ട്വന്റി-20 ലോകകപ്പിലെ കലാശ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം, അർധ സെഞ്ച്വറി നേടിക്കൊണ്ട് ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ച ബെൻ സ്റ്റോക്ക്സിന്റെ ഇന്നിംഗ്സ് ആണ് ഇംഗ്ലണ്ടിനെ വിജയ തീരത്ത് എത്തിച്ചത്, ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി-20 ലോകകപ്പ് വിജയം ആണ് ഇത്, ഇതിന് മുമ്പ് ട്വന്റി-20 ലോകകപ്പ് കിരീടം ചൂടിയത് 2010 ൽ ആണ് അന്ന് ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കുട്ടി ക്രിക്കറ്റിലെ കിരീട ജേതാക്കൾ ആയത്, ഇതോടെ 2 തവണ ട്വന്റി-20 ലോകകപ്പ് നേടുന്ന ടീം എന്ന വെസ്റ്റീൻഡിസിന്റെ നേട്ടത്തിനൊപ്പം എത്താൻ ഇംഗ്ലണ്ടിന് സാധിച്ചു.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച രീതിയിൽ ഇംഗ്ലണ്ട് ബോളർമാർ പന്തെറിഞ്ഞപ്പോൾ പവർപ്ലേ ഓവറുകളിൽ റൺസ് എടുക്കാൻ പാകിസ്താൻ ഓപ്പണിങ് ബാറ്റർമാർ ബുദ്ധിമുട്ടി, മുഹമ്മദ് റിസ്വാനെ (15) വീഴ്ത്തി സാം കുറാൻ ആണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രു സമ്മാനിച്ചത്, പിന്നാലെ മുഹമ്മദ് ഹാരിസിനെ (8) ആദിൽ റഷീദ് വീഴ്ത്തിയതോടെ പാകിസ്താൻ സമ്മർദ്ദത്തിലായി.
മറുവശത്ത് പതിയെ തുടങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മികച്ച ഇന്നിങ്സിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും, പന്ത്രണ്ടാം ഓവർ ചെയ്യാനെത്തിയ റഷീദിന്റെ മികച്ച ഒരു പന്തിൽ റിട്ടേൺ ക്യാച്ചിലൂടെ ബാബർ പുറത്തായി, ഒടുവിൽ നിശ്ചിത 20 ഓവറിൽ 137/8 എന്ന സ്കോറിൽ പാകിസ്താന്റെ ഇന്നിംഗ്സ് അവസാനിച്ചു.
പാകിസ്താൻ ഉയർത്തിയ ചെറിയ വിജയലക്ഷ്യം നേടാനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല, പാകിസ്താൻ ഫാസ്റ്റ് ബോളർമാർ വേഗതയിലും മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞത്തോടെ റൺസ് കണ്ടെത്താൻ ഇംഗ്ലണ്ട് ബാറ്റർമാർ നന്നായി പാട് പെട്ടു, എന്നാൽ ഒരു മറുവശത്ത് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിനെ പതിയെ മുന്നോട്ടേക്ക് നയിച്ചു, തീ പാറുന്ന പാകിസ്താൻ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ച് നിന്ന ബെൻ സ്റ്റോക്സ് 52* മൊയിൻ അലിയെ(19) കൂട്ട് പിടിച്ച് ഒരു ഓവർ ശേഷിക്കെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ജയത്തിന് ശേഷം കപ്പുയർത്തിയും തുള്ളി ചാടിയും ജോസേട്ടനും സഹ താരങ്ങളും ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.വീഡിയോ കാണാം :