Categories
Cricket Latest News

നമ്മളെ കൂടെ കരയിപ്പിക്കും !കരഞ്ഞു കൊണ്ട് ക്യാപ്റ്റൻ രോഹിത് ,ആശ്വസിപ്പിച്ചു കോച്ച് ദ്രാവിഡ് ; വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 10 വിക്കറ്റിന്റെ ദയനീയ തോൽവി, ഇന്ത്യ നേടിയ 168 റൺസ് 4 ഓവർ ശേഷിക്കെ ഇംഗ്ലണ്ട് മറി കടന്നു, ഓപ്പണർമാരായ ജോസ് ബട്ട്‌ലറും (80) അലക്സ്‌ ഹെയിൽസും (86) അർധസെഞ്ച്വറികളുമായി തകർത്തടിച്ചു കളിച്ചപ്പോൾ ഇന്ത്യൻ ബോളർമാർക്ക് അതിന് മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല, കളിയിലെ താരമായും അലക്സ്‌ ഹെയിൽസ് തിരഞ്ഞെടുക്കപ്പെട്ടു, കിരീടപ്പോരാട്ടത്തിനായി ഞായറാഴ്ച ഇംഗ്ലണ്ട് പാകിസ്താനെ നേരിടും.

2016 ലോകകപ്പിലെ വിൻഡീസിനെതിരെയുള്ള സെമിഫൈനൽ ഓർമപ്പെടുത്തുന്നതായിരുന്നു ഇന്നത്തെ മത്സരവും, മികച്ച ടോട്ടൽ നേടിയിട്ടും ബോളർമാർ അവസരത്തിനൊത്ത് ഉയരാതെ പോയതാണ് അന്ന് ഇന്ത്യക്ക് വിന ആയത്, അന്നത്തെ സെമിഫൈനലിൽ 7 വിക്കറ്റിന് ഇന്ത്യ വിൻഡീസിനോട് പരാജയപ്പെടുകയായിരുന്നു, മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, കഴിഞ്ഞ കളിയിലെ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്, പരിക്കേറ്റ മാർക്ക്‌ വുഡിനും, ഡേവിഡ് മലാനും പകരം ക്രിസ് ജോർദാനും ഫിലിപ്പ് സാൾട്ടും ഇംഗ്ലണ്ട് നിരയിൽ സ്ഥാനം പിടിച്ചു.

മത്സരത്തിൽ തുടക്കത്തിൽ തന്നെ കെ.എൽ രാഹുലിനെ (5) ക്രിസ് വോക്ക്സ് വീഴ്ത്തിയെങ്കിലും വിരാട് കോഹ്ലി ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, മറുവശത്ത് പവർ പ്ലേ ഓവറുകളിൽ പോലും റൺസ് കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി ഇന്ത്യൻ നായകനും ഓപ്പണറുമായ രോഹിത് ശർമ, അർധ സെഞ്ച്വറി നേടിയ കോഹ്ലിയുടെ ഇന്നിംഗ്സും അവസാന ഓവറുകളിൽ തകർത്തടിച്ച ഹാർദിക്ക് പാണ്ഡ്യയുടെയും  ഇന്നിംഗ്സ് ആണ് ഇന്ത്യയെ 168/6 എന്ന നിലയിൽ എത്തിച്ചത്, ദയനീയ തോൽവി ഏറ്റുവാങ്ങിയ ശേഷം ഡഗ് ഔട്ടിലെത്തിയ രോഹിത് ശർമ നിരാശനും ഏറെ സങ്കടത്തോടെയും ആണ് കാണപ്പെട്ടത്, കോച്ച് രാഹുൽ ദ്രാവിഡ്‌ രോഹിത്തിനെ ആശ്വസിപ്പിക്കുന്നത് ക്യാമറക്കണ്ണിൽ പതിയുകയും ചെയ്തു, രോഹിത്തിന്റെ ക്യാപ്റ്റൻ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ ഒന്ന് പൊരുതി നോക്കാൻ പോലും പറ്റാതെ ദയനീയമായാണ് ഇന്ത്യ പരാജയം സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *