ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 65 റൺസിന്റെ മിന്നുന്ന ജയം, ജയത്തോടെ പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലെത്തി, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷനും റിഷബ്‍ പന്തുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്, റിഷബ്‍ പന്ത് (6) തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും ഇഷാൻ കിഷനും (36) സൂര്യകുമാർ യാദവും ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് സൂര്യകുമാർ അതിവേഗത്തിൽ റൺസ് സ്കോർ ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചു, സെഞ്ച്വറിയുമായി സൂര്യകുമാർ നിറഞ്ഞാടിയപ്പോൾ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 191/6 എന്ന കൂറ്റൻ ടോട്ടൽ നേടാനായി.
കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ഫിൻ അലനെ റൺസ് എടുക്കുന്നതിനു മുമ്പ് നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം ന്യൂസിലാന്റിന് കൈയെത്തി പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു, അർദ്ധ സെഞ്ച്വറിയുമായി കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസൺ (61) പൊരുതി നോക്കിയെങ്കിലും 126 റൺസിന് എല്ലാവരും പുറത്തായി, ഇന്ത്യക്ക് വേണ്ടി ദീപക് ഹൂഡ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജും യുസ്വേന്ദ്ര ചഹലും 2 വിക്കറ്റ് വീതം വീഴ്ത്തി, സെഞ്ച്വറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
മത്സരത്തിന് ശേഷം സമ്മാനദാന ചടങ്ങിനിടെ കിവീസ് നായകൻ വില്യംസൺ സൂര്യകുമാർ യാദവിന്റെ ഇന്നിങ്സിനെ വാനോളം പുകഴ്ത്തി ഇങ്ങനെയൊരു ഇന്നിംഗ്സ് തന്റെ കരിയറിൽ കണ്ടിട്ടില്ലെന്നും സൂര്യകുമാർ കളിച്ച ചില ഷോട്ടുകൾ ജീവിതത്തിൽ ഇത് വരെ കണ്ടിട്ടില്ലെന്നും വില്യംസൺ അഭിപ്രായപ്പെട്ടു, 51 ബോളിൽ 11 ഫോറും 7 സിക്സും അടക്കമാണ് സൂര്യകുമാർ പുറത്താകാതെ 111* റൺസ് അടിച്ച് കൂട്ടിയത്, തന്റെ ട്വന്റി-20 കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് ഇന്നലെ സൂര്യകുമാർ നേടിയത്.
വീഡിയോ :