ട്വന്റി-20 ലോകകപ്പിലെ കലാശ പോരാട്ടത്തിൽ പാകിസ്താൻ ഇംഗ്ലണ്ടിനെ നേരിടുകയാണ്, 2009 ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ആണ് ഇതിന് മുമ്പ് പാകിസ്താൻ ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്, അന്ന് ഫൈനലിൽ ശ്രീലങ്കയെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് പാക് ടീം കന്നി കിരീടം സ്വന്തമാക്കിയത്, മറുവശത്ത് ഇംഗ്ലണ്ട് ഇതിന് മുമ്പ് ട്വന്റി-20 ലോകകപ്പ് കിരീടം ചൂടിയത് 2010 ൽ ആണ് അന്ന് ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കുട്ടി ക്രിക്കറ്റിലെ കിരീട ജേതാക്കൾ ആയത്, ഇരു ടീമുകളും മറ്റൊരു ലോകകപ്പ് കിരീടം നേടാനായി മെൽബണിൽ കൊമ്പ് കോർക്കുമ്പോൾ മുൻതൂക്കം ഇംഗ്ലണ്ടിനാണ് കാരണം ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ അടക്കം ആധികാരികമായാണ് ഇംഗ്ലണ്ട് ടീം ജയിച്ച് കയറിയത്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച രീതിയിൽ ഇംഗ്ലണ്ട് ബോളർമാർ പന്തെറിഞ്ഞപ്പോൾ പവർപ്ലേ ഓവറുകളിൽ റൺസ് എടുക്കാൻ പാകിസ്താൻ ഓപ്പണിങ് ബാറ്റർമാർ ബുദ്ധിമുട്ടി, മുഹമ്മദ് റിസ്വാനെ (15) വീഴ്ത്തി സാം കുറാൻ ആണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രു സമ്മാനിച്ചത്, പിന്നാലെ മുഹമ്മദ് ഹാരിസിനെ (8) റഷീദ് വീഴ്ത്തിയതോടെ പാകിസ്താൻ സമ്മർദ്ദത്തിലായി.
മറുവശത്ത് പതിയെ തുടങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മികച്ച ഇന്നിങ്സിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും, പന്ത്രണ്ടാം ഓവർ ചെയ്യാനെത്തിയ റഷീദിന്റെ മികച്ച ഒരു പന്തിൽ വീണു, ഓഫ് സൈഡിലേക്ക് കട്ട് ചെയ്യാൻ ശ്രമിച്ച ബാബറിന്റെ ശ്രമം ബാറ്റിന്റെ മുകൾ ഭാഗത്ത് കൊണ്ട് റഷീദിന്റെ കൈകളിലേക്ക് പോവുകയായിരുന്നു, ഡൈവ് ചെയ്ത് മനോഹരമായ ഒരു റിട്ടേൺ ക്യാച്ചിലൂടെ ആദിൽ റഷീദ് പാകിസ്താൻ നായകനെ പുറത്താക്കുകയും ചെയ്തു, 32 റൺസ് ആയിരുന്നു ബാബറിന്റെ സമ്പാദ്യം.
വീഡിയോ :