Categories
Cricket Latest News

പതിവിന് വിപരീതമായി ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി രാഹുൽ; എന്നാൽ രണ്ടാം ഓവറിൽ സംഭവിച്ചത്..വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർ കെ എൽ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ പരുക്കേറ്റ ബാറ്റർ ഡേവിഡ് മലാനും പേസർ മാർക്ക് വുഡിനും പകരം ഫിൽ സാൾട്ടും ക്രിസ് ജോർദാനും ടീമിൽ ഇടംപിടിച്ചു. ഇന്ത്യയാകട്ടെ അവസാന മത്സരത്തിൽ സിംബാബ്‌വെയെ നേരിട്ട അതേ ടീമിനെതന്നെയാണ് ഇറക്കിയിരിക്കുന്നത്. ഇടംകൈയ്യൻ ബാറ്റർ ആണെന്ന മുൻതൂക്കം റിഷഭ് പന്തിന്‌ ടീമിൽ തുടരാൻ കാരണമായി.

ഇന്നത്തെ മത്സരം നടക്കുന്ന അഡ്‌ലൈഡ് ഓവലിൽ ഈ ട്വന്റി ട്വന്റി ലോകകപ്പിൽ ആദ്യമായാണ് ഇംഗ്ലണ്ട് കളിക്കാൻ ഇറങ്ങുന്നത്. എന്നാൽ ബംഗ്ലാദേശിനെ തകർത്ത മത്സരം ഇവിടെ കളിച്ചതിന്റെ പരിചയം ഇന്ത്യക്ക് അവകാശപ്പെടാൻ കഴിയും. ഈ വർഷം ജൂലൈയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ ട്വന്റി ട്വന്റി പരമ്പരയിൽ 2-1ന് വിജയിച്ച ആത്മവിശ്വാസവും ഇന്ത്യക്കുണ്ട്. വിവിധ വർഷങ്ങളിലായി ട്വന്റി ട്വന്റി ലോകകപ്പുകളിൽ ഏറ്റുമുട്ടിയ 3 മത്സരങ്ങളിലും 2-1 ന്റെ മുൻതൂക്കം ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുണ്ട്.

പവർപ്ലേ ഓവറുകളിൽ മെല്ലെപ്പോക്ക് ബാറ്റിംഗ് കാഴ്ചവെക്കുന്ന രാഹുലിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. മിക്ക മത്സരങ്ങളിലും ആദ്യ ഓവർ മേയ്ഡൻ ആക്കുകയും ചെയ്തിരുന്നു അദ്ദേഹം. എന്നാലിന്നു മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി ആരാധകരെ ആദ്യമൊന്ന് അമ്പരപ്പിച്ചുവെങ്കിലും രണ്ടാം ഓവറിൽ ക്രിസ് വോക്‌സിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബട്ട്ലർക്ക്‌ അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. നിർണായകമത്സരങ്ങളിൽ പെട്ടെന്ന് പുറത്താകുന്ന പതിവ് ഒരിക്കൽ കൂടി വ്യക്തമാക്കിക്കൊണ്ട്…

വീഡിയോ കാണാം :

Leave a Reply

Your email address will not be published. Required fields are marked *