Categories
Uncategorized

വീണ്ടും ദുരന്തം ആയി പന്ത് ,ഇങ്ങനെ അനാവശ്യ ഷോട്ട് അടിച്ചു ഔട്ടാവാൻ ആണോ വീണ്ടും അവസരം കൊടുക്കുന്നത് ,വിക്കറ്റ് വിഡിയോ കാണാം

നേപ്പിയറിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം സമനിലയിൽ കലാശിച്ചു. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യ, 9 ഓവറിൽ 75/4 എന്ന നിലയിൽ നിൽക്കെ മഴയെത്തി. തുടർന്ന് മത്സരം തുടരാനാകതെ വന്നു. ഡക്ക്വാർത് ലൂയിസ് സ്‌റ്റെൺ മഴ നിയമപ്രകാരം 9 ഓവറിൽ ഇന്ത്യ 75 റൺസിന് മുകളിൽ നേടെണ്ടിയിരുന്നു. ഇന്ത്യ അതേ സ്കോർ മാത്രം നേടിയിരുന്നത് കൊണ്ട് മത്സരം ടൈ ആയി. അതോടെ രണ്ടാം മത്സരം വിജയിച്ച ഇന്ത്യ 1-0ത്തിന് പരമ്പര സ്വന്തമാക്കി.

നേരത്തെ കെയ്ൻ വില്യംസനിന്റെ അഭാവത്തിൽ ടിം സൗത്തി നായകനായ ന്യൂസിലൻഡ് ടീം ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയാണ് ഉണ്ടായത്. പവർപ്ലേയിൽ തന്നെ 3 റൺസ് എടുത്ത ഓപ്പണർ ഫിൻ അലനെയും 12 റൺസെടുത്ത മാർക്ക് ചാപ്മാനെയും അവർക്ക് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ ഡേവോൺ കോൺവെയും ഗ്ലെൻ ഫിലിപ്സും കൂടി 86 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 54 റൺസ് എടുത്ത ഫിൽപ്സും 59 റൺസ് എടുത്ത കോൺവേയും പുറത്തായതോടെ പിന്നീട് വന്നവരെല്ലാം തിരികെ കൂടാരം കയറാൻ മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ഒരു ഘട്ടത്തിൽ 146-3 എന്ന നിലയിൽ ആയിരുന്ന അവർ 149-9 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒടുവിൽ 19.4 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്താവുകയും ചെയ്തു. തന്റെ കരിയറിലെ മികച്ച പ്രകടനം നടത്തി നാലോവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലോവറിൽ 37 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അർഷദീപ് സിംഗും ചേർന്ന് അവരെ ചുരുട്ടിക്കെട്ടി. അവസാന ഒരു വിക്കറ്റ് ഹർഷൽ പട്ടേലും നേടി. ശേഷിച്ച ഒരു വിക്കറ്റ് സിറാജിന്റെ വക നേരിട്ടുള്ള ത്രോയിൽ റൺഔട്ടും.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ മൂന്ന് ഓവറിൽതന്നെ 3 വിക്കറ്റ് നഷ്ടമായി. 10 റൺസ് എടുത്ത ഓപ്പണർ ഇഷാൻ കിഷനെ ആദം മിൽനെ പുറത്താക്കിയപ്പോൾ 11 റൺസ് എടുത്ത ഋഷഭ് പന്തിനെയും ഗോൾഡൺ ഡക്കായ ശ്രേയസ് അയ്യരെയും ന്യൂസിലൻഡ് നായകൻ ടിം സൗത്തിയും പുറത്താക്കി. പിന്നീട് സൂര്യകുമാർ യാദവും നായകൻ പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ട് സ്കോർ മുന്നോട്ട് നീക്കി. ഏഴാം ഓവറിൽ 13 റൺസ് എടുത്ത സൂര്യയെ ഇഷ് സോധിയും പുറത്താക്കി. എങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ പാണ്ഡ്യയും ഹൂഡയും മഴ എത്തുന്നതുവരെ കളിച്ചു. 9 പന്തിൽ 9 റൺസോടെ ഹൂഡയും 18 പന്തിൽ 30 റൺസോടെ പാണ്ഡ്യയും പുറത്താകാതെ നിൽക്കുന്ന സമയത്താണ് മഴയെത്തിയത്.

മത്സരത്തിൽ ഒരിക്കൽകൂടി മോശം ഷോട്ട് കളിച്ച് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പുറത്തായത് ഒരുപാട് ആരാധകരോഷം സൃഷ്ടിച്ചിട്ടുണ്ട്. ഇത്രയേറെ അവസരങ്ങൾ ലഭിച്ചിട്ടും അത് മുതലാക്കാൻ കഴിയാത്ത പന്തിനെ ഇനിയും ഇന്ത്യൻ ട്വന്റി ട്വന്റി ടീമിൽ നിലനിർത്തുന്നതിനു എന്താണ് അടിസ്ഥാനം എന്ന് ചോദിക്കുകയാണവർ. മത്സരത്തിൽ ടിം സൗത്തി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിലും മൂന്നാം പന്തിലും ബൗണ്ടറി കണ്ടെത്തിയ അദ്ദേഹം ഒരിക്കൽകൂടി വൻ ഷോട്ട് കളിക്കാനുള്ള ശ്രമത്തിൽ നാലാം പന്തിൽ വെറും 11 റൺസ് മാത്രം എടുത്ത് പുറത്താകുകയായിരുന്നു. ക്രീസിൽ നിന്നും ഇറങ്ങിവന്ന് ഷോർട്ട് ബോൾ കളിച്ചപ്പോൾ അപ്പർകട്ട് കളിക്കാൻ നോക്കിയെങ്കിലും തേർഡ് മാന് അനായാസ ക്യാച്ച് നൽകി മടങ്ങി. കഴിഞ്ഞ മത്സരത്തിൽ 13 പന്തിൽ നിന്നും 6 റൺസാണ് പന്തിന്റെ സമ്പാദ്യം.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *