ന്യുസിലാൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ സെഞ്ചുറി ഇന്നിങ്‌സ് മികവിൽ ഇന്ത്യയ്ക്ക് തകർപ്പൻ സ്‌കോർ. 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ 191 റൺസ് നേടിയിട്ടുണ്ട്. 51 പന്തിൽ 7 സിക്‌സും 11 ഫോറും ഉൾപ്പെടെ പുറത്താകാതെ 111 റൺസാണ് നേടിയത്. ടി20യിലെ ഈ വർഷത്തെ രണ്ടാം സെഞ്ചുറിയാണിത്.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ റിഷഭ് പന്തും ഇഷാൻ കിഷനുമാണ് എത്തിയത്. ആറാം ഓവറിലെ ആദ്യ പന്തിൽ 13 പന്തിൽ 6 റൺസ് നേടിയ റിഷഭ് പന്ത് പുറത്തായി. ഇഷൻ കിഷൻ 31പന്തിൽ 36 റൺസും ശ്രേയസ് അയ്യർ 13 റൺസും നേടിയാണ് പുറത്തായത്. 12.4 ഓവറിൽ 3ന് 108 എന്ന നിലയിൽ ഉണ്ടായിരുന്ന ഇന്ത്യയെ സൂര്യകുമാർ യാദവാണ് കൂറ്റൻ സ്കോറിൽ എത്തിച്ചത്. ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ 82 റൺസ് അടിച്ചു കൂട്ടി.
19ആം ഓവറിൽ ഫെർഗൂസനെതിരെ 22 റൺസ് അടിച്ചു കൂട്ടി സൂര്യകുമാർ യാദവ് സെഞ്ചുറിയും പിന്നിട്ടു. വെറും 49 പന്തുകളിൽ നിന്നാണ് ടി20 കരിയറിലെ രണ്ടാം സെഞ്ചുറി പിന്നിട്ടത്. രോഹിത് ശർമ്മയ്ക്ക് ശേഷം ഒരു വർഷം 2 ടി20 സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം എന്ന നേട്ടവും സൂര്യകുമാർ യാദവ് സ്വന്തമാക്കി.
ഈ വർഷം ടി20യിൽ മികച്ച ഫോമിലുള്ള സൂര്യകുമാർ ഇതുവരെ 30 ഇന്നിംഗ്‌സിൽ നിന്ന് 1151 റൺസ് നേടിയിട്ടുണ്ട്. അതേസമയം അവസാന ഓവറിൽ സൗത്തി ഹാട്രിക് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഹർദിക് പാണ്ഡ്യ, ഹൂഡ, വാഷിങ്ടൺ സുന്ദർ എന്നിവരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്.
വീഡിയോ കാണാം: