ട്വന്റി-20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരെ പാക്കിസ്ഥാന് 7 വിക്കറ്റ് ജയം, നാളെ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിലെ വിജയികളെ പാകിസ്താൻ ഫൈനലിൽ നേരിടും, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, കിവീസ് ഓപ്പണിങ് ബാറ്റർ ആയ ഫിൻ അലനെ (4) ഷഹീൻ അഫ്രിഡി തുടക്കത്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി, മികച്ച രീതിയിൽ കളിച്ച് കൊണ്ടിരുന്ന വിക്കറ്റ് കീപ്പർ ഡെവൺ കോൺവെയെ (21) ശദബ് ഖാൻ റൺ ഔട്ട് ആക്കുകയും പിന്നാലെ മികച്ച ഫോമിലുള്ള ഗ്ലെൻ ഫിലിപ്പ്സിനെ (6) മുഹമ്മദ് നവാസ് പുറത്താക്കുകയും ചെയ്തത്തോടെ ന്യൂസിലാൻഡ് 49/3 എന്ന നിലയിൽ ആയി.
എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച വില്യംസണും ഡാരൽ മിച്ചലും പതിയെ കിവീസിനെ മുന്നോട്ട് നയിച്ചു, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 68 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, അർധ സെഞ്ച്വറി നേടിയ മിച്ചലിന്റെ പ്രകടനം ആണ് കിവീസിനെ 150 കടക്കാൻ സഹായിച്ചത്, പാകിസ്താൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ച് റൺ നിരക്ക് ഉയർത്താൻ കിവീസിന് സാധിച്ചില്ല, ഒടുവിൽ നിശ്ചിത 20 ഓവറിൽ 152/4 എന്ന നിലയിൽ ന്യൂസിലാൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ബാബർ അസമും റിസ്വാനും സമ്മാനിച്ചത്, ഇരുവരും അർധ സെഞ്ച്വറികളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ താരതമ്യേന ചെറിയ വിജയ ലക്ഷ്യം പാകിസ്താൻ 5 ബോളുകൾ ശേഷിക്കെ അനായാസം മറി കടന്നു, മത്സരത്തിൽ മിച്ചൽ സാൻട്നർ എറിഞ്ഞ ഏഴാം ഓവറിലെ അവസാന ബോളിൽ വിക്കറ്റിന് മുന്നിൽ ബാബർ അസം കുടുങ്ങിയെങ്കിലും ഫീൽഡ് അമ്പയർ ഔട്ട് അനുവദിച്ചില്ല, തീരുമാനം പുനപരിശോധിക്കാൻ ന്യൂസിലാന്റ് തേർഡ് അമ്പയർക്ക് നൽകിയെങ്കിലും വിക്കറ്റിൽ പതിക്കാതെ ബോൾ ബൗൺസ് ചെയ്ത് പോകുന്നു എന്നാണ് കണ്ടെത്തിയത്, പക്ഷെ സ്പിൻ ബോളറായ മിച്ചൽ സാൻട്നറുടെ ബോൾ ഇത്രത്തോളം ബൗൺസ് ചെയ്യുമെന്നത് അവിശ്വസനീയമായ കാര്യമാണെന്നും ഇത് ഉറപ്പായും ഔട്ട് ആണെന്നും ആണ് ഒരു കൂട്ടം ആരാധകർ പറയുന്നത്.