Categories
Cricket Latest News Malayalam

ഇതിനേക്കാൾ നല്ലത് സഞ്ജു ആയിരുന്നു ,ക്യാച്ച് ചെയ്യാൻ ഒന്ന് ട്രൈ പോലും ചെയ്തില്ല,ഒടുവിൽ അത് ബൗണ്ടറി കടന്നു ; വീഡിയോ കാണാം

ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് മികച്ച സ്കോറിലേക്ക് നീങ്ങുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അവർ 13 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നേടിയിട്ടുണ്ട്. അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ ഓപ്പണർ ഡെവൺ കോൺവേയും അതിവേഗം 30 റൺസ് പിന്നിട്ട ഗ്ലെൻ ഫിലിപ്സുമാണ് ക്രീസിൽ. 3 റൺസ് എടുത്ത ഓപ്പണർ ഫിൻ അലനെ അർഷദീപ് സിംഗും 12 റൺസെടുത്ത മാർക്ക് ചപ്മാനെ സിറാജുമാണ് പുറത്താക്കിയത്.

മഴമൂലം അരമണിക്കൂർ വൈകിയാണ് മത്സരത്തിൽ ടോസ് ഇടാൻ സാധിച്ചത്. ടോസ് നേടിയ കിവീസ് സ്റ്റൻഡ്ബൈ നായകൻ ടിം സൗത്തി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ഒരു മെഡിക്കൽ അപ്പോയിന്റ്മെന്റ് ഉള്ളതുകൊണ്ടാണ് നായകൻ കെയ്ൻ വില്യംസൺ ഇന്ന് കളിക്കാതിരിക്കുന്നത്. പകരം മാർക്ക് ചാപ്പ്‌മാൻ ടീമിൽ ഇടംപിടിച്ചു. ഇന്ത്യൻ നിരയിൽ ആകട്ടെ ഒരു മാറ്റം മാത്രമാണ് വരുത്തിയിട്ടുള്ളത്. സ്പിന്നർ വാഷിങ്ടൺ സുന്ദറിന്‌ പകരം പേസർ ഹർഷൽ പട്ടേൽ ടീമിലെത്തി.

പരമ്പരയിൽ 1-0ത്തിന് ഇന്ത്യയാണ് മുന്നിട്ട് നിൽക്കുന്നത്. വെല്ലിങ്ടനിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ മൗണ്ട് മൗൺഗനോയിയിൽ നടന്ന രണ്ടാം മത്സരത്തിൽ, തകർപ്പൻ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ മികവിൽ ടീം ഇന്ത്യ 65 റൺസിന് ന്യൂസിലൻഡിനെ തോൽപ്പിച്ചിരുന്നു. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കാനാണ് കിവീസ് ശ്രമിക്കുന്നത്. ഇന്ത്യയ്‌ക്കാകട്ടെ മത്സരം വിജയിച്ചാലും മഴമൂലം ഉപേക്ഷിച്ചാലും പരമ്പര ജേതാക്കളാകാം.

ഈ മത്സരത്തിലും മലയാളി താരവും വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു വി സാംസന് ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതെ ഇരുന്നതിന് ഒരുപാട് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വിക്കറ്റ് കീപ്പർ ഓപ്പണർ പന്ത് ആകട്ടെ 13 പന്തിൽ വെറും 6 റൺസ് നേടി പുറത്താകുകയും ചെയ്‌തിരുന്നു. ഇന്നത്തെ മത്സരത്തിൽ വിക്കറ്റ് കീപ്പർ നിൽക്കുന്ന സമയത്ത് മുഹമ്മദ് സിറാജ് എറിഞ്ഞ പതിനൊന്നാം ഓവറിന്റെ ആദ്യ പന്തിൽ ഗ്ലെൻ ഫിലിപ്സിന്റെ ബാറ്റിൽ തട്ടി എഡ്ജ് ആയി പോയ പന്തിനെ ഒരു ശ്രമം പോലും നടത്താതെ ബൗണ്ടറി പോകാൻ അനുവദിക്കുന്ന ഋഷഭ് പന്തിന്റെ പ്രവർത്തിയെ വിമർശിച്ചും സമൂഹമാധ്യമങ്ങളിൽ ഒരുപാട് പേര് രംഗത്തെത്തിയിരിക്കുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *