ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 160 റൺസിന് എല്ലാവരും പുറത്തായി, ആദ്യ മത്സരം മഴ കാരണം നടന്നില്ലെങ്കിലും രണ്ടാമത്തെ മത്സരത്തിൽ 65 റൺസിന്റെ കൂറ്റൻ ജയവുമായി പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലെത്തിയിരുന്നു, ഇന്നത്തെ മത്സരം കൂടെ ജയിക്കാനായാൽ 2-0 ന് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ടിം സൗത്തി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, വില്യംസന്റെ അഭാവത്തിൽ സൗത്തി ആണ് ഇന്ന് കിവീസിനെ നയിക്കുന്നത്.
തുടക്കത്തിൽ തന്നെ ഫിൻ അലനെ (3) പുറത്താക്കിക്കൊണ്ട് അർഷ്ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, എന്നാൽ അർധ സെഞ്ച്വറിയുമായി ഡെവൺ കോൺവെയും (59) ഗ്ലെൻ ഫിലിപ്പ്സും (54) മുന്നിൽ നിന്ന് നയിച്ചപ്പോൾ കിവീസിന്റെ സ്കോർബോർഡ് മുന്നോട്ടേക്ക് കുതിച്ചു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്തു, എന്നാൽ ഈ മുൻതൂക്കം മുതലാക്കാൻ പിന്നീട് വന്ന ബാറ്റർമാർക്ക് സാധിച്ചില്ല, അവസാന ഓവറുകളിൽ മുഹമ്മദ് സിറാജും അർഷ്ദീപ് സിംഗും വിക്കറ്റുകൾ കൂട്ടത്തോടെ വീഴ്ത്തിയതോടെ ന്യൂസിലാൻഡ് 2 ബോൾ ശേഷിക്കെ 160 റൺസിന് എല്ലാവരും പുറത്തായി.
എറിഞ്ഞ മത്സരത്തിലെ പതിനെട്ടാം ഓവറിലെ ആദ്യ ബോളിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച നീഷത്തിന് പിഴച്ചു ബാറ്റിന്റെ എഡ്ജിൽ കൊണ്ട് ബോൾ മുകളിലേക്ക് ഉയർന്നു വിക്കറ്റ് കീപ്പർ റിഷബ്‍ പന്ത് ഏറെ ദൂരം മുന്നോട്ടേക്ക് ഓടി മികച്ച ഒരു ഡൈവിംഗ് ക്യാച്ചിലൂടെ അപകടകാരിയായ നീഷത്തിനെ പൂജ്യത്തിന് പുറത്താക്കുകയായിരുന്നു, മത്സരത്തിൽ മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തി.
വീഡിയൊ :