ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിക്കാതെ വരികയും ഡക്ക്വർത്ത്- ലൂയിസ് നിയമ പ്രകാരം മത്സരം ടൈ ആവുകയും ചെയ്തതോടെ ഇന്ത്യ 1-0 ന് പരമ്പര സ്വന്തമാക്കി, ആദ്യ മത്സരം മഴ കാരണം നടന്നില്ലെങ്കിലും രണ്ടാമത്തെ മത്സരത്തിൽ 65 റൺസിന്റെ കൂറ്റൻ ജയവുമായി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയിരുന്നു, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ടിം സൗത്തി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, വില്യംസന്റെ അഭാവത്തിൽ സൗത്തി ആണ് ഇന്ന് കിവീസിനെ നയിക്കുന്നത്.
തുടക്കത്തിൽ തന്നെ ഫിൻ അലനെ (3) പുറത്താക്കിക്കൊണ്ട് അർഷ്ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, എന്നാൽ അർധ സെഞ്ച്വറിയുമായി ഡെവൺ കോൺവെയും (59) ഗ്ലെൻ ഫിലിപ്പ്സും (54) മുന്നിൽ നിന്ന് നയിച്ചപ്പോൾ കിവീസിന്റെ സ്കോർബോർഡ് മുന്നോട്ടേക്ക് കുതിച്ചു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്തു, എന്നാൽ ഈ മുൻതൂക്കം മുതലാക്കാൻ പിന്നീട് വന്ന ബാറ്റർമാർക്ക് സാധിച്ചില്ല, അവസാന ഓവറുകളിൽ മുഹമ്മദ് സിറാജും അർഷ്ദീപ് സിംഗും വിക്കറ്റുകൾ കൂട്ടത്തോടെ വീഴ്ത്തിയതോടെ ന്യൂസിലാൻഡ് 2 ബോൾ ശേഷിക്കെ 160 റൺസിന് എല്ലാവരും പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെയും (10) റിഷബ് പന്തിനെയും (11) ശ്രേയസ്സ് അയ്യറെയും (0) ഇന്ത്യക്ക് നഷ്ടമായി, 21/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ട ഇന്ത്യയെ ഹാർദിക്ക് പാണ്ഡ്യ 30* പതിയെ മുന്നോട്ട് നയിച്ചു, പക്ഷെ 9 ഓവറിൽ 75/4 എന്ന നിലയിൽ ഉള്ളപ്പോൾ മഴ വീണ്ടും കളി തടസപ്പെടുത്തി, ഇതോടെ ഡക്ക്വർത്ത്-ലൂയിസ് നിയമപ്രകാരം വിജയികളെ നിർണയിക്കാൻ അമ്പയർമാർ നിർബന്ധിതരായി, എന്നാൽ ഡക്ക്വർത്ത്-ലൂയിസ് നിയമപ്രകാരം മത്സരം ടൈയിൽ ആണ് അവസാനിച്ചത്, മഴ നിയമ പ്രകാരം കളി ടൈ ആകുന്നത് അപൂർവം മത്സരങ്ങളിലെ സംഭവിക്കാറുള്ളു.
മത്സരത്തിൽ കിവീസിന് വേണ്ടി അർധസെഞ്ച്വറിയുമായി ഡെവൺ കോൺവെയും ഗ്ലെൻ ഫിലിപ്പ്സും നന്നായി കളിച്ചെങ്കിലും ന്യൂസിലാൻഡിനെ 160 റൺസിൽ പിടിച്ച് കെട്ടാൻ സഹായിച്ചത് മുഹമ്മദ് സിറാജിന്റെ മികച്ച ബോളിംഗ് പ്രകടനം കൊണ്ടാണ്, 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്, കളിയിലെ താരമായും സിറാജ് തിരഞ്ഞെടുക്കപ്പെട്ടു.
സിറാജിൻ്റെ 4 വിക്കറ്റുകളും അതിൻ്റെ വീഡിയോയും :