സൂര്യകുമാർ യാദവിന്റെ ഉജ്ജ്വല സെഞ്ചുറിക്കിടെ അധികമാരും ശ്രദ്ധിക്കാതെ പോയ നേട്ടമാണ് അവസാന ഓവറിലെ സൗത്തിയുടെ ഹാട്രിക്ക്. 19ആം ഓവറിൽ ഫെർഗൂസനെതിരെ സൂര്യകുമാർ യാദവ് 22 റൺസ് നേടിയതിന് പിന്നാലെയായിരുന്നു. ആദ്യ 2 പന്തിൽ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ഹർദിക് ഡബിൾ ഓടി സ്‌ട്രൈക് നിലനിർത്തി. മൂന്നാം പന്തിൽ ക്യാച്ചിലൂടെ മടങ്ങി.
പിന്നാലെ വന്ന ഹൂഡയും ആദ്യ പന്തിൽ തന്നെ ക്യാച്ച് നൽകി പോയതോടെയാണ് സൗത്തിക്ക് ഹാട്രിക് നേടാനുള്ള അവസരമെത്തിയത്. ക്രീസിൽ എത്തിയത് വാഷിങ്ടൺ സുന്ദറായിരുന്നു. സുന്ദറിനെ നിഷാമിന്റെ കൈകളിൽ എത്തിച്ച് സൗത്തി ടി20 കരിയറിലെ രണ്ടാം ഹാട്രിക് നേടി.
അവസാന പന്ത് നേരിട്ട ഭുവനേശ്വർ ഒരു റൺസ് നേടി. നല്ല ഫോമിൽ ഉണ്ടായിരുന്ന സൂര്യകുമാർ യാദവിന് അവസാന ഓവറിൽ ഒരു പന്തിലും സ്‌ട്രൈക് ലഭിച്ചില്ല. ഇത് ശ്രദ്ധയിൽപ്പെട്ട സൗത്തി സൂര്യകുമാർ യാദവിന്റെ തോളിൽ തട്ടി ചിരിക്കുകയും ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ റിഷഭ് പന്തും ഇഷാൻ കിഷനുമാണ് എത്തിയത്. ആറാം ഓവറിലെ ആദ്യ പന്തിൽ 13 പന്തിൽ 6 റൺസ് നേടിയ റിഷഭ് പന്ത് പുറത്തായി. ഇഷൻ കിഷൻ 31പന്തിൽ 36 റൺസും ശ്രേയസ് അയ്യർ 13 റൺസും നേടിയാണ് പുറത്തായത്. 12.4 ഓവറിൽ 3ന് 108 എന്ന നിലയിൽ ഉണ്ടായിരുന്ന ഇന്ത്യയെ സൂര്യകുമാർ യാദവാണ് കൂറ്റൻ സ്കോറിൽ എത്തിച്ചത്. ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ 82 റൺസ് അടിച്ചു കൂട്ടി.
വീഡിയോ കാണാം: