Categories
Cricket Malayalam

പാകിസ്താൻ ഫാൻസിനേക്കാൾ കഷ്ടം ! ഇന്ത്യ തോറ്റ ദേഷ്യത്തിൽ ചെയ്ത ചെറ്റത്തരം കണ്ടോ ? വീഡിയോ കാണാം

ഓസ്ട്രേലിയയിൽവെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിലെ കഴിഞ്ഞ വ്യാഴാഴ്ച നടന്ന സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ ടൂർണമെന്റിൽനിന്നും പുറത്തായിരുന്നു. ആദ്യ സെമിഫൈനലിൽ ന്യൂസിലാന്റിനെ കീഴടക്കിയ പാക്കിസ്ഥാൻ നേരത്തെ തന്നെ ഫൈനലിന് യോഗ്യത നേടിയിരുന്നു. ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരക്കാണ് മെൽബൺ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട്-പാക്കിസ്ഥാൻ ഫൈനൽ മത്സരം നടക്കുന്നത്.

ഇന്ത്യ-പാക്കിസ്ഥാൻ സ്വപ്നഫൈനൽ കാണാനായി ആഗ്രഹിച്ച ആയിരക്കണക്കിന് ആരാധകരെ നിരാശരാക്കിയാണ് ഇംഗ്ലണ്ട് സെമിയിൽ ഏകപക്ഷീയ വിജയം നേടിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടിയപ്പോൾ വെടിക്കെട്ട് അർദ്ധസെഞ്ചുറികൾ നേടി തിളങ്ങിയ ഓപ്പണർമാരായ അലക്സ് ഹൈൽസിന്റെയും ജോസ് ബട്ട്‌ലെറുടെയും മികവിൽ 16 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ അവർ വിജയത്തിൽ എത്തിയിരുന്നു.

മത്സരം നടന്ന അഡ്‌ലൈഡ് ഓവലിൽ ഇതിനുമുൻപ് നടന്ന 11 രാജ്യാന്തര ട്വന്റി ട്വന്റി മത്സരങ്ങളിലും ടോസ് നേടിയ ടീം തോൽക്കുകയാണ് ഉണ്ടായത്. എന്നാൽ ആ ചരിത്രം ജോസ് ബട്ട്‌ലെറുടെ നായകത്വത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് ടീം തിരുത്തിക്കുറിച്ചു. 2013ൽ ഇംഗ്ലണ്ടിൽവച്ച് നടന്ന ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ ആയതിനുശേഷം ഇതുവരെ മറ്റൊരു ഐസിസി കിരീടം നേടാൻ ടീം ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. സെമിതോൽവിക്ക് ശേഷം ഒരുപാട് വിമർശനങ്ങൾ ടീമിനും താരങ്ങൾക്കും എതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

രോഹിത് ശർമ്മയുടെ മോശം ക്യാപ്റ്റൻസിയും ബാറ്റിംഗ് ഫോമില്ലായ്മയും ടീമിനെ തളർത്തി എന്ന് ഒരു കൂട്ടർ വാദിക്കുന്നു. ചിലർ ബോളർമാരെ പഴിചാരി വാദങ്ങൾ നിരത്തുന്നു. പവർപ്ലേ ഓവറുകളിൽ മെല്ലെപ്പോക്ക് ബാറ്റിംഗ് നടത്തുന്ന ഓപ്പണർ രാഹുലിനും വിമർശനങ്ങൾ ഏറെ. വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഉൾപ്പെടുത്തിയ പന്തും കാർത്തിക്കും വൻ പരാജയമായി, ട്വന്റി ട്വന്റി ശൈലിയിൽ കളിക്കുന്ന യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്താതെ സെലക്ടർമാർ ഇന്ത്യയുടെ തകർച്ചക്ക് വഴിയൊരുക്കി, ടെസ്റ്റിൽ മികച്ച റെക്കോർഡ് ഉള്ള രാഹുൽ ദ്രാവിഡിനെ പിടിച്ച് ട്വന്റി ട്വന്റി ടീമിന്റെ പരിശീലകൻ ആക്കി, എന്നിങ്ങനെ വിവിധ കാരണങ്ങളാണ് ഇന്ത്യൻ ടീമിന്റെ തോൽവിക്ക് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

അതിനിടെ ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങൾ പതിച്ച കാർഡുകളുമേന്തി വ്യത്യസ്ത പ്രതിഷേധം നടത്തുന്ന ഒരുകൂട്ടം യുവാക്കളുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. നായകൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, കെ എൽ രാഹുൽ തുടങ്ങിയവരുടെ ചിത്രങ്ങൾ കയ്യിൽ എടുത്ത് വടികളും പട്ടികകഷ്ണങ്ങളും എടുത്ത് അതിൽ നിർത്താതെ അടിക്കുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എന്നാലും ഇത് കുറച്ചു കടന്ന കയ്യായിപോയി എന്നാണ് എല്ലാവരും പറയുന്നത്. അതും 6 മത്സരങ്ങളിൽ 4 ഫിഫ്റ്റി നേടിയ വിരാട് കോഹ്‌ലിയെ വരെ എന്തിനാണ് ഉൾപ്പെടുത്തിയത് എന്നുപോലും മനസ്സിലാകുന്നില്ല.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *