോരാട്ടവീര്യം ഇന്നും കാഴ്ചവെച്ചതോടെ മത്സരം വാശിയേറിയതായി. ബംഗ്ലാദേശ് ഉയർത്തിയ 151 വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെക്ക് അവസാന ഓവറിൽ വിജയിക്കാൻ 16 റൺസ് വേണ്ടപ്പോൾ അത്യന്തം നാടകീയ നിമിഷങ്ങളാണ് അരങ്ങേറിയത്.

സ്പിന്നർ മോസ്സദേക്ക്‌ ഹുസൈൻ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ലെഗ് ബൈ സിംഗിൾ, രണ്ടാം പന്തിൽ ബ്രാഡ് ഇവാൻസ് ക്യാച്ച് ഔട്ട്. അതോടെ ബംഗ്ലാ ആരാധകരുടെ ആവേശം വാനോളം ഉയർന്നു. എന്നാൽ മൂന്നാം പന്തിൽ ലെഗ് ബൈ ഫോർ പോകുകയും നാലാം പന്തിൽ നഗരാവ പിന്നിലേക്ക് ഒരു പടുകൂറ്റൻ സിക്സ് അടിക്കുകയും ചെയ്തതോടെ ബംഗ്ലാദേശ് ഭയന്നു. പക്ഷേ അഞ്ചാം പന്തിൽ നഗരാവയെ വിക്കറ്റ് കീപ്പർ സ്റ്റമ്പ് ചെയ്തു പുറത്താക്കി. അവസാന പന്തിലും അതേ മാതൃകയിൽ മുസ്സാരബാണിയെയും വിക്കറ്റ് കീപ്പർ പുറത്താക്കിയതോടെ കടുവകൾ വിജയത്തിന്റെ ആഘോഷം തുടങ്ങി. എങ്കിലും അമ്പയർമാർ പരിശോധിച്ചപ്പോൾ കീപ്പർ വിക്കറ്റിന് മുന്നിലേക്ക് വന്ന് പന്ത് പിടിച്ചതായി കണ്ടെത്തി. അതോടെ നോബോൾ വിളിക്കുകയും ചെയ്തു. പക്ഷേ അവരുടെ ഭാഗ്യത്തിന് എക്സ്ട്രാ ബോളിലും സിംബാബ്‌വെക്ക് റൺ നേടാൻ കഴിഞ്ഞില്ല. അതോടെ കടുവകൾക്ക്‌ 3 റൺസ് വിജയം.

വീഡിയോ :

64 റൺസ് എടുത്ത് ടോപ് സ്കോററായ ഷോൺ വില്യംസിനേ പത്തൊമ്പതാം ഓവറിൽ ബംഗ്ലാ നായകൻ ഷക്കിഭ് അൽ ഹസൻ സ്വന്തം ബോളിങ്ങിൽ പറന്നുപിടിച്ചു ഡയറക്ട് ത്രോ എറിഞ്ഞ് റൺ ഔട്ട് ആക്കിയത് മത്സരത്തിലെ നിർണായക നിമിഷമായി. റയാൻ ബൾ 27 റൺസോടേ പുറത്താകാതെ നിന്നു. നാല് ഓവറിൽ വെറും 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടാസ്കിൻ അഹമ്മദ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 71 റൺസ് എടുത്ത ഓപ്പണർ ശാന്റോയുടെ ഇന്നിങ്സ് കരുത്തായപ്പോൾ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *