Categories
Cricket Latest News

പാവം പച്ചകൾ ! പാകിസ്ഥാനെ തകർത്തു ഇംഗ്ലണ്ട് കപ്പ് നേടിയ നിമിഷം ; വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിലെ കലാശ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 5 വിക്കറ്റ് ജയം, ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി-20 ലോകകപ്പ് വിജയം ആണ് ഇത്, ഇതിന് മുമ്പ് ട്വന്റി-20 ലോകകപ്പ് കിരീടം ചൂടിയത് 2010 ൽ ആണ് അന്ന് ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കുട്ടി ക്രിക്കറ്റിലെ കിരീട ജേതാക്കൾ ആയത്, ഇതോടെ 2 തവണ ട്വന്റി-20 ലോകകപ്പ് നേടുന്ന ടീം എന്ന വെസ്റ്റീൻഡിസിന്റെ നേട്ടത്തിനൊപ്പം എത്താൻ ഇംഗ്ലണ്ടിന് സാധിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച രീതിയിൽ ഇംഗ്ലണ്ട് ബോളർമാർ പന്തെറിഞ്ഞപ്പോൾ പവർപ്ലേ ഓവറുകളിൽ റൺസ് എടുക്കാൻ പാകിസ്താൻ ഓപ്പണിങ് ബാറ്റർമാർ ബുദ്ധിമുട്ടി, മുഹമ്മദ്‌ റിസ്വാനെ (15) വീഴ്ത്തി സാം കുറാൻ ആണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ ത്രു സമ്മാനിച്ചത്, പിന്നാലെ മുഹമ്മദ്‌ ഹാരിസിനെ (8) ആദിൽ റഷീദ് വീഴ്ത്തിയതോടെ പാകിസ്താൻ സമ്മർദ്ദത്തിലായി.
മറുവശത്ത് പതിയെ തുടങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മികച്ച ഇന്നിങ്സിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും, പന്ത്രണ്ടാം ഓവർ ചെയ്യാനെത്തിയ റഷീദിന്റെ മികച്ച ഒരു പന്തിൽ റിട്ടേൺ ക്യാച്ചിലൂടെ ബാബർ പുറത്തായി, ഒടുവിൽ നിശ്ചിത 20 ഓവറിൽ 137/8 എന്ന സ്കോറിൽ പാകിസ്താന്റെ ഇന്നിംഗ്സ് അവസാനിച്ചു.

ചെറിയ വിജയലക്ഷ്യം നേടാനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല, പാകിസ്താൻ ഫാസ്റ്റ് ബോളർമാർ വേഗതയിലും മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞത്തോടെ റൺസ് കണ്ടെത്താൻ ഇംഗ്ലണ്ട് ബാറ്റർമാർ നന്നായി പാട് പെട്ടു, എന്നാൽ ഒരു വശത്ത് ബെൻ സ്റ്റോക്സ്  ഇംഗ്ലീഷ് കപ്പൽ പതിയെ കറാച്ചി തീരത്ത് നിന്നും മെൽബൺ വഴി ലണ്ടനിലേക്ക് അടുപ്പിച്ചു, ഇതിനിടയിൽ ഹാരിസ് റൗഫ്, ഷഹീൻ അഫ്രിഡി, നസീം ഷാ എന്നീ കൊടുംകാറ്റുകൾ ഇംഗ്ലീഷ് കപ്പൽ തകർക്കാൻ ശ്രമിച്ചെങ്കിലും ബെൻ സ്റ്റോക്ക്സ് എന്ന ഇംഗ്ലീഷ് കപ്പിത്താന് മുന്നിൽ അവർ മുട്ട്മടക്കുകയായിരുന്നു, മത്സരത്തിനിടെ ഷഹീൻ അഫ്രിഡിക്ക് പരിക്കേറ്റതും പാകിസ്താന് തിരിച്ചടിയായി.
Written By: അഖിൽ. വി. പി. വള്ളിക്കാട്.

winnings moment video :

Leave a Reply

Your email address will not be published. Required fields are marked *