Categories
Cricket Latest News

കാൽ ചതിച്ചു, ലഭിച്ച അവസരം മുതലാക്കാനാവാതെ അയ്യറിന്റെ ദയനീയ മടക്കം ; വീഡിയോ

രണ്ടാം ടി20 മത്സരത്തിൽ  ഇന്ത്യ ഉയർത്തിയ 192 വിജയലക്ഷ്യം പിന്തുടർന്ന ന്യുസിലാൻഡ്, ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 17 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 111 റൺസ് നേടിയിട്ടുണ്ട്. ന്യുസിലാൻഡിന്റെ വിജയപ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. 3 ഓവറിൽ ഇനി വേണ്ടത് 81 റൺസാണ്. 47 പന്തിൽ 49 റൺസുമായി ക്യാപ്റ്റൻ വില്യംസൻ ക്രീസിലുണ്ട്.

ഇന്ത്യയ്ക് വേണ്ടി ചാഹൽ 2 വിക്കറ്റും സിറാജ്, ഹൂഡ, സുന്ദർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. നേരെത്തെ സൂര്യകുമാർ യാദവിന്റെ സെഞ്ചുറി ഇന്നിംഗ്സ് മികവിലാണ് ഇന്ത്യ 191 റൺസ് നേടിയത്. മറ്റ് താരങ്ങൾ മങ്ങിയ മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടം കൂറ്റൻ സ്‌കോർ സമ്മാനിച്ചു.

ഇഷൻ കിഷൻ (36), പന്ത് (6), അയ്യർ (13), ഹർദിക് പാണ്ഡ്യ (13) ഹൂഡ (0), സുന്ദർ (0), ഭുവനേശ്വർ (1*) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്. 13 റൺസ് നേടിയ അയ്യർ നിർഭാഗ്യകരമായ രീതിയിലാണ് മടങ്ങിയത്. സീനിയർ താരങ്ങൾ വിശ്രമത്തിൽ ആയതിനാൽ ഏറെ നാളുകൾക്ക് ശേഷമാണ് ടി20യിൽ ഇടം പിടിച്ചത്, എന്നാൽ ദയനീയ രീതിയിൽ മടങ്ങേണ്ടി വന്നു. 13ആം ഓവറിലെ നാലാം പന്തിൽ ഫെർഗൂസന്റെ ഡെലിവറിയിൽ ഡീപ് സ്ക്വയർ ലെഗിലൂടെ ഷോട്ട് കളിച്ച് നീങ്ങുന്നതിനിടെ കാൽ സ്റ്റംപിൽ കൊള്ളുകയായിരുന്നു.

200ൽ കടക്കുമെന്ന് കരുതിയ ഇന്ത്യൻ സ്‌കോർ അവസാന ഓവറിൽ ഹാട്രിക് നേടി സൗത്തി തടുക്കുകയായിരുന്നു. 5 റൺസ് മാത്രമാണ് വിട്ടു നൽകിയത്. ഹർദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിങ്ടൺ സുന്ദർ എന്നിവരുടെ വിക്കറ്റുകളാണ് സൗത്തി ഹാട്രിക്കിൽ വീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *