ട്വന്റി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുകയാണ്, അഡ്ലൈഡിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്, ഈ മത്സരം ജയിക്കുന്നവർ നവംബർ 13 ഞായറാഴ്ച മെൽബണിൽ നടക്കുന്ന ഫൈനലിൽ പാകിസ്താനെ നേരിടും, ഇന്നലെ നടന്ന ആദ്യ സെമിഫൈനലിൽ പാകിസ്താൻ ന്യൂസിലാൻഡിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്, ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാൽ ഒരു ക്ലാസ്സിക് ഫൈനലിനാകും ഞായറാഴ്ച മെൽബൺ സാക്ഷ്യം വഹിക്കുക, ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നതും ഇന്ത്യ-പാക്കിസ്ഥാൻ ഫൈനലിന് വേണ്ടിയാണ്.
ഇതിന് മുമ്പ് 2016ലെ ലോകകപ്പിലാണ് ഇന്ത്യ അവസാനമായി സെമിഫൈനലിലേക്ക് യോഗ്യത നേടിയത് അന്ന് വെസ്റ്റ്ഇൻഡീസ് ആയിരുന്നു ഇന്ത്യയുടെ എതിരാളികൾ, അന്നത്തെ സെമിഫൈനലിൽ 7 വിക്കറ്റിന് ഇന്ത്യ വിൻഡീസിനോട് പരാജയപ്പെടുകയായിരുന്നു, മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, കഴിഞ്ഞ കളിയിലെ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്, പരിക്കേറ്റ മാർക്ക് വുഡിനും, ഡേവിഡ് മലാനും പകരം ക്രിസ് ജോർദാനും ഫിലിപ്പ് സാൾട്ടും ഇംഗ്ലണ്ട് നിരയിൽ സ്ഥാനം പിടിച്ചു.
മത്സരത്തിൽ തുടക്കത്തിൽ തന്നെ കെ.എൽ രാഹുലിനെ (5) ക്രിസ് വോക്ക്സ് വീഴ്ത്തിയെങ്കിലും രോഹിത് ശർമയും(27) വിരാട് കോഹ്ലിയും ഇന്ത്യയെ പതിയെ മുന്നോട്ടേക്ക് നയിച്ചു, അർധ സെഞ്ച്വറി നേടിയ കോഹ്ലിയുടെ ഇന്നിംഗ്സും അവസാന ഓവറുകളിൽ തകർത്തടിച്ച ഹാർദിക്ക് പാണ്ഡ്യയുടെയും ഇന്നിംഗ്സ് ആണ് ഇന്ത്യയെ 168/6 എന്ന മികച്ച നിലയിൽ എത്തിച്ചത്, മത്സരത്തിൽ പതിനെട്ടാം ഓവർ എറിഞ്ഞ ക്രിസ് ജോർദാന്റെ ഓവറിലെ ആദ്യ ബോൾ ഡീപ് മിഡ് വിക്കറ്റിലേക്ക് ഒരു കൂറ്റൻ സിക്സ് അടിച്ചാണ് ഹാർദിക്ക് വരവേറ്റത്, അടുത്ത ബോളിൽ മനോഹരമായ ഒരു ഹെലികോപ്റ്റർ ഷോട്ടിലൂടെ തുടർച്ചയായി 2 സിക്സുകൾ പായിച്ച് സ്കോറിങ്ങിന്റെ വേഗത കൂട്ടി, വെറും 33 ബോളിൽ 4 ഫോറും 5 സിക്സും അടക്കമാണ് ഹാർദിക്ക് 63 റൺസ് അടിച്ച് കൂട്ടിയത്.
Written By: അഖിൽ. വി.പി. വള്ളിക്കാട്.
വീഡിയോ കാണാം :